Latest News

Bigg Boss Malayalam Season 3 Latest Episode 26 April Highlights: പ്രേക്ഷകരെയും സഹമത്സരാർഥികളെയും സങ്കടത്തിലാഴ്ത്തി മണികുട്ടന്റെ ബിഗ് ബോസ് വീട്ടിൽ നിന്നുള്ള വിടവാങ്ങൽ

Bigg Boss Malayalam Season 3 Latest Episode 26 April Highlights: മണികുട്ടന് എന്ത് സംഭവിച്ചുവെന്നറിയാൻ കാത്തിരുന്ന പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ടാണ് എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയത്.

Bigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 26 April Highlights: മണികുട്ടന് എന്ത് സംഭവിച്ചുവെന്നറിയാൻ കാത്തിരുന്ന പ്രേക്ഷകരുടെ ആകാംഷയ്ക്കു വിരാമമിട്ടാണ് എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക്
എത്തിയത്.

രാവിലെയുള്ള പാട്ടിനു അനുസൃതമായി എന്നും സന്തോഷത്തോടെ നൃത്തം ചെയ്യാറുള്ള മണിക്കുട്ടൻ, പതിവിനു വിപരീതമായി എന്തോ സ്ട്രെസ്സിലാണെന്നുള്ള രീതിയിലാണ് കാണുന്നത്.

സമൂഹമാധ്യമസ്റ്റാറ്റസായി എന്താണ്  ഓരോ മത്സരാർഥിയും പങ്കുവെയ്ക്കുമെന്ന ചോദ്യത്തിന് തന്റെ ചിന്തകൾ തിരുത്തുമെന്ന് ഫിറോസ് പറഞ്ഞു, ഓരോ നിമിഷവും ജീവിക്കുകയെന്നതായിരുന്നു ഡിമ്പൽ പറഞ്ഞത്, തന്റെ വൈബിലുള്ള ആളുകൾ ഇവിടെ ഉണ്ട് അതാണ് സന്തോഷമെന്നും ഡിമ്പൽ പറയുന്നു.

ബിഗ്ബോസ് വീടിന്റെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്തു കടന്നു വന്ന ധീരന്മാരെയും ധീരകളെയും കണ്ടോളൂ എന്ന് രാവിലെ പറഞ്ഞ മണികുട്ടനാണോ പിന്നീട് വീട്ടിൽ നിന്ന് പുറത്തു പോകുന്നത്. ഒരു പക്ഷെ അത് അദ്ദേഹം അത് തന്നോട് തന്നെ പറഞ്ഞ വാക്കുകൾ പോലെ തോന്നുന്നു.

 നമ്മുടെ എല്ലാം ജീവിതത്തിൽ ദുഖങ്ങൾക്കും ഒടുവിൽ ഒരു ഉയർത്തെഴുനേൽപ്പിന്റെ ഈസ്റ്റര് വരുന്നുവെന്ന് സ്വയം ആശ്വസിപ്പിക്കാൻ പറയുമ്പോലെയാണ് മണി പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായം പങ്കുവെയ്ക്കുന്നു.

ബിഗ് ബോസിനോട് നേരിട്ട് സംസാരിക്കാൻ അവസരം യാചിച്ച് മണി

രാവിലെ മോർണിംഗ് ടാസ്ക് കഴിഞ്ഞ എട്ടു മണിമുതൽ ഏതാണ്ട് പത്തര വരെ  തന്നെ വിളിയ്ക്കു തന്നോട് ഒന്ന് സംസാരിക്കൂ എന്ന് പറയുന്ന മണി, എങ്കിൽ മാത്രമേ താൻ ആഹാരം കഴിക്കൂ എന്ന് പറയുന്നു. അത് കാണുന്ന ഋതു പറയുന്നു തലേന്ന് മുതൽ മണികുട്ടനെ ടെന്ഷനായാണല്ലോ കാണുന്നതെന്ന് പറയുന്നു.

താൻ ഭക്ഷണം പോലും കഴിക്കാതെ സംസാരിക്കാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ശേഷം ക്യാപ്റ്റനായ രമ്യയെ വിളിച്ചു, രമ്യയെ കൊണ്ടും തന്നെ കൺഫഷൻ റൂമിലേയ്ക്ക് വിളിക്കാമോയെന്നു ചോദിക്കുന്നു.

Read More: മണിക്കുട്ടന്റെ ജീവിതം തകർക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല; സൂര്യയുടെ വാക്കുകൾ

ഒരു ക്യാപ്റ്റൻ എന്ന രീതിയിൽ തന്നോട് പ്രശനം പറഞ്ഞു കൂടെയെന്ന് ചോദിക്കുമ്പോൾ , ക്യാപ്റ്റൻ എന്ന രീതിയിൽ മാത്രമല്ല സുഹൃത്തെന്ന രീതിയിൽ കൂടി പറയാം ആദ്യം ബിഗ് ബോസിനോട് സംസാരിക്കട്ടെയെന്നു പറയുന്നു.

ഏതാണ്ട് പത്തരയോടെയാണ് മണികുട്ടനെ ബിഗ് ബോസ് വിളിപ്പിയ്ക്കുന്നത്.  മണിക്കുട്ടൻ പറയുന്നത്, ‘സന്ധ്യയോടു തനിയ്ക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും, എന്നാൽ ഒരു കലാകാരിയെന്ന നിലയിൽ അവരിൽ നിന്ന് പ്രതീക്ഷിക്കുന്ന സാമൂഹിക പ്രതിബദ്ധതയിൽ നിന്ന് വിരുദ്ധമായി ഒരു വിഷയം കണ്ടപ്പോൾ അതിനെ ചൂണ്ടികാണിയ്ക്കുകയായിരിന്നു. അതിലെ ശരിയിൽ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും’ അദ്ദേഹം പറയുന്നു.

തനിയ്ക്ക് ഇവിടെ പല പ്രശ്ങ്ങളും ഉണ്ടായിട്ടും ഈ പ്ലാറ്റഫോമിനെ മതിച്ചാണ് താൻ ഇവിടെ നിന്നിട്ടുള്ളത്. ഇനി വീട്ടിൽ തുടരാൻ തനിയ്ക്ക് പ്രയാസമുണ്ടെന്ന് മണി ഉറപ്പിച്ചു പറയുന്നു.

എന്നാൽ ബിഗ് ബോസ് അപ്പോഴും എല്ലാവരോടും പറയുന്നത് പോലെ തന്റെ സ്വപ്നങ്ങൾക്ക് പുറകെ യാത്രചെയ്യാൻ മണിയെ ഉപദേശിക്കുന്നു.പക്ഷെ  മണിക്കുട്ടൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.

തനിയ്ക്ക് ബിഗ് ബോസ്സിനോടും പ്രേക്ഷകരോടും ബഹുമാനമാണെന്നു പറയുന്നു. താൻ ടാസ്കിനിടയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി തോന്നൽ മണികുട്ടനിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം വീടിനോടു വിടപറയാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത്

എന്റെ പതിനഞ്ചു വർഷത്തെ സിനിമ ജീവിതവും, സ്വപ്നങ്ങളും ഇവിടെ വെച്ചിട്ടാണ് താൻ പടി ഇറങ്ങുന്നുവെന്നു മണി കണ്ണീരോടെ പറഞ്ഞത് പ്രേക്ഷകരെ കൂടി സങ്കടത്തിലാഴ്ത്തിഎന്ന് സാമൂഹിക മധ്യചലനങ്ങൾ സൂചിപ്പിയ്ക്കുന്നു.

അന്തിമ തീരുമാനം കളിയിൽ നിന്ന് പുറത്തു പോവുകയെന്നതാണെന്നിൽ പുറത്തു പോകാം എന്ന് ബിഗ് ബോസ് പറഞ്ഞതനുസരിച്ചു മണിക്കുട്ടൻ വീടിനു പുറത്ത് പോകുന്നു.

അതിനു ശേഷം മണിക്കുട്ടൻ സ്വയം തീരുമാനപ്രകാരം കളിയിൽ നിന്ന് പുറത്തു പോയ കാര്യം ബിഗ് ബോസ് സഹമത്സരാർത്ഥികളെ അറിയിക്കുന്നു.

വിവിധ വികാരവിക്ഷോഭങ്ങളോടെയാണ് മത്സാർത്ഥികൾ ഈ വാർത്തയെ നേരിട്ടത്.

ഏറ്റവും തകർന്ന നിലയിൽ കാണപ്പെട്ടത് ഡിമ്പിലാണ്. ഡിമ്പൽ കരയരുതെന്നും,അത് കരയുന്നതു കണ്ടാൽ മണികുട്ടന് വിഷമമാകുമെന്നു കൂട്ടുകാർ പറയുന്നു.തന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ അപ്രതീക്ഷിതമായി പുറത്തു പോയത് ഡിമ്പലിനുതാങ്ങാവുന്നതിലും അധികമാണെന്ന് അവരുടെ മാനസികാവസ്ഥയിൽ നിന്നും വ്യക്തമാണ്തലേ ദിവസം മണി കുട്ടന്റെ കാലിനു ഭയങ്കര വേദനയായിരുന്നുവെന്നും വേദന സഹിക്കാതെ പറഞ്ഞുവെന്നും ഡിമ്പൽ പറയുന്നുണ്ട്. തന്റെ ശരീരം പോലും നോക്കാതെ ഡിമ്പൽ ബലം പിടിക്കുന്നത് അവരുടെ ശരീരാവസ്ഥ അറിയുന്ന സഹ
മത്സരാത്ഥികളെ ഭയപ്പെടുത്തുന്നു.

സൂര്യയെയും കൂട്ടുകാർ ആശ്വസിപ്പിക്കുന്നു. എല്ലാവരും ഈ വാർത്തയെ ഏറെ ഞെട്ടലോടെയാണ് നേരിടുന്നത്. മണിക്കുട്ടൻ പുറത്തുപോകാനുള്ള ആഗ്രഹമാണ് മനസ്സിൽ വെച്ചതെന്ന് മനസിലാക്കാതെയാണ് താൻ ആഗ്രഹിച്ചതു നടക്കട്ടെയെന്നു പറഞ്ഞതെന്ന് ഋതു പറയുമ്പോൾ, മനസിലാകുന്നത് മണിയുടെ വീട്ടിൽ നിന്ന് പെട്ടെന്നുള്ള വിടവാങ്ങൽ എല്ലാവരെയും വാക്കുകൾക്കതീതമായ സങ്കടത്തിലേക്കാഴ്ത്തിയിരിക്കുന്നുവെന്നാണ്.

പതിനൊന്നാം ആഴ്ചയിലെ നോമിനേഷൻ

റംസാൻ നോമിനേഷനിൽ വന്നിരുന്നത് കൊണ്ട്,റംസാനെയും, ക്യാപ്റ്റനായ രമ്യയെയും നോമിനേഷനിൽ നിന്ന് ഒഴിവാക്കിയ നോമിനേഷനായിരുന്നു പതിനൊന്നാം ആഴ്ചയിലേത്.

ഇത്തവണ എവിക്ഷൻ  പ്രക്രിയയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ റംസാൻ, അഡോണി, സൂര്യ, ഫിറോസ്, അനൂപ്, സായി വിഷ്‌ണു എന്നിവരാണ്.

അതിനിടയിൽ മണികുട്ടൻന്റെ ബാഗ് വീട്ടിലെത്തിയത് മത്‌സരാർഥികളെ വീണ്ടും സങ്കടത്തിലാക്കി. ഈ ആഴ്ചയിലെ ആദ്യ സ്പോൺൺസേർഡ് ടാസ്ക് ഉജാല സ്പോൺസർ ചെയ്ത ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്തു ആത്മവിശ്വാസത്തോടെ റാമ്പ് വാക്ക് ചെയ്യുന്ന വ്യക്തിയെ കണ്ടെത്തുന്ന ടാസ്‌ക്കായിരുന്നു. അതിൽ റംസാനും അഡോണിയ്ക്കും സമ്മാനം ലഭിക്കുകയുണ്ടായി.

മണിയെ ജീവന് തുല്യം സ്നേഹിക്കുന്നുവെന്ന് പറയുമ്പോഴും, മണിയുടെ പുറത്തുപോകൽ തന്നെ ദോഷകരമായി ബാധിയ്ക്കുമോയെന്നു ഭയക്കുന്ന സൂര്യ. സൂര്യ എന്ന മത്‌സരാർഥിയുടെ സ്വാർഥമുഖമാണോ വെളിവാകുന്നത്? ഒരു സ്ഥലത്തിരുന്നു ഡിമ്പൽ എന്ന സുഹൃത്ത് ചങ്കു പൊട്ടി കരയുമ്പോഴും, സൂര്യ അൽപ സമയത്തിനു ശേഷം അഡോണിയോട് ചർച്ച ചെയ്യുന്നത്  തന്നെ മണിക്കുട്ടൻ ഇഷ്യൂ മോശമായി ബാധിക്കുമോയെന്നാണ്. സൂര്യയുടെ പ്രണയം വെറും ഗെയിം സ്ട്രാറ്റര്ജി മാത്രമായിരുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണ്ട എന്നാണു സോഷ്യൽ മീഡിയ പറയുന്നത്.

നാളത്തെ പ്രോമോ

എല്ലാവരും പ്രതീക്ഷിച്ചതു മണിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് എന്നാൽ ഷോ മസ്റ്റ് ഗോ ഓൺ എന്ന ടാഗ് ലൈൻ മുൻ നിറുത്തി, അടുത്ത വീക്കിലി ടാസ്ക്കിലേയ്ക്ക് കടക്കുന്ന മത്‌സരാർഥികളെയാണ് പുതിയ പ്രൊമോയിൽ കാണാൻ കഴിയുന്നത്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 26 april live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com