Latest News

Bigg Boss Malayalam Season 3 Latest Episode 25 March Highlights: ബിഗ് ബോസ് വീട്ടിൽ പെൺപുലികൾ ഏറ്റുമുട്ടുമ്പോൾ

Bigg Boss Malayalam Season 3 Latest Episode 25 March Highlights: ബിഗ് ബോസ് ഹൗസിലെ 38-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 25 March Highlights: ബിഗ് ബോസ് ഹൗസിലെ 38-ാം ദിവസം. കഴിഞ്ഞ രണ്ടു ദിവസമായി തുടർന്നു കൊണ്ടിരിക്കുന്ന ‘കുഴൽപന്തുകളി’ എന്ന വീക്ക്‌ലി ടാസ്കിന്റെ തുടർച്ചയാണ് ഇന്ന്. ആദ്യദിവസം സൗഹാർദ്ദത്തോടെ തുടങ്ങിയ കളി ഇന്നലെ എത്തിയപ്പോഴേക്കും കയ്യാങ്കളിയായി മാറിയിരുന്നു.

‘കുഴൽപന്തുകളി’യുടെ മൂന്നാം ഘട്ടത്തിൽ മത്സരാർത്ഥികളെ രണ്ടു ടീമായി തിരിച്ചുകൊണ്ടാണ് മത്സരം പുരോഗമിക്കുന്നത്. മണിക്കുട്ടൻ, നോബി, റംസാൻ, സായി, സൂര്യ, ഋതു എന്നിവർ ഒരു ടീമിലും ഡിംപൽ, ഫിറോസ് ഖാൻ, കിടിലം ഫിറോസ്, സജ്ന, ഭാഗ്യലക്ഷ്മി, മജിസിയ, സന്ധ്യ, അനൂപ് എന്നിവർ എതിർ ടീമിലുമാണ് ഉള്ളത്. കിട്ടിയ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഡിംപൽ- ഫിറോസ് ഖാൻ ടീമാണ് ഇപ്പോൾ മുന്നിലുള്ളത്. തൊട്ടു പിന്നാലെ തന്നെ മണിക്കുട്ടൻ- നോബി ടീമും ഉണ്ട്.

ഇന്ന്, ‘കുഴൽപന്തുകളി’ നാലാം ഘട്ടത്തിലേക്കു കടക്കുമ്പോൾ പരസ്പരം കൈകോർക്കുന്ന വീട്ടിലെ പെൺപുലികളെയാണ് പ്രമോയിൽ കാണാൻ സാധിക്കുന്നത്. മജിസിയയും ഋതുവും സൂര്യയും ഡിംപലുമൊക്കെ പരസ്പരം വഴക്കടിക്കുന്നതാണ് പ്രമോ വീഡിയോയിൽ കാണാനാവുക.

Read more: Bigg Boss Malayalam 3: മഹാദേവനും അപ്പുകുട്ടനും തോമസ് കുട്ടിയും ഗോവിന്ദകുട്ടിയും ബിഗ്ഗ്‌ബോസ് വീട്ടിൽ; ട്രോൾ വീഡിയോ

Live Blog

Bigg Boss Malayalam Season 3 Latest Episode 25 March Live Online














22:35 (IST)25 Mar 2021





















വീക്ക്‌ലി ടാസ്കിൽ വിജയികളായി ടീം ബി

കുഴൽപന്തുകളി അവസാനിച്ചപ്പോൾ ഡിംപൽ- ഫിറോസ്, സജ്ന തുടങ്ങിയവരുള്ള ബി ഗ്രൂപ്പാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത്. മണിക്കുട്ടൻ- റംസാൻ- നോബി ടീം നേടിയത് 185 പോയിന്റാണ്. ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റുകൾ നേടിയത് മജിസിയ, ഫിറോസ്- സജ്ന, അനൂപ് എന്നിവരാണ്. മജിസിയ 68 പോയിന്റുകളും ഫിറോസ്-സജ്ന 62 പോയിന്റും  അനൂപ് 59 പോയിന്റമാണ് നേടിയത്. 

22:26 (IST)25 Mar 2021





















സജ്ന ഫിറോസിന്റെ പോയിന്റ് തട്ടിയെടുത്ത് ഋതു

കുഴൽപന്തുകളി രസകരമായി മുന്നേറുകയാണ്. വ്യക്തിഗത പോയിന്റും ഗ്രൂപ്പ് പോയിന്റുകളും ചേർത്തപ്പോൾ നിലവിൽ ഹൗസിനകത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ചത് സജ്ന ഫിറോസ് ദമ്പതികൾക്കാണ്. 82 പോയിന്റാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ടാസ്കിൽ നിന്നും ബോൾ കരസ്ഥമാക്കിയ ഋതുവിന് ലഭിച്ച ലക്കി കാർഡ് വഴി മത്സരാർത്ഥികളിൽ ആരുടെയെങ്കിലും 20 പോയിന്റുകൾ ഏറ്റെടുക്കാം എന്ന് അവസരം കൊടുത്തപ്പോൾ ഋതു സജ്നയുടെയും ഫിറോസിന്റെയും 20 പോയിന്റുകളാണ് ഏറ്റെടുത്തത്. 

21:25 (IST)25 Mar 2021





















പ്രേക്ഷകർ ഇതുവരെ കാണാത്ത മുഖങ്ങളുമായി സന്ധ്യയും അഡോണിയും

ബിഗ് ബോസ് വീടിനകത്ത് പൊതുവെ സൈലന്റായ രണ്ട് മത്സരാർത്ഥികളാണ് സന്ധ്യയും അഡോണിയും. വലിയ വഴക്കുകളിലോ വാദപ്രതിവാദങ്ങളിലോ ഒന്നും പെടാതെ വളരെ സേഫ് സോണിൽ ഇരുന്ന് ഗെയിം കളിക്കുന്ന രണ്ടുപേർ. ഇവർ രണ്ടുപേരും ഏറ്റുമുട്ടുന്നു എന്നതാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. 

Bigg Boss Malayalam Season 3 Latest Episode 25 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 25 march live online updates

Next Story
സീരിയൽ താരം മീര മുരളീധരൻ വിവാഹിതയായി; ചിത്രങ്ങൾMeera Muralidharan, Meera Muralidharan wedding, Meera Muralidharan wedding photo, Meera Muralidharan wedding video
The moderation of comments is automated and not cleared manually by malayalam.indianexpress.com