Latest News

Bigg Boss Malayalam Season 3 Latest Episode 25 April Highlights: ബിഗ് ബോസിൽ നിന്നും സന്ധ്യ മനോജ് പുറത്തേക്ക്

Bigg Boss Malayalam Season 3 Latest Episode 25 April Live Updates: സന്ധ്യ മനോജാണ് ബിഗ് ബോസ് വീട്ടിൽ നിന്നും ഈ ആഴ്ച പടിയിറങ്ങിയിരിക്കുന്നത്

Bigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 25 April Live updates: കഴിഞ്ഞ പത്ത് ആഴ്ചകൾക്ക്  ഒടുവിൽ പല സഖ്യങ്ങളും മാറി മറിയുകയും മിത്രങ്ങൾ ശത്രുക്കളും ശതുക്കൾ മിത്രങ്ങളാവുകയും ചെയുന്നുവെന്നു പറഞ്ഞാണ് മോഹൻലാൽ വാരാന്ത്യ എപ്പിസോഡ്  തുടങ്ങിയത്.

ഞാനൊരു പ്രേമ രോഗിയല്ലെന്ന് സൂര്യ

ഇന്നലെ മോഹൻലാൽ സംസാരിക്കാൻ അവസരം നൽകിയില്ലയെന്നു പറഞ്ഞു വിഷമിച്ച സൂര്യയ്ക്കാണ് ഇന്നദ്ദേഹം ആദ്യമവസരം നൽകിയത്.

സൂര്യയ്ക്ക് പറയാനുള്ളത് എന്താണെന്ന് ലാൽ ചോദിച്ചപ്പോൾ . “ഞാനൊരു പ്രേമരോഗിയല്ല,” എന്നായിരുന്നു സൂര്യയ്ക്ക് പറയാനുണ്ടായത്. അത് വീണ്ടും സൂര്യയും മണികുട്ടനും തമ്മിലുള്ള സൗഹൃദത്തെ ഒരു ചർച്ചാ വിഷയമാകാൻ ഇടയാക്കി.

മോഹൻലാൽ മണികുട്ടനും, സൂര്യയ്ക്കും, ഫിറോസിനും, നോബിയ്ക്കും ഈ വിഷയത്തെക്കുറിച്ചു പറയാനുള്ളത് കേട്ടു. തന്നെ ഒരിക്കലും മണിക്കുട്ടൻ ചതിക്കുകയോ, കളിയ്ക്കു കരുവാകുകയോ ചെയ്തിട്ടില്ല എന്ന സൂര്യയുടെ വെളിപ്പെടുത്തൽ മോഹൻലാൽ സ്നേഹപൂർവ്വം സ്വീകരിച്ചു. പ്രണയിക്കാൻ എളുപ്പമാണെന്നും പ്രണയിക്കപ്പെടാനാണ് ബുദ്ധിമുട്ടെന്നും മോഹൻലാൽ പറയുന്നു.

സന്ധ്യ ഫിറോസിന്റെ നിഴലോ ?

സന്ധ്യയെ ടാസ്കിനിടയിൽ പെൺ ഫിറോസ് എന്ന് വിളിച്ചത്തിനെക്കുറിച്ചു ലാൽ ചോദിക്കുന്നുണ്ട്. താൻ ഫിറോസിന്റെ ഷാഡോ അല്ലെന്നു സന്ധ്യ പറയുമ്പോൾ. ‘സ്ത്രീകൾ പുറത്തു പോകുക എന്ന ആശയം’ ഫിറോസിൽ നിന്ന് സന്ധ്യ ഏറ്റെടുത്തതിനെ സായ് ചൂണ്ടികാണിച്ചു. അത്തരം പ്രവണതകൾ സന്ധ്യ വെച്ച് പുലർത്തുന്നതുകൊണ്ടാണ്  അങ്ങനെ വിളിച്ചതെന്ന് സായി പറയുന്നു.

എന്നാൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്നും ഇത് ഒരു പാട് പേര് കേൾക്കുന്നുണ്ടെന്നും അവർ നിങ്ങളെ വിലയിരുത്തുമെന്നും മോഹൻലാൽ സായിയെ വീണ്ടും ഓർമ്മിച്ചു.

അഡോണി ഒരു മികച്ച ക്യാപ്റ്റനായിരുന്നോ?

അനൂപും ഫിറോസും അഡോണിയുടെ ക്യാപ്റ്റന്സിയെ പുകഴ്ത്തുകയുണ്ടായി. അഡോണിയുടെ ക്യാപ്റ്റൻസി വീഡിയോ കാണിച്ചു,അതിൽ അഡോണി ഋതുവിനെ പ്രകോപിപ്പിയ്ക്കുന്നതും ലാൽ കാണിച്ചു കൊടുക്കുകയുണ്ടായി. ഏറെ പ്രകമ്പനങ്ങൾ നിറഞ്ഞ ടാസ്കിൽ തനിയ്ക്ക് കുറെ ഏറെ പ്രശ്‍നങ്ങളെ നേരിടേണ്ടിവന്നെങ്കിലും അത് നന്നായി ചെയ്യാനായെന്നു അഡോണി പറഞ്ഞു.

ക്യാപ്റ്റൻസി മത്സരത്തിനു പങ്കെടുത്ത എല്ലാ സ്ത്രീകളെയും ലാൽ അഭിനന്ദിച്ചു. പല വ്യത്യസ്ത ആശയങ്ങളും, സന്ദർഭങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവുമുള്ള രമ്യ ഒരു നല്ല ക്യാപ്റ്റനായിരിക്കുമെന്നു സഹ മത്സരാർത്ഥികളും ഉറപ്പിച്ചു പറഞ്ഞു.

ഒരു മോഡേൺ കുമ്പസാര ടാസ്ക്

സഹമത്‌സരാർത്ഥിയായി മാറി ആ മത്സരാർത്ഥി ചെയ്ത  ഒരു കുറ്റം എറ്റു പറയുകയായിരുന്നു. ഡിബലായി വന്ന രമ്യ സൂര്യയെ ഓവർ ആക്ടിങ് എന്ന് പറഞ്ഞതിനെ എടുത്തു പറഞ്ഞു, സൂര്യയെ അവതരിപ്പിച്ച റംസാൻ ‘പലപ്പോഴും കരയുന്ന സൂര്യ’യുടെ മുഖമാണ് പകർത്തിയത്.

Read More: മണിക്കുട്ടൻ ഷോയിൽ നിന്ന് പുറത്തേക്കോ? അമ്പരപ്പോടെ ആരാധകർ

അഡോണിയായി മാറിയ അനൂപ്, ഋതുവിനോട് പേര് വിളിച്ച സംഭവത്തിൽ ക്ഷമ ചോദിച്ചു. റംസാനെ അവതരിപ്പിക്കാൻ കിട്ടിയ ഋതു ‘പൊടി, പോടാ’ വിളിയെ ചൂണ്ടിക്കാട്ടി. ഫിറോസിന്, ഋതുവിനെ അവതരിപ്പിക്കാൻ അവസരം കിട്ടിയപ്പോൾ ക്രിട്ടിസിസത്തെ നേരിടാൻ പറ്റില്ലാത്ത സംഭവത്തെ അവതരിപ്പിച്ചു. അങ്ങനെ ഓരോരുത്തരും മറ്റൊരാൾ എന്താണ് തിരുത്തേണ്ടതെന്ന് ചൂണ്ടിക്കാണിച്ചു.

സന്ധ്യ മനോജ് ബിഗ് ബോസ്സിൽ നിന്നും പുറത്തേയ്ക്ക്

നോമിനേഷൻ പ്രക്രിയയ്ക്ക്  വിധേയരായവരെ പുറത്തു ആക്റ്റിവി ഏരിയയിൽ ഇരുത്തി വീട്ടിലുള്ളവരോട് അവരിൽ  ആര്  പുറത്തു പോകുമെന്നു കരുതുന്നുവെന്നു ചോദിക്കുന്നു. അതിനിടയിൽ ആക്ടിവിറ്റി ഏരിയയിൽ മത്‌സരാർത്ഥികൾ ഒന്നിന് പുറകെ ഒന്നെന്ന മുറയ്ക്ക് സേവ് ആകുന്നു.

അനൂപും, ഋതുവും, സായിയും, ഡിബലും സേവ് ആകുന്നു. വീടിനുള്ളവർ പറയുന്നത് ആക്ടിവിറ്റി ഏരിയയിൽ ഒരുക്കിയ റ്റിവിയിലൂടെ എവിക്ഷന് തെയ്യാറെടുക്കുന്നവർ കാണുന്നുണ്ട്. ഒടുവിൽ അവശേഷിയ്ക്കുന്നതു സന്ധ്യയും സൂര്യയുമാണ് . ബിഗ് ബോസ് സന്ധ്യയെ പുറത്തേയ്ക്കും സൂര്യയെ അകത്തേയ്ക്കും അയക്കുന്നു.

സന്ധ്യയുടെ എഴുപതു ദിവസം നീണ്ടു നിന്ന ബിഗ് ബോസ് വീട്ടിലെ യാത്രയുടെ ദൃശ്യങ്ങൾ മോഹൻലാൽ  അവരെ കാണിക്കുകയും, തുടർന്നുള്ള ജീവിതത്തിനു എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.

എല്ലാവരും സേഫ് സോണിൽ നിന്നും സേഫ് ഗെയിമിൽ നിന്നും പുറത്തു വന്നത് തുടങ്ങിയതിനാൽ കളി പുതിയ തലത്തിലേയ്ക്ക് കടക്കുമെന്നോർമ്മിപ്പിച്ചാണ് മോഹൻലാൽ വാരാന്ത്യ എപ്പിസോഡിൽ നിന്ന് വിടവാങ്ങിയത്.

സൂര്യയുടെ ഡബിൾ പ്ലേ മനസിലാക്കുന്ന മണിക്കുട്ടൻ

താൻ പ്രേമ രോഗിയല്ലെന്നു ലാലേട്ടനോട് സൂര്യ പറയുന്ന അവസരത്തിൽ ഒപ്പം സംസാരിക്കുന്ന ഫിറോസ് പറയുന്നുണ്ട്. മണികുട്ടനോട് സൂര്യയുടെ വിഷയം നാട്ടുകൂട്ടം ടാസ്കിൽ ചോദിച്ചത് സൂര്യയുടെ സമ്മതത്തോടെയാണെന്നു. അത് വരെയും അവർ സൂര്യയുടെ പേര് വലിച്ചിട്ടു സംസാരിച്ചു സൂര്യയെ കൂടി സങ്കടപ്പെടുത്തിയെന്നു കരുതുന്ന മണികുട്ടന് അത് ഒരു ഷോക്കായെന്നു അയാൾ ഡിംപലിനോട്‌ പറയുന്നു.

നമ്മൾ ഒരാളെ സ്നേഹിച്ചാൽ സ്വന്തം പേര് പോലും മോശമാകട്ടെയെന്നു കരുതി ഒറ്റു കൊടുക്കില്ലെന്ന് ഡിംപലും പറയുന്നു. ഈ സീസണിൽ ഏവരും കൗതുകത്തോടെ കാണുന്ന സൗഹൃദമാണ് ഡിംപലിന്റെയും മണികുട്ടന്റേയും. എഴുപതാം ദിവസം താൻ പുറത്തു പോകുമ്പോൾ മണികുട്ടന്റെ സൗഹൃദം മിസ് ചെയ്യുമോയെന്നു ഭയന്നതായി ഡിംപൽ കരഞ്ഞു കൊണ്ട് പറയുന്നത് മണികുട്ടന്റെ കണ്ണുകളെയും ഈറനാക്കുന്നു. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം പ്രേക്ഷകർക്കും മനസ്സിലാവുന്ന നിമിഷങ്ങളായിരുന്നു​ അത്.

മണിക്കുട്ടൻ ഷോ വിട്ട് പുറത്തേക്കോ?

ഡിംപലും മണിക്കുട്ടനും തങ്ങളുടെ സൗഹൃദം ഊട്ടി ഉറപ്പിച്ചു സംസാരിക്കുന്നതിനു ശേഷമുള്ള പ്രൊമോയിലാണ് ചില പ്രത്യേക കാരണങ്ങൾ കൊണ്ട് മണിക്കുട്ടൻ പുറത്ത് പോയി എന്ന് ബിഗ് ബോസ് അന്നൗൻസ് ചെയ്യുന്നത്. അത് കേട്ട് പരിഭ്രാന്തരാകുന്ന സഹ മത്‌സരാർത്ഥികളെയും പുതിയ പ്രമോയിൽ കാണാം. വീടിനുള്ളിലും പുറത്തും ഒരുപാട് പേര് അവസാന അഞ്ചിൽ വരാൻ സാധ്യത കല്പിയ്ക്കുന്ന മണിക്കുട്ടൻ വീട്ടിൽ നിന്ന് പുറത്തുപോയതാണോ അതോ രഹസ്യ മുറിയിലാണോ? കാത്തിരുന്നു കാണുക തന്നെ.

Read more:

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 25 april live updates

Next Story
Bigg Boss Malayalam Season 3 Latest Episode 24 April Highlights: മോഹൻ ലാലിന്റെ പൊതു വിചാരണയ്ക്ക് വിധേയരായി ബിഗ് ബോസ് മത്സരാർത്ഥികൾBigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com