Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Bigg Boss Malayalam Season 3 Latest Episode 24 March Highlights: ‘പാത്തൂ, നമ്മളെ സിൽമേൽ എടുത്തു’; മജിസിയയോട് റംസാൻ

Bigg Boss Malayalam Season 3 Latest Episode 24 March Highlights: ബിഗ് ബോസ് ഹൗസിലെ 37-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 24 March Highlights: ബിഗ് ബോസ് ഹൗസിലെ 37-ാം ദിവസം. അപ്രതീക്ഷിതമായെത്തിയ ഒരു മരണവാർത്തയുടെ നടുക്കത്തിലാണ് ബിഗ് ബോസ് ഹൗസ്. ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചു എന്ന വാർത്തയാണ് കൺഫെഷൻ റൂമിലേക്ക് ഭാഗ്യലക്ഷ്മിയെ വിളിച്ചുവരുത്തി ബിഗ് ബോസ് ഇന്നലെ അറിയിച്ചത്.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടിയെത്തിയ മരണവാർത്ത

ഇന്നലെ പാതിവഴിയിൽ നിർത്തിയ വീക്ക്‌ലി ടാസ്കായ കുഴൽപന്തു കളിയുടെ തുടർച്ച ഇന്നത്തെ എപ്പിസോഡിലും കാണാം എന്നാണ് പ്രമോ നൽകുന്ന സൂചന.

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ ഇന്നലെ നടന്നത്

കിടിലം ഫിറോസാണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻ. കിടിലത്തിന്റെ ക്യാപ്റ്റൻസിൽ ഒരു ദിവസം പിന്നിടുമ്പോൾ പൊതുവെ സമാധാനപൂർണമാണ് വീട്ടിലെ അന്തരീക്ഷം.

കുഴൽപന്തു കളിയാണ് ഇത്തവണ വീക്ക്‌ലി ടാസ്ക് ആയി മത്സരാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. കുഴലിലൂടെ എത്തുന്ന ബോൾ കൃത്യമായി പിടിച്ചെടുക്കുക എന്നതാണ് മത്സരാർത്ഥികൾക്ക് ലഭിച്ച ടാസ്ക്. ഒരു ബോളിന് 10 പോയിന്റുകൾ വച്ച് മത്സരാർത്ഥികൾക്ക് ലഭിക്കും. ഈ പോയിന്റുകൾ ലക്ഷ്വറി ടാസ്കിലേക്ക് ഉപയോഗിക്കാനും സാധിക്കും. ഗെയിമിൽ സന്ധ്യ, ഋതു, മണിക്കുട്ടൻ, സായി വിഷ്ണു, അനൂപ്, മജിസിയ, ഡിംപൽ എന്നിവരെല്ലാം മികച്ച പോയിന്റുകൾ സ്വന്തമാക്കി.

മത്സരാർത്ഥികൾക്ക് ചിരിയും തമാശകളും സന്തോഷവും നൽകുന്ന മറ്റൊരു ടാസ്ക് കൂടെ ഇന്നലെ ബിഗ് ബോസ് നൽകി. സിനിമയെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരുന്നു ഈ ടാസ്കും. ബിഗ് ബോസ് നൽകിയ സിനിമാഡയലോഗുകൾ തിരഞ്ഞെടുത്ത് അത് വീട്ടിലെ മറ്റൊരു മത്സരാർത്ഥിയോട് പറയുക എന്നതായിരുന്നു ടാസ്ക്. ഒപ്പം എന്തുകൊണ്ട് പറയുന്നു എന്നും വ്യക്തമാക്കണം. ഏറെ ആസ്വദിച്ചാണ് മത്സരാർത്ഥികൾ ഈ ടാസ്ക് ചെയ്തത്.

വീട്ടിലെ സങ്കല്പസുഹൃത്തിനെ പറ്റി മനസ്സ് തുറക്കുക എന്നതായിരുന്നു മറ്റൊരു ടാസ്ക്. അതും മത്സരാർത്ഥികൾ മനോഹരമായി തന്നെ ചെയ്തു.

Read more: Bigg Boss Malayalam Season 3 Latest Episode 21 March Highlights: ബിഗ് ബോസിൽ നിന്നും രമ്യ പണിക്കർ പുറത്തേക്ക്

Live Blog

Bigg Boss Malayalam Season 3 Latest Episode 24 March Live Online














21:50 (IST)24 Mar 2021





















കൺഫെഷൻ റൂമിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി മണിക്കുട്ടൻ

മണിക്കുട്ടനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച ബിഗ് ബോസ് ഇത്തവണ സന്തോഷകരമായൊരു വാർത്തയാണ് പങ്കുവച്ചത്. മണിക്കുട്ടനും ഭാഗമായ മോഹൻലാൽ- പ്രിയദർശൻ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക്  മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ വാർത്തയായിരുന്നു അത്.  സന്തോഷം കൊണ്ട്  കൺഫെഷൻ റൂമിൽ തുള്ളിച്ചാടിയ മണിക്കുട്ടൻ പിന്നീട് വീട്ടിലെ മറ്റ് മത്സരാർത്ഥികളുമായും തന്റെ സന്തോഷം പങ്കിട്ടു. 

18:19 (IST)24 Mar 2021





















ഓടി വാ പാത്തൂ, നമ്മളെ സിൽമേൽ എടുത്ത്

റംസാനും മജിസിയയും ഒന്നിച്ചുള്ള ഏതാനും രസകരമായ നിമിഷങ്ങളാണ് ഇന്നത്തെ ഹൈലൈറ്റ്. “ഓടി വാ പാത്തൂ… നമ്മളെ സിൽമേൽ എടുത്ത്,” എന്നാണ് റംസാൻ മജിസിയയോട് പറയുന്നത്. കുഴൽപന്ത് കളിയിൽ പോയിന്റ് സ്കോർ ചെയ്ത മത്സരാർത്ഥികളുടെ ചിത്രം വീടിനകത്തെ ടിവിയിൽ ഡിസ്പ്ലേ ചെയ്തപ്പോഴായിരുന്നു റംസാന്റെയും മജിസിയയുടെയും സന്തോഷം. 

18:16 (IST)24 Mar 2021





















കുഴൽപന്തുകളി സംഘർഷത്തിലേക്ക് നീങ്ങുമ്പോൾ

മത്സരാർത്ഥികൾക്ക്  ബിഗ് ബോസ് ഇന്നലെ നൽകിയ വീക്ക്‌ലി ടാസ്കായ കുഴൽ പന്തുകളി സംഘർഷത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഇന്ന് കാണാനാവുക. ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ ഏറെ സഹകരിച്ചും സമാധാനത്തോടെയും ഇടപ്പെട്ട മത്സരാർത്ഥികൾ വീക്ക്‌ലി ടാസ്‌കിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മത്സരബുദ്ധിയോടെ സംഘട്ടനങ്ങളിൽ ഏർപ്പെടുകയാണ്.

Bigg Boss Malayalam Season 3 Latest Episode 24 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 24 march live online updates

Next Story
ഞാൻ ഇടയ്ക്കൊക്കെ കുസൃതിക്കാരിയാ; വേദിയിൽ താരമായി വീണ്ടും വൃദ്ധിക്കുട്ടിVridhi Vishal, Vridhi Vishal viral video, Vridhi Vishal udan panam, Vridhi Vishal mazhavil manorama, Vridhi Vishal tiktok videos, Vridhi Vishal photos, Vridhi Vishal Dance, Vridhi Vishal Manjil Virinja Poovu, വൃദ്ധി വിശാൽ ഡാൻസ്, ബേബി വൃദ്ധി ഡാൻസ് വൈറൽ, വൃദ്ധി വിശാൽ ഡാൻസ് വീഡിയോ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com