scorecardresearch
Latest News

Bigg Boss Malayalam Season 3 Latest Episode 24 April Highlights: മോഹൻ ലാലിന്റെ പൊതു വിചാരണയ്ക്ക് വിധേയരായി ബിഗ് ബോസ് മത്സരാർത്ഥികൾ

Bigg Boss Malayalam Season 3 Latest Episode 24 April Live Updates: ഫിറോസ് ഖാൻ പുറത്തു പോവണോ? ഡിംപലിനു തീരുമാനിക്കാമെന്ന് മോഹൻലാൽ

Bigg Boss Malayalam Season 3 Latest Episode 24 April Highlights: മോഹൻ ലാലിന്റെ പൊതു വിചാരണയ്ക്ക് വിധേയരായി ബിഗ് ബോസ് മത്സരാർത്ഥികൾ

Bigg Boss Malayalam Season 3 Latest Episode 24 April Highlights: നീതിമാൻ പട്ടത്തിനായുള്ള തിരഞ്ഞെടുപ്പാണ് ബിഗ് ബോസ് വീട്ടിൽ  ആദ്യം നടന്നത്. പതിവിനു വിപരീതമായി ഒരുപാട് പേരുടെ പേര് ഉയർന്നു വന്ന നീതിമാൻ/നീതി ദേവതയായി ഉയർന്നു വന്നുവെങ്കിലും ഈ ആഴ്ചയിലെ നീതിമാനായി അഡോണിയെ തിരഞ്ഞെടുത്തു.

പ്രേക്ഷകർക്കായി ലാൽ നടത്തിയ നാട്ടുക്കൂട്ടം

പത്താം ആഴ്ച കടന്നു പോയത് സംഭവബഹുലമായ സംഭവങ്ങളിലൂടെയായിരുന്നുവെന്നും ഓരോ മത്‌സരാർത്ഥിയും പരസ്പരം പോരടിക്കാൻ ഇറങ്ങിയ ആഴ്ച്ചയായിരുന്നുവെന്നും ലാൽ അനുസ്മരിച്ചു.

കിടിലൻ ഫിറോസ് ഉപയോഗിക്കുന്ന പല വാക്കുകളും പല പ്രയോഗങ്ങളും ഡിമ്പലിന്റെ സമീപ അവസ്ഥയിലൂടെ കടന്നു പോകുന്ന പലരെയും സ്പർശിച്ചുവെന്നു ലാൽ പറഞ്ഞു. അതിനു മറുപടിയായി തന്നെ തന്നെ ന്യായീകരിക്കാനാണ് ഫിറോസ് ശ്രമിച്ചത്. അതിനെ ലാൽ നഖ ശിഖാന്തം എതിർക്കുകയും, കിടിലത്തിന്റെ നിലപാടുകളിലെ പാളിച്ചകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഡിമ്പലിനോട് ചോദിയ്ക്കുമ്പോൾ താൻ ഒന്നാം ആഴ്ചമുതൽ ഫിറോസിനാൽ പല തവണ മാനസിക സംഘർഷത്തിനടിപ്പെട്ടതു പറയുന്നു. ഒപ്പം ഫിറോസ് ഒരു സാമൂഹിക പ്രവർത്തകനും പെൺകുട്ടികൾക്ക് വേണ്ടി പ്രവൃത്തിയ്ക്കുന്ന ഒരാളുമെന്നു പറയുമ്പോൾ അയാൾക്ക്‌ തന്നിലെ
പെൺകുട്ടിയുടെ വേദന മനസിലാകുന്നിലെയ്ന്നെന്നു ഡിമ്പൽ ചോദിയ്ക്കുണ്ട്.

ഈ വിഷയത്തിൽ സന്ധ്യയുടെ അഭിപ്രായം ലാൽ തുറക്കുമ്പോൾ, അവർ തന്റെ സുഹൃത്തായ ഫിറോസിനെ ന്യായീകരിക്കുകയാണ്.

ഷോയുടെ സുഗമമായ നടത്തിപ്പിന് ഫിറോസ് അവിടെ തുടരണോ വേണ്ടയോ എന്ന്
തീരുമാനിക്കാൻ ഡിമ്പലിനോടും മറ്റു മത്‌സരാർഥികളോടും ലാൽ പറയുന്നു.

ഡിമ്പൽ

നിങ്ങൾ ഒരു വലിയ കമ്മ്യൂണിറ്റിയെ ആണ് നിങ്ങൾ അപമാനിച്ചത്  എന്ന് ലാൽ പറയുമ്പോൾ അതിനെ എതിർത്ത് പറയാൻ ഒരുങ്ങുന്നു. അതിനെ വീണ്ടും മോഹൻലാൽ കറക്റ്റ് ചെയ്യാൻ ശ്രമിക്കുന്നു. അത് വീണ്ടും താനും ഡിമ്പൽ തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്ന് വരുത്തി തീർക്കാൻ ശ്രമിയ്ക്കുന്നു. പക്ഷേ അതിനെ തിരുത്തുകയും  മാപ്പു പറയുകയും ചെയ്യും.ഒപ്പം തന്റെ ശാരീരിക അവസ്ഥയിലും മാതൃകയായി തുടരുന്ന ഡിംപിളിനെ അഭിനന്ദിച്ചു.

Read more: തിരിച്ചടി മുന്നിൽ കണ്ട് ഫിറോസ്; കിടിലത്തിന്റെ പണി പാളിയെന്ന് പ്രേക്ഷകർ

പ്രേക്ഷകർക്ക് വേണ്ടിയുള്ള അടുത്ത വിചാരണയ്ക്ക് വിധേയമാക്കിയത് റംസാനെയായിരുന്നു. റംസാനെ ന്യായീകരിച്ച കിടിലത്തിനെയും നോബിയെയും ലാൽ വിചാരണ ചെയ്യുന്നുണ്ട്. കഴിഞ്ഞ സീസണുകളിൽ നിന്ന് എല്ലാം വ്യത്യസ്തമായി അടിക്കുത്തരം മുറി പത്തൽ എന്ന രീതിയിൽ മാത്‍സ്രാർത്ഥികളെ ക്രോസ്സ് കൊസ്റ്റയൻ ചെയ്യുകയും തിരുത്തുകയും ചെയ്യുന്ന ലാലിനെയാണ് കാണുന്നത്. അവരുടെ പല ന്യായീകരണങ്ങളും മുട്ടാപോക്ക് ന്യായവും അദ്ദേഹം കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല. മറിച്ചു സാമാന്യ നീതിബോധമനുസരിച്ചു അവരുടെ പ്രവർത്തികളെ മോഹൻലാൽ വിചാരണചെയ്യുന്നു.

റംസാനെ വെള്ളത്തിൽ മുക്കി ശുദ്ധിവരുത്താനുള്ള ലാലിന്റെ അവസാന ശ്രമം

വീട്ടിൽ വന്നത് മുതൽ നോമിനേഷൻ ഫ്രീ കാർഡ് കിട്ടിയെങ്കിലും അത് പോലെ തന്നെ നോമിനേഷനുകളിൽ റംസാൻ വരുന്നത്, അയാളുടെ പ്രവൃത്തി ദോഷം കൊണ്ടാണെന്നു ലാൽ ഓർമ്മിപ്പിക്കുന്നു. ഒരു ശിക്ഷയെന്ന രീതിയിൽ താൻ ഇനി ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിക്കില്ലെന്നും ബോർഡിൽ എഴുതി വീടിനു മുന്നിലെ കുളത്തിൽ പതിനാലു വട്ടം ചാടുകയെന്നതാണ് ശിക്ഷയായി നൽകിയത്‌ . റംസാന്റെ പ്രവർത്തിയ്ക്കു ഈ ഒരു ശിക്ഷ നടപടി അനുപാതികമല്ലായെന്നു പ്രോമോ കണ്ടത് മുതൽ സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നുണ്ട്‌.

നോബി യുടെ ചാണക്യ തന്ത്യ്രത്തെ ലാൽ ട്രോളുന്നുണ്ട്‌.  രമ്യയെ എരികേറ്റി അഡോണിയുടെ അടുത്ത് വിട്ടതിനെ ലാൽ കളിയാക്കി. മറ്റുള്ളവരുടെ പേർസണൽ സ്പേസിലേയ്ക്ക് ഇടിച്ചു കയറുന്ന സായിയുടെ സ്വഭാവത്തെ രമ്യ ചൂണ്ടിക്കാണിക്കുകയും, എന്നാൽ വഴക്കുകൾ അതിരു വിട്ടു പോകാതെ പരസ്പരം
സ്നേഹിക്കാൻ പറയുന്നു.

സൂര്യയുടെ പേര് നോബി പരാമർശിച്ചതും, സന്ധ്യയെ കലാകാരിയെ എന്ന് മണിക്കുട്ടൻ ചോദിച്ചതും ലാലിന്റെ പോസ്റ്റ് മാർട്ടത്തിനു വിധേയമായി. താനും ഒരു കലാകാരനാണെന്നും പര്സപരമുള്ള പരാമർശങ്ങളിൽ സൂക്ഷിണമെന്നും ലാൽ മുന്നറിയിപ്പ് നൽകുന്നു. ഇനിയുള്ള ദിവസങ്ങളിലെ മത്സരങ്ങൾ കനക്കുമെന്നും അത് കൊണ്ട് തന്നെ വാക്കുകൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

ചോദ്യങ്ങളുടെ കനലാട്ടത്തിനു ശേഷം രസകരമായ ഒരു ചോദ്യോത്തര ടാസ്‌ക്കാണ് മത്സരാർത്ഥികൾക്കായി ഒരുക്കിയതു. രസകരമായ ചോദ്യങ്ങളും തമാശ നിറഞ്ഞ ഉത്തരങ്ങളും മത്‌സരാർഥികൾ പരസ്പരം ചോദിച്ചു. റംസാൻ തക്കാളി കക്കുന്നതും, നോബി മുണ്ടി നിന്ന് മോഡേൺ വേഷത്തിലേയ്ക് മാറിയതും, അനൂപിന്റെ മേക്കപ്പുമെല്ലാം വിഷയമാക്കിയ ടാസ്ക് , വീട്ടിൽ നിറഞ്ഞു നിന്ന പിരിമുറുക്കം കുറയ്ക്കാൻ ആ ടാസ്ക്ക് ഉപകരിച്ചു.

നോബി ബിഗ് ബോസ് വീട്ടിലെ ജോലിക്കാരനാക്കിയാൽ എന്തൊക്കെ ചെയ്യുമെന്നു ചോദിച്ച ലാൽ, ഇനിയുള്ള ആവശ്യങ്ങൾ നോബിയോട് പറഞ്ഞാൽ മതിയെന്ന് കളിയായി പറഞ്ഞു. രമ്യ വിഷമിച്ചിരുന്നപ്പോൾ മണി ചോറ് വാരി കൊടുത്തു സമാധാനിപ്പിച്ചതു എടുത്തു പറഞ്ഞു. സായിയോട് കുറച്ചു കൂടി റിഫൈൻഡ് ആകാനും പറയാൻ പറയില്ലാത്ത കാര്യങ്ങൾ പറയാൻ പാടില്ലായെന്നു ലാൽ
ഓർമ്മിപ്പിച്ചു.പരസ്പരമുള്ള വിഷയങ്ങൾ പറഞ്ഞു തീർക്കാൻ പറഞ്ഞു.

കിടിലൻ ഫിറോസ് തനിയ്ക്കു ഡിമ്പൽ വിഷയത്തിൽ പലരെയും വേദനിപ്പിച്ചതിൽ ഖേദമുണ്ടെന്നും താൻ വീടിനു പുറത്തേയ്ക്കു വരാൻ തെയ്യാറാണെന്നും പറയുന്നു. പക്ഷെ അത് ഫിറോസ് മാത്രം തീരുമാനിക്കേണ്ട കാര്യമല്ലെന്നും, നന്നായി കളിയിൽ ശ്രദ്ധിക്കാനും ലാൽ ഉപദേശിക്കുന്നു.

വിജയിക്ക് ലഭിക്കാൻ പോകുന്ന ഫ്ലാറ്റിന്റെ വിഷ്വലുകളും മത്‌സരാർത്ഥികളെ കാണിച്ചു.

പ്രോമോ

മത്സരാർത്ഥികളെ മറ്റൊരു മുറിയിൽ മാറ്റിയിരുത്തി അവരിൽ നിന്ന് ഒരാളെ തന്റെ അടുത്തേയ്ക്കു വിളിയ്ക്കുന്ന എവിക്ഷൻ രീതിയാണ് ഈ പ്രാവശ്യം പിൻതുടരുന്നത്.

സൂര്യ, സന്ധ്യ, അനൂപ് , ഋതു ,സായി തുടങ്ങിയവരാണ് എവിക്ഷൻ നേരിടുന്നത്.

Read more: Bigg Boss Malayalam Season 3 latest Episode 23 April Highlights: റംസാനും അഡോണിയും ജയിലിലേക്ക്

Live Updates

Web Title: Bigg boss malayalam season 3 latest episode 24 april live updates