Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Bigg Boss Malayalam Season 3 Latest Episode 23 March Highlights: ബിഗ് ബോസ് വീടിനെ തേടിയെത്തിയ മരണവാർത്ത

Bigg Boss Malayalam Season 3 Latest Episode 23 March Highlights: ബിഗ് ബോസ് ഹൗസിലെ 36-ാം ദിവസത്തെ കാഴ്ചകൾ. ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി ഇന്നൊരു മരണവാർത്തയെത്തി

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 23 March Highlights: ബിഗ് ബോസ് ഹൗസിൽ 36 ദിവസങ്ങൾ പൂർത്തിയാക്കുകയാണ് മത്സരാർത്ഥികൾ. ബിഗ് ബോസ് ഹൗസിലേക്ക് ഒരു സങ്കടകരമായ വാർത്തയാണ് ഇന്നെത്തിയത്.  ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചു എന്ന വാർത്തയാണ് കൺഫെഷൻ റൂമിലേക്ക് ഭാഗ്യലക്ഷ്മിയെ വിളിച്ചുവരുത്തി ബിഗ് ബോസ് അറിയിച്ചത്.

ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികളും കേട്ടത്. ഏറെനാളായി രമേശ് വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരും മുൻപ് താൻ അദ്ദേഹത്തെ പോയി കണ്ടിരുന്നെന്നും ഭാഗ്യലക്ഷ്മി വീട്ടിലെ അംഗങ്ങളോടായി പറഞ്ഞു.

രണ്ടു വൃക്കകളും തകരാറിലായപ്പോൾ ‘ഒരു  കിഡ്‌നി തരാമെന്ന് താൻ പറഞ്ഞിരുന്നെങ്കിലും അപ്പോഴും ഈഗോ ആയിരുന്നു’വെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വീട്ടിൽ പോവണമോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തിലായ ഭാഗ്യലക്ഷ്മിയെ കിടിലം ഫിറോസും സന്ധ്യയും ചേർന്ന് ആശ്വസിപ്പിച്ചു. ചേച്ചി പോയിട്ടും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ എന്നാണ് ഇരുവരും ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്.

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ ഇന്നലെ നടന്നത്

കിടിലം ഫിറോസാണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻ. കിടിലത്തിന്റെ ക്യാപ്റ്റൻസിൽ ഒരു ദിവസം പിന്നിടുമ്പോൾ പൊതുവെ സമാധാനപൂർണമാണ് വീട്ടിലെ അന്തരീക്ഷം.

ഇന്നലെ മത്സരാർത്ഥികൾ നോമിനേഷനിലേക്കുള്ള വോട്ട് രേഖപ്പെടുത്തി. സായി (2 വോട്ട്), അനൂപ് (2 വോട്ട്), മജിസിയ ( 3 വോട്ട്), സൂര്യ (3 വോട്ട്), ഡിംപൽ (5 വോട്ട്), സജ്ന- ഫിറോസ് (6 വോട്ട്) എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുള്ളത്. നോമിനേഷനിലുള്ള ഏഴു പേർക്കും ഈ ആഴ്ച ഏറെ നിർണായകമാണ്.

വീടിനകത്തെ പ്രധാന ഗ്രൂപ്പായ സായി- അഡോണി- റംസാൻ ടീമിനിടയിൽ വിള്ളലുകൾ വീഴുന്നതാണ് ഇന്നലത്തെ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. സായി തങ്ങളുടെ ഗ്രൂപ്പ് വിട്ടു മറുവശത്തേക്ക് ചേർന്നു എന്ന് കിടിലം ഫിറോസിനോട് പരാതി പറയുകയാണ് അഡോണി. സൂര്യയുമായുള്ള സായിയുടെ പുതിയ സൗഹൃദമാണ് റംസാൻ, അഡോണി ടീമിന് നീരസം ഉണ്ടാക്കുന്നത്. ഈ ആഴ്ച വീടിനകത്ത് പിടിച്ചു നിൽക്കാൻ ചിലപ്പോൾ സൂര്യയും സായിയും പ്രണയനാടകം കളിച്ചേക്കാമെന്ന് പ്രവചിക്കുന്നുമുണ്ട് റംസാൻ.

Read more: Bigg Boss Malayalam Season 3 Latest Episode 21 March Highlights: ബിഗ് ബോസിൽ നിന്നും രമ്യ പണിക്കർ പുറത്തേക്ക്

Live Blog

Bigg Boss Malayalam Season 3 Latest Episode 23 March Live Online


22:29 (IST)23 Mar 2021

ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടിയെത്തിയ മരണവാർത്ത

ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത്  സങ്കടകരമായൊരു വാർത്തയാണ്. ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചു  എന്ന വാർത്തയാണ് കൺഫെഷൻ റൂമിലേക്ക് ഭാഗ്യലക്ഷ്മിയെ വിളിച്ചുവരുത്തി ബിഗ് ബോസ് അറിയിച്ചത്. 

Read more: ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടിയെത്തിയ മരണവാർത്ത

21:55 (IST)23 Mar 2021

കുഴൽപന്തുകളി

വീക്ക്‌ലി ടാസ്കിന്റെ ഭാഗമായി കുഴൽപന്തുകളിയാണ് ബിഗ് ബോസ് ഇന്ന് മത്സരാർത്ഥികൾക്ക് നൽകിയത്. കുഴലിലൂടെ എത്തുന്ന ബോൾ കൃത്യമായി പിടിച്ചെടുക്കുക എന്നതാണ് മത്സരാർത്ഥികൾക്ക് ലഭിച്ച ടാസ്ക്. ഒരു ബോളിന് 10 പോയിന്റുകൾ വച്ച് മത്സരാർത്ഥികൾക്ക് ലഭിക്കും. ഈ പോയിന്റുകൾ ലക്ഷ്വറി ടാസ്കിലേക്ക് ഉപയോഗിക്കാനും സാധിക്കും. ഗെയിമിൽ സന്ധ്യ, ഋതു, മണിക്കുട്ടൻ, സായി വിഷ്ണു, അനൂപ്, മജിസിയ, ഡിംപൽ എന്നിവരെല്ലാം മികച്ച പോയിന്റുകൾ സ്വന്തമാക്കി. 

18:53 (IST)23 Mar 2021

കിടിലൻ സിനിമാറ്റിക് ടാസ്‌കുമായി മത്സരാർത്ഥികൾ

മത്സരാർത്ഥികൾ ചിരികളികളോടെ മറ്റൊരു വീക്ക്‌ലി ടാസ്ക് കൂടെ ആഘോഷമാക്കുകയാണ്. സിനിമയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ഈ ടാസ്കും.

18:51 (IST)23 Mar 2021

സൂര്യയുടെ സീക്രട്ട് ലെറ്റർ പരസ്യമാക്കി സജിന

രസകരമായ നിമിഷങ്ങളാണ് ഇന്നത്തെ പ്രമോയുടെ ഹൈലൈറ്റ്.  സൂര്യയുടെ സീക്രട്ട് ലെറ്റർ പരസ്യമാക്കുകയാണ് സജ്ന ഫിറോസ്.

Bigg Boss Malayalam Season 3 Latest Episode 23 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 23 march live online updates

Next Story
Bigg Boss Malayalam: മണിക്കുട്ടനോടുള്ള എന്റെ പ്രണയം ജനങ്ങൾ നെഗറ്റീവായി കാണുമോ?; ഭാഗ്യലക്ഷ്മിയോട് സൂര്യBigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com