Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 latest Episode 23 April Highlights: റംസാനും അഡോണിയും ജയിലിലേക്ക്

Bigg Boss Malayalam Season 3 Latest Episode 23 April Live Online Updates: ബിഗ് ബോസ് വീട്ടിലെ 68-ാം ദിന കാഴ്ചകൾ

Bigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 23 April Highlights: സംഭവബഹുലമായൊരു ആഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ കടന്നുപോവുന്നത്. മത്സരാർത്ഥികളിൽ വീര്യവും വാശിയും പരസ്പരമുള്ള ശത്രുതയുമൊക്കെ സമ്മാനിച്ചാണ് നാട്ടുകൂട്ടം ടാസ്ക് കടന്നുപോയിരിക്കുന്നത്. വീക്ക്‌ലി ടാസ്ക് അവസാനിച്ചിട്ടും ഹൗസ് മെന്പേഴ്സിനിടയിലെ മഞ്ഞുരുകി തുടങ്ങിയിട്ടില്ല എന്ന് വ്യക്തം.

Read more: ബിഗ് ബോസ് വീടിനകത്ത് കൂട്ടവഴക്ക്, പുറത്ത് സൂര്യയുടെ മെഡിറ്റേഷൻ

നാട്ടുകൂട്ടം ടാസ്കിന്റെ അടിസ്ഥാനത്തിൽ ആരാണ് മികച്ച പ്രകടനം കാഴ്ച വച്ചത്, ആരാണ് മോശം പ്രകടനം കാഴ്ച വച്ചത് എന്നൊക്കെ തീരുമാനിച്ച് ക്യാപ്റ്റൻസി ടാസ്കിലേക്കും ജയിലിലേക്കുമുള്ള നോമിനേഷൻ നടത്തിയിരിക്കുകയാണ് മത്സരാർത്ഥികൾ.

രമ്യ പണിക്കർ, സന്ധ്യ, ഡിംപൽ ബാൽ എന്നിവരാണ് ഈ ആഴ്ച ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിച്ചത്. ഈ സീസണിൽ ആദ്യമായാണ് മൂന്ന് സ്ത്രീ മത്സരാർത്ഥികൾ നായക സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. കണ്ണാടി ഉപയോഗിക്കാതെ ഒരു ചങ്ങാതിയുടെ വാക്കുകൾ മാത്രം വിശ്വസിച്ച് ‘മേക്ക് അപ്പ്’ ചെയ്യുക എന്നതായിരുന്നു ക്യാപ്റ്റൻസി ടാസ്ക്. അതിൽ വിജയിയായത് രമ്യ പണിക്കരാണ്.

വ്യത്യസ്തമായ ജയിൽ നോമിനിഷേൻ

ഇരു ടീമുകളിൽ നിന്നും ഒരാളെ എതിർ ടീമിന് തിരഞ്ഞെടുക്കാമെന്നു ബിഗ് ബോസ് പറഞ്ഞതനുസരിച്ചു, അഡോണിയും റംസാനും തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം ജയിൽ വേഷങ്ങൾ എടുക്കാൻ സ്റ്റോർ റൂമിൽ പോയപ്പോൾ അവർ സംസാരിച്ചതിൽ നിന്ന് അഡോണിയെ തിരഞ്ഞെടുത്തു കിടിലൻ ഫിറോസിന്റെയും റംസാൻറെയും ആശയമായിരുന്നോ
എന്ന് സംശയം തോന്നും. കാരണം ജയിലിൽ ഇരുന്നു ഇരുവരും സംസാരിക്കുന്നത് സായിയെക്കുറിച്ചാണ്.  യുവ കളിക്കാരുടെ ഇടയിലും, ചെരുപ്പെറിഞ്ഞ സംഭവത്തിലും സായി കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നോ എന്ന സംശയത്തിൽ സായിയുടെ ഒരു മറുവശം തുറന്നു കാട്ടാനുള്ള ഒരു ശ്രമവുമാകാം ഈ കൂട്ടുചേർന്ന ജയിലിൽ പോകൽ.

സന്ധ്യയെ കിടിലൻ ഫിറോസ് സ്വാധീനിക്കുന്നുണ്ടോ ?

ബിഗ് ബോസ് വീടിനുള്ളിലും പുറത്തും വളരെയേറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് കിടിലൻ ഫിറോസ് സന്ധ്യ അടക്കമുള്ളവരെ സ്വാധിനിക്കുന്നുണ്ടോ? എന്ന വിഷയം. അനൂപും സന്ധ്യയും ഇതേ വിഷയംചർച്ചചെയ്യുന്നത് കാണാം . അനൂപ് പറയുന്നുണ്ട്, ഫിറോസിന്റെ പല അഭിപ്രായങ്ങളും പലരെയും സ്വാധീനിയ്ക്കുകയും അതിന്റെ ഫലമായി
പലരും അവരുടെ ഗെയിം പാറ്റേൺ മാറി പുറത്താവുകയും ചെയ്തിട്ടുണ്ട്. അതിനു ഉദാഹരണമായി അനൂപ് പല സന്ദർഭങ്ങളും ചൂണ്ടികാട്ടുന്നുണ്ട്. മിഷേൽ, ഭാഗ്യലക്ഷ്മി പോലെയുള്ള മത്സരാർത്ഥികളെ കുറിച്ചും അനൂപ് പറയുന്നു.

വീട്ടിലെ പ്രശ്നങ്ങളുടെ പ്രധാന സൂത്രക്കാരനായ കിടിലം ഫിറോസ് തനിച്ചിരുന്നു സംസാരിക്കുന്നതും ഇന്നത്തെ എപ്പിസോഡിന്റെ പ്രത്യേകതയായിരുന്നു. എല്ലാത്തിനും ക്രെഡിറ്റ് എടുക്കുന്ന ഫിറോസ് പറയുന്നത്, മറ്റു വ്യക്തികൾ സൂര്യയ്ക്ക് വോട്ട് കൊടുക്കാൻ കാരണം താൻ സൂര്യയ്ക്ക് കൊടുത്ത ധൈര്യമാണെന്നാണ്. തന്നെ ജയിലിൽ അടക്കാൻ അവർ മനപ്പൂർവ്വം ശ്രമിയ്ക്കുമെന്നും, അതിനു ശേഷം തന്നെ നോമിനേറ്റ്
ചെയ്യുമെന്നുമാണ്.  ഒരു സജഷൻ മൈൻഡ് ഗെയിമാണ് ഫിറോസ് പുറത്തെടുക്കുന്നത്. ഡിംപിളിനെക്കുറിച്ചു പറഞ്ഞതിനാണ് താൻ നോമിനേഷനിൽ വന്നത്, അല്ലാതെ താൻ തെറ്റൊന്നും ചെയ്തിട്ടില്ല, തന്നെ വോട്ട് ഔട്ട് ആക്കിയാൽ അത് മലയാളി ഡിംപലിന്റെ വലയിൽ വീണത് കൊണ്ടാണ്. മറിച്ച് പുറത്താക്കാതെ ഇവിടെ നിന്നാൽ
താൻ എഴുത്തി ഏഴാം ദിവസത്തെ അതി ജീവിച്ചാൽ കളിമാറുമെന്നും പറയുന്നു. ഒരു നോമിനേഷൻ ലിസിറ്റിൽ വരുന്നതിനു മുൻപ് തന്നെ തന്റെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ചു അവരെ സ്വാധീനിക്കാൻ ശ്രമിയ്ക്കുകയാണോ ഫിറോസ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നമുക്ക് ഇപ്പോഴും സെൽഫ് റെസ്‌പെക്ട് വേണമെന്നും, നമ്മളെ ചവിട്ടി സ്വപ്നം
നേടാൻ ശ്രമിയ്ക്കുന്ന പലരുമുണ്ടാവാം. അത് കൊണ്ട് സൂക്ഷിച്ചു മുന്നോട്ടു
പോകണമെന്നാണ് മണിക്കുട്ടൻ സായിയെ ഉപദേശിയ്ക്കുന്നത്. സായിയെ പ്രകോപിപ്പിച്ചു പുറത്താക്കാമെന്നു കരുതി മറ്റുള്ളവർ കളിച്ചപ്പോഴും, തന്റെ ഊഴം കഴിയും വരെ തട്ടിൽ നിന്ന് താഴെയിറങ്ങാതെ നിൽക്കാൻ കാണിച്ച മനക്കരുത്തിനെ മണിക്കുട്ടൻ പ്രത്യേകം അഭിനന്ദിച്ചു. ഒരിക്കൽ അകൽച്ചയിലായിരുന്ന ഈ രണ്ടു മത്‌സരാർഥികളും പരസ്പരം പ്രോത്സാഹിപ്പിച്ചു മുന്നേറുന്നത്, അവസാന ആഴ്ചകളിലെ കളിയുടെ ഗതിമാറ്റിയേക്കാം.

മത്‌സരാർത്ഥികളെ കൊണ്ടു ചക്കക്കുരു പൊരിയലുണ്ടാക്കിച്ച  പ്രീതി
സോഡിയാക് മിക്സർ ഗ്രൈൻഡർ സ്പോന്സേർഡ് ടാസ്‌ക്കിൽ, സ്ത്രീകളും
പരുഷന്മാരും രണ്ടു ടീമായി മത്സരിച്ചതിൽ സ്ത്രീകളുടെ ടീം വിജയിച്ചു.

‘ഉള്ളിൽ ഒരു  മനുഷ്യൻ കിടന്നു ശ്വാസം മുട്ടുന്നു’: കിടിലൻ ഫിറോസ്

തന്റെ വഴികൾ പാളിപോകുന്നുവെന്നും താൻ പറഞ്ഞത് പലതും തെറ്റാണെന്നും ബോധ്യമുണ്ട് ഫിറോസിന്. അതു തന്നെ ദോഷകരമായി ബാധിക്കാമെന്നു ബോധ്യമുള്ളതു കൊണ്ടാവണം, തന്റെ പ്രവർത്തികളെ ടാസ്കിക്കിനിടയിലെ പ്രവർത്തികൾ മാത്രമായി വ്യാഖ്യാനിക്കാൻ ഫിറോസ് ശ്രമിയ്ക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കിട്ടുന്ന എല്ലാ അവസരത്തിലും മണിക്കുട്ടനെ മോശക്കാരനായി ചിത്രീകരിച്ച ഫിറോസ് ഇപ്പോൾ സന്ധ്യയുടെ അടുത്തു തനിക്കു മണിയോട് സ്നേഹമുണ്ടെന്നും മണിയെ പല അബദ്ധങ്ങളിൽ നിന്ന് രക്ഷിച്ചത് താനാണെന്നും
പറയുന്നു.

ബിഗ് വീടിനുള്ളിൽ ഒരു ആത്മപരിശോധനയും നിലപാടുകളുടെ പുനർപരിശോദനയും നടക്കുന്നോ ?

പുതിയ പ്രൊമോയിൽ കാണുന്നത് ഓരോ മത്സരാർത്ഥിയായി മുന്നോട് വന്നു പരസ്പരം വിലയിരുന്നതുന്നതു കാണാം. അത് ഒരു പുറത്തക്കലിന്റെയോ ഏതെങ്കിലും ശിക്ഷാനടപടിയുടെയോ ഭാഗമാണെന്നു കാത്തിരുന്നു കാണാം. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ ഈ ആഴ്ച നടന്ന പല സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി വിശദീകരണം നേടുമെന്നുറപ്പാണ്.

Read more: സഹമത്സരാർത്ഥിക്ക് എതിരെ ചെരിപ്പെറിഞ്ഞ സംഭവം; റംസാനെ പുറത്താക്കണമെന്ന് പ്രേക്ഷക

Live Updates

Web Title: Bigg boss malayalam season 3 latest episode 23 april live updates

Next Story
ബിഗ് ബോസ് വീടിനകത്ത് കൂട്ടവഴക്ക്, പുറത്ത് സൂര്യയുടെ മെഡിറ്റേഷൻBigg Boss, Bigg Boss Malayalam, bigg boss soorya meditation scene, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com