Bigg Boss Malayalam Season 3 Latest Episode 22 March Highlights: ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ അഞ്ച് ആഴ്ചകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ബിഗ് ബോസ് ജീവിതം ആറാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ മത്സരാർത്ഥികളെല്ലാം തന്നെ ശക്തമായ മത്സരലഹരിയിലെത്തിയിരിക്കുന്നു എന്നു പറയാം.
ഇന്നലെ ബിഗ് ബോസ് ഹൗസിൽ നിന്നും രമ്യ പണിക്കർ പുറത്തായിരുന്നു. നാലു മത്സരാർത്ഥികളാണ് ഇതുവരെ ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങുന്നത്. ലക്ഷ്മി ജയൻ, ഏഞ്ചൽ തോമസ്, മിഷേൽ, രമ്യ പണിക്കർ എന്നിവരാണ് ബിഗ് ബോസ് ഹൗസിൽ നിന്നും ഇതുവരെ പടിയിറങ്ങിയിരിക്കുന്നത്. വൈൾഡ് കാർഡ് എൻട്രിയിൽ എത്തിയവരിൽ ഫിറോസ് ഖാനും സജ്നയും മാത്രമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്.
Live Blog
Bigg Boss Malayalam Season 3 Latest Episode 22 March Live Online
Bigg Boss Malayalam Season 3 Latest Episode 22 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
സായി തങ്ങളുടെ ഗ്രൂപ്പ് വിട്ടു മറുവശത്തേക്ക് ചേർന്നു എന്നു പറയുകയാണ് അഡോണി. കിടിലം ഫിറോസിനോടാണ് അഡോണി പരാതി പറഞ്ഞത്. അത് സ്വാഭാവികമായ മാറ്റമാണ്, ഇമേജിന്റെ ഭയമില്ല എന്നതാണ് സായിയുടെയും അഡോണിയുടേയുമെല്ലാം ശക്തിയെന്ന് കിടിലം പറയുന്നു. സൂര്യയുമായുള്ള സായിയുടെ സൗഹൃദമാണ് റംസാൻ, അഡോണി ടീമിന് നീരസം ഉണ്ടാക്കുന്നത്. ഈ ആഴ്ച വീടിനകത്ത് പിടിച്ചു നിൽക്കാൻ ചിലപ്പോൾ സൂര്യയും സായിയും പ്രണയനാടകം കളിക്കുമെന്നാണ് റംസാന്റെ പ്രവചനം.
ഭക്ഷണസമയത്ത് സന്ധ്യയോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. വീക്ക്ലി എപ്പിസോഡിൽ മോഹൻലാൽ വഴക്കു പറഞ്ഞതിൽ പിന്നെ ഡിംപൽ അൽപ്പം അസ്വസ്ഥയാണെന്നാണ് ഭാഗ്യലക്ഷ്മിയുടെ കണ്ടെത്തൽ. മജിസിയ ഡിംപലുമായി അൽപ്പം അകലം പാലിക്കുന്നതായി തോന്നുന്നു എന്ന് സന്ധ്യയും കൂട്ടിച്ചേർത്തു. ഇവിടുന്ന് ലഭിച്ച സൗഹൃദമല്ലേ, പലരും ഇവിടം വിടുമ്പോൾ അതുപേക്ഷിക്കാറാണ് പതിവെന്ന് ഭാഗ്യലക്ഷ്മി.
ബിഗ് ബോസ് വീട്ടിൽ വീണ്ടും നോമിനേഷൻ പ്രക്രിയ നടന്നു. സായി (2 വോട്ട്), അനൂപ് (2 വോട്ട്), മജിസിയ ( 3 വോട്ട്), സൂര്യ (3 വോട്ട്), ഡിംപൽ (5 വോട്ട്), സജ്ന- ഫിറോസ് (6 വോട്ട്) എന്നിവരാണ് ഈ ആഴ്ച നോമിനേഷനിൽ വന്നത്.
അടിപിടികൾക്കും വഴക്കുകൾക്കും തൽക്കാലം വിട നൽകി ബിഗ് ബോസ് ഹൗസിൽ ചിരികളിതമാശകൾ തിരിച്ചെത്തുന്നു. മത്സരാർത്ഥികളുടെ ഉന്നം പരീക്ഷിക്കാൻ ഒരു തകർപ്പൻ ടാസ്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്.