Latest News

Bigg Boss Malayalam Season 3 latest Episode 22 April Highlights: റംസാന് കളി കൈവിട്ടു പോകുന്നോ?

Bigg Boss Malayalam Season 3 Latest Episode 22 April Live Online Updates: ബിഗ് ബോസ് വീടിനെ കലുഷിതമാക്കി അപ്രതീക്ഷിത സംഭവവികാസങ്ങൾ

Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 22 April Highlights: അറുപത്തി ഏഴാം ദിവസം ആദ്യം നിലപാടു തറയിലെത്തിയത് സായിയായിരുന്നു. റംസാൻ സായിക്കെതിരെ ഉയർത്തിയ ആരോപണം  സ്വന്തമായി ഒരു നിലപാടില്ലാത്തവനും കൊലവിളിയനുമെന്നാണ്. അതിനെ തുടർന്ന് റംസാൻ ‘നീ ആരെ കൊല്ലാനാണ് നോക്കുന്നതെന്നു ചോദിയ്ക്കുകയും’ അപ്പോൾ ‘നിന്നെ കൊല്ലാനാണെന്നാണ്’ മറുപടി പറയുകയും അത് വാക്കു തർക്കത്തിലേയ്ക്ക് നീങ്ങുകയുമുണ്ടായി.

സായി തിരിച്ചു ആരോപണമുന്നയിച്ചതു സ്ത്രീകളെ വെറും ശരീരമായി മാത്രമാണ് റംസാൻ കാണുന്നതെന്നാണ്. അതിനു ഉദാഹരണമായി ഒരു സ്ത്രീ മത്സരാർത്ഥിയെക്കുറിച്ചു റംസാൻ മോശമായി സംസാരിച്ചതു സായി എടുത്തു പറഞ്ഞു. ഭാഗ്യലക്ഷിയുടെ കൂടെ കൂട്ടുകൂടിയിരുന്ന സായി അപ്പോൾ ഭാഗ്യലക്ഷ്മിയുടെ ഷാഡോ ആണോ എന്ന് ചോദിച്ചു. എന്നാൽ അത് സൗഹൃദമാണെന്നു സായി മറുപടി
പറയുന്നുണ്ട്. പരസ്പരമുള്ള ‘പേര് വിളികൾ’ തുടരുകയാണ്.

ക്ലിയർ ചെയ്ത കാര്യങ്ങളെയാണ് റംസാന് ചോദിക്കുന്നതെന്നു പറഞ്ഞു.അതിനിടയിലാണ് ഇന്നത്തെ ദിവസം മുഴുവൻ  ബിഗ് ബോസ് പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന റംസാന്റെ ചെരുപ്പേറ്. അതിൽ പ്രകോപിതനായി മണി മുന്നോട്ടു വരുകയും, അത് മണികുട്ടനും കിടിലൻ ഫിറോസും തമ്മിലുള്ള വാഗ്വാദത്തിലേയ്ക്ക് മാറുകയും ചെയ്തു. സംഘർഷം കലുഷിതമായപ്പോൾ ബിഗ് ബോസ് എല്ലാവരെയും ലിവിങ് റൂമിലേയ്ക്ക് വിളിച്ചു.

നല്ല രീതിയിൽ ടാസ്ക് തുടരാൻ കഴിയുമെങ്കിൽ മാത്രം തുടരുക. അല്ലെങ്കിൽ ടാസ്ക് നിറുത്താമെന്നു പറഞ്ഞപ്പോൾ, ക്യാപ്റ്റനായഅഡോണി ഇടപ്പെട്ടു ഒരവസരം കൂടി മത്സരാർത്ഥികൾക്കു നൽകാൻ ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. എന്നാൽ മത്സരത്തിനു ശേഷവും തുടരുന്ന വാക്കു പോരുകളാണ് കാണാൻ കഴിയുന്നത്.

ചെരുപ്പ് ഏറിയാൽ വലിയ വിവാദത്തിലേയ്ക്ക് നീളുന്നു.

റംസാൻ പറയുന്നത് കാലു വിയർത്തിട്ടു താൻ ചെരുപ്പ് ഊരിയത് അറിയാതെ എറിഞ്ഞു പോയി മണികുട്ടന്റെ ദേഹത്ത് കൊള്ളുകയും താൻ അതിനു അപ്പോൾ തന്നെ മണികുട്ടനോട് മാപ്പു പറഞ്ഞുവെന്നുമാണ്. സായി ഒരു തരത്തിലും റംസാന്റെ പ്രവൃത്തി ക്ഷമിക്കാൻ തെയ്യാറല്ലയെന്നു പറയുന്നു. ഒരു വേദിയിൽ ഒരാൾ നിൽക്കുമ്പോൾ അയാൾക്കെതിരെ ചെരുപ്പെറിയുന്നത് ക്ഷമിക്കാനാവാത്ത കുറ്റമാണെന്നാണ് മറ്റുള്ളവരും  പറയുന്നത്.

Read more: സഹമത്സരാർത്ഥിക്ക് എതിരെ ചെരിപ്പെറിഞ്ഞ സംഭവം; റംസാനെ പുറത്താക്കണമെന്ന് പ്രേക്ഷകർ

അതിനു ശേഷം ഫിറോസ് വീണ്ടും ഡിമ്പലിനെ സിമ്പതി വോട്ടിനു ‘രോഗം’ കരുവാക്കുന്നുവെന്നു പറഞ്ഞു പ്രകോപിപ്പിയ്ക്കുന്നു. ഡിമ്പലിനെ മണികുട്ടനും സായിയുമടക്കവുള്ള അവരുടെ ടീം ആശ്വസിപ്പിയ്ക്കുകയും, ഡിമ്പലിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്നു. ഒരു ക്യാൻസർ സർവൈവറായ തന്റെ രോഗത്തെ കളിയുടെ ഭാഗമായി മോശമായി ചിത്രീകരിക്കുന്നത് സമാന അവസ്ഥയിലൂടെ പോകുന്ന വ്യക്തികളോട്പോലുമുള്ള അവമതിക്കലാണെന്നാണ് ഡിമ്പലിന്റെ പക്ഷം. ഡിമ്പലിനെ സംസാരിക്കാൻ സമ്മതിക്കാതെ ഫിറോസ് ബ്ലോക്ക് ചെയ്യാൻ ശ്രമിയ്ക്കുമ്പോൾ മണിക്കുട്ടനും സായിയും ബിഗ് ബോസ് വീട്ടിൽ എല്ലാവര്ക്കും സംസാരിക്കാനുള്ള അവസരമുണ്ട്ന്നു പറയുന്നു.

റംസാൻന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ ശ്രമിയ്ക്കുന്ന നോബിയെയും കാണാം.
ദേഹത്ത് കൊണ്ടു എന്ന മണിയുടെ ആരോപണം തെളിയിക്കൂ ഇല്ലെങ്കിൽ പുറത്തു പോകൂ
എന്നാണു നോബി പറയുന്നത്.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ മീറ്റിങ്ങ്

റംസാൻ പറയുന്നത്, താൻ ചെയ്ത പ്രവൃത്തിയ്ക്ക് റംസാൻ ക്ഷമ ചോദിയ്ക്കുകയും, അതോടൊപ്പം തനിക്കെതിരെ വന്നത് വധഭീഷണിയാണെന്നാണ്. തനിക്കു എതിരെ വന്ന ചെരുപ്പ് ഏറിനെ നോബി നിസാര വത്കരിച്ചതിനെ മണി കണ്ടതിൽ മണി വികാരാധീനനായി. എന്നാൽ താൻ മണിയോട് വിശ്വസിച്ചു പറഞ്ഞ ഒരു കാര്യം മണി കളിയ്ക്കായി പുറത്തെടുന്നു അത് കാണുന്ന വീട്ടുകാർ തനിയ്ക്കുമുണ്ടന്നായിരുന്നു നോബിയുടെ വാദം. സായിക്ക് പറയാനുണ്ടായിരുന്നത്, റംസാന്റെ പ്രവർത്തി മനപ്പൂർവ്വമായിരുന്നുവെന്നും, അത് പോലെ ആരെ കൊല്ലുമെന്ന് ചോദിച്ചപ്പോൾ സ്ത്രീകളെ മതിക്കാത്ത സഹമത്സരാർത്ഥികളെക്കുറിച്ചു മോശം പറയുന്ന സ്വഭാവത്തെ താനില്ലാതെയാക്കുമെന്നുമാണ് താൻ ഉദേശിച്ചതെന്നു സായി വ്യക്തമാക്കി.

അതിനു ശേഷം റംസാനും സായിയും തമ്മിലുള്ള സംസാരം രമ്യയുടെ പേര് കൂടി വലിച്ചിട്ടപ്പോൾ അഡോണിയും അനൂപും അതിനെ എതിർക്കുകയും ടീം മീറ്റിംഗ് നിറുത്തിവെയ്ക്കുകയും ചെയ്തു. അതിനു ശേഷം പൊതുമധ്യത്തിൽ തന്റെ പേര് വലിച്ചിഴത്തിലുള്ള അതൃപ്തി രമ്യ അറിയിക്കുകയുണ്ടായി. അത് രമ്യയെ മാനസികമായി ബാധിച്ചുവെന്ന് പിന്നീട് മണിക്കുട്ടനോടുള്ള സംസാരത്തിൽ നിന്ന് മനസ്സിലാകും .

ഋതുവിന്റെ സൗഹൃദത്തിന്റെ ലക്‌ഷ്യം നോമിനേഷൻ ഫ്രീ കാർഡായിരുന്നോ?

ഋതുവിന്റെ ലക്ഷ്യം റംസാന്റെ കൈയിലെ നോമിനേഷൻ ഫ്രീ കാർഡ് ആയിരുന്നുവെന്നും, ആ കാർഡ് നഷ്ടപ്പെട്ടത് മുതൽ റംസാനുമായുള്ള ബന്ധത്തിൽ വിള്ളൽ വീണെന്നും പറയുന്നു. എന്നാൽ അഡോണി വിഷയങ്ങൾ വളച്ചൊടിയ്ക്കുകയാണെന്നു ഋതു പറയുന്നു. ഒരു ക്യാപ്റ്റനായിട്ടു എവിടെയും ഇല്ലാത്ത ഒരു കാര്യങ്ങളാണ് അഡോണി പറയുന്നതെന്ന് ഋതു ആരോപിച്ചു.

പല വിഷയങ്ങൾ നിറഞ്ഞ ഈ ആഴ്ചയുടെ വാരാന്ത്യം വരെയുള്ള ദിവസങ്ങളും സംഘർഷഭരിതമാകുമെന്നുറപ്പാണ്.

സ്ത്രീ മത്‌സരാർഥികൾ പരസ്പരം മത്സരിയ്ക്കുന്ന ക്യാപ്റ്റൻസി ടാസ്ക്

സ്ത്രീകൾക്കായി ഒരുക്കിയക്യാപ്റ്റൻസി ടാസ്‌കാണ് നാളത്തെ ദിവസത്തിന്റെ പ്രത്യേകത. വ്യക്തിത്വവും ചിന്താഗതിയും മാനദണ്ഡമായ ടാസ്കിൽ മത്സരിയ്ക്കുന്ന മൂന്ന് മത്‌സരാർഥികൾ രമ്യയും, ഡിമ്പലും, സന്ധ്യയുമാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 22 april live updates

Next Story
കൂട്ടത്തോടെയുള്ള ആക്രമണത്തിൽ നിലതെറ്റി സൂര്യ; ചേർത്തു പിടിച്ച് സായിSoorya, Soorya Manikuttan, Soorya Manikuttan Nattukoottam task, Soorya Sai, Ramzan Bigg Boss Malayalam, Bigg Boss, Ramzan throws sandal, evict Ramzan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com