Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 latest Episode 21 April Highlights: വ്യക്തിപരമായ ആരോപണങ്ങൾ കളം നിറച്ച നാട്ടൂകൂട്ടം ടാസ്ക്

Bigg Boss Malayalam Season 3 Latest Episode 21 April Live Online Updates: നാട്ടുകൂട്ടം ടാസ്ക് പലരുടെയും ‘ഇരട്ടത്താപ്പുകളും’ സങ്കുചിത മനസ്ഥിതിയും പുറത്തു കൊണ്ടുവരുന്നതാണ് ഈ ആഴ്ച കാണുന്നത്

Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 21 April Highlights: സായി വിഷ്ണു ഫിറോസ് ഖാനെ നാട്ടുകുട്ടത്തിനു  ‘വ്യാജവ്യക്തിത്വത്തിലൂടെ മറ്റുള്ളവരെ കബളിപ്പിയ്ക്കുന്നു’  എന്നതായിരുന്നു ആരോപണം. സ്ത്രീകൾക്ക് വേണ്ടി സംസാരിയ്ക്കുന്നുവന്നു പറയുന്ന ഫിറോസ് തന്നെ ആദ്യ ദിവസം മുതൽ മെന്റൽ ടോർച്ചർ ചെയ്യുകയാണെന്ന് ആരോപിക്കുകയുണ്ടായി.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുവന്നു പറയുന്ന ഫിറോസ് എന്തുകൊണ്ടാണ് അനൂപിന്റെ പെങ്ങളുടെ കല്യാണവിഷയത്തെ കളിക്കാൻ കരുവായി മോശമായി ഉപയോഗിയ്ക്കുന്നത്. മണിക്കുട്ടൻ ഒരു പാവം പെൺകുട്ടിയെ കൂടെ നിറുത്തി ചതിച്ചുവെന്നു മറു ആരോപണമുന്നയിക്കുകയുണ്ടായി.

Read more: കിടിലം ഫിറോസ് നമ്മളുദ്ദേശിച്ച ആളല്ല!

ഡിംപ്ൾ തന്റെ ശാരീരിക സ്ഥിതി മത്സരത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നു പിന്നെയും ഫിറോസ് പറയുന്നു. അത് ഡിമ്പലിനെ വിഷമത്തിലാക്കി. തനിയ്ക്ക് പന്ത്രണ്ടാം വയസ്സിലാണ് ക്യാൻസർ വന്നതെന്നും ഒരു ക്യാൻസർ സർവൈവർ അനുഭവിയ്ക്കുന്ന മാനസിക വിഷമങ്ങൾ തനിയ്ക്കുമുണ്ടെന് ഡിംപിൾ പറയുന്നു.

തങ്ങളെ പോലെയുള്ളവർ ചിരിയ്ക്കുന്നതു പല പ്പോഴും ഒരു പാട് വേദനകൾ കടിച്ചമർത്തിയാണെന്നു ഡിമ്പൽ പറയുന്നുണ്ട്. തന്റെ ശാരീരിക അവസ്ഥ പോലും മറന്നു ഡിമ്പൽ  ഫിസിക്കൽ ടാസ്കുകൾ ചെയ്യുന്നതു ശ്രീ മോഹൻലാൽ പോലും അഭിനന്ദിച്ച വസ്തുതയാണ്. തങ്ങൾ ശാരീരിക അസ്വസ്ഥതയുണ്ടെന്നു പറയുമ്പോൾ പോലും അതിലേറെ വേദന സഹിച്ചു ഡിമ്പൽ തങ്ങളെ പ്രചോദിപ്പിക്കാറുണ്ടെന്നു സന്ധ്യയെപ്പോലെയുള്ളവർ തുറന്നു സംസാരിച്ചിട്ടുണ്ട്.

ഇത് സഹ മാത്‍സരാർത്ഥികളുടെ ശാരീരികവും, മാനസികവും, സാമ്പത്തികവുമായ കുറവുകളെ വളരെ മോശമായ രീതിയിൽ കളിക്കായി ഉപയോഗിക്കുകയെന്ന ചീപ്പ് ഗെയിം പ്ലാൻ തന്നെയാണ്. അല്ലാതെ ഇതൊരു ആരോഗ്യകാര്യമായ മൈൻഡ് ഗെയിമാണെന്ന് കണക്കാക്കാൻ കഴിയില്ല.

ഡിംപ്ൾ – കാപട്യം നിറഞ്ഞവവളാണ്  കപട വ്യക്തിത്വമാണ്  എന്നതായിരുന്നു. ഡിമ്പലിനു എതിരെയുള്ള എതിർ ടീമിന്റെ ആരോപണം. നോമിനേഷനിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു അടവാണു   ഡിബലിന്റെ  കണ്ണീരെന്നും അത് വഴി മലയാളികളുടെ സെന്റിമെൻസിനെ ഡിമ്പൽ വോട്ടാക്കുകയാണെന്നും ഫിറോസിന്റെ ടീം ആരോപിച്ചു. റംസാൻ ഡിമ്പലിനെ കള്ളിയെന്നു വിളിച്ചു പ്രകോപിപ്പിയ്ക്കാൻ ശ്രമിച്ചു. പെൺകുട്ടികളെ നോമിനേറ്റ് ചെയ്യില്ലായെന്നു പറഞ്ഞിട്ട് നിങ്ങൾ മണികുട്ടനെയും അഡോണിയെയും കൂട്ട് പിടിച്ചു സ്ത്രീകളെ നോമിനേറ്റ് ചെയ്തില്ലെയെന്നു നോബി ചോദിക്കുകയുണ്ടായി. എന്നാൽ ടാസ്ക് ബസ്സർ അടിച്ചു കഴിഞ്ഞിട്ടും മത്സരാത്ഥികൾ തമ്മിലുള്ള വാക്ക് പോര് തുടർന്നു. കളിക്കിടയിൽ റംസാൻ ഡിബലിനെ കള്ളി വഞ്ചകി മെന്റൽ എന്നൊക്കെ വിളിച്ചത് അഡോണി ചൂണ്ടിക്കാണിച്ചു.

‘പേടി തൊണ്ടയനായ സ്ത്രീ വഞ്ചകനാണ് മണിക്കുട്ടൻ’ എന്നതായിരുന്നു മണിയ്ക്കു എതിരെയുള്ള മുഖ്യ ആരോപണം. പട്ടിയ്ക്കു എല്ലിൻ കഷ്ണം പോലെ സൂര്യയുടെ പ്രണയം ഉപയോഗിയ്ക്കുന്നുവെന്നു ആരോപിച്ചപ്പോൾ, അങ്ങനെ പെരുമാറിക്കുന്നതു, നിങ്ങളാണെന്നു മണിക്കുട്ടൻ തിരിച്ചു മറുപടി പറഞ്ഞു. താൻ സൂര്യയോടുള്ള തന്റെ സമീപനമെന്താണെന്നു പലവട്ടം ബഹുമാനത്തോടെ തുറന്നു പറഞ്ഞിട്ടുള്ളതാണെന്നും, എന്നാൽ ഫിറോസും നോബിയും കൂടെയാണ് പരസ്പരം സംസാരിച്ചു സൂര്യയ്ക്ക് എതിരെയുള്ള കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടിലെന്നു തിരിച്ചു ചോദിച്ചു.

ഒരു സിനിമ നടനുമായി സൂര്യക്ക് പ്രണയമുണ്ടെന്നുള്ള കാര്യം ചെരുപ്പിൽ നോബി എഴുതി കാണിച്ചിട്ടില്ലെയെന്നു തിരിച്ചു ചോദിച്ചു. മണികുട്ടന്റെ ആയുധം നാക്കും ഹൃദയവുമാണെന്നു മണി പറയുന്നു. ഒരു പെൺകുട്ടിയുടെ വികാരത്തെ ചൂഷണം ചെയ്യുകയല്ലേയെന്ന റംസാന്റെ ചോദ്യത്തിന് അങ്ങനെ പെൺകുട്ടികളെ ഉപയോഗിക്കുന്നത് താനല്ലെന്ന് മണിക്കുട്ടൻ പറഞ്ഞു,

ഒപ്പം ഋതുവുമായുള്ള സൗഹൃദയത്തെ പലപ്പോഴും ഒട്ടും മതിക്കാതെ ചവിട്ടി തേക്കുന്ന റംസാന്റെ രീതികളെ ചൂണ്ടിക്കാണിക്കാനും മറന്നില്ല. അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള പെരുമാറ്റം അതിനു ശേഷം അടുക്കളയിൽ പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ടുള്ള വാക്ക് വാദത്തിൽ ഋതുവിനോടുള്ള സമീപനത്തിൽ റംസാൻ വെളിവാക്കി.

മണിക്കുട്ടനെതിരെ ഒരു ആയുധമായി സൂര്യയെ ഉപയോഗിച്ചത് വളരെ മോശം ഗെയിം പ്ലാനാണെന്ന് അനൂപും, സായിയുമടക്കമുള്ളവർ പറയുന്നു. എന്നാൽ തനിയ്ക്ക് ഒരു വ്യക്തിയുമായി പ്രണയബന്ധമുണ്ടോയെന്നു സൂര്യ ചോദിക്കാൻ ചെന്നപ്പോൾ, ഫിറോസും നോബിയും അത് നിഷേധിക്കുകയുണ്ടായി.

മണികുട്ടൻ സൂര്യയോടു അതിനു ശേഷവും പറയുന്നത്, നിന്നെ സഹോദരിയെപ്പോലെ എന്ന് കരുതുന്നവർ പലപ്പോഴും സൂര്യയുടെ പ്രണയം വെറും നൂറു ദിവസം നിൽക്കാനുള്ള സ്ട്രാറെജിയാണെന്നു പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു. ഈ ടാസ്ക്കിന്റെ ഭാഗമായി പുറത്തു വന്ന പല കാര്യങ്ങളും ഇനി വരും ദിവസങ്ങളിലെ വലിയ വഴക്കുകൾക്ക് കാരണമാകുമെന്നുറപ്പാണ്.

Live Updates

Web Title: Bigg boss malayalam season 3 latest episode 21 april live updates

Next Story
കിടിലം ഫിറോസ് നമ്മളുദ്ദേശിച്ച ആളല്ല!Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express