Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Bigg Boss Malayalam Season 3 Latest Episode 20 March Highlights: ഫിറോസിനും സജ്നയ്ക്കും ശിക്ഷ വിധിച്ച് മോഹൻലാൽ

Bigg Boss Malayalam Season 3 Latest Episode 20 March Highlights: ബിഗ് ബോസ് ഹൗസിലെ 33-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 20 March Highlights: ബിഗ് ബോസ് ഹൗസിലെ 33-ാം ദിവസം. മറ്റൊരു വീക്ക്‌ലി എപ്പിസോഡ് കൂടിയെത്തുമ്പോൾ എലിമിനേഷൻ ചൂടിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ആരാവും ഈ ആഴ്ച ബിഗ് ബോസ് വീടിനകത്തു നിന്നും പുറത്തുപോവുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഈ ആഴ്ച സജ്ന-​ ഫിറോസ് ഖാൻ, ഡിംപൽ ബാൽ, മജിസിയ ഭാനു, ഋതു മന്ത്ര, രമ്യ പണിക്കർ, സായ് വിഷ്ണു, കിടിലം ഫിറോസ് എന്നിവരാണ് നോമിനേഷനിൽ ഉള്ളത്.

രസകരമായ ‘കളിയാട്ടം’ ടാസ്കായിരുന്നു പോയവാരം ശ്രദ്ധ കവർന്ന കാഴ്ചകളിലൊന്ന്. ബിഗ് ബോസ് നൽകിയ കഥാപാത്രങ്ങളായി മാറിയ മത്സരാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഡാൻസും പാട്ടുമൊക്കെയായി വീടിനകത്ത് ഒരുത്സവമേളം തന്നെ തീർക്കുന്നതായിരുന്നു ‘കളിയാട്ടം’ ടാസ്ക്. ഈ ടാസ്കിന്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തിയ മണിക്കുട്ടൻ, കിടിലം ഫിറോസ്, ഋതു എന്നിവർ ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടുകയും അതിൽ നിന്നും കിടിലം ഫിറോസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മോശം പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിൽ ഫിറോസും സൂര്യയുമാണ് ജയിൽ ശിക്ഷയ്ക്ക് വിധേയരായത്. ടാസ്കിൽ ഉടനീളം മികച്ച പെർഫോമൻസ് കാഴ്ച വച്ചെങ്കിലും ഫിറോസിന്റെ പെർഫോമൻസ് മോശമായതിനാൽ സജ്നയ്ക്കും ജയിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു.

പതിവു പോലെ, ബിഗ് ബോസ് വീട് കൊമ്പുകോർക്കലുകൾക്കും വാക്കേറ്റങ്ങൾക്കും സാക്ഷിയായി. സായിയും ഡിംപലും തമ്മിലുള്ള വഴക്കാണ് ആദ്യം നടന്നത്. മോണിംഗ് ടാസ്കിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസം രൂക്ഷമായ വാക്കേറ്റത്തിലാണ് ചെന്നവസാനിച്ചത്. വഴക്കിനിടയിൽ തലയ്ക്ക് സുഖമില്ലാത്തയാൾ എന്ന് ഡിംപൽ സായിയെ വിശേഷിപ്പിച്ചത് മത്സരാർത്ഥികൾക്കിടയിലും പ്രേക്ഷകർക്ക് ഇടയിലും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ ഇന്ന് മോഹൻലാൽ എന്ത് നിലപാടാണ് എടുക്കുക എന്നതാണ് അറിയേണ്ട കാര്യം.

Read more: Bigg Boss Malayalam Season 3 Latest Episode 19 March Highlights: സൂര്യയും സജ്നയും ഫിറോസും ജയിലിലേക്ക്

മറ്റൊരു പ്രശ്നം, ഫിറോസ് ഖാനും അനൂപും തമ്മിലുള്ള വഴക്കായിരുന്നു. ആ വഴക്കും അതിർ വരമ്പുകൾ ലംഘിക്കുകയും ഫിറോസ് അസഭ്യപദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. വഴക്കിനിടെ തുടർന്ന് അനൂപിനെയും ഫിറോസിനെയും കൺഫെഷൻ റൂമിലേക്ക് വിളിച്ച ബിഗ് ബോസ് താക്കീത് നൽകി വിട്ടിരുന്നു. ഈ പ്രശ്നത്തോടും മോഹൻലാൽ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടറിയണം.

Live Blog

Bigg Boss Malayalam Season 3 Latest Episode 20 March Live Online Updates

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination


21:33 (IST)20 Mar 2021

ഫിറോസിനും സജ്നയ്ക്കും ശിക്ഷ

ഗെയിം നിയമങ്ങൾ തെറ്റിച്ചതിനും വ്യക്തികളെ ലക്ഷ്യം വെച്ച് പേഴ്സണൽ ആയി അറ്റാക്ക് ചെയ്തതിനും ഫിറോസിനും സജ്നയ്ക്കും ശിക്ഷ വിധിച്ച് മോഹൻലാൽ. അപായം എന്നെഴുതിയ കറുത്ത മാസ്ക് ആണ് ലാലേട്ടൻ ഇരുവർക്കുമായി നൽകിയത്. 24 മണിക്കൂറും ഈ മാസ്ക് വെച്ചു നടക്കുക എന്നതാണ് ശിക്ഷ. 

18:55 (IST)20 Mar 2021

ഫിറോസിനും സജിനയ്ക്കും ലാലേട്ടന്റെ അവസാന വാണിങ്

എല്ലാ ക്ലാസിലും അധ്യാപകരുടെ വഴക്ക് സ്ഥിരമായി ഏറ്റുവാങ്ങുന്ന ചില വിദ്യാർത്ഥികളുണ്ട്. അതുപോലെയാണ് ബിഗ് ബോസ് വീടിനകത്ത് ഫിറോസും സജ്നയും. എല്ലാ വീക്കൻഡ് എപ്പിസോഡിലും മോഹൻലാലിന് ശകാരിക്കാൻ പാകത്തിൽ ബിഗ് ബോസ് വീട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചുവെയ്ക്കുന്ന മത്സരാർത്ഥികൾ. ‘ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ പാലിക്കാൻ കഴിയില്ല,’ എന്ന് ഫിറോസ് ഖാൻ പറഞ്ഞ ഡയലോഗിനെ ചോദ്യം ചെയ്യുന്ന മോഹൻലാലിനെയാണ് ഇന്നത്തെ പ്രമോയിൽ കാണാൻ കഴിയുക. ഇവിടുത്തെ നിയമങ്ങൾ പാലിക്കാതെ, അതിനെ ചലഞ്ച് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ പെട്ടിയുമെടുത്ത് പുറത്തേക്ക് പോവാം എന്നാണ് മോഹൻലാൽ ഫിറോസിനോടും സജ്നയോടുമായി പറയുന്നത്.

18:53 (IST)20 Mar 2021

സായിയോ മജിസിയയോ? ആരു പുറത്തുപോവും?

ഇന്നലെ വോട്ടിംഗ് അവസാനിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുൻപു വരെ വോട്ടിംഗിൽ പിന്നിലായിരുന്നത് സായി വിഷ്ണുവാണ്. സായി, മജിസിയ, രമ്യ  എന്നിവരാണ് വോട്ടിംഗിൽ പിന്നിലുള്ളത്. ഇവരിൽ ആരാവും പുറത്തുപോവുക എന്നറിയാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി. 

(വോട്ടിംഗ് അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് വോട്ട് നില)
വോട്ടിംഗ് അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വോട്ട് നില 

Bigg Boss Malayalam Season 3 Latest Episode 20 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 20 march live online updates

Next Story
ജിപി വിവാഹിതനായോ? ആരാധകർ ചോദിക്കുന്നുGovind Padmasoorya , GP. Govind Padmasoorya wedding rumor
The moderation of comments is automated and not cleared manually by malayalam.indianexpress.com