Bigg Boss Malayalam Season 3 Latest Episode 19 May Highlight: കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ബോസ് സെറ്റിൽ അണിയറ പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവാണെന്ന വാർത്ത ട്വിറ്റെർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടയിലാണ് പത്തൊൻപതാം തീയതി വൈകുന്നേരം ബിഗ് ബോസ് മലയാളം സെറ്റ് തമിഴ് നാട് സർക്കാർ പൂട്ടി സീൽ വെച്ചുവെന്ന രീതിയിലുള്ളവാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
എന്നാൽ ഷോ നിറുത്തുന്നത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല. ഷോ പതിവുപോലെ തുടരുന്നതായാണ് കാണുന്നത്.
എതിരാളിയിൽ നിന്ന് എങ്ങനെ വിജയം കൈക്കലാക്കാം!
തൊണ്ണൂറ്റി നാലാം ദിവസത്തെ മോർണിംഗ് ആക്ടിവിറ്റി എതിരാളിയിൽ നിന്ന് എങ്ങനെ വിജയം തട്ടിയെടുത്തിക്കാമെന്നതായിരുന്നു.
ഡിബൽ പറയുന്നത് താൻ താനായി നിന്ന് കളിക്കുമെന്നാണ്. അനൂപിൻറെ പക്ഷം കളിയിലായാലും എതിരാളിയെ ബഹുമാനിക്കുക എന്നതാണ്. മണി പറയുന്നത് ഓരോ ഘട്ടത്തിലും ‘ഹാർഡ് വർക്ക്’ സ്മാർട്ട് വർക്ക് പിന്നെ സ്വയം നവീകരിക്കുക എന്നതാണ്. നോബി പറയുന്നത് ഓരോ കളിയും ജയിക്കാൻ താൻ കഴിയുന്നത്ര പരിശ്രമിക്കുമെന്നാണ്. സായി പറയുന്നത് കളിക്കുന്നതിനൊപ്പം നല്ലോരു സന്ദേശം കൂടി കിട്ടണം എന്നാണ്. മരിച്ചു കളിയ്ക്കാൻ തെയ്യാറായി വന്ന ഫിറോസ് ഏതാണ്ട് പരാജയം സമ്മതിച്ച മട്ടാണ് .
തൊണ്ണൂറ്റി നാലാം ദിവസവും ബിഗ് ബോസ് വീട്ടിൽ ടിക്കറ്റു ഫിനാലെ തുടരുകയാണ്.
Read more: കൂട്ടത്തിലെ കരുത്തനോട് വീറോടെ ഏറ്റുമുട്ടി ഡിംപൽ; സിങ്കപെണ്ണ് എന്ന് പ്രേക്ഷകർ
ചീട്ടു കൊട്ടാരം ടാസ്ക്
നിലവിലെ പ്ലാറ്റഫോമിൽ ഒരു ടവർ നിർമ്മിക്കുകയും, അതിനൊപ്പം തന്നിരിക്കുന്ന സ്മൈലി ബോൾ ഉപയോഗിച്ച് മറ്റുളളവരുടെ ടവർ തകർക്കുകയും ചെയ്യണം.
എല്ലാവരും ആദ്യം ടവർ നിർമ്മിക്കാനാണ് നോക്കുന്നത്.സായി ആദ്യം ടവർ നിർമ്മിക്കുന്നു. ആദ്യ റൗണ്ടിൽ ഋതു പുറത്തതാകുന്നു. കിടിലൻ ഗ്യാങ് സായിയെ പതിയെ തന്റെ കൂട്ടത്തിൽ കൂട്ടാൻ നോക്കുന്നുണ്ട്.
റംസാന്റെ ആക്രമണോത്സുകത ചർച്ചാവിഷയമാകുമ്പോൾ.
റംസാൻ മറ്റുള്ളവരെ ആക്രമിച്ചു കളിക്കുന്നതിനെ അനൂപ് അപലപിക്കുന്നു. എന്നാൽ അത് റംസാന്റെ സ്ട്രാറെജി ആണെങ്കിലോയെന്നു ഡിംപ്ൾ തിരിച്ചു ചോദിക്കുന്നു. ഇന്നലെ അപരനെ ഇങ്ങനെ ആക്രമിച്ചു കളിക്കുന്നത് നല്ല പ്രവണതയല്ലയെന്നു അനൂപ് ചൂണ്ടികാണിക്കുന്നു. സായിക്ക് പറയാനുള്ളത് ഓരോ കളിയും കേവലം കളിയല്ല അത് കളിയ്ക്കുന്ന വ്യക്തിയെ ഡിഫൈൻ ചെയ്യുകകൂടി ചെയ്യുന്നുവെന്നാണ്.
അതിനിടയിൽ അനൂപും ടിമ്പലുമായി രസമകാരായ അടി ഉണ്ടാകുന്നു. അതിനൊടുവിൽ അവർ വീണ്ടും തങ്ങളുടെ ടവർ ഉണ്ടാക്കുന്നു. രണ്ടാം റൗണ്ടിന് ഒടുവിൽ മണിയും നോബിയും പുറത്തതാകുന്നു.
അവസാന റൗണ്ടിൽ മാക്സിമം ബ്ലോക്കുകൾ ശേഖരിച്ചു ടവറുണ്ടാക്കണം. സായി കിടിലൻ ടീമിന്റെ കൂടെയാണ് നിന്ന് കളിക്കുന്നത്. ആ റൗണ്ടിൽ അനൂപ് പുറത്തതാകുന്നു.
ഋതുവിന്റെ ഫേവറൈറ്റിസം പുറത്തു വരുന്ന മൂല്യ നിർണ്ണയം
കിടിലൻ ഗ്യാങ്ങിനോട് ഋതുവിന് ഒരു ചായ്വ് കൂടുതലാണ്. അതുപോലെ ഡിമ്പലുമായി ചെറിയ ശീതസമരം നിലനിൽക്കുന്നുണ്ട്.
ഒന്നാം സ്ഥാനം റംസാൻ , രണ്ടു കിടിലൻ, മൂന്നാം സ്ഥാനത്തതായിരുന്നു ഡിമ്പൽ പക്ഷെ ചുവന്ന കട്ട ഡിമ്പലിന്റെ കൈയിലായിരുന്നത് കൊണ്ട് ടിമ്പൽ, റംസാനോപ്പം ഒന്നാം സ്ഥാനത്തു വരുന്നു. എന്നാൽ ഇതേ ടാസ്ക്കിൽ ഋതു റംസാന് ഒന്നാം സ്ഥാനം കൊടുത്തതും, ടിമ്പലിനു മൂന്നാം സ്ഥാനം കൊടുക്കാതെ ഇരിക്കുന്നതും ഒരു ഫേവറൈറ്റിസമായി പ്രേക്ഷകർ ചൂണ്ടികാണിക്കുന്നു.
കുഴൽ പന്തുകളി 2.0
രണ്ടു പേരടങ്ങുന്ന ടീമായി തിരിഞ്ഞു ഒരു കുഴലിന്റെ അഗ്രത്തിൽ പന്തിട്ടു മറ്റേ അറ്റത്തു കൂടി വരുന്ന പന്ത് പിടിക്കുക എന്നതാണ് ടാസ്ക്. എന്നാൽ ആ ടാസ്കിൽ ഋതുവിന്റെ കൈയിൽ നിന്നും ബോൾ താഴെ വീണതിനാൽ എല്ലാവരുടെയും പോയിന്റിൽ നിന്ന് ഒന്ന് കുറയ്ക്കുന്നു.
താൻ കാരണം എല്ലാവരുടെയും പോയിന്റ് പോയെന്നു ഋതുവിനെ സങ്കടത്തിലാക്കുന്നു.
പ്രൊമോ:
കാലിൽ ബലൂൺ കെട്ടി അത് ചവിട്ടി പൊട്ടിക്കുകയായിരുന്നു ടാസ്ക്. എന്നാൽ ആരും അത് ചെയ്യാത്തതിനാൽ ബിഗ് ബോസ് വോട്ടിങ്ങിലൂടെ ഒരാളെ പുറത്താക്കാൻ പറയുന്നു.