Bigg Boss Malayalam Season 3 Latest Episode 17 March Live Online Updates: ബിഗ് ബോസ് ഹൗസിൽ 31 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് മത്സരാർത്ഥികൾ. ഇതിനിടയിൽ പലരുടെയും മുഖംമൂടികൾ അഴിഞ്ഞുവീണു. ശക്തർ ദുർബലരായി, ദുർബലരാണെന്ന് തോന്നിയ മത്സരാർത്ഥികൾ മികച്ച പ്രകടനങ്ങളോടെ കയറി വന്നു. ആദ്യ ദിവസങ്ങളിലെ അപരിചിതത്വം മാറിയതോടെ മത്സരബുദ്ധിയോടെ മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.
Bigg Boss Malayalam Yesterday Episode: ഉത്സവമേളം തീർത്ത് ‘കളിയാട്ടം’ ടാസ്ക്
രണ്ടു ദിവസമായി ‘കളിയാട്ടം’ ഗെയിമിന്റെ ഉത്സവമേളത്തിലാണ് ബിഗ് ബോസ് വീട്. പാട്ട് പ്ലേ ചെയ്തു തുടങ്ങുമ്പോൾ മത്സരാർത്ഥികൾ എന്തു ജോലി ചെയ്യുകയാണെങ്കിലും അത് നിർത്തിവച്ച് 10 സെക്കന്റുകൾക്ക് അകത്ത് സ്റ്റേജിലെത്തി പെർഫോം ചെയ്യണം. അല്ലെങ്കിൽ മത്സരാർത്ഥികൾക്ക് അവരുടെ അവസരം നഷ്ടപ്പെടും എന്ന് ബിഗ് ബോസ് വ്യക്തമാക്കി.
രാത്രിയും ടാസ്ക് തുടർന്നതോടെ തങ്ങളുടെ അവസരം നഷ്ടമാവാതിരിക്കാനായി സ്റ്റേജിനടുത്ത് തന്നെ തമ്പടിക്കുകയായിരുന്നു മത്സരാർത്ഥികൾ. പലരും ഷീറ്റ് വിരിച്ച് സ്റ്റേജിനു അരികിൽ തന്നെ കിടന്നു. പുലർച്ചെ 1:34 നാണ് ബിഗ് ബോസ് സായിക്കുള്ള ഡാൻസ് നമ്പർ പ്ലേ ചെയ്തത്. ഉറക്കപ്പിച്ചിൽ നിന്നും എണീറ്റ് സ്റ്റേജിലെത്തിയ സായി ‘പഞ്ചാബിഹൗസി’ലെ ‘ഉദിച്ച ചന്തിരന്റെ’ എന്ന പാട്ടിന് അനുസരിച്ച് ചുവടുവെച്ചു.
Read more: അങ്ങനെ ആരുമിപ്പോൾ ഉറങ്ങേണ്ട, നട്ടപ്പാതിരയ്ക്കും ടാസ്ക് കൊടുത്ത് ബിഗ് ബോസ്; വീഡിയോ
Live Blog
Bigg Boss Malayalam Season 3 Latest Episode 18 March Live Online Updates
Bigg Boss Malayalam Season 3 Latest Episode 17 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ഈ ആഴ്ച സജ്ന- ഫിറോസ് ഖാൻ, ഡിംപൽ ബാൽ, മജിസിയ ഭാനു, ഋതു മന്ത്ര, രമ്യ പണിക്കർ, സായ് വിഷ്ണു, കിടിലം ഫിറോസ് എന്നിവരാണ് നോമിനേഷനിൽ ഉള്ളത്.
ഈ ആഴ്ചയിലെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മത്സരാർത്ഥികൾ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത് മൂന്നു പേരെയാണ്. മണിക്കുട്ടൻ, ഋതു, കിടിലം ഫിറോസ് എന്നിവരാണ് ബിഗ് ബോസ് ഹൗസിൽ നടന്ന വോട്ടെടുപ്പിൽ കൂടുതൽ വോട്ടുകൾ നേടിയത്. മൂവരും അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടി.
റംസാൻ നൃത്തം ചെയ്യുമ്പോൾ താനെന്തിനാണ് എല്ലാവരെയും മുന്നിൽ നിന്നും പിടിച്ചുമാറ്റിയതെന്ന് എന്ന് ചോദിച്ച് അനൂപിനോട് കലഹിക്കുകയാണ് ഫിറോസ്. ഞാനും മീശമാധവൻ ആയെത്തിയ മണിക്കുട്ടനും ഉൾപ്പെടെയുള്ളവർ പെർഫോം ചെയ്തപ്പോൾ ക്യാമറ മറഞ്ഞു നിന്നിട്ട് റംസാന്റെ ഡാൻസ് സമയത്ത് താനെന്തിനാണ് അങ്ങനെ പെരുമാറിയത് എന്നാണ് ഫിറോസിന്റെ ചോദ്യം. വഴക്ക് അതിരു വിട്ടതോടെ അനൂപിനെതിരെ അസഭ്യവർഷം ചൊരിയുകയാണ് ഫിറോസ്. ബീപ്പ് ബീപ്പ് ശബ്ദത്തോടെ സെൻസർ ചെയ്താണ് ബിഗ് ബോസ് ഫിറോസിന്റെ സംഭാഷണം സംപ്രേഷണം ചെയ്തത്.
വഴക്കിനിടെ ഭാഗ്യലക്ഷ്മിയ്ക്ക് അരികിലൂടെ പോയ മണിക്കുട്ടന്റെ ഡയലോഗ് ആണ് ശ്രദ്ധ നേടുന്നത്. ‘തുമ്പീ ചെവി പൊത്തിക്കോ, ഇതൊന്നും കുട്ടികൾ കേൾക്കാൻ കൊള്ളൂല,’ എന്നാണ് മണിക്കുട്ടൻ ഭാഗ്യലക്ഷ്മിയോട് പറയുന്നത്. ‘കളിയാട്ടം’ ടാസ്ക് പ്രകാരം അഞ്ചുവയസ്സുകാരിയുടെ വേഷമാണ് ഭാഗ്യലക്ഷ്മിയ്ക്ക് വീക്കിലി ടാസ്കിൽ കിട്ടിയിരിക്കുന്നത്.
ഭൂരിഭാഗം മത്സരാർത്ഥികളും ഫെയർ ഗെയിം കളിക്കുമ്പോൾ അൽപ്പം വേറിട്ട വഴികളിലൂടെയാണ് ഫിറോസ് ഖാന്റെ സഞ്ചാരം. ഫെയ്ക്ക് ആയ മുഖങ്ങളെ വലിച്ചു കീറുക എന്നതാണ് തന്റെ ദൗത്യമെന്ന് പലയാവർത്തി ഫിറോസ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസങ്ങളായി സഹമത്സരാർത്ഥികളെ പ്രകോപിച്ച് കണ്ടന്റ് ഉണ്ടാക്കുകയാണ് ഫിറോസ് ചെയ്യുന്നത്. പലപ്പോഴും ബിഗ് ബോസിൽ നിന്നും വാണിംഗ് കിട്ടിയിട്ടുണ്ടെങ്കിലും ഫിറോസ് തന്റെ വേട്ടയാടൽ തുടരുകയാണ്. അനൂപുമായി കൊമ്പു കോർക്കുന്ന ഫിറോസിനെയാണ് ഇന്നത്തെ പ്രമോയിൽ കാണാൻ സാധിക്കുന്നത്.
‘കളിയാട്ടം’ ടാസ്കിലെ പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് അടുത്തയാഴ്ചത്തെ ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള നോമിനേഷൻ. നിഷ്പക്ഷമായി സഹ മത്സരാർത്ഥികളുടെ പ്രകടനത്തെ വിലയിരുത്തി തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്താൻ മത്സരാർത്ഥികൾക്കു കഴിയുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞ ആഴ്ച വീക്കിലെ ടാസ്കിൽ മികച്ച പ്രകടനം കാഴ്ച വച്ച മണിക്കുട്ടനായിരുന്നു ഡമാൽ പ്രതിഭ പട്ടം നൽകേണ്ടിയിരുന്നത് എന്ന് പ്രേക്ഷകരിൽ നിന്നും പരക്കെ വിമർശനം ഉയർന്നിരുന്നു.
‘കളിയാട്ടം’ ഗെയിമിന്റെ തുടർച്ച തന്നെയാണ് ഇന്നും എന്ന സൂചനകളാണ് പ്രമോ തരുന്നത്. റംസാന്റെ കിടിലൻ പ്രകടനത്തിന്റെ ഒരു പ്രമോ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. റംസാന്റെ മെയ് വഴക്കവും ചടുലമായ ചുവടുകളും കണ്ട് കിളി പോയി ഇരിക്കുന്ന ഡിംപലിനെയും വീഡിയോയിൽ കാണാം.