scorecardresearch

Bigg Boss Malayalam Season 3 Latest Episode 18 April Highlights: ബിഗ് ബോസ് പത്താമത്തെ ആഴ്ചയിലേയ്ക്ക്

Bigg Boss Malayalam Season 3 Latest Episode 18 April Highlights: ബിഗ് ബോസ് പത്താം വാരത്തിലേയ്ക്ക് കടക്കുന്ന നാളെ ഓപ്പൺ നോമിനേഷനാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നതെന്ന് പുതിയ പ്രോമോ സൂചിപ്പിയ്ക്കുന്നു

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

സ്ത്രീകൾ എന്ത് കൊണ്ടാണോ പുറത്തു പോയത് ? എന്ന് ഓരോ മത്സരാർത്ഥിയോടും
മോഹൻലാൽ ചോദിച്ചു.

അങ്കം കുറിക്കുന്നത് പലപ്പോഴും കിടിലവും മണികുട്ടനും മണികുട്ടനും കിടിലവും മാത്രമാണ് എന്നാണ് സന്ധ്യയുടെ അഭിപ്രായം. സ്ത്രീകൾ പരസ്പരം ഒന്ന് സംസാരിച്ചു അവർക്കിടയിലുള്ള അഭിപ്രായ പ്രശ്നങ്ങൾ പറഞ്ഞു തീർത്താൽ അവർക്കു ഒത്തു ചേർന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നു മണിക്കുട്ടൻ
പറയുകയുണ്ടായി. എന്നാൽ ഒരു പെർഫോർമർ പുറത്തു പോകുന്നുണ്ടെകിൽ അതിനു കാരണം ആ കളിക്കാരനാണെന്നും ഇനിയെങ്കിലും എല്ലാവരും ഒറ്റയ്‌ക്കൊറ്റയ്ക്കു അവരവരുടെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ലാൽ ഉപദേശിച്ചു.

വീട്ടിനുള്ളിലെ ഗ്രൂപ്പ് കളികൾ അവസാനിപ്പിക്കാൻ സമയമായെന്നും ഇനി മുന്നോട്ടു പോകണമെങ്കിലും അതിനു കഴിവും വീട്ടിനുള്ളിലെ പ്രകടനവുമാകും മാനദണ്ഡമെന്നുമുള്ള അറിവ് മത്‌സരാർഥികളിലേയ്ക്ക് പകരുകയായിരുന്നു മോഹൻലാൽ.

മറ്റുള്ളവരെ അടക്കി ഭരിക്കുന്ന നായകനായിരുന്നോ റംസാൻ?

റംസാന്റെ ക്യാപ്റ്റന്സിയെക്കുറിച്ചുള്ള എതിര് അഭിപ്രായങ്ങൾ ചോദിച്ചപ്പോൾ ആദ്യം തന്റെ അഭിപ്രായം തുറന്നു പറയാനുള്ള ചങ്കൂറ്റം രമ്യ പണിക്കർ മാത്രമാണ് കാണിച്ചത്. രമ്യയുടെ ശബ്ദം വീട്ടിൽ കൂടുതൽ മുഴങ്ങി കേട്ടു തുടങ്ങുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Read More: നടനും ബിഗ് ബോസ് താരവുമായ പ്രദീപ് ചന്ദ്രൻ അച്ഛനായി

മറ്റുള്ളവരെ ഭരിക്കുന്ന രീതിയിലും പുച്ഛിക്കുന്ന രീതിയിലും റംസാൻ സംസാരിക്കാറുണ്ടെന്നു രമ്യ പറഞ്ഞു. ഈ അഭിപ്രായത്തെ സായി ശരിവെയ്ക്കുകയുമുണ്ടായി. ഒരാൾ സംസാരിയ്ക്കുമ്പോൾ അവരുടെ പേർസണൽ സ്പേസിൽ കയറി സംസാരിക്കരുത് എന്ന നിയമം സായി തെറ്റിച്ചത് കൊണ്ടാണ് തനിക്ക് എതിർത്ത് സംസാരിക്കേണ്ടി വന്നതെന്നും റംസാൻ പറയുകയുണ്ടായി. രമ്യയും റംസാനും തമ്മിലുള്ള കടുത്ത അഭിപ്രായ വ്യത്യാസം തുടരുന്നതായാണ് കാണുന്നത്. വരും ദിവസങ്ങളിൽ റംസാന് നേരിടേണ്ടി വരുന്ന ശക്തയായ ഒരു എതിരാളിയായി രമ്യ മാറിയേക്കാം.

ചുവരിൽ ചിത്രമെഴുതി മത്സാർത്ഥികൾ

ഒരു വെളുത്ത ക്യാൻവാസിൽ പച്ചയും, മഞ്ഞയും ചുവപ്പും നിറങ്ങൾ പകർത്തുക എന്നതായിരുന്നു ടാസ്ക്. അതിൽ ഏറ്റവും കൂടുതൽ നിറം ഭിത്തിയിൽ പകർത്തുന്ന ആൾ ജയിക്കും. പച്ച നിറം തിരഞ്ഞെടുത്ത അഡോണി പ്രസ്തുത മത്സരത്തിൽ വിജയിച്ചു. മത്സരത്തിന് ശേഷം മോഹൻലാലിന്റെ നിർദ്ദേശമനുസരിച്ചു അനൂപും, സന്ധ്യയും, അഡോണിയും ചേർന്ന് നിറങ്ങൾ നിറഞ്ഞ ചുവരിൽ ചിത്രം വരയ്ക്കുകയുണ്ടായി. മറ്റു പല ക്യാപ്റ്റൻസി ടാസ്കുകളും വെച്ച് നോക്കുമ്പോൾ ഈ മത്സരം താരതമ്യേന ലളിതമായിരുന്നു.

എവിക്ഷന് പകരം ലാൽ ഒളിപ്പിച്ചു വെച്ച തമാശ

ഋതുവും, അഡോണിയും, സന്ധ്യയും, സായിയുമായിരുന്നു എലിമിനേഷൻ ലിസ്റ്റിൽ. ആദ്യം തന്നെ അദ്ദേഹം ഋതുവിനെ സേവ് ചെയ്തു. പിന്നീട് സായിയെയും അദ്ദേഹം സേവ് ചെയ്തു. അതിനു ശേഷം അഡോണിയെയും സന്ധ്യയെയും പുറത്തേയ്ക്കു വിളിച്ചു. അതിനു ശേഷം രസകരമായ മുഹൂർത്തങ്ങളിലൂടെ ഈ പ്രാവശ്യം എലിമിനേഷനില്ലെന്നു ലാൽ അവരെ അറിയിച്ചു.

ഇത്തരം മുഹൂർത്തങ്ങളിലൂടെ ഇനി കടന്നു പോകാനുള്ളവർക്കു ഒരു ഓർമ്മപ്പെടുത്തലാണ് ഈ ചെറിയ തമാശയെന്ന് പറഞ്ഞാണ് മോഹൻലാൽ വാരാന്ത്യ എപ്പിസോഡ് അവസാനിപ്പിച്ചത്.

തിരിച്ചു വന്ന അഡോണിയെയും സന്ധ്യയെയും മത്‌സരാർഥികൾ ആവേശത്തോടെ വരവേറ്റു.

അനൂപിന് ക്യാപ്റ്റൻസി ടാസ്ക് ബാലി കേറാമലയാണോ?

അഡോണിയും, ഡിമ്പലും, റംസാനും മത്സരിക്കുന്നതിനിടയിലാണ് റംസാനും അഡോണിയും മത്സരത്തിൽ പങ്കെടുക്കുന്ന സമയത്തു, അനൂപിന് പതർച്ച ഉണ്ടായിരുന്നെന്നും, പല ക്യാപ്റ്റൻസി ടാസ്ക്കിലും പരാജയപ്പെട്ടത് അനൂപിന്റെ ആത്മവിശ്വാസം കെടുത്തിയെന്നും അഡോണിയും റംസാനും പറയുന്നത്. എന്നാൽ നായകനായില്ലെങ്കിലും ഒരു മികച്ച മുന്നേറ്റം തന്നെ അനൂപ് നിശബ്ദമായി നടത്തുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ അഭിപ്രായപ്പെടുന്നത്.

ഓപ്പൺ നോമിനേഷൻ എന്ന ട്വിസ്റ്റുമായി ബിഗ് ബോസ്

ബിഗ് ബോസ് പത്താം വാരത്തിലേയ്ക്ക് കടക്കുന്ന നാളെ ഓപ്പൺ നോമിനേഷനാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നതെന്ന് പുതിയ പ്രോമോ സൂചിപ്പിയ്ക്കുന്നു.

Live Updates

Web Title: Bigg boss malayalam season 3 latest episode 18 april live online updates