Bigg Boss Malayalam Season 3 Latest Episode 17 May Highlights: ബിഗ് ബോസ് വീട്ടിൽ വീണ്ടും ഓപ്പൺ നോമിനേഷൻ

Bigg Boss Malayalam Season 3 Latest Episode 17 May Live Online Updates: ബിഗ് ബോസ് വീട്ടിലെ 91-ാം ദിവസക്കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 17 May Live Online Updates: അവസാന അഞ്ചിൽ എത്തുന്ന മത്സരാർത്ഥികളെ പ്രവചിക്കാൻ ഒരവസരമാണ് മോർണിംഗ് ടാസ്‌ക്കായി ബിഗ് ബോസ് നല്കിയത്.

ഋതു പറയുന്നത് അവരെ കൂടാതെ  മണി, ഡിംബൽ, റംസാൻ, ഫിറോസ് എന്നിവരാണ് അർഹരെന്നാണ്. മണി, ‘ഋതു, സായി, അനൂപ് , റംസാൻ , ഡിമ്പൽ’ എന്നിവരുടെ പേര് പറയുമ്പോൾ ,നോബി- ‘ റംസാൻ, മണി, അനൂപ്, ഡിമ്പൽ, ഫിറോസ്’ എന്നിവരെ തിരഞ്ഞെടുക്കുന്നു. ഡിമ്പൽ പറയുന്നത് തനിക്കൊപ്പം  മണി, റംസാൻ, അനൂപ്, ഫിറോസ് എന്നിവർ വേണമെന്നാണ്, എന്നാൽ ഫിറോസ്  തിരഞ്ഞെടുക്കുന്നത്  ‘റംസാൻ, നോബി, അനൂപ്, ടിമ്പൽ, ഋതു’ എന്നിവരെയാണ്.

അനൂപ് , ‘റംസാൻ, മണിക്കുട്ടൻ, സായി, അനൂപ് , ഡിമ്പൽ’ എന്നിവരുടെ പേര് പറയുമ്പോൾ , സായ്  തനിക്കൊപ്പം  ഡിമ്പൽ, റംസാൻ, നോബി,അനൂപ് എന്നിവരെ പറയുന്നു റംസാൻ, ഈ തിരഞ്ഞെടുപ്പിലും തന്റെ സ്വത സിദ്ധമായ ‘മണി വിരോധം പുറത്തെടുക്കുന്നുണ്ട്’ ഋതു, കിടിലൻ , നോബി, ഡിമ്പൽ, അനൂപ് എന്നിവരെ അവസാന അഞ്ചിലേയ്ക്ക് പറയുന്നു.

കിടിലത്തിന്റെ പല നമ്പറുകളെ പൊളിച്ചടുക്കി മണിയും കൂട്ടരും!

തനിക്കു പ്രിയപ്പെട്ടവർ പറയുന്ന കാര്യങ്ങൾ സൗകര്യപൂർവ്വം മറക്കുകയും എന്നാൽ മറ്റുള്ളവർ റയുന്നതിനെ ഗെയിം സ്ട്രാറ്റെർജിയെന്നു  പറഞ്ഞതു തന്റെ വാക്ക് ചാരുത കൊണ്ട് വളച്ചൊടിക്കുന്നത് ഫിറോസിന്റെ പ്രത്യേകതയാണ്. മണി തന്റെ വീട്ടുകാരെ പറഞ്ഞെന്നും, അനൂപ് തന്റെ പെങ്ങളുടെ കല്യാണം മാർക്കറ്റ് ചെയ്യുന്നുവെന്നും, സായിയുടെ ഓസ്ക്കാർ സ്വപ്നവും , ഡിമ്പലിന്റെ രോഗവുമൊക്കെ ഏറ്റവും മോശമായി മറ്റുള്ളവർക്ക് മുന്നിൽ ചിത്രീകരിച്ചിട്ടുണ്ട് ഫിറോസ്.

എന്നാൽ അതെ ഫിറോസ് പറയുന്നത് തന്റെ അച്ഛൻ മരിച്ചതിനെ ഋതു മാർക്കറ്റ് ചെയ്തിട്ടില്ലായെന്നാണ്. ഈ സീസണിൽ കേട്ട ഏറ്റവും മോശം പ്രയോഗങ്ങളിൽ ഒന്നാണതു. അതിനെ മണിയും സായിയും ചോദ്യം ചെയ്യുന്നു. തന്റെ ജീവിതം ഋതു തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ് അവർ പറയുന്നത്.  താൻ ഒരു സിംഗിൾ ചൈൽഡ് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് പറയുന്നു.

ഡിമ്പലിനെതിരെ പണ്ട് പ്രയോഗിച്ച ശരീര അവസ്ഥ സ്ട്രാറ്റജി മറ്റൊരു തരത്തിൽ തിരിച്ചെടുക്കുന്നുണ്ട് ഫിറോസ്  ഈ പ്രാവശ്യം അദേഹം പറയുന്നത് ചില ഭാഗ്യങ്ങൾ കൊണ്ടാണ് ഡിമ്പൽ ഈ ഷോയിൽ ഇപ്പോഴും നില നിൽക്കുന്നതെന്ന രീതിയിലാണ്. പ്രകൃതി അനുഗ്രഹിച്ചു ഇവിടെ എത്തി എന്ന രീതിയിൽ പറയുന്ന ഫിറോസിനെ എതിർക്കുകയും തന്റെ ശരീരഅവസ്ഥ തനിക്ക് റ്റി ആർ പിയ്ക്ക് വേണ്ടെന്നും അവർ പറയുന്നു. തന്റെ ന്യായീകരണങ്ങൾ പൊളിയുന്നുവെന്നു കാണുമ്പോൾ ‘താൻ എന്ത് പറയണമെന്നും എന്ത് ആവശ്യത്തിനു പറയണമെന്നും തന്റെ സൗകര്യം പോലെ താൻ സംസാരിക്കുമെന്നും സ്ഥിരം  മുടന്തൻ ന്യായം പതിവുപോലെ കിടിലം നൽകുന്നു.’

രണ്ടു പേർക്ക് രണ്ടു നീതിയാണോ ? മണികുട്ടന്റെ സംശയം.

നോബിയുടെ അവസ്ഥ, കിടിലത്തിനു വളരെ അധികം കാരുണ്യം വേണ്ട ഒരു കാര്യവും, അത് പോലെ ആ കാരണം കൊണ്ട് നോബിയ്ക്ക് എല്ലാ ഒഴിവു കഴിവ് കൊടുക്കുകയും, തൊണ്ണൂറു ദിവസം ഇവിടെ നിന്ന നോബി വളരെ മികച്ച കാളികാരനാവുകയും ചെയ്യുന്നു. എന്നാൽ ഇതേ നീതി ഇദ്ദേഹം മണിയുടേയും ഡിമ്പലിന്റെയും കാര്യത്തിൽ കൊടുക്കുന്നില്ല. നോബിയെ അപേക്ഷിച്ചു നൂറിൽ നൂറു ശതമാനവും ടാസ്കിൽ നൽകുന്ന വ്യക്തിയായ ഡിമ്പലിനു ആ പരിഗണന കൊടുക്കുന്നില്ലയെന്നു മണി ചോദിക്കുന്നു.


നോബിയുടെ വയ്യാഴികകൾ  തന്റെ അന്നം മുടക്കാതിരിക്കാൻ എടുക്കുന്ന മുൻകരുതലാണെന്ന് അനൂപ് ന്യായീകരിക്കുന്നു. അദ്ദേഹത്തിന് ഇനിയും ഷോ ഒകെ ചെയ്തു ജീവിക്കാൻ ആരോഗ്യവേണ്ടേ എന്നാണ് അനൂപിന്റെ സംശയം. അപ്പൊ നോബി മുൻ സീസണുകൾ കണ്ടിട്ട് ഈ ഷോ കണ്ടിട്ട് ഇതിലെ മത്സരങ്ങളുടെ സ്വഭാവം അറിഞ്ഞു തന്നെ വന്നതല്ലേ എന്നാണു പ്രേക്ഷകരുടെ സംശയം.

Read more: Bigg Boss Malayalam Season 3 Latest Episode 16 May Highlights:രമ്യയ്ക്ക് പിറകെ സൂര്യയും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക്

ഓപ്പൺ നോമിനേഷനുമായി ബിഗ് ബോസ് !

കിടിലൻ ഫിറോസ് നോമിനേറ്റ് ചെയ്യുന്നത് മണിയെയും, സായിയെയുമാണ്, മണി ആവശ്യമില്ലാത്ത വാക്കുകൾ പറയുന്നുവെന്നാണ് ഫിറോസിന്റെ ആരോപണം . റംസാൻ പറയുന്നത് സായിയെയും മണികുട്ടനെയുമാണ്. നോബി, നോമിനേറ്റ് ചെയ്യുന്നത് ഡിമ്പലിനെയുമാണ്, മണിയെയുമാണ്. സായി പറയുന്നത് കിടിലന്റെയും റംസാനെയുമാണ്. റംസാൻ കിടിലൻ ഫിറോസിന്റെ വാക്കുകളെ ആവർത്തിക്കുക  മാത്രമാണ് ചെയ്യുന്നതെന്ന് പറയുന്നു. റംസാന് മനുഷ്യത്വമില്ല മറിച്ചു എല്ലാം മത്സരമാണെന്നു സായി പറയുന്നു. ഋതുവിന്റെ നോമിനേഷൻ സായിയും അനൂപുമാണ്. ഡിമ്പലിന്റെ നോമിനേഷൻ നോബിയും, അനൂപുമാണ്. മണി കിടിലൻ ഫിറോസിനെയും, നോബിയെയുമാണ്. നോബി ഒരു അവസരവാദിയാണ് തനിക്ക് പ്രിയമുള്ളവരോടു ഒരു മൃദു സമീപനമാണെന്ന് പറയുന്നു. അനൂപ് ഡിമ്പലിനെയും ഫിറോസിനെയും പറയുന്നു.

പതിനാലാം ആഴ്ച നോമിനേറ്റ് ചെയ്യപ്പെട്ടവർ, അനൂപ്, ഡിമ്പൽ, നോബി, മണി, ഫിറോസ്, സായി എന്നിവരാണ്.

നാളെ

ഷെറിങ് കേറിങ് ആക്കി റ്റിക്കററ് ടു ഫിനാലെ ടാസ്ക്കുകൾ തുടങ്ങുകയാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 17 may live online updates

Next Story
സാന്ത്വനം അവസാനിച്ചിട്ടില്ല, സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി നടൻ ഗിരീഷ് നമ്പ്യാർsanthwanam serial, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com