Bigg Boss Malayalam Season 3 Latest Episode 17 March Highlights: ബിഗ് ബോസ് മലയാളം സീസൺ മൂന്ന്, മുപ്പതു ദിവസം പിന്നിട്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളിലെ അപരിചിതത്വം മാറിയതോടെ മികച്ച പ്രകടനങ്ങളും രസകമായ ടാസ്കുകളും ഇടയ്ക്കിടയ്ക്കുള്ള വഴക്കുകളുമൊക്കെയായി ഷോയെ കൊഴുപ്പിക്കുകയാണ് മത്സരാർത്ഥികളും. ടാസ്കുകളിലെല്ലാം മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച വയ്ക്കുന്നത്.
ശക്തരായ മത്സരാർത്ഥികളെ തളയ്ക്കാനായി പലപ്പോഴും ബിഗ് ബോസിന് അകത്ത് കണ്ട് വരുന്ന ഗ്രൂപ്പിസം ആക്റ്റിവിറ്റികളും ഒരു വശത്ത് മുന്നേറുന്നുണ്ട്. തനിയെ മാന്യമായി ഗെയിം കളിക്കുന്നവരും ഗ്രൂപ്പായി കളിക്കുന്നവരും നോമിനേഷനിൽ എത്തുമ്പോൾ മാത്രം സട കുടഞ്ഞ് എണീക്കുന്നവരുമൊക്കെയായി ഓരോ ദിവസത്തെയും ബിഗ് ബോസ് യാത്ര സംഭവബഹുലമാക്കുകയാണ് മത്സരാർത്ഥികൾ. ബിഗ് ബോസ് ഷോ നാലാഴ്ച പിന്നിടുമ്പോഴേക്കും, ലക്ഷ്മി ജയൻ, മിഷേൽ ആൻ ഡാനിയേൽ, ഏഞ്ചൽ തോമസ് എന്നീ മൂന്നു മത്സരാർത്ഥികൾ ഷോയിൽ നിന്നും ഔട്ടായികഴിഞ്ഞു. അടുത്ത ആഴ്ചയിലെ എലിമിനേഷനിൽ ആരാവും പുറത്തു പോവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
Bigg Boss Malayalam Yesterday Episode: ചിരിയും കളിയും തമാശയും ഡാൻസും പാട്ടുമായി ‘കളിയാട്ടം’ ടാസ്ക്
മോണിംഗ് ടാസ്കിനിടെ ഡിംപൽ, മജിസിയ, സജ്ന- ഫിറോസ് എന്നിവരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച സായിയെയാണ് ഇന്നലെ കണ്ടത്. ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾക്ക് അവർ ഇപ്പോൾ ചെയ്യുന്ന ജോലിയല്ലാതെ, ഇണങ്ങുന്ന മറ്റൊരു ജോലി നിർദ്ദേശിക്കുക എന്നതായിരുന്നു സായിയ്ക്ക് ബിഗ് ബോസ് നൽകിയ ടാസ്ക്. എന്നാൽ ആ അവസരവും തന്റെ ദേഷ്യവും വെറുപ്പും തീർക്കാനാണ് സായി വിനിയോഗിച്ചത്.
Read more: പണി വരുന്നുണ്ട് മോനേ, കരുതിയിരുന്നോ; സായിയെ സ്കെച്ച് ചെയ്ത് ഫിറോസ് ഖാൻ
തൊട്ടുപിന്നാലെ ബിഗ് ബോസ് വീടിന് ഉത്സവമേളം സമ്മാനിക്കാനായി ‘കളിയാട്ടം’ ടാസ്ക് എത്തി. ജനപ്രിയ സിനിമകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ‘കളിയാട്ടം’ ടാസ്ക്. ഓരോരുത്തർക്കും സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആ സിനിമയിലെ ഒരു പാട്ടും ബിഗ് ബോസ് നൽകി. കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് എത്തി ഓരോരുത്തരും അവരുടെ പാട്ട് വരുമ്പോൾ വീടിനു നടുവിലായി ഒരുക്കിയ സ്റ്റേജിൽ എത്തി പാട്ടു തീരും വരെ ഡാൻസ് കളിക്കുക എന്നതാണ് ഗെയിം. മാത്രമല്ല, ടാസ്ക് തീരും വരെ വീടിനകത്ത് അതേ കഥാപാത്രമായി തന്നെയാവണം അവരുടെ ഇടപെടലുകളും.
മീശമാധവൻ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന് ലഭിച്ചത്. ഋതു ചതിക്കാത്ത ചന്തുവിലെ യക്ഷിയായി എത്തിയപ്പോൾ നോബിയ്ക്ക് ആയിരുന്നു ഡാൻസ് മാസ്റ്റർ വിക്രമിന്റെ വേഷം. രാജമാണിക്യമായി എത്തിയത് കിടിലം ഫിറോസാണ്. തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയെ സന്ധ്യയും നന്ദനത്തിലെ ബാലാമണിയെ സൂര്യയും കിലുക്കത്തിലെ നന്ദിനിത്തമ്പുരാട്ടിയെ ഡിംപലിനും നൽകി. പെരുമഴക്കാലത്തിലെ റസി എന്ന കഥാപാത്രത്തെയാണ് മജിസിയയ്ക്ക് ലഭിച്ചത്. ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിലെ ‘കുക്കുരു കുക്കു കുറുക്കൻ എന്നു പാടി നടക്കുന്ന അഞ്ചു വയസ്സുകാരിയുടെ വേഷമാണ് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയ്ക്ക് നൽകിയത്.
സജ്ന- ഫിറോസ്, കിടിലം ഫിറോസ്, ഋതു, മണിക്കുട്ടൻ, സന്ധ്യ എന്നിവരുടെ പെർഫോമൻസുകളാണ് ഇതുവരെ കഴിഞ്ഞത്. ബാക്കി പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.
Live Blog
Bigg Boss Malayalam Season 3 Latest Episode 17 March Live Online Updates
Bigg Boss Malayalam Season 3 Latest Episode 17 March Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ഈ ആഴ്ച സജ്ന- ഫിറോസ് ഖാൻ, ഡിംപൽ ബാൽ, മജിസിയ ഭാനു, ഋതു മന്ത്ര, രമ്യ പണിക്കർ, സായ് വിഷ്ണു, കിടിലം ഫിറോസ് എന്നിവരാണ് നോമിനേഷനിൽ ഉള്ളത്.
അടുക്കള ജോലികളിൽ മുഴുകിയിരിക്കുമ്പോഴാണ് മത്സരാർത്ഥികളെ തേടി ആ അനൗൺസ്മെന്റ് എത്തിയത്. ആരാണ് ചായയിട്ടത് എന്നായിരുന്നു ബിഗ് ബോസിന്റെ ചോദ്യം. ഞാനാണ് ബിഗ് ബോസ് എന്നു പറഞ്ഞ് അനൂപ് മുന്നോട്ട് വന്നപ്പോൾ, “ചായ വെക്കുമ്പോൾ മൈക്ക് കൃത്യമായി വെക്കണം,” എന്നായിരുന്നു ബിഗ് ബോസിന്റെ ഡയലോഗ്. ബിഗ് ബോസിന്റെ അപ്രതീക്ഷിതമായ തഗ്ഗ് മത്സരാർത്ഥികളിൽ ചിരിയുണർത്തി.
‘കളിയാട്ടം’ ടാസ്കിന്റെ തുടർച്ചയാണ് ഇന്നും ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. രാത്രിയും ടാസ്ക് തുടർന്നതോടെ തങ്ങളുടെ അവസരം നഷ്ടമാവാതിരിക്കാനായി സ്റ്റേജിനടുത്ത് തന്നെ തമ്പടിക്കുകയായിരുന്നു മത്സരാർത്ഥികൾ. രാത്രി 10.30യ്ക്കും പുലർച്ചെ ഒന്നരയ്ക്കുമൊക്കെയാണ് മത്സരാർത്ഥികൾക്ക് അവരുടെ ടാസ്കിനുള്ള അവസരം കിട്ടിയത്. ഉറക്കത്തിൽ നിന്നും എണീറ്റ് പുലർച്ചെ 1:45നാണ് സായി ‘പഞ്ചാബിഹൗസി’ലെ പാട്ടിന് അനുസരിച്ച് ചുവടുവച്ചത്.
മുൻപു പറഞ്ഞതു പോലെ തന്നെ, ഒരു അവസരം കിട്ടിയപ്പോൾ സായിയോട് ഏറ്റുമുട്ടുകയാണ് ഫിറോസ്. ദാരിദ്ര്യം പറഞ്ഞല്ല ഒരു ഷോയിൽ പിടിച്ചു നിൽക്കേണ്ടത് എന്നായിരുന്നു ഫിറോസിന്റെ ഉപദേശം. എന്റെ ജീവിതാനുഭവങ്ങളെ ചോദ്യം ചെയ്യരുത് എന്നായിരുന്നു സായിയുടെ പ്രതികരണം. രണ്ടുപേരും തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ മറ്റു മത്സരാർത്ഥികൾ ഇരുവരെയും പിടിച്ചുമാറ്റി.
‘കളിയാട്ടം’ ഗെയിമിൽ വീണ്ടും രസകരമായ കാഴ്ചകളുമായാണ് ഇന്നത്തെ എപ്പിസോഡ് എത്തുന്നതെന്ന സൂചനയാണ് പ്രമോ നൽകുന്നത്. ഭാഗ്യലക്ഷ്മി, ഡിംപൽ എന്നിവരുടെ ഡാൻസ് പെർഫോമൻസുകളാണ് പ്രമോയിൽ കാണാൻ കഴിയുക.
സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ബിഗ് ബോസ് വീടിനകത്ത് പലപ്പോഴും ചർച്ചയായിട്ടുള്ള ഒന്നാണ്. ഇതുവരെ സൂര്യയ്ക്ക് പോസിറ്റീവ് ആയൊരു മറുപടി മണിക്കുട്ടൻ നൽകിയിരുന്നില്ല. ഇപ്പോഴിതാ, തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് മണിക്കുട്ടൻ. “ഗെയിം പ്ലാൻ ആയി പ്രണയം ഉപയോഗിക്കാൻ എനിക്കിഷ്ടമല്ല,” എന്നാണ് മണിക്കുട്ടൻ തുറന്നു പറയുന്നത്. മണിക്കുട്ടന്റെ വാക്കുകൾ കണ്ണീരോടെയാണ് സൂര്യ കേട്ടത്.
‘കളിയാട്ടം’ ടാസ്കിനായി ഓരോരുത്തർക്കും ബിഗ് ബോസ് നൽകിയ പാട്ടിന്റെ ലിസ്റ്റ് വായിച്ച് കേൾപ്പിച്ചത് അനൂപാണ്. തനിക്കു കിട്ടിയ കഥാപാത്രത്തെയും പാട്ടും കേട്ടപ്പോൾ ഭാഗ്യലക്ഷ്മി തലയിൽ കൈവച്ചുപോയി. ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിൽ തരുണി അവതരിപ്പിച്ച അഞ്ചു വയസ്സുകാരി പെൺകുട്ടിയെ ആയിരുന്നു ഭാഗ്യലക്ഷ്മിയ്ക്ക് ആവിഷ്കരിക്കേണ്ടിയിരുന്നത്.
‘കുക്കുരു കുക്കു കുറുക്കൻ’ എന്ന പാട്ടിന് അനുസരിച്ചാണ് ഭാഗ്യലക്ഷ്മി ചുവടുവയ്ക്കേണ്ടത്. വീട്ടിലെ ഏറ്റവും മുതിർന്ന അംഗമായ ഭാഗ്യലക്ഷ്മിയ്ക്ക് ബിഗ് ബോസ് നൽകിയ വേഷം മറ്റു മത്സരാർത്ഥികളെയും ചിരിപ്പിക്കുന്നതായിരുന്നു.
കഴിഞ്ഞ ടാസ്കിലെ പോലെ തന്നെ ഈ ആഴ്ചത്തെ ടാസ്കിലും മുന്നേറുന്നത് മണിക്കുട്ടനാണ്. ‘മണിക്കുട്ടൻ ഒരേ പൊളി’ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സ്ക്രീൻ സ്പേസ് ലഭിക്കുന്ന ഒരു അവസരവും പാഴാക്കാതെ കത്തികയറുകയാണ് മണിക്കുട്ടൻ എന്ന ഓൾ റൗണ്ടർ. ഇത്തവണ മീശമാധവൻ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ ലുക്കിലും ഭാവത്തിലും മാനറിസത്തിലുമെല്ലാം അതുപോലെ തന്നെ ആവിഷ്കരിക്കുകയാണ് മണിക്കുട്ടൻ. പൊതുവെ, വീടിനകത്ത് മണിക്കുട്ടനെതിരെ ഗ്രൂപ്പിസം കളിക്കുന്ന മത്സരാർത്ഥികളാണ് സായ്- അഡോണി- റംസാൻ ടീം. എന്നാൽ പലയിടങ്ങളിലും ഈ എതിരാളികൾ പോലും മണിക്കുട്ടന്റെ പെർഫോമൻസിനു മുന്നിൽ അമ്പരന്ന് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
മണിക്കുട്ടന്റെ പ്രകടനം കണ്ട് അമ്പരന്ന് റംസാനും സായിയും
ഇന്നലെ സായിയുടെ മോണിംഗ് ടാക്സിനോട് അനുബന്ധിച്ച് നടന്ന സംഘർഷത്തിനു പിന്നാലെ സായിയും ഫിറോസും പരസ്പരം കൊമ്പുകോർക്കുകയാണ്.