Bigg Boss Malayalam Season 3 Latest Episode 17 April Highlights: ‘ഓവർ ആക്ടിങ്ങോ’ ‘ഓവർ റിയാക്ടിങ്ങോ?

Bigg Boss Malayalam Season 3 Latest Episode 17 April Live Online Updates: ഡിംപൽ പൊളി ഫിറോസിന്റെ അതെ റൂട്ടിലാണ് പോകുന്നത്. വല്ലാത്ത നിലവാര തകർച്ചയാണ് ടിംപലിന്റേതെന്നാണ് ഫിറോസിന്റെ വാദം

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 17 April Live Highlights: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സംഭവങ്ങൾ കാണിച്ചതിൽ വീട്ടിൽ നടന്ന ചില അസ്വാരസങ്ങൾ കൂടി കാണിച്ചതിൽ നിന്ന്, മോഹൻലാൽ സ്ഥാനാർഥികളെ ‘റോസ്റ്റിംഗ്’ നു വിധേയമാക്കാൻ തെയ്യാറായാണ് വന്നതെന്ന് ഉറപ്പായിരുന്നു.

‘അന്തിമ അഞ്ചിൽ ആരും വരുമെന്ന് വീട്ടിൽ മുൻപ് നടന്ന ഒരു  ചർച്ചയുടെ ചുവടു പിടിച്ചു മോഹൻലാൽ ഓരോ മത്‌സരാർഥിയോടും അവരുടെ അന്തിമ ലിസ്റ്റിൽ ആരൊക്കെയെന്നു  ചോദിച്ചു.

ഇടയ്ക്കു മത്‌സരാർഥികൾ സ്ത്രീകളെ നോമിനേറ്റ് ചെയ്യുന്നതിൽ കാണിയ്ക്കുന്ന മടിയെയും അദ്ദേഹം തുറന്നുകാട്ടി . അതിൽ നിന്ന്  വീടിനു ഉള്ളിൽ നടക്കുന്ന ഓരോ ചർച്ചയും അദ്ദേഹം ശ്രദ്ധയോടെ കാണുന്നുവെന്നു വ്യക്തമാണ്. കഴിഞ്ഞ ദിവസം സ്ത്രീ മത്‌സരാർഥികൾക്കു അവാർഡ് കിട്ടാത്തത് ഒരു വിഷയമായി പറഞ്ഞ ഋതു പോലും ഫൈനൽ അഞ്ചിൽ അധികം സ്ത്രീകളെ പറഞ്ഞില്ലായെന്നത് അദ്ദേഹം ചൂണ്ടികാട്ടി.

തനിയ്ക്ക് ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ബേസ്ഡ് ആക്ടർ കിട്ടിയ കാര്യം ഓർത്തെടുത്തു അവാർഡ് നൈറ്റ്ലെ മത്‌സരാർഥികളുടെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചു. സർപ്പം മോശമല്ലെന്നു പറഞ്ഞു അദ്ദേഹം ഡിംമ്പലിനോട് പറഞ്ഞു. അതോടൊപ്പം ഓരോ മത്‌സരാർഥിയ്ക്കും കിട്ടിയ അവാർഡിനെ അദ്ദേഹം എടുത്തു പറഞ്ഞു. ഓരോ മത്സരത്തെയും കുറച്ചു കൂടി ലാഘവത്തോടെ കാണാൻ ശ്രമിയ്ക്കാമെന്നു അദ്ദേഹം മത്സരാർഥികളോട് പറയുകയുണ്ടായി.

ഒന്നിലേറെ തവണ നീതിമാൻ പട്ടം കിട്ടിയ മണികുട്ടന് അപ്രതീക്ഷിത സമ്മാനമായി മാതാപിതാക്കളുടെ  വീഡിയോ കാൾ ലഭിച്ചുതും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായിരുന്നു.

അഡോണിയുടെ തിരഞ്ഞെടുപ്പ് വിശകലനത്തെ കുറിച്ചും ലാൽ ചോദിച്ചു. അതോടൊപ്പം സ്ത്രീകൾക്ക് എന്ത് കൊണ്ട് വോട്ട് ചെയ്യാത്തതെന്തു അദ്ദേഹം വീണ്ടും എടുത്തു ചോദിച്ചു. കളിക്കാർ എന്നല്ലാതെ അടുപ്പം വെച്ചാണോ വീട്ടിൽ വോട്ടിംഗ് നടക്കുന്നതെന്ന് ലാൽ സംശയം പ്രകടിപ്പിയ്ക്കുകയും ഋതു അതിനെ ശരിവെക്കുകയും ചെയ്തു.

‘ഓവർ ആക്ടിങ്’ എന്ന ടിമ്പലിന്റെ പ്രയോഗത്തെ അദ്ദേഹം, ‘ഓവർ ആക്ടിങ്’ ആണോ അതോ ഓവർ റീആക്ടിങ് ആണോ ഡിമ്പൽ ഉദ്ദേശിച്ചതെന്ന് ലാൽ ചോദിച്ചു. ഒപ്പം അദ്ദേഹം സൂര്യയോട് ‘ഓവർ റീ ആക്ടിങ്നു’ ഇനി സമയമില്ല കളിയിൽ ശ്രദ്ധിയ്ക്കൂ എന്ന് പറയുകയുണ്ടായി. പല സന്ദര്ഭങ്ങളോടും അമിത വികാര വിക്ഷോഭത്തോടെ പെരുമാറുന്ന സൂര്യയ്ക്ക് ശ്രീ ലാൽ നൽകിയ ഒരു മുന്നറിയിപ്പാണ് ആ സന്ദേശമെങ്കിലും അത്  സൂര്യ എത്രകണ്ട് മനസ്സിലാക്കി എന്നതറിയില്ല.

മോഹൻലാലിനെ  ആദ്യമായി കണ്ടത് ഒരു സങ്കൽപ്പകഥയായി  പറയാൻ അദ്ദേഹം അവരോടു ആവശ്യപ്പെടുകയുണ്ടായി. നോബി അദ്ദേഹത്തെ ഓസ്‌ട്രേലിയയിൽ കൊണ്ട് പോയപ്പൊ സൂര്യ ഗുരുവായൂര് അമ്പലനടയിലാണു മോഹൻലാലിനെ കൊണ്ട് നിറുത്തിയത്.

ഡംബ്ഷരാഡ്സിന്റെ വകഭേദമായ ഒരു  കളിയും മത്‌സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരുന്നു.  ടീം അംഗങ്ങൾ മാതൃകചിത്രങ്ങൾ കണ്ടു,  പറഞ്ഞു കൊടുക്കുന്ന മാർഗ്ഗനിർദേശങ്ങൾ സ്വീകരിച്ചു ഒരാൾ ചിത്രം വരയ്ക്കുക എന്നതായിരുന്നു മത്സരം. ഡിംബലും, ഫിറോസും, നോബിയുമാണു ചിത്രങ്ങൾ വരച്ചത്.

പരസ്പര വിശ്വാസം നഷ്ട്ടപ്പെട്ടന്ന സായിയുടെ പരാമർശത്തെ കുറിച്ച് പറഞ്ഞ ലാൽ, സന്ധ്യ സൂര്യയെ വിളിച്ചു മാറ്റിയിരുത്തി സംസാരിച്ചതിന് പരസ്പര വിശ്വാസത്തിലെ ഒരു നല്ല ഉദാഹരണമായി ചൂണ്ടികാണിച്ചു.

പുതിയ രീതിയിൽ തെയ്യാറാക്കിയ ലക്ഷ്വറി  ബജറ്റ് ടാസ്‌കായിരുന്നു ഇന്ന് ലാൽ നൽകിയത്.

നാളെ ഒരു തമാശ കാണിയ്ക്കുമെന്നു പറഞ്ഞാണ് ഇന്ന് ലാൽ വിടവാങ്ങിയത് ആ തമാശ
എന്താന്നു അറിയാൻ കാത്തിരിക്കുക തന്നെ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 17 april live online updates

Next Story
Bigg Boss Malayalam Season 3 Latest Episode 16 April Highlights: സായി സഹമത്സരാർധികളെ മനഃപൂർവം പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നോ?big boss, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com