Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Bigg Boss Malayalam Season 3 Latest Episode 16 May Highlights:രമ്യയ്ക്ക് പിറകെ സൂര്യയും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക്

Bigg Boss Malayalam Season 3 Latest Episode 16 May Live Online Updates: ശനിയാഴ്ചത്തെ വാരാന്ത്യ എപ്പിസോഡിനു ശേഷം വിവിധ സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ മുഴങ്ങി കേൾക്കുന്ന ചോദ്യം സൂര്യ പുറത്തുപോയോ ഇല്ലയോ എന്നതാണ്. ഇതിനു കാരണം സൂര്യ ബിഗ് ബോസ് ഗെയിമിൽ നിന്ന് പുറത്താകുന്നതായി കാണിച്ച പ്രൊമോയാണ്.

Bigg Boss Malayalam Season 3 Latest Episode 16 May Live Online Updates: പതിനാലാം ആഴ്ചയുടെ തുടക്കത്തിൽ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് കളിയുടെ രസമെന്നു പറഞ്ഞാണ് ശ്രീ മോഹൻലാൽ ഷോ തുടങ്ങുന്നത്.

നോബിയോട് രസമുണ്ടാക്കി കൊടുക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു, അതനുസരിച്ചു നോബി മോഹൻലാലിനായി രസം തെയ്യാറാകുന്നത് കാണിക്കുന്നു. അനൂപ് പറഞ്ഞത് അനുസരിച്ചാണ്  രസം താനുണ്ടാക്കിയതെന്നു നോബി പറയുന്നു.

പ്രണയ അനുഭവത്തെക്കുറിച്ചു ചോദിച്ചു മോഹൻലാൽ !

ഇഷയെ ആദ്യം കണ്ടതു ഇഷ ജോലി ചെയ്യുന്ന ആസ്പത്രിയിൽ നിന്നാണ്  എന്ന് പറയുന്ന അനൂപ്,എല്ലാ പരസ്പര വ്യത്യസങ്ങളിക്കിടയിലും അവരുടെ സ്നേഹം തീവ്രമാണെന്ന് പറയുന്നു. റംസാന് ഒരു പ്രണയിനിയുണ്ടെന്നും നോബി നിയമവിദ്യാർത്ഥിനിയെയാണ് പ്രണയിച്ചതെന്നും ഫിറോസിന്റെ പ്രണയം പതിനേഴു വര്ഷമായി തുടരുകയാണെന്നും അവർ  പറയുന്നു. സൂര്യയ്ക് പ്രണയം വിത്ത് അറേഞ്ചുടു മാര്യേജ് ആണ് ഇഷ്ട്ടം എന്ന് പറയുമ്പോൾ, മണികുട്ടൻ ഉറപ്പിച്ചു പറയുന്നത് താൻ ഒളിച്ചോടി പോയി കല്യാണം കഴിക്കുമെന്നാണ്.  

ഋതുവിനു പറയാനുണ്ടായിരുന്നത് തനിക്കു ഒരാളെ ഇഷ്ട്ടമുണ്ടെന്നും  എന്നാൽ പുറത്തിറങ്ങി കഴിയുമ്പോൾ അതെ ഇഷ്ട്ടം ആ ആളിലുണ്ടാകുമോയെന്നു അറിയില്ലെന്നുമാണ്. ഡിമ്പലിന്റെ അഭിപ്രായത്തിൽ ആത്മാവിന് തുല്യമായി പ്രണയിക്കുന്ന ഒരാളെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നാണ്. 

ഡിമ്പലാണോ ബിഗ് ബോസ് വീട് ശുചിയായി സൂക്ഷിക്കുന്നത്?

ഡിമ്പൽ വന്ന ദിവസം അടുക്കള വൃത്തിയാക്കിയിട്ടു, അനൂപിനോട് അടുക്കളയ്ക്ക് വൃത്തികുറവാണെന്നു പറയുന്നുണ്ട്. അതിനെക്കുറിച്ചു മോഹനലാൽ ചോദിക്കുമ്പോൾ ഡിമ്പൽ പറയുന്നത് തനിക്കു കുറച്ചു വൃത്തി കൂടുതലാണെന്നാണ്.

അനൂപിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചു ചോദിക്കുമ്പോൾ കിടിലൻ പറയുന്നത് അനൂപിനു കുറച്ചു അലസത കൂടുന്നുവെന്നാണ്. എന്നാൽ കഴിഞ്ഞ ആഴ്ച അനൂപിനു ചിലരോട് അൽപ്പം താത്പര്യ കൂടുതൽ ഉണ്ടെന്നു ഋതുവും റംസാനും പറയുന്നുണ്ട്.

ഋതുവിനെ ക്യാപ്റ്റനാക്കി മോഹൻലാൽ.

എപ്പോഴും മറ്റു പലരുടെയും കാരുണ്യം കൊണ്ട് ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റനായി നോബി മാറുന്നുവെന്നു  സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നടന്നിരുന്നു. അതിനിടയിലാണ് പ്രേക്ഷകരുടെ മനസ്സറിഞ്ഞത് പോലെ നോബിയോട് ഈ ക്യാപ്റ്റൻസി ഇത് വരെ ആകാതിരുന്ന മറ്റാർക്കെങ്കിലും കൈമാറുന്നോയെന്നു മോഹൻലാൽ ചോദിക്കുന്നത്. അതനുസരിച്ചു ഋതുവിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നു.

പെട്ടി മടക്കി പോകാനൊരുങ്ങി മത്‌സരാർത്ഥികൾ!

മത്‌സരാർത്ഥികളുടെ സൂട്ട്കേസ് കൊണ്ട് വെച്ചിട്ടു അവരോടു പുറത്തു പോവുകയായി അതിനു മുൻപ് പ്രേക്ഷകരോട് എന്ത് പറയാൻ ആഗ്രഹിക്കുന്നുവെന്ന് മോഹൻലാൽ ചോദിക്കുന്നു.
റംസാന് പ്രേക്ഷരോട് നന്ദിയാണ് പറയാനുണ്ടായിരുന്നത്. പുറത്തു പോയാലും എല്ലാവരോടും സ്നേഹമുണ്ടെന്ന് പറയുന്നു. സൂര്യ പറയുന്നത് അമ്മയുടെ ടാസ്കിൽ താൻ ഒരിക്കലും അമ്മയെ ഉപയോഗിച്ചു കളിച്ചിട്ടില്ല. മണിക്ക് എല്ലാവരോടും നന്ദി പറയാനുള്ളതു ഡിമ്പലിനെ തിരിച്ചു കൊണ്ടുവന്നതിനാണു. സഹമത്സരാർത്ഥികളോട് പറയാനുള്ളത് , നന്നായി ഗെയിം കളിക്കൂ ഒരിക്കലും മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കരുതെന്നാണ്.’ ഋതു പറയുന്നത് , ഏറ്റവും അര്ഹതപ്പെട്ടവര് ജയിക്കട്ടെയെന്നാണ്. സായിക്കു പറയാനുള്ളത്, കാലം തന്ന ഒരു സമ്മാനമാണ് ഈ ഷോ. താൻ താനായി നിന്നിട്ടാണ് പോകുന്നത്. ഉള്ളിൽ എല്ലാവരോടും സ്നേഹമാണെന്നു പറയുന്നു.

അതിനു ശേഷം ചാവിയും എൻവലിപ്പും കൊടുത്തു പെട്ടി തുറക്കാൻ  മോഹൻലാൽ പറയുന്നു.  സൂര്യയുടെ പെട്ടി തുറക്കാനാവുന്നില്ല, സൂര്യ   പുറത്താകുന്നു . എല്ലാവരോടും യാത്ര പറഞ്ഞു സൂര്യ പോകുന്നു. 

തനിക്കു ക്യാപ്റ്റൻസി നൽകിയ നോബിക്കു ഋതു നന്ദി പറയുന്നു. അതിനു ശേഷം ഗ്രൂപ്പ് തിരിക്കുന്നു. സൂര്യ പോകുമെന്ന് വിചാരിച്ചില്ലയെന്നു കിടിലനും ഋതുവുമാണ്. ആ ചർച്ചയിൽ ഫിറോസ് പറയുന്നത് തങ്ങളുടെ പ്രകടനം കുറച്ചു കാണിക്കാനാണെന്നാണ്.എന്നാൽ അതെ ഫിറോസാണ് കഴിഞ്ഞ ആഴ്ചയിൽ സായിയും മണിയും രമ്യയും  നന്നായി പെർഫോം ചെയ്തിട്ടും അതിനെക്കുറിച്ച് ഒട്ടും പരാമർശിക്കാതെ നോബിയെ മികച്ച പെർഫോർമറായി തിരഞ്ഞെടുത്തത്.

സായി ഓസ്ക്കാർ മാർക്കറ്റ് ചെയ്യുന്നുവെന്നാരോപിച്ചു കിടിലനും കൂട്ടരും. കിടിലനും  ഋതുവും നോബിയും റംസാനും പറയുന്നത് സായിയുടെ ഓസ്ക്കാർ ആക്ടിനെ പൊളിച്ചു കൊടുക്കണമെന്നാണ്. ഋതു ഒരുപാട് കള്ളങ്ങൾ പറയുന്നുണ്ടെന്നു ഡിമ്പൽ പറയുന്നു. ഋതുവിന്റെ പല പ്രവർത്തികളും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വേണ്ടി ക്യാപ്റ്റനായപ്പോൾ ചെയ്യുന്നതാണെന്നു ഡിമ്പൽ പറയുന്നു.

പ്രൊമോ

ഓപ്പൺ നോമിനേഷനാണ് പതിനാലാം വാരത്തിന്റെ പ്രത്യേകതയായി കാണുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 16 may live online updates

Next Story
പൂക്കാലം വരവായി പരമ്പരയിലേക്ക് ഇനിയില്ലേ? ആരാധക ചോദ്യങ്ങൾക്കിടെ പുതിയ ചിത്രങ്ങളുമായി ആരതി
The moderation of comments is automated and not cleared manually by malayalam.indianexpress.com