Bigg Boss Malayalam Season 3 Latest Episode 16 April Live Highlights: ഇന്നു ബിഗ് ബോസ് വീട്ടിലുള്ള സംഭവങ്ങളെ കഥപോലെ പറയുന്ന ടാസ്ക്കിന് ഇടയിലാണ് സായിയും ഡിമ്പലും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. അതിനു ശേഷം ഈ സംഭവത്തെ കുറിച്ച് സംസാരിയ്ക്കുന്ന ഋതുവും കിടിലൻ ഫിറോസും പറയുന്നത് സായി മറ്റുള്ളവരെ മനഃപൂർവം പ്രകോപിപ്പിയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ്. റംസാൻ പലപ്പോഴും തനിയ്ക്ക് സംസാരിക്കാൻ അവസരം തരാറില്ലയെന്നാണ് ഡിംപൽ പറയുന്നത്.
ഫിറോസിന്റെ അഭിപ്രായത്തിൽ ഓരോ നിമിഷവും വീട്ടിൽ മത്സരം നടക്കുകയാണ്. അതിൽ ഡിമ്പലിനു ഡിംബലിന്റെ ഭാഷയാകാൻ ഒരാളെ ആവശ്യമാണ് അതിനായി അഡോണിയെ
ഉപയോഗിക്കുകയാണ്. അത് അഡോണിയ്ക്കു ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇതേ വിഷയത്തെ മറ്റൊരു വിശകലനത്തിന് വിധേയമാകുന്ന അഡോണി ഡിംപലിനോട് പറയുന്നത് , “എന്നെ സപ്പോർട്ട് ചെയ്യുന്ന കുറെ പിള്ളാര് പുറത്തുണ്ട് അവര് നോക്കി കൊള്ളുമെന്നാണ്.” നോമിനേഷനിൽ വന്നാലും തനിയ്ക്ക് നല്ല സപ്പോർട്ടുണ്ടാകുമെന്നാണ് അഡോണിയുടെ ആത്മവിശ്വാസം.
ക്യാപ്റ്റൻസി ടാസ്ക്കിനായി തിരഞ്ഞെടുപ്പ് നടക്കുകയും അഡോണി, അനൂപ്, സന്ധ്യ എന്നിവർ മത്‌സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വാശിയേറിയ റൺ ഔട്ട് ഡെയിലി ടാസ്ക് പതിവ് പോലെ ചില വാക്കു തർക്കങ്ങളിലേയ്ക്ക് നയിച്ചുവെങ്കിലും തീപ്പൊരി സിക്സിർസ് എന്ന മണികുട്ടന്റെ ടീം മത്സരത്തിൽ ജയിച്ചു. അതിനു ശേഷം പരസ്പരമുള്ള തമാശ കളിയാക്കലുകൾ തുടർന്നു.
പരസ്പരം പറയാനുള്ളത് പാട്ടിലൂടെ പറഞ്ഞ് മത്‌സരാർഥികൾ
ഓരോരുത്തർക്കും മത്സരത്തിന്റെ ഭാഗമായി കിട്ടുന്ന പാട്ടിനു അനുയോജ്യരായ സഹ മത്സരാർത്ഥികളെ കണ്ടെത്തി അവർക്കായി പാടുകയായിരുന്നു ടാസ്ക്. അവർ അത് പകുതി കളിയായും പാതികാര്യമായും മനോഹരമായി ചെയ്തു. കിടിലം ‘കണ്ടാൽ ഞാനൊരു കോമളനാ’ മണിക്ക് വേണ്ടിയും, മാണി സൂര്യക്കായി ‘ഇഷ്ടമില്ലടാ ഇഷ്ട്ടമല്ലടാ ‘ എന്ന പാട്ടും സൂര്യ ടിമ്പലിനായി ‘കൈക്കോട്ടും പാട്ടും’ പാടിയത് എല്ലാവരെയും ചിരിപ്പിച്ചു. ഓരോ പാട്ടും ആസ്വദിച്ചാണ് മത്‌സരാർഥികൾ അവതരിപ്പിച്ചത്.
മണികുട്ടനോടുള്ള നിലപാടിന്റെ കാര്യത്തിൽ സൂര്യയെ ഉപദേശിക്കുന്ന സന്ധ്യ.
സന്ധ്യ സൂര്യയെ തനിച്ചു വിളിച്ചു , രണ്ടു പ്രാവശ്യം മണിക്കുട്ടൻ കൃത്യമായി തനിയ്ക്ക് സൂര്യയോടുള്ളത് നല്ല സൗഹൃദം മാത്രമാണ് എന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സൂര്യ പലപ്പോഴും പറയാറുണ്ട് പ്രേക്ഷകരുടെ ചിന്തകൾക്ക് വില കല്പിയ്ക്കുന്ന ഒരാളാണെന്നു, അങ്ങനെ പറയുമ്പോൾ മണികുട്ടനോടുള്ള നിലപാട് കൂടി ഒന്ന് വിലയിരുത്തേണ്ടതല്ലേ’ എന്ന് സന്ധ്യ ചോദിയ്ക്കുന്നു. എന്നാൽ തന്നോട് സംസാരിക്കാൻ വരുമ്പോൾ മാത്രമേ താനും സംസാരിക്കാറുള്ളു എന്ന്’ സൂര്യ മറുപടി പറയുന്നു.
പ്രമോ
അപ്രതീക്ഷിത സമ്മാനമായി മാതാപിതാക്കളുടെ വീഡിയോ കോള് വരുന്നു. അതിൽ വികാരാധീനനാകുന്ന മണികുട്ടനെയാണ് പ്രമോയിൽ കാണുന്നത്.