Bigg Boss Malayalam Season 3 Latest Episode 15 May Highlights: ബിഗ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് കടക്കുകയാണ്. കളിയുടെ ഗതികൾ മാറുന്നു, കളിക്കാരുടെയും.
പുറത്തു പോയ മണികുട്ടനും, ഡിംപലും തിരിച്ചു വരുകയും നിലവിൽ വീട് രണ്ടോ
മൂന്നോ ഗ്രൂപ്പൂക്കളായി മാറുകയും ചെയ്തതാണ് കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളിലെ
ബിഗ് ബോസ് വീടിന്റെ പ്രത്യേകത.
ഓരോ കൂട്ടരും ഒറ്റയ്ക്കും കൂട്ടമായും ക്യാമറയുടെ മുന്നിൽ വന്നു നിന്ന് മറ്റുള്ളവരുടെ പോരായ്കമകൾ വിളിച്ചു പറയുന്നുണ്ട്.
എന്നാൽ, വാരാന്ത്യ എപ്പിസോഡിൽ ഇത് പരസ്പരം മുഖത്ത് നോക്കി ചോദിക്കാനുള്ള
കോടതി ടാസ്കാണ് മോഹൻലാൽ അവർക്കായി നൽകിയിരിക്കുന്നത്.
പല ആരോപണങ്ങളും ഇന്ന് മറ നീക്കി പുറത്തു വരും. ഇന്നത്തെ കോടതി വിചാരണ
കഴിഞ്ഞാലും പിന്നീടുള്ള ദിവസങ്ങളിൽ ഈ ആരോപണങ്ങൾ കളി ഗതിയെ
സ്വാധീനിക്കുന്നതു ഇതര ഭാഷ ബിഗ് ബോസിൽ സാധാരണയായി കാണാറുണ്ട്. അത് കൊണ്ട് തന്നെയാണ് ഫിനാലെ വാരത്തിനു ഏതാണ്ട് രണ്ടോ മൂന്നോ ആഴ്ച മുൻപ് ഇത്തരം ഒരു സൈക്കോളജിക്കൽ ടാസ്ക് ബിഗ് ബോസ് നൽകുന്നത്.
ഈ സീസൺ മത്സരാർത്ഥികൾ പൊതുവെ നന്മ മരങ്ങളും ന്യായീകരണ പ്രതിഭകളും
വിമർശനങ്ങളെ അംഗീകരിക്കാൻ മടിക്കുന്നവരുമാണ്. അത് കൊണ്ട് തന്നെ ഒരു
പരസ്യ വിചാരണ അവർ എങ്ങനെ നേരിടുന്നുവെന്നത് രസകരമായ കാഴ്ചയാകും.
ഒപ്പം, ആരാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നു പുറത്താവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സൂര്യ, രമ്യ എന്നിവർ ഈ ആഴ്ച പുറത്തുപോവുക എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. വോട്ടിംഗിലും പിന്നിലായിരുന്നു ഇവർ ഇരുവരും. സൂര്യയും രമ്യയും ഈ ആഴ്ച പടിയിറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.