കഴിഞ്ഞ ദിവസത്തെ മോഹൻലാൽ സ്പെഷ്യൽ എപ്പിസോഡിലും അതിനു മുൻപൊരിക്കലും സൂര്യ തന്റെ വസ്ത്രധാരണരീതിയെക്കുറിച്ചു പറയുമ്പോൾ ‘മാന്യമായി വസ്ത്രം ധരിക്കുന്നുവെന്ന’ പ്രയോഗം ഉപയോഗിച്ചത് പൊളിറ്റിക്കലി തെറ്റാണെന്ന രീതിയിൽ ഡിംപ്ൾ സൂര്യയോടു സംസാരിക്കുകയുണ്ടായി. പരം പരാഗത രീതിയിൽ വസ്ത്രം ധരിക്കുന്നത് മാത്രമല്ല, ഏതു തരാം വസ്ത്രധാരണ രീതിയും മാന്യമാണെന്നാണ് ഡിംപലിന്റെ വാദം.
മലയാളി പ്രേക്ഷകർ കാണുന്ന ഷോയിൽ മര്യാദയ്ക്ക് ഡ്രസ്സ് ഇടണമെന്ന് സൂര്യ പറഞ്ഞത് ഇവിടെയുള്ള മറ്റുള്ളവരെ ബാധിക്കില്ലേ, എന്നതായിരുന്നു ഡിംപലിന്റെ സംശയം. എന്നാൽ അത് പതിവ് പോലെ സൂര്യയുടെ കരച്ചിലിൽ അവസാനിച്ചു.
ഭാഷ ശരിയായ രീതിയിൽ മനസ്സിലാക്കാത്തതു കൊണ്ട് ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണയാകാം ഡിംപലിന്റേതെന്നു പറഞ്ഞു സന്ധ്യ ഒന്ന് പ്രശ്നം ലഘൂകരിച്ചെങ്കിലും, പിന്നീട് ഡിംപ്ൾ ഓവർ ആക്ടിങ് എന്ന് സൂര്യയെക്കുറിച്ചു പറഞ്ഞത് വീണ്ടുമൊരു വഴക്കിനു തിരി കൊളുത്തി. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ ഡിംപ്ൾ ആരാണെന്നു സായി ചോദിച്ചതും ഡിംപലിനെ ചൊടിപ്പിച്ചു. ഒടുവിൽ റംസാൻ ഡിംപലിനെ വിളിച്ചു മാറ്റിയിരുത്തി സംസാരിച്ചു പ്രശനം ഒത്തു തീർപ്പാക്കി. അതിനു ശേഷം നടന്ന മാർഗോ ഹാൻഡ്‌വാഷ് സ്പോന്സർഡ് ടാസ്ക്കിൽ ഇരു ടീമുകളും വിജയികളായി.
ബിഗ് ബോസ് അവാർഡ്
ബിഗ് ബോസ് അവാർഡ് നിശയായിരുന്നു അറുപതാം ദിവസത്തെ ഡെയിലി ടാസ്ക്. രാജാവ്, സിംഹം, വ്യാളി പുരസ്‌ക്കാരങ്ങൾ നേടുന്നവർ അടുത്ത ആഴ്ച നോമിനേഷനിൽ നിന്ന് ഒഴിവാകുമെന്ന് ബിഗ് ബോസ് പറഞ്ഞതിനാൽ ഈ അവാർഡുകൾ ആര് നേടുമെന്ന ആകാംഷയിലായിരുന്നു എല്ലാവരും.
സർപ്പമായി ഡിംപ്ൾ ഭാലും, വാക്കുകൾ കൊണ്ട് അഗ്നി പകർത്തുന്നവനായ വ്യാളിയായി ഫിറോസും, രാജാവായി – മണികുട്ടനും നോബിയും തിരഞ്ഞെടുക്കപ്പെട്ടു. നോബിയ്ക്കും മണിയ്ക്കും ഒരേ വോട്ടുകൾ കിട്ടിയെങ്കിലും, ഒരാൾക്കേ രാജാവാകാൻ പറ്റുവെന്നതിനാൽ പരസ്പരം ചർച്ച ചെയ്തു മണിക്കുട്ടൻ രാജാവായി. പിന്നീട് കഴുത പുലിയായി അനൂപിനെയും, സിംഹമായി റംസാനെയും, കുറുക്കനായി സായിയെയും കുടുംബാംഗങ്ങൾ തിരഞ്ഞെടുത്തു. ഒപ്പം ബിഗ് ബോസ് കലാകാരന്മാരുടെ നൃത്ത നൃത്ത്യങ്ങളും അരങ്ങു കൊഴുപ്പിച്ചു.
നാളെ
ക്യാപ്റ്റൻസി ടാസ്ക് ആണ് നാളത്തെ പ്രത്യേകതയായി പ്രമോയിൽ കാണുന്നത്. ഇത് വരെ കാണാത്ത വ്യക്തികളെ ക്യാപ്റ്റനായി കാണാൻ കഴിയുന്ന ഒരു മത്‌സരമാകുമോ നാളെ ?
പലപ്പോഴും ഒരേ സമയം തമാശകൾക്കും വാഗ്‌വാദങ്ങൾക്കും ഈ മത്‌സരം വഴിയൊരുക്കാറുണ്ട്. ഈ സീസണിലെ മത്സാർത്ഥികൾ ഈ ബിഗ് ബോസ് അവാർഡ് നൈറ്റ് എങ്ങനെ അവതരിപ്പിക്കുന്നു എന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.