Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Bigg Boss Malayalam Season 3 Latest Episode 14 May Highlights: ബിഗ് വീട്ടിൽ കൈ നനയാതെ മീൻ പിടിച്ച് വീണ്ടും നോബി ക്യാപ്റ്റൻ!

Bigg Boss Malayalam Season 3 Latest Episode 14 May Live Updates: ബിഗ് ബോസ് വീട്ടിലെ 89-ാം ദിനക്കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 14 May Highlights: റംസാനും, മണിയും, അനൂപുമാണ് ക്യാപ്റ്റന്സിക്ക് വേണ്ടി  മത്സരിച്ചത്. അനൂപ് നോബിക്കു വേണ്ടിയാണ് മത്സരിച്ചത്. കാലിന്റെ പ്രശ്നനമുള്ളതു കൊണ്ട് തനിക്കു  മത്സരിക്കാനാവില്ലെന്നു നോബി പറയുമ്പോഴാണ് അനൂപ് പകരക്കാരായായി ഇറങ്ങിയത്. റംസാൻ ക്യാപ്റ്റൻസി ടാസ്കിനു മുൻപ് തന്നെ നോബിച്ചേട്ടനാവണം ക്യാപ്റ്റൻ എന്ന് പറയുന്നുണ്ട്.

പപ്പയുടെ ഓർമ്മകളിൽ വീണ്ടും ഡിമ്പൽ !

പപ്പയെക്കുറിച്ചു രമ്യയോട് പറയുന്ന ഡിമ്പൽ. അച്ഛന് വേണ്ടിയാണ് താൻ വന്നതേന്നു ഡിമ്പൽ പറയുമ്പോൾ. ഡിമ്പലിനോട് വിഷമിക്കരുതെന്നും. ഡിമ്പൽ വിജയിച്ചു കാണാനാണ് അച്ഛനാഗ്രഹിക്കുന്നതെന്നും പറഞ്ഞു രമ്യ ഡിമ്പലിനെ ആശ്വസിപ്പിയ്ക്കുന്നു.

അതിനു ശേഷം ഇതിനെക്കുറിച്ച് മണിയോടും അനൂപിനും സംസാരിക്കുന്നുണ്ട്. താൻ വീട്ടിൽ വന്നത് അച്ഛന്റെയും അമ്മയുടെയും സാമ്പത്തിക ഭാരം കുറയ്ക്കാനാണ്. തന്നെ എല്ലാം പഠിപ്പിച്ചത് അച്ഛനാണ് എന്ന് പറയുന്നു. പക്ഷെ തന്റെ അച്ഛൻ തന്റെ ഈ വീട്ടിലെ ജീവിതത്തിൽ ഏറെ സന്തോഷിച്ചിരുന്നുവെന്നു പറയുന്നു

Read more: Bigg Boss Malayalam Season 3 Latest Episode 13 May Live Updates: ഡിംപലിന്റെ തിരിച്ചു വരവിലും ഈദ് ആഘോഷങ്ങളിലും സന്തോഷം നിറഞ്ഞു ബിഗ് ബോസ് വീട്

ജയിൽ നോമിനേഷൻ

കെയർ ടേക്കറായി കിടിലന് ഫിറോസ്സ് നല്ല പ്രകടനമല്ല കാഴ്ച്ചവെച്ചതെന്നും
സൂര്യ പാവയായി ചെയ്തത് ശരിയായില്ലെന്നും പറഞ്ഞു  സായി നോമിനേറ്റ്
ചെയ്യുന്നു, തന്നെ പൊളി ഫിറോസുമായി താരതമ്യം ചെയ്ത കിടിലത്തിനെയും
ടാസ്കിന്റെ ഭാഗമായി മേക്കപ്പ് മായിച്ച രമ്യയെയും ആ കാരണം പറഞ്ഞു  മണി
നോമിനേറ്റ് ചെയ്യുകയുണ്ടായി. രമ്യ കിടിലത്തിനെയും ഋതുവിനേയും പറയുന്നു.
കിടിലം ചിലരോട് മാത്രം അധിക പരിഗണനയോടെ സംസാരിച്ചു എന്നതാണ് രമ്യയുടെ
കാരണം . റംസാന് നോമിനേറ്റ്  ചെയ്യാനുണ്ടായിരുന്നത് അനൂപിനെയും
സായിയെയുമാണ്. ഋതു നോമിനേറ്റ് ചെയ്തത് സഹായിയെയും രമ്യയെയുമാണ്.  സൂര്യ
നോമിനേറ്റ് ചെയ്തത് സായിയെയും രമ്യയെയുമാണ്. അനൂപ് നോമിനേറ്റ് ചെയ്തത്
സൂര്യയെയും ഋതുവിനേയുമാണ്. കിടിലൻ നോമിനേറ് ചെയ്തത് സായിയും രമ്യയുമാണ്.
കൂടുതൽ വോട്ട് നേടി ജയിലിൽ പോകുന്നത് സായിയും രമ്യയുമാണ്.

ജയിലിനുള്ളിലെ ചർച്ച.

സൂര്യ രമ്യയോട് ചോദിച്ചുവത്രേ രമ്യ ഇത് വരെ ജയിലിൽ പോയിട്ടില്ലല്ലോ
അല്ലെന്നു. അത് പോലെ പലപ്പോഴും ഋതു ഭക്ഷണം കളയാറുണ്ടായിരുന്നു അത്
പലപ്പോഴും ഋതു ചെയ്യാറുണ്ടായിരുന്നുവെന്നും പറയുന്നു.

ഡിമ്പലിനെ ടാർഗറ്റ് ചെയ്തു കിടിലനും റംസാനും.

മറ്റുള്ളവർ തങ്ങൾ സാധാരണ സംസാരിക്കുന്ന വാക്കുകളിൽ കയറി പിടിച്ചാണ്
വഴക്കുണ്ടാകുന്നതെന്നു റംസാൻ പറയുന്നു. അത് പോലെ ഡിമ്പൽ തമാശ എന്ന രൂപേണ
പല കാര്യങ്ങളും മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ പറയുന്നുവെന്നാണ്. ഫിറോസ്
പറയുന്നുണ്ട് ഡിമ്പലിനു തന്നോട് ദേഷ്യമൊന്നുമില്ല എന്നാൽ മണി ഡിമ്പലിൽ
പഴയകാര്യങ്ങൾ കുത്തിവെയ്ക്കാൻ നോക്കുകയാണ് എന്നാണു.

ഡിമ്പലിൽ മണിയ്ക്ക് നൽകുന്ന സാരോപദേശം

മണിയോട് ചില ആളുകൾ സംഘടിച്ചു ചില ആളുകളെ പ്രൊമോട്ട് ചെയ്യാൻ
ശ്രമിക്കുന്നതിനെക്കുറിച്ചു ഡിമ്പൽ പറഞ്ഞു മനസിലാക്കുന്നു. ഉദാഹരണമായി
സൂര്യ പാവമാണ്, സൂര്യ രണ്ടു ചപ്പാത്തി അധികം ചുട്ടു എന്നൊക്കെ
പ്രേക്ഷകരിലേക്ക് ഫീഡ് ബാക്  ഇൻജെക്ട ചെയ്യാൻ ചിലർ ശ്രമിക്കുകയാണ്.
എന്നാൽ എല്ലാം പ്രേക്ഷകർ കാണുന്നുണ്ടെന്നെ അവർക്കു കാര്യങ്ങൾ
മനസിലാക്കാനുള്ള കഴിവുണ്ടെന്നും ഡിമ്പൽ പറയുന്നു. ഋതു ഇപ്പോൾ മറ്റൊരാളായി
പെരുമാറുകയാണെന്നും അവർ പലപ്പോഴും ഭക്ഷണം കളയാറുണ്ടെന്നും അത് പോലെ
ഇപ്പോൾ മറ്റൊരാളായി കൂടുതൽ മയത്തിൽ പെരുമാറാൻ ഋതു ശ്രമിക്കുന്നുവെന്നും
ഡിമ്പൽ പറയുന്നു.

അത് പോലെ പ്രാന്ത് എടുത്തു ഓടും എന്ന രീതിയിൽ മണിയോട് പറഞ്ഞത് രണ്ടു
തരത്തിൽ വളച്ചൊടിച്ചു ഫിറോസ് പറയുന്നു. മണിയോട് പറയുന്നത് മണി പറഞ്ഞ
കാര്യത്തെ ഒരിക്കൽ പറഞ്ഞ കാര്യത്തെ തിരിച്ചു പറയുക മാത്രമാണ്
ചെയ്തതെന്നും, മറ്റൊരു സ്സീനിൽ പ്രാന്തെടുത്തു ഓടുകയെന്നത് തിരുവന്തപുരം
ഭാഷയിൽ പറഞ്ഞതാണെന്നും ഫിറോസ് പറയുന്നു.

രാത്രിമീറ്റിംഗിലേയ്ക്ക് നീളുന്ന പ്രശ്‍നങ്ങൾ.

ഋതു ഭക്ഷണം കളയുന്ന വിഷയവും, രമ്യ മണികുട്ടനോട് ചോദിക്കുന്നത്, ടാസ്ക്
പ്രകാരം തന്റെ ക്രീയേറ്റീവ് ഫ്രീഡം ഉപയോഗിച്ചാണ് താൻ മേക്കപ്പ് മായിച്ചു
കളഞ്ഞതെന്നും പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ആഴ്ച മണി രമ്യ ആൺകുട്ടികൾ
ആശ്വസിപ്പിച്ചാലേ സമാധാനമാകൂ എന്ന രീതിയിൽ പറഞ്ഞത് രമ്യയെ വീണ്ടും
സങ്കടത്തിലാകുന്നു.  രാവ് വെളുക്കുവോളം തന്നെയിരുന്നു കരയുന്ന രമ്യയെയാണ്
കാണുന്നത്. രമ്യയും സായിയും പറയുന്നത് മണി രമ്യയെ ടാർഗറ്റ്
ചെയ്യുന്നുവെന്നാണ്. മോർണിംഗ് ടാസ്‌ക്കായി റംസാന്റെ  സ്പെഷ്യൽ ബ്രേക്കു
ഡാൻസ്  ക്ലാസ് ഉണ്ടായിരുന്നു. എല്ലാവരും ആസ്വദിച്ചു ഡാൻസ് ചെയ്തു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 14 may live online updates

Next Story
ചക്കപ്പഴത്തിലേക്ക് ഇനി വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അർജുൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express