Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

Bigg Boss Malayalam Season 3 Latest Episode 13 May Highlights: ഡിംപലിന്റെ തിരിച്ചു വരവിലും ഈദ് ആഘോഷങ്ങളിലും സന്തോഷം നിറഞ്ഞു ബിഗ് ബോസ് വീട്

Bigg Boss Malayalam Season 3 Latest Episode 13 May Live Updates: ബിഗ് ബോസ് വീട്ടിലെ 88-ാം ദിനക്കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 13 May Highlights: ഈദ് സ്പെഷ്യൽ എപ്പിസോഡിൽ ആഘോഷത്തിമർപ്പിലാണ് ബിഗ് ബോസ് മത്സരാർത്ഥികൾ! ഏവരും കാത്തിരുന്നത് പോലെ ഡിംപൽ ഭാൽ ബിഗ് ബോസ് വീട്ടിലേയ്ക്കു തിരിച്ചെത്തിയിരിക്കുന്നു.

ബിഗ് ബോസിൽ ഈ ദിനം

പല ടാസ്ക്കിനിടയിലും ഗെയിം കൊണ്ട് വരുന്ന ഫിറോസ്. ഫിറോസ് പല സമയത്തും ആവശ്യത്തിനും അനാവശ്യത്തിനും ഫിറോസ് ചാരിറ്റിയും മറ്റു കൊണ്ട് വരുന്നതിനെക്കുറിച്ചു സംസാരിക്കുന്ന മണിയും ഋതുവും. നന്നായി കളിക്കുകയാണ് വേണ്ടത് അല്ലാതെ ടാസ്ക്കിനിടയിൽ ആവശ്യമില്ലത്ത കാര്യങ്ങൾ വലിച്ചിടുന്നത് ശരിയല്ലായെന്നു ഇരുവരും അഭിപ്രായപ്പെടുന്നു.

ഡിമ്പലിന്റെ മടങ്ങി സഹമത്സരാർത്ഥികളെ അറിയിച്ചു ബിഗ് ബോസ് !

അച്ഛന്റെ വിയോഗത്തെ തുടർന്ന് താത്കാലികമായി പുറത്തു പോയ ഡിംപൽ മത്സരം രണ്ടാഴച കൂടി നീട്ടി വെച്ചത് കൊണ്ട് തിരിച്ചു വരികയാണെന്നും, ഡിംപലിന്റെ തിരിച്ചു വരവിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യസമുണ്ടോയെന്നും ബിഗ് ബോസ് ചോദിക്കുന്നു. മത്സരാർത്ഥികൾ തങ്ങളുടെ സന്തോഷമറിയ്ക്കുന്നു.

പ്രേക്ഷകരും ബിഗ്‌ബോസ് വീടും ഒരുപോലെ കാത്തിരുന്നത് ഡിംപൽ ഭാലിന്റെ മടങ്ങി വരവിനായിരുന്നു, ശ്രീ മോഹൻലാൽ വാരാന്ത്യ എപ്പിസോഡിൽ ഡിംപൽ മടങ്ങി  വരാൻ സാധ്യതയില്ലെന്ന് പറഞ്ഞതിനാൽ മണി ഒഴിച്ച് ബാക്കി ഏവരും അവർ മടങ്ങിവരില്ലയെന്നു ഏതാണ്ടുറപ്പിച്ചിരുന്നു.

Read more: Bigg Boss Malayalam Season 3 Latest Episode 12 May Highlights: ബിഗ് ബോസ് വീട്ടിൽ പാവകളിയോ പകരം വീട്ടലോ ?

പക്ഷെ പ്രേക്ഷകരുടെ ആവശ്യം ഡിംപൽ ബിഗ് ബോസ് വീട്ടിലേയ്ക്കു മടങ്ങി വരണമെന്ന് തന്നെയായിരുന്നു. ബി ബി കഫേ അവതാരകരുടെ വാക്കുകളിൽ പറഞ്ഞാൽ മലയാളത്തിലെ ബിഗ് ബോസ് പ്രേക്ഷകർ മുഴുവനും ആഗ്രഹിച്ചതുകൊണ്ടാവണം ആ പെൺകുട്ടി എല്ലാ കോവിഡ് പ്രതിസന്ധികളും മറികടന്നു വീണ്ടും ബിഗ് ബോസ് വീട്ടിലേയ്ക്കു കടന്നുവരുന്നത്.

സന്തോഷത്തോടെയാണ് വീട്ടിൽ എല്ലാവരും ഡിംപലിനെ വരവേൽക്കുന്നത്. രമ്യയും മണിയും ഋതുവും റംസാനുമെല്ലാം വാരിപ്പുണർന്നു ഡിംപലിനെ ബിഗ് ബോസ് വീട്ടിലേയ്ക്കു വീണ്ടും കൂട്ടികൊണ്ടു പോകുന്നു.

കൂട്ടുകാരോട് തന്റെ പപ്പയെക്കുറിച്ചു പറയുന്ന ഡിംപൽ, അവരോടു വീട്ടിലെ വിശേഷങ്ങൾ തിരക്കുന്നു. തന്റെ കൂട്ടുകാരിയെ തിരികെ കൊണ്ടുവന്ന ബിഗ് ബോസിന് മണി ഒരുപാട് നന്ദി പറയുന്നു. ഡിംപലിനെ പോലെ ഒരു മത്സരാർത്ഥി തിരിച്ചു വരുന്നത് ഈ ഷോ കാണുന്ന ഒരുപാട് പേർക്ക് പ്രയോജനമാകുമെന്നു മണി പറയുന്നു.

മണിയുടെയും ഡിംപലിന്റെയും പ്രിയപ്പെട്ട ചിന്താജംഗ്ഷനിലിരുന്ന്, തന്റെ അച്ഛനെക്കുറിച്ചും ഇവിടെ അവസാനം വരെ താൻ നിൽക്കണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും ഡിംപൽ പറയുന്നു. സാധാരണ പെൺകുട്ടികൾ അവരുടെ പാരമ്പര്യത്തിൽ ചടങ്ങുകൾ ചെയ്യാറില്ലായെങ്കിലും തനിക്കു എല്ലാ ചടങ്ങുകളും ചെയ്യാൻ കഴിഞ്ഞുവെന്ന് ഡിംപൽ പറയുന്നു. ഡിംപൽ പോയതിൽ പിന്നെ തനിയ്ക്ക് മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ ഒരു കൂട്ടുപോലുമുണ്ടായിരുന്നില്ലായെന്നു മണി പറയുന്നു.

ഇതിനിടയിൽ  ക്യാപ്റ്റൻസി ടാസ്‌ക്കിനായി തിരഞ്ഞെടുപ്പു നടക്കുകയും  മണി, റംസാൻ, നോബി എന്നിവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.

ഡിംപൽ തിരിച്ചു വന്നതിൽ സമ്മിശ്രവികാരങ്ങളുമായി മത്സരാർത്ഥികൾ!

കിടിലം ഫിറോസിന് പറയാനുണ്ടായിരുന്നത് ഡിംപൽ തിരിച്ചു വരുമെന്ന് ഉറപ്പായിരുന്നു എന്നാണു. എന്നാൽ ഡിംപലിന്റെ തിരിച്ചു വരവ് ഒട്ടും ഇഷ്ട്ടമാവാത്ത ഒരാൾ സൂര്യയാണെന്നു തോന്നുന്നു. മറ്റുള്ളവരുടെ മുഖത്ത് ഡിംപൽ തിരിച്ചു വരുമെന്ന് അറിഞ്ഞപ്പോൾ സന്തോഷമുണ്ടെങ്കിലും അത് ഒട്ടും ഇല്ലത്ത ഒരാൾ സൂര്യയായിരുന്നു. അത് പ്രേക്ഷകർ ശ്രദ്ധിക്കുമെന്ന് കരുതിയാകണം, തനിക്കു ഡിംപൽ വന്നതിൽ സാധാരണ പോലെയെ തോന്നുന്നുവെന്നു പറയുന്നു. അതു  സായി  രമ്യയോട് പറയുന്നുണ്ട്. സൂര്യക്ക് നല്ല പേടിയുണ്ടെന്നു പറയുന്നു . തന്റെ പുറത്തെ ഇമേജ് അറിഞ്ഞിട്ടു ആവും ഡിംപൽ വന്നിരിക്കുന്നതെന്ന് സൂര്യ പേടിക്കുന്നതായി രമ്യ പറയുന്നു.  എന്നാൽ സായിയും രമ്യയുമെല്ലാം ഡിംപൽ തിരിച്ചു വന്നത് നന്നായി എന്ന അഭിപ്രായക്കാരാണ്.

വീട്ടിൽ നിന്ന് വിരുന്നെത്തിയ ബിരിയാണി

ഈദ് ദിനത്തിൽ ബിഗ് ബോസ് ഒരുക്കിയ മറ്റൊരു സ്നേഹസമ്മാനം ബിഗ് ബോസ് മത്സരാർത്ഥികളിൽ ചിലരുടെ വീട്ടിൽ നിന്ന് പറന്നെത്തിയ ബിരിയാണി രുചിയായിരുന്നു. റംസാന്റെ ഉപ്പയും, ഫിറോസിന്റെ ഭാര്യയും, സായിയുടെ പെങ്ങളും, സൂര്യയുടെ അമ്മയും ബിരിയാണി വെച്ചു എല്ലാ മത്സരാർത്ഥികൾക്കുമായി കൊടുത്തയാക്കുകയുണ്ടായി. ഇഫ്താറിനായി ചിക്കൻ ഡംബിളിംഗ്സ്റ്റാർട്ടർ ഉണ്ടാകുകയെന്നതായിരുന്നു സ്‌പോൺസേർഡ് ടാസ്ക്.

അച്ഛനുമായുള്ള തന്റെ ആത്മബന്ധം പറയുന്ന ഡിംപലിനെ മണി ആശ്വസിപ്പിയ്ക്കുന്നു. ഡിംപലിന്റെ അച്ഛന്റെ വിയോഗത്തിൽ തന്റെ വാക്കുകൾ എന്തെങ്കിലും കാരണമായോ എന്നറിയാതെ പതറിപ്പോയ ഫിറോസിനെക്കുറിച്ചു സായി രമ്യയോട് പറയുന്നു.

Live Updates

Web Title: Bigg boss malayalam season 3 latest episode 13 may live online updates

Next Story
ടാസ്കിനിടെ റംസാനിട്ട് എട്ടിന്റെ പണി നൽകി സായി; നീ അവസരം മുതലാക്കിയതാണല്ലേ സജീ എന്ന് ആരാധകർBigg Boss, Bigg Boss sai ramzan pavakoothu task, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com