Bigg Boss Malayalam Season 3 Latest Episode 12 May Highlights: ബിഗ് ബോസ് വീട്ടിൽ പാവകളിയോ പകരം വീട്ടലോ ?

Bigg Boss Malayalam Season 3 Latest Episode 12 May Highlights: ബിഗ് ബോസ് വീട്ടിലെ 87-ാം ദിനക്കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 12 May Live Updates: എൺപത്തിയാറാമത്തെ എപ്പിസോഡിൽ മോർണിംഗ് ടാസ്ക്കിനിടയിൽ മണികുട്ടൻ ശാരീരികമായും മാനസികമായും ദുർബലനാണെന്നും അദ്ദേഹത്തിന് ഭയമാണെന്നും, മണി ഫിറോസിന്റെ വീട്ടിലിരിക്കുന്നവരെ മോശമായി ചിത്രീകരിച്ചു എന്നുമാണ് റംസാൻ ആരോപിച്ചത്.

ഫിറോസ് തന്നെ ചെയ്ത കാര്യം താൻ ടാസ്ക്കുകളുടെ ഭാഗമായി ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായതെന്നാണ് മണിയുടെ ന്യായം. എന്നാൽ അതിനിടയിൽ വീണ്ടും കാര്യങ്ങൾ കൈവിട്ട് പോകുകയും മണിയെ ഭ്രാന്ത് പിടിച്ച് ഓടിപോയവൻ എന്ന് ഫിറോസ് അധിക്ഷേപിക്കുകയും ചെയ്യുന്നു.

മുൻപൊരിക്കൽ ഡിംപലിന്റെ കാര്യത്തിൽ സമാനമായി ശാരീരിക അസ്വസ്ഥതകളെ
എടുത്തു ഉപയോഗിച്ചപ്പോൾ, കൈവിടുന്ന വാക്കും പ്രവൃത്തികളും
സൂക്ഷിക്കണമെന്ന് ഫിറോസിനും റംസാനും ശ്രീ മോഹൻലാൽ താക്കീതു നൽകിയതാണ്.

റംസാന് അവതാരകൻ  ശിക്ഷയും നൽകിയത് അയാളുടെ പ്രവർത്തികൾ മാറ്റുന്നതിനുള്ള
ഒരവസരമായാണ്. എന്നാൽ റംസാൻ മോഹൻലാലിന്റെ വാക്കുകൾ പോലും തൃണവൽഗണിച്ചു അനാവശ്യമായി ദേഷ്യപ്പെടുന്നതും അസ്ഥാനത്ത് സെൻസിറ്റീവായ വാക്കുകൾ ഉപയോഗിക്കുന്നത് തുടരുകയുമാണ്.

റംസാനെക്കാൾ ജീവിതവീക്ഷണമുള്ള, താനൊരു സാമൂഹിക പ്രവർത്തകനാണ് എന്ന് അവകാശപ്പെടുന്ന ഫിറോസും, റംസാന്റെ പ്രവർത്തികളെ പറഞ്ഞു തിരുത്തുന്നതിന്
പകരം പ്രോത്സാഹിപ്പിയ്ക്കുകയാണ്.

സായി പറയുന്നത് പോലെ തന്റെ അജണ്ടകൾ പ്രയോഗിക്കാനുള്ള അനുയായികളായി ഫിറോസ് പലരെയും വളർത്തിക്കൊണ്ടു വന്നു അവരെ കൊണ്ട് പലതും പറയിക്കുന്നു.
ഭാഗ്യലക്ഷ്മി, സന്ധ്യ, മിഷേൽ, ഇപ്പോൾ റംസാൻ എന്നിവരിലൂടെ ഫിറോസ് ഈ
തന്ത്രം പ്രയോഗിച്ചിരുന്നുവെന്നു പ്രേക്ഷകർ ചൂണ്ടിക്കാണിയ്ക്കുന്നു.

ഇതിനിടയിൽ മണിക്കുട്ടൻ ഭ്രാന്തെടുത്തു ഓടി പോയി എന്ന ഫിറോസിന്റെ പ്രയോഗം സോഷ്യൽ മീഡിയയിലും ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ പേജിലും ബി ബി കഫേയിലുമൊക്കെ പ്രേക്ഷകർ ഉയർത്തി കാണിക്കുകയും വിമർശിക്കുകയും ചെയ്യുകയാണ്.

മാനസിക ആരോഗ്യമെന്ന വിഷയത്തിൽ ഏറെ സോഷ്യൽ സ്റ്റിഗ്മ നിലനിൽക്കുന്ന ഒരു
നാടാണ് കേരളം. പ്രത്യേകിച്ചും കഴിഞ്ഞ ഒരു വർഷമായി ലോകം വീടുകളിലേക്ക്
ചുരുങ്ങുമ്പോൾ അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതമായി ലോകരാഷ്ട്രങ്ങളും WHO
യും ചൂണ്ടിക്കാണിക്കുന്നത് മാനസിക സംഘർഷങ്ങളും അനുബന്ധമായ സ്‌ട്രെസ്
മൂലമുള്ള അസ്വസ്ഥതകളുമാണ്. പ്രേക്ഷകരിൽ ഒരു നല്ല വിഭാഗവും ഇത്
അനുഭവിക്കുന്നവരാണ്. ഇത്തരം ഷോകളുടെ ഭാഗമായി കൂടുതൽ ചുരുങ്ങിയ ഒരു
പ്രതലത്തിൽ ജീവിയ്ക്കുമ്പോൾ അവരുടെ സംഘർഷം ഇരട്ടിക്കും. അതിനാലാണ്
അവർക്ക് ഒരു സൈക്കോളജിക്കൽ സപ്പോർട്ട് കൂടി ഇത്തരം ഷോകളുടെ ഭാഗമായി
ഏർപ്പെടുത്തിയിരിക്കുന്നത്.

മണി എന്ന വ്യക്തി, തന്റെ മാനസിക സംഘർഷത്തെ നേരിട്ട രീതി സോഷ്യൽ മീഡിയയിൽ പ്രശംസ നേടിയതാണ്. പലരും പറയാൻ മടിയ്ക്കുന്ന പ്രശ്നം അദ്ദേഹം തന്റെ സഹകളിക്കാരുടെ കളിയെ ബാധിക്കാതിരിക്കാൻ അവരോടു പറയാതെ ഏറ്റവും ഉചിതമയായ ആളോട് (ബിഗ് ബോസ് ടീമിനോട് പറയുന്നു). തനിയ്ക്ക് മെന്റൽ സ്‌ട്രെസ്
ഉണ്ടെന്നു മണിയെപോലെ സ്ട്രോങ്ങ് ആയി പുറമെ കാണുന്ന ഒരാൾ തുറന്നു പറഞ്ഞത്
വളരെയധികം ചിന്തനീയമാണെന്നും അത് മാതൃകയാക്കേണ്ട ഒരു മോഡൽ ആണെന്നും
മെഡിക്കൽ സൈക്കോളജിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ഈ ഷോ കാണുന്ന ഒരുപാട്
പേര് അഭിപ്രായപ്പെടുന്നുണ്ട്.

CBT cogentive ബിഹേവിയറൽ തെറാപ്പിക്ക് ശേഷം മണി തന്റെ കളിയിലേക്ക്
തിരിച്ചു വന്നു മനോഹരമായി കളിച്ചു ജീവിച്ചു കാണിക്കുമ്പോൾ അത് സമാന
അവസ്ഥയിലൂടെ പോകുന്ന ഒരുപാട് പേർക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനും
ജീവിതത്തെ നേരിടാനും പ്രചോദനമാണ് നൽകുന്നത്.

എന്നാൽ, ഇവിടെ ആ ചെറുപ്പക്കാരന്റെ അതിജീവനത്തെ സഹായിക്കുന്നില്ലന്നതോ
പോവട്ടെ, അയാളെ വീണ്ടും ഏറ്റവും ഹീനമായ രീതിയിൽ ‘ഭ്രാന്ത് പിടിച്ചു’
ഓടിപ്പോയി എന്ന് പറഞ്ഞു ട്രിഗർ ചെയ്യുകയാണ് ഫിറോസ് ചെയ്യുന്നത്. അത്
അത്യന്തം അപലപനീയമാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പലരും
ചൂണ്ടിക്കാണിക്കുന്നു.

Read more: കിടിലത്തിന്റെ ഗ്രൂപ്പിസം കളികൾ പൊളിച്ചടുക്കി മണിക്കുട്ടൻ

അവസാനിക്കാത്ത ‘വലതു ഭയം’

മണിയേയും റംസാനെയും  ഒന്നിച്ചു ഇരുത്തി ‘വലത്ത് വശത്തെ ശാരീരിക വിഷയത്തെ’ പരാമർശിച്ചു റംസാൻ സംസാരിച്ചതിലുണ്ടായ തർക്കം പരിഹരിക്കാൻ ബിഗ് ബോസ് ശ്രമിയ്ക്കുന്നു. പക്ഷെ ഈ പ്രശ്‌നം അവർ പരസ്പരം പറഞ്ഞാൽ അവസാനിക്കുമെന്ന് തോന്നുന്നില്ല. മോഹൻലാൽ വരുന്ന വാരാന്ത്യ എപ്പിസോഡിൽ ഈ വിഷയം ചർച്ചാവിഷയമായേക്കാം.

ബിഗ് ബോസ് വീട്ടിലെ പാവകളികൾ തുടരുമ്പോൾ

മണിയെ ഋതു നല്ല സുന്ദരിയായി ഒരുക്കി കൊടുക്കുന്നു. റംസാൻ സായിയുടെ
പാവയായി റംസാനും, സൂര്യയുടെ പാവയായി മണിയും, നോബിയുടെ പാവയായി അനൂപും ,
രമ്യയുടെ കളിപ്പാട്ടമായി ഋതുവും മാറുന്നു. കെയർ ടേക്കറായി കിടിലം തന്റെ
റോൾ തുടരുന്നു. എല്ലാവരും തങ്ങളുടെ കളിപ്പാട്ടങ്ങളെ കെയർ ടേക്കർക്ക്
പരിചയപ്പെടുത്തുന്നു.
ഈ തിരഞ്ഞെടുപ്പിൽ നിന്ന് തന്നെ വെറും പാവകളിയ്ക്കു അപ്പുറം തങ്ങൾക്കു
വ്യക്തി വിരോധമുള്ള ആളുകൾക്ക് ചില ചെറിയ പണികളൊക്കെ അവർക്ക്
കൊടുക്കുന്നുണ്ട്. റംസാനെ കൊണ്ട് സായി എല്ലാവരോടും സോറി പറയിപ്പിക്കുന്നു.

സൂര്യ മണിയോട് പത്ത് വട്ടം ഐ    ലൗ യു എന്ന് പറയിപ്പിക്കുന്നു

ടാസ്ക്കിന്റെ ഇടവേളകളിലും രസകരമായ ആക്ടുകൾ തുടരുന്ന ഋതുവിനെയാണ് കാണാൻ
കഴിയുന്നത്. മണികുട്ടിയെ ലൈൻ അടിക്കുന്ന പൂവാലനായി ഋതു നല്ല പ്രകടനം
കാഴ്ചവെയ്ക്കുന്നു. മണികുട്ടിയെ മലമുകളിൽ കൊണ്ട് പോയും, കപ്പലിൽ
കയറ്റിയും തന്റെ വേഷം എൻഗേജിങ് അയക്കുന്നുണ്ട് ഋതു.

Read more: Bigg Boss Malayalam Season 3 Latest Episode 11 May Live Updates: അടിതടകളും പാവകളിയുമായി ബിഗ് ബോസ് വീട്!

‘കെയർ ടേക്കർ പക്ഷപാതപരമാണ്’

ഫിറോസ് തങ്ങളുടെ കളിയിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, തങ്ങൾ
പാവകളെകൊണ്ട് പണി ചെയ്യിക്കുമ്പോൾ അതിനു ഇടംകോലിട്ടു, തങ്ങൾ
വിളിയ്ക്കുമ്പോൾ മൈൻഡ് ചെയ്യുന്നില്ല. തലേ ദിവസം എതിർ ടീമിനെ ഫിറോസ്
ഒരുപാട് സഹായിച്ചുവെന്നും പറയുന്നു. എതിർ ടീം ശരിയായി ടാസ്ക് ചെയ്തത്
അവരുടെ കുഴപ്പമാണെന്നും ഫിറോസ് അവർക്കു അനാവശ്യമായി പിന്തുണ
നൽകുകയാണെന്നും സായിയും രമ്യയും പറയുന്നു. തങ്ങൾ എല്ലാവരും പാവകളെ കൊണ്ട്
പരമാവധി പണിയെടുപ്പിയ്ക്കുമ്പോൾ സൂര്യ പാവയെകൊണ്ട് മനപ്പൂർവ്വം ഏ ലൗ യൂ
എന്ന് പറയുകയാണ്. റംസാൻ പലപ്പോഴും  ചെയ്യുന്ന കാര്യങ്ങൾ തിരിച്ചു റംസാനെ
കൊണ്ട് തന്നെ പറയിപ്പിയ്ക്കുണ്ട് സായി. നോബി അനൂപിനെ കൊണ്ട് തന്നെ
എടുപ്പിച്ചു നടത്തിയ്ക്കുന്നു. പിന്നെ പൂളിൽ തള്ളിയിടുന്നു.മ്യ ഋതുവിനെ
ഒന്ന് ശ്വാസം വിടാൻ പോലും അനുവദിക്കാതെ പണിയെടുപ്പിയ്ക്കുകയാണ്. ഋതു
സങ്കടം സഹിക്കാൻ വയ്യാതെ സൂര്യയുടെ അടുത്ത് ഇരുന്നു കരയുന്നു.

  രണ്ടു ടീമുകളായി തിരിഞ്ഞു പച്ചക്കറി, പഴം എന്നിവ  കഴുകുക , വീട്
വൃത്തിയാക്കുക , തീൻ മേശ വൃത്തിയാക്കുക എന്നിവയായിരുന്നു സ്പോന്സർഡ്
ടാസ്‌ക്. അനൂപായിരുന്നു വിധി കർത്താവു. ഫിറോസ്, റംസാൻ, മണി, നോബി
എന്നിവർ ഒരു ടീമും. സൂര്യ, ഋതു,സായി , രമ്യ എന്നിവർ എതിർ ടീമുമായിരുന്നു.
കിടിലത്തിന്റെ ടീമാണ് വിജയിച്ചത്.

കുട്ടിത്തം നിറഞ്ഞ പെരുമാറ്റങ്ങൾ ചൂണ്ടിക്കാണിക്കാൻ ഒരു മോർണിംഗ് ടാസ്ക്

മണി ടാസ്ക്കുകൾക്കു മുൻപ് ചെയ്യുന്ന ഒരു കുട്ടിത്തം നിറഞ ഒരു പെരുമാറ്റ
രീതിയാണ് പറയുന്നത്.രമ്യക്ക് നോബിയെയാണ് കുട്ടിയായി തോന്നുന്നത്. സായിയും
നോബിയും പറയുന്നത് റംസാനിൽ ഒരു കുട്ടിയെ കാണാൻ കഴിയുന്നുവെന്നാണ്.

പ്രോമോ

പ്രേക്ഷകർ കാത്തിരുന്നത് പോലെ ഡിമ്പൽ തിരിച്ചു വരുന്നതാണ് ഈദ് സ്പെഷ്യൽ
എപ്പിസോഡായി ബിഗ് ബോസ് പ്രേക്ഷകരെ  കാത്തിരിക്കുന്നത്.

Live Updates

Web Title: Bigg boss malayalam season 3 latest episode 12 may live online updates

Next Story
എന്റെ ഈ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട, ഞാൻ തിരിച്ചുവരും; പാടാത്ത പൈങ്കിളിയിലെ ദേവsooraj, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com