Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

Bigg Boss Malayalam Season 3 Latest Episode 11 May Highlights: അടിതടകളും പാവകളിയുമായി ബിഗ് ബോസ് വീട്!

Bigg Boss Malayalam Season 3 Latest Episode 11 May Live Updates: ബിഗ് ബോസ് വീട്ടിലെ 86-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 11 May Highlights: മോർണിംഗ് ആക്ടിവിറ്റിക്കിടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വരാത്ത വ്യക്തിയായി മണി പറയുന്നത് ഫിറോസാണ്. സായിയാണ് മാറ്റം വന്ന വ്യക്തിയായി പറഞ്ഞത്.

സായി പറയുന്നത് മാറ്റം ഇല്ലാത്ത വ്യക്തികളായി ഋതുവിനേയും സായിയെയും
പറയുന്നു.  മാറ്റം വന്ന വ്യക്തിയായി പറയുന്നത് സൂര്യയാണ്. ഡാൻസ് ടാസ്കിൽ
മണികുട്ടന്റെ പെയറാകാൻ പറ്റാതെ വരുമ്പോൾ അസൂയയും കുശുമ്പുമൊക്കെയുള്ള ഒരു
നാടൻ പെൺകുട്ടിയാണ് എന്ന രീതിയിൽ എങ്ങനെ പെരുമാറാൻ പറ്റുന്നുവെന്നു
തോന്നുന്നു. നോബിയെയാണ് മാറ്റമില്ലാത്ത വ്യക്തിയായി ഫിറോസ് പറയുന്നത്.

റംസാൻ പറയുന്നത്, മണികുട്ടന് പേടിയാണ്. ടാസ്ക് വരുമ്പോൾ മണിയ്ക്ക്
പേടിയാണ്. ടാസ്ക് ചെയ്യുന്നത് പേടിച്ചാണ് എന്നെല്ലാമാണ് റംസാന്
പറയാനുണ്ടായിരുന്നത്. സായിയെ എല്ലാറ്റിനെയും പുശ്ചിക്കുന്നയാൾ എന്നും
റംസാൻ ആരോപിക്കുന്നു.

ഇത് പിന്നീട് റംസാനും, മണിയും,ഫിറോസും തമ്മിലുള്ള വാക്ക് പോരിലേയ്ക്ക് നീങ്ങുന്നു.

റംസാൻ പറയുന്നത് മണി ഫിറോസിന്റെ വീട്ടിലിലിരിക്കുന്നവരെ പറഞ്ഞുവെന്നാണ് .
എന്നാൽ മണി കൃത്യമായി പറയുന്നത്. നാനോ ടെക്നോളജീസ് കൊടുത്ത ടാസ്ക്കിൽ
പ്രിയപ്പെട്ടവർക്ക് സന്ദേശം കൊടുക്കാനുള്ള അവസരത്തിൽ, അതിനെ ഒരവസരമായി
കരുതി മക്കൾക്കെന്ന രീതിയിൽ പ്രേക്ഷരോട് താൻ ഇവിടെ ഒറ്റപെടുകയാണ് എന്ന്
പറയുകയുണ്ടായി എന്നാണ്. ഫിറോസിന്റെ ഈ പ്രവൃത്തിയെ അദ്ദേഹത്തിന്റെ
പ്രവൃത്തികളുടെ മുൻ മാതൃകകൾ ചൂണ്ടിക്കാണിച്ചു സാമൂഹിക മാധ്യമ പ്രേക്ഷകരും
സാധൂകരിക്കുന്നുണ്ട്. എന്നാൽ വളരെ അധികം ധാർഷ്ഠ്യത്തോടെയാണ് ഇന്ന് പല
പ്രയോഗങ്ങളും ആരോപണങ്ങളും റംസാൻ സഹമത്‌സരാർത്ഥികളുടെ നേരെ
പ്രയോഗിക്കുന്നത്. പ്രത്യേകിച്ചും സായിയുടെയും മണിയുടെയും നേരെ.

റംസാന്റെ കൂടെ ഫിറോസും കൂടുമ്പോൾ മണികൃത്യമായി മൂന്നാം ആഴ്ച മുതൽ
ചെയ്യുന്ന കിടിലത്തിന്റെ ഗ്രൂപ്പിസം ചൂണ്ടിക്കാണിയ്ക്കുന്നു.
മണി ഭ്രാന്തനെപ്പോലെ ഇറങ്ങിപ്പോയി, മണിയ്ക്ക് പേടിയാണ്  എന്ന്
ആരോപിയ്ക്കുന്നു  വീണ്ടും ഫിറോസ്. ഒരുക്കൽ ഇത്തരം സെന്സിറ്റീവായ
വിഷയങ്ങളെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്ന് വാണിംഗ് കിട്ടിയിട്ടുള്ള
ആൾക്കാരാണ് ഫിറോസും റംസാനും എന്നാൽ വീണ്ടും അവർ അതെ കൃത്യങ്ങൾ
ആവർത്തിക്കുന്നത് അരോചകമാണ്.

അടുക്കളയിലും അടി

വരാന്തയിൽ കിടിലം ഗാങ്ങും മണിയുമായുള്ള വാക്ക് തർക്കം തുടരുമ്പോൾ,
രമ്യയും ഋതുവും തമ്മിൽ അടുത്ത വാക്ക് പോരു തുടരുന്നു. ഋതു പറയുന്നത്
സംസാരിക്കേണ്ട വിഷയം അപ്പോൾ സംസാരിച്ചു തീർക്കാതെ പിന്നീട്
സംസാരിക്കുന്നതു തെറ്റാണെന്നാണ്. പറയാനുള്ളത് സമയത്തു പറയണമെന്ന് ഋതു
പറയുന്നു. ഋതു പറയുന്നത് കേൾക്കാൻ നിൽക്കാതെ ശുചിമുറിയിൽ പോയി
ഒളിച്ചിരിക്കുന്നയാളാണെന്നു
രമ്യ ആരോപിയ്ക്കുന്നു.

റംസാന്റെ ആരോപണങ്ങൾക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്ന സായി

തന്റെ ഭാഗത്തെ അപാകതകൾ മറച്ചു വെക്കാനാണ് റംസാൻ മണികുട്ടനോട് കൊമ്പു
കോർക്കുന്നതെന്നാണ് സായി പറയുന്നത്.
 കാനനവില്ല ടാസ്കിൽ മണിയാണ് നന്നായി പെർഫോം ചെയ്തത്. എന്നാൽ അതിനൊപ്പം
പിടിച്ചു നിൽക്കാനാണ് റംസാൻ ഇങ്ങനെ പ്രവർത്തിയ്ക്കുന്നതാണ്.  തന്റെ
വായായി തനിയ്ക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ കിടിലം ഒരു അനുയായിയെ
വളർത്തിക്കൊണ്ടു വരുന്നുവെന്നും റംസാൻ അതാണ് കിടിലത്തിനു വെണ്ടി
ചെയ്യുന്നതെന്നും പറയുന്നു.

പാവക്കൂത്ത് വീക്കിലി ടാസ്‌ക്

ടീം ഏ ടീം ബിയായി തിരിഞ്ഞു. ഇഷ്ട്ടപ്പെട്ട കളിപ്പാട്ടം തിരഞ്ഞെടുത്തു.

കളിപ്പാട്ടമായി സൂര്യ, രമ്യ, സായി, നോബി എന്നിവരും  അനൂപ്, മണി , ഋതു ,
റംസാൻ എന്നിവർ കുട്ടികളുമായി പാവക്കൂത്തു കളി തുടങ്ങുന്നു.

എവിടെയെങ്കിലും ഇരിക്കുന്ന നോബിപാവയെ എടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന
റംസാൻ ബേബി. പാവക്കൂട്ടം ടാസ്ക് കിട്ടിയിട്ടും മത്സരാര്ത്ഥികൾക്ക്
ശരിക്കും മനസിലായില്ല. അതിനു ശേഷം ബിഗ് ബോസ് വിളിച്ചു പാവകളെകൊണ്ട് ഏതു
വിധേനയും ക്വിറ്റ്‌  ചെയ്യുകയാണ് ഗെയിമെന്നു പറയുന്നു.

Read more: ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസം പ്രേക്ഷകരോട് ചെയ്യുന്നത്

രാത്രി മീറ്റിംഗിൽ തന്റെ ശാരീരികവും മാനസികവുമായ പ്രശ്‍നങ്ങളെ
ചൂണ്ടിക്കാണിച്ചു അപമാനിച്ച റംസാനോടും കിടിലത്തോടും ഫിസിക്കൽ
പ്രശ്നത്തെക്കുറിച്ചു പറയുന്നു. എന്നാൽ ഒരേ സമയം റംസാൻ താൻ ഫിസിക്കലും
മെന്റലും പ്രശ്‍നങ്ങളെക്കുറിച്ചു പറഞ്ഞെന്നും, എന്നാൽ കാലിന്റെ വേദനയെ
പ്രത്യേകമായി എടുത്തു പറഞ്ഞിട്ടില്ലെന്നും പറയുന്നു.

പ്രൊമോ

എൺപത്തി ഒൻപതാം ദിവസവും പാവകളി ടാസ്ക് തുടരുകയാണ്.

Live Updates

Web Title: Bigg boss malayalam season 3 latest episode 11 may live online updates

Next Story
കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ, സഹായം അഭ്യർഥിച്ച് നടൻ സജിൻkailas nath, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com