Bigg Boss Malayalam Season 3 Latest Episode 10 May Highlights: പതിമൂന്നാംആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ നോമിനേഷനില്ല! ഇവർ വീണ്ടും പ്രേക്ഷകവിധി തേടുന്നു.
പതിമൂന്നാം ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ നോമിനേഷനില്ല. പകരം പന്ത്രണ്ടാമതാഴ്ചയിലെ മത്സാർത്ഥികൾ ഒരിക്കൽ കൂടി ജനവിധി നേടുകയാണ്.
സ്വരമേളമൊരുക്കി മത്സാർത്ഥികൾ !
ചെണ്ട കൊട്ടുന്ന മണിയും ബെറ്റ് ബോക്സിങ് ചെയ്തു റംസാനും, കിടിലത്തിന്റെ
മൃദഗവും ഒടുവിൽ എല്ലാവരും ചേർന്നുള്ള വാദ്യമേളവും വ്യത്യസ്തമായ ഒരു
ദൃശ്യാനുഭവമായി.
ഋതുവിന്റെ അമ്മയ്ക്ക് എല്ലാവരും ചേർന്നു പിറന്നാൾ ആശംസിച്ചു. ഋതു
അമ്മയ്ക്ക് വേണ്ടി മനോഹരമായ ഒരു ഗാനമാണ് ആലപിച്ചത്.,
ഡിമ്പലിനു വേണ്ടി മീശയെടുത്തു മണി
മണിയുടെ പുതിയ മീശയെടുത്ത രൂപം ഏവർക്കും കൗതുകമായിരുന്നു. എന്നാൽ മണി
ഡിമ്പലിനുള്ള സന്ദേശം പറയുന്നതിനിടയിലാണ്, താൻ മീശയെടുത്ത് ഡിമ്പലിന്റെ
ആഗ്രഹപ്രകാരണമെന്നു പറയുന്നത്. ഋതുവിന്റെ അമ്മയ്ക്ക് പിറന്നാൾ
ആശംസകളേക്കാനും മണി മറക്കുന്നില്ല.
റംസാൻ കാരണമാണ് രമ്യക്ക് നോബിയോട് അടുക്കാൻ കഴിയാത്തതെന്നും. രമ്യ
നോബിയോട് അടുക്കാൻ കാരണം നോബിയുടെ ജനപ്രീതിയാണെന്നും
കിളിപോയ ഋതുവും മണിയും
ചിന്ത ജംക്ഷനിലിരുന്നു വീട് നിരീക്ഷണം നടത്തുന്ന ഋതുവും മണിയും.
കിളികളുടെയും മൃഗങ്ങളുടെയും ചിന്തയും സംസാരവുമാണ് ഋതുവിന്റേയും
മണിയുടെയും ഇന്നത്തെ ചിന്താവിഷയം.
മാതൃദിനം പ്രമാണിച്ചു അമ്മമാരുമൊത്തുള്ള ഓർമ്മകൾ പങ്കുവെയ്ക്കാനൊരു
അവസരമാണ്ഡെ യിലി ടാസ്ക്കായി ബിഗ് ബോസ് നൽകിയത്. എല്ലാവരുടെയും ‘അമ്മ
മാരുടെ ഫോട്ടോ ബിഗ് ബോസ് അവർക്കായി ഒരുക്കിയിരുന്നു. അത് കാണുന്ന സായി
വികാരാധീനനാകുന്നുണ്ട്.
ഋതുവിന്റെ ‘അമ്മ ഋതുവിനെ വിട്ടു ജോലിക്കായി മാറി നിന്ന കഥകളൊക്കെ അവർ
പങ്കു വെയ്ക്കുന്നു. കുഞ്ഞുങ്ങളെ വിട്ടു മറ്റുസ്ഥലങ്ങളിൽ പോയി
ജോലിചെയ്യുന്ന ഒരു പാട് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഋതുവിന്റെ കഥയോട്
യോജിക്കാനാകും. സൂര്യക്കും കഷ്ട്ടപ്പാടിന്റെ കഥയാണ് അമ്മയെക്കുറിച്ചു
പറയാനുണ്ടായിരുന്നത്.
മണി എല്ലാ അമ്മമാർക്കും ആശംസകൾ നേർന്നു. അമ്മയെക്കുറിച്ചു അതി മനോഹരമായ
ഒരു ഓർമ്മയാണ് മണിയ്ക്ക് പറയാനുള്ളത്. സ്വന്തം മക്കൾക്കായി ഒരു പങ്കു ഏതു
സങ്കടത്തിലും എടുത്തു വെയ്ക്കുന്ന അമ്മ. താൻ മറ്റൊരു സ്കൂളിൽ പഠിയ്ക്കാൻ
പോയപ്പോൾ അവിടെയുള്ള സഹപാഠികളുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കാനുള്ള അവസ്ഥ
തന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല, എന്നാൽ ഒരു ദിവസം ‘അമ്മ തനിക്കായി ഒരു
മുട്ട മുറിച്ചു അത് കൂട്ടുകാരുടെ കൂടെയിരുന്നു കഴിക്കാൻ കൊടുത്തു വിട്ടത്
പറയുമ്പോൾ മണിയുടെ സ്വരം ഇടറുന്നു.
തന്റെ ‘അമ്മ മരണത്തിൽ നിന്ന് മടങ്ങി എന്നെപ്പോലെ തിരിച്ചു വന്നപ്പോൾ
തനിയ്ക്ക് വാരി തന്ന ഒരു ഉരുളയുടെ ഓർമ്മയാണ് രമ്യ പങ്കു വെച്ചത്.
Read Morre: ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസം പ്രേക്ഷകരോട് ചെയ്യുന്നത്
തന്റെ സ്വപനങ്ങളിൽ കൈകടത്താത്ത അമ്മയെകുറിച്ചാണ് സായിക്ക്
പറയാനുണ്ടായിരുന്നത്. അമ്മയുടെ ഹാർട്ട് ഓപ്പറെറ്റഷൻ നടന്നതും തന്നിൽ ഉള്ള
എല്ലാ നന്മയും അമ്മയാണെന്ന് സായി പറയുന്നു. തന്നെ ഒരു സിനിമാ നടനായി
കാണുകയാണ് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് സായി പറയുന്നു.
തന്റെയെല്ലാ ശരികളും തന്റെയെല്ലാ തെറ്റുകളും എത്തിച്ചേരുന്നത്
അമ്മയിലാണെന്നാണ് ഫിറോസ് പറയുന്നത് . തന്റെ കൂടെ ഇപ്പോഴും എപ്പോഴും
അമ്മയുടെണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അനൂപ് തന്റെ എല്ലാ പോസിറ്റീവ് ബിഹേവിയറിനും കാരണം അമ്മയാണെന്ന് പറയുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ആശ്വാസം കിട്ടുന്നത് അമ്മയാണ് എന്ന് നോബി
പറയുന്നു. നമ്മൾ എത്ര വലുതായാലും അമ്മമാർക്ക് നമ്മൾ കുഞ്ഞുങ്ങൾ
തന്നെയെന്ന് നോബി പറയുന്നു.
റംസാനു പറയാനുണ്ടായിരുന്നത് തന്റെ കുടുംബം തനിയ്ക്ക് വേണ്ടി എത്ര
കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്നാണു. ചെറിയ പ്രായത്തിൽ മത്സരങ്ങളുടെ പേരിൽ
വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ഒരു കുഞ്ഞിന്റെ മാതാപിതാക്കളുടെ എല്ലാ
വിഷമവും അറിയാൻ കഴിയില്ലല്ലോ. ആ കുറ്റബോധം അദ്ദേഹത്തിന്റെ
വാക്കുകളിലുണ്ടായിരുന്നു. അമ്മമാരുടെ ഓർമ്മകൾ എല്ലാ ബിഗ് ബോസ്
മത്സരാർത്ഥികളെയും വികാരാധീനരാകുന്നു.
പ്രൊമോ :
മണികുട്ടനു പേടിയാണെന്ന ആരോപണവുമായി റംസാൻ .