Latest News

Bigg Boss Malayalam Season 3 Latest Episode 10 April Highlights: പാത്രം കഴുക്കി വെയ്ക്കുന്നതിൻ്റെ പേരിലും അടിപിടിയും വാഗ്വാദങ്ങളും.

Bigg Boss Malayalam Season 3 Latest Episode 10 April Highlights: ബിഗ് ബോസ് വീട്ടിലെ 55-ാം ദിവസ കാഴ്ചകൾ

Bigg Boss Malayalam Season 3 Latest Episode 10 April Highlights: നിങ്ങൾ സിംഹങ്ങളാണോ അതോ ആട്ടിൻകുട്ടിയോയെന്ന മോർണിംഗ് ടാസ്കിലൂടെയാണ് 55മത് ദിവസം തുടങ്ങി്യത്. പതിവ് പോലെ അതൊരു വഴക്കി്ലവസാനിയ്ക്കാതെ രസകരമായിപ്പോയി.

പാത്രം കഴുക്കി വെയ്ക്കുന്നതിൻ്റെ പേരിലും അടിപിടിയും വാഗ്വാദങ്ങളും

വെസ്സൽ വാഷിങ് ടീമിൻ്റെ ജോലിയായ പാത്രം കഴുകലിൽ, അവർക്കവസരം നൽകാതെ ഡിമ്പൽ പാത്രങ്ങൾ കഴുകി വെയ്ക്കുന്നതിനെ വെസൽ വാഷിംഗ് ടീം ചോദ്യം ചെയ്യുന്നു.

പല വട്ടം പറഞ്ഞ് നോക്കി്കിയിട്ടും ഡിമ്പൽ കേൾക്കുന്നില്ല, അഡോണി ടിമ്പലിന്റെ ഫ്രണ്ട് ആയതു കൊണ്ട് അയാളെ കവർ ചെയ്യാനാണ് ഡിംപ്ൾ ഇത് ചെയ്യുന്നത് എന്നാണു കരുതുന്നത്. ഡിംപ്ൾ പറയുന്നത് പാത്രം സിങ്കിൽ നിറഞ്ഞു കിടക്കുന്നത് കൊണ്ടാണ് താൻ പാത്രം കഴുകി വെയ്ക്കുന്നതെന്നാണ് . ഇത്‌ പരാതിയായി മണികുട്ടനോട് പറയുകയാണ് ഋതു.

ഡിമ്പൽ പറയുന്നത് മുൻപ് അവരെ കൊണ്ട് അനൂപ് കൂടുതൽ പാത്രം കഴുകിച്ചീട്ടുണ്ട്. പക്ഷെ ഇപ്പോൾ വേറെ ഒരു സ്റ്റാൻഡ് എടുക്കുകയാണ് എന്നാണു. ടിമ്പലിനോട് രമ്യയും യോജിക്കുന്നുണ്ട്. എന്തായാലും ഡിമ്പലും ഋതുവും പരസ്പരം ആരോപണപ്രത്യരോപണവും ഉന്നയിക്കുന്നു.

ജയിൽ പോകാനുള്ള തിരഞ്ഞെടുപ്പ്

ആംഗങ്ങൾ കുറഞ്ഞമാർക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അംഗങ്ങളും തിരഞ്ഞെടുത്തത് സായിയേയും ഋതുവിനെയുമാണ് തിരഞ്ഞെടുത്ത് തുടങ്ങിയത് വൻ വാഗ്വാദത്തിൽ അവസാനിച്ചു.

എന്നാൽ ജയിൽ നോമിനേഷൻ അവസാന വാക്കാണോയെന്ന ചോദ്യം വീണ്ടും പരസ്പരമുള്ള വാക്ക് പോരിൽ എത്തുന്നു.

പൊളിഫിറോസിൻ്റെ വാദം എറ്റവും നല്ല ഒരു പെർഫോമറെ കുറവ് മാർക്ക് കൊടുത്ത് ജയിലിൽ അയയ്ക്കുന്നു. എന്നാൽ മറ്റ് കുടുംബാംഗങ്ങൾ അത് അംഗീകരിയ്ക്കാൻ തയ്യാറാകുന്നില്ല.

പൊളിഫിറോസിൻ്റ ശരി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുതെന്ന വാദവുമായി കിടിലനുമെത്തി.

നോമിനേഷനിടയ്ക്ക് ഷോ കാണിയ്ക്കാർ നിൽക്കാതെ ഇറങ്ങി പോകാൻ പൊളിയോട് സായ് പറഞ്ഞത് വീണ്ടും വഴക്കായ്.

എന്നാൽ ഫിറോസ് ഒരു അഭിപ്രായവും സജ്ന മറു അഭിപ്രായവും പറയുന്നതിനെ ഹൗസ്മേറ്റ്സ് ചോദ്യം ചെയ്തു. അവർ ഒരു മത്സരാർത്ഥിയായ് മത്സരിയ്ക്കുന്നത് കൊണ്ട് പൊളി ഫിറോസിൻ്റെ തന്നെ വാദത്തെ സാധൂകരിക്കുന്നില്ലയെന്നു മറ്റു അംഗങ്ങൾ വാദിയ്ക്കുന്നു.

വീട്ടിൽ ഭക്ഷണം എല്ലാവർക്കും തുല്യമായ് വിളമ്പി കൊടുക്കും പോലെ മാർക്കും തുല്യമായ് വിളമ്പി കൊടുക്കേണ്ടത് ക്യാപ്റ്റൻ്റ കടമയാണോ?

അണെന്നാണ് പൊളി ഫിറോസ് മണികുട്ടനോട് പറയുന്നത്. എന്നാൽ ടാലൻ്റ് ഷോയെന്നത് ഒരു പ്രകടനാധിഷ്ഠിത ടാസ്ക്കാണെന്നും അതിൽ ക്യാപ്റ്റന് റോളില്ലെന്നും മണി പറയാൻ ശ്രമിയ്ക്കുന്നു. അതിന് മണിയൊരു നല്ല ക്യാപ്റ്റനല്ലെന്നാണ് പൊളിഫിറോസിൻ്റെ മറുപടി. അതു കൊണ്ട് നീ ഒരു ഗയിമിലും ഇടപെടരുതെന്ന് പൊളിഫിറോസ് പറയുന്നു.

എന്നാൽ മറ്റുള്ളവരുടെ പേർസണൽ സ്പസിൽ ഇടപെടരുതെന്ന് മണികുട്ടൻ തിരികെ ചൂണ്ടി കാണിയ്ക്കുന്നു.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വീണ്ടും അത് പൊളി ഫിറോസും കിടിലം ഫിറോസ്സും തമ്മിലുള്ള വാക്ക് പയറ്റിലേയ്ക്ക് മാറുന്നു. അത് അനിയന്ത്രിതമായപ്പോൾ ബിഗ് ബോസിന് വാർണിംഗ് സൈറൻ മുഴക്കേണ്ടതായി വരെ വന്നു. അതിനു ശേഷം ബിഗ്ഗ് ബോസ്സ് പറഞ്ഞതനുസരിച്ചു വീണ്ടും ഓരോ അംഗങ്ങളായി വന്നു ഫിറോസ് സജ്‌ന ദമ്പതികൾക്ക് എതിരെയുള്ള അഭിപ്രായം പറയുന്നു. അതു വീണ്ടും പ്രശ്നങ്ങൾ വഷളാക്കുന്നു.

അച്ചടക്കത്തോടേയും നീതി ബോധത്തോടെയും നടന്ന വ്യക്തിയായി കുടുംബാംഗങ്ങൾ മണികുട്ടനെ തിരഞ്ഞെടുത്തു.

നാളെ

പ്രമൊ അനുസരിച്ച് നാളെ ക്യാപ്റ്ററ്റൻസി ടാസ്ക്കാണ്. മത്സരാർത്ഥികൾ കണ്ണുകെട്ടി ഗോൾ നേടുകയെന്നതാണ് ടാസ്ക്.

 

Web Title: Bigg boss malayalam season 3 latest episode 10 april live online updates

Next Story
എന്തോ ഒത്തിരി ഇഷ്ടമാണ് ഈ മനുഷ്യനെ; പൊളി ഫിറോസിനെ പിന്തുണച്ച് ദയ അശ്വതി
The moderation of comments is automated and not cleared manually by malayalam.indianexpress.com
X