Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Live

Bigg Boss Malayalam Season 3 Latest Episode 09 May Highlights: ആരും പുറത്താകാതെ പന്ത്രണ്ടാമാഴ്ച്ച!

Bigg Boss Malayalam Season 3 Latest Episode 09 May Live Updates: കഴിഞ്ഞ തവണത്തെമത്‌സരാർത്ഥികൾ വീണ്ടും എവിക്ഷൻ ലിസ്റ്റിൽ!

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 09 May Highlights: മത്സരാർത്ഥികളുടെ ഓരോ കൊച്ചു കൊച്ചു കാര്യങ്ങളും ശ്രദ്ധിച്ചു അതിനെ പരാമർശിച്ചാണ് മോഹൻലാൽ ഇന്നത്തെ വാരാന്ത്യ എപ്പിസോഡ് തുടങ്ങിപ്പോയത്. അനൂപിന്റെ ക്യാപ്റ്റന്സിയെക്കുറിച്ചു ചോദിയ്കുമ്പോൾ എല്ലാവര്ക്കും നല്ല അഭിപ്രായമേ പറയാനുണ്ടായുള്ളു. ഒരു ക്യാപ്റ്റൻ എന്നതിനപ്പുറം ഒരു വലിയ ഏട്ടനെപ്പോലെയാണ് അനൂപ് വീട് കൈകാര്യം ചെയ്തതെന്ന് രമ്യ പറയുന്നു. അനൂപിന്റെ കെയറിങ് നേച്ചർ എല്ലാവരും എടുത്തു പറഞ്ഞു.

അതിനൊപ്പം ഋതുവിനു പറയാനുണ്ടായത് ജയിൽ നോമിനേഷനിൽ താൻ ജോലി ചെയ്തില്ലായെന്ന പേരിൽ നോമിനെറ്റ്‌ ചെയ്തത് തനിയ്ക്ക് വിഷമമുണ്ടാക്കി, കാരണം താൻ വിളിച്ചിരുന്നെങ്കിൽ വന്നു ജോലികൾ ചെയ്യുമായിരുന്നുവെന്നും, അതിനു മുതിരാതെ തന്നെ നോമിനിറ്റ് ചെയ്യാൻ അതൊരു കാരണമാക്കിയെന്നുമാണ് ഋതുവിന്റെ പരാതി. അനൂപിന്റെ നായകത്വത്തിലെ നല്ല നിമിഷങ്ങൾ മോഹൻലാൽ അവർക്കു കാണിച്ചു കൊടുത്തു.

മണിക്കുട്ടൻ ശരിക്കും ജയിലിൽ പോകേണ്ട ആളായിരുന്നോ?

മണിക്കുട്ടൻ ശരിക്കും ജയിലിൽ പോകേണ്ട ആളായിരുന്നോ ? പ്രേക്ഷകർ ചോദിക്കാൻ ഉദ്ദേശിച്ച ആ ചോദ്യം മോഹൻലാൽ ചോദിക്കുകയുണ്ടായി. കഴിഞ്ഞ ഒരാഴ്ചത്തെ എല്ലാ കാര്യങ്ങളും കണക്കിലെടുത്തതല്ലേ ഒരാളെ  ജയിലിലേയ്ക്ക് അയക്കേണ്ടതെന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.

Read more: അമ്മ പോരാടാൻ പഠിപ്പിച്ചപ്പോൾ, പപ്പ പഠിപ്പിച്ചത് പാചകം; മാതൃദിനത്തിൽ വേറിട്ട കുറിപ്പുമായി ഡിംപൽ

കട്ടയ്ക്കു കളിയ്ക്കാൻ ഒരു ക്യാപ്റ്റൻസി ടാസ്‌ക്കു നൽകി ബിഗ് ബോസ്

പോയ വാരത്തിൽ ഇനി ഒരു ക്യാപ്റ്റൻസി ടാസ്ക് ഇല്ലെന്നു പറഞ്ഞെങ്കിലും ഒരു തവണ കൂടി ഒരു ക്യാപ്റ്റൻസി മത്‌സരം നൽകുകയാണ് ബിഗ് ബോസ്. ടാസ്ക്കിൽ നിശ്ചിത ട്രാക്കിലൂടെ നൽകിയിരിക്കുന്ന ബ്ലോക്‌സ്സിലൂടെ  (കട്ട ) നിശ്ചിത പോയിന്റിൽ ഏറ്റവുമാദ്യമെത്തുന്ന ആളാവും വിജയി. നോബിയ്ക്ക് ശാരീകമായി ഈ ടാസ്ക്കിൽ പങ്കെടുക്കാൻ കഴിയാത്തതു കൊണ്ട് പകരം കളിയ്ക്കുന്നതു ഋതുവാണു. മണികുട്ടനാണ് കട്ടപുറത്തു കമെന്റ്ററി പറയുന്നയാൾ. ആദ്യ ശ്രമത്തിൽ കിടിലനും അനൂപും ഫോട്ടോ ഫിനിഷിൽ എത്തിയത് കൊണ്ട് വീണ്ടും ഒരു തവണ കൂടി മത്സരിച്ചു അനൂപ് വീണ്ടും ക്യാപ്റ്റൻസി കരസ്ഥമാക്കി.

പ്രകടനം, ഭാഗ്യം, സഹതാപം .എന്നിവ കൊണ്ട് വീട്ടിൽ നില നിന്ന് പോകുന്നവർ

മത്‌സരാർത്ഥികൾക്ക് പരസ്പരം വിലയിരുത്താനായി, ആരൊക്കെയാണ് വീട്ടിൽ സഹതാപത്തിന്റെ പേരിലും, ഭാഗ്യത്തിന്റെ പേരിലും, പ്രകടനത്തിന്റെ പേരിലും വീട്ടിൽ നിൽക്കുന്നുവെന്ന് ലാൽ ഒരു മത്സരം നടത്തി കണ്ടു പിടിയ്ക്കുകായാണ്. സായിയും സൂര്യയും സഹതാപത്തിന്റെ പേരിലും, മണിയും റംസാനും പ്രകടനത്തിന്റെ പേരിലും, ഫിറോസ് ഭാഗ്യത്തിന്റെ പേരിലും അവിടെ നിൽക്കുന്നുവെന്ന് മത്‌സരാർത്ഥികൾ പറയുന്നു.

ടാർഗെറ്റിങ് അല്ലെങ്കിൽ കോർണോർണിങ് എന്ന വാക്കു താൻ പറഞ്ഞിട്ടേയില്ലെന്നു സൂര്യ

വന്നതിന്റെ രണ്ടാം ദിവസം തനിയ്ക്ക് ആരുമായി യോജിച്ചു പോകാൻ കഴിയില്ലെന്ന് പറഞ്ഞു പറയുകയും പിന്നീട് പല തവണ അത് ആവർത്തിയ്ക്കുകയും ചെയ്‌തിട്ടുണ്ട്‌ സൂര്യ, അതിനു ശേഷം പല തവണയായി അത് വീട്ടിൽ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ ശ്രീ മോഹൻലാൽ ചോദിയ്കുമ്പോൾ താൻ അങ്ങനെ പറയിഞ്ഞിട്ടില്ലെന്നു പറയുന്നു.

എന്നാൽ അപ്പോഴും ഋതുവും സായിയുടെ നിലനിൽക്കുന്ന ശീതസമരത്തിന്റെ പേരിൽ അത് വീണ്ടും ഋതുവും സായിയും തമ്മിലുള്ള പ്രശ്‌നമായി മാറുന്നു. വെറും കുറച്ചു ദിവസങ്ങൾ മാത്രമേ ഇനി നിങ്ങൾ മത്സരത്തിലുള്ളൂ അതുകൊണ്ടു മത്സരത്തിൽ കോൺസെൻട്രേറ്റ് ചെയ്യാൻ മോഹൻലാൽ ആവശ്യപ്പെട്ടു. പണി ചെയ്യാതെ മുങ്ങി നടക്കുന്ന നോബിയെ പിടിച്ചുഒരു തോർത്തും കൊടുത്തു അടുക്കളയിലെ മുഖ്യ
ആളാക്കുന്നുണ്ട് ശ്രീ മോഹൻലാൽ.

എവിക്ഷൻ കാർഡുമായി മോഹൻലാൽ

നോമിനേഷനിൽ വരാത്ത കിടിലൻ , നോബി, അനൂപ് എന്നിവർ ഡയസ് കറക്കി വരുന്ന നമ്പർ അനുസരിച്ചു സേവ് ആകുന്നു.

അതിൽ സായി, ഋതു, മണി, റംസാൻ , രമ്യ , സൂര്യ എന്നിങ്ങനെ എല്ലാവരും സേവ് ആകുന്നു. മത്സരാർത്ഥികളോട് പറഞ്ഞില്ലെങ്കിലും പോയ വാരത്തിൽ നോമിനേഷനിൽ വന്നവർ ഈ ആഴ്ചയും നോമിനേഷനിൽ തുടരുമെന്ന് മോഹൻലാൽ പ്രേക്ഷകരോട് പറയുന്നുണ്ട്.

പ്രോമോ

പതിമൂന്നാം വാരത്തിൽ നോമിനേഷൻ പ്രക്രിയയുണ്ടായിരിക്കില്ലയെന്നു ബിഗ് ബോസ് മത്സരാർത്ഥികളോട് പറയുന്നു.

Live Updates

Web Title: Bigg boss malayalam season 3 latest episode 09 may live online updates

The moderation of comments is automated and not cleared manually by malayalam.indianexpress.com