Bigg Boss Malayalam Season 3 Latest Episode 09 April Highlights: ബിഗ് ബോസ് വീട്ടിൽ നാലാമത്തെ ദിവസവും ടാലെന്റ് ഷോ തുടരുകയാണ്. ആദ്യമായി എത്തിയത് രാമായണത്തിലെ കൈകേയിയെയിയെ അവതരിപ്പിച്ചു കൊണ്ട് സന്ധ്യയാണ്.
‘വിഷകടൽ, കള്ളത്തരം, ഇരട്ട താപ്പിന്റെ രാജകുമാരി, അങ്ങനെ’ വീട്ടിൽ പലരും ഉപയോഗിച്ച പല പേരുകളെയും എടുത്തു ഉപയോഗിച്ചാണ് സന്ധ്യ കൈകേയിയെ അണിയറയിൽ എത്തിച്ചത്, അത് കാണുമ്പോൾ തന്നെ സന്ധ്യയുടെ അവസരത്തിന് ശേഷം കോയിൻ കൊടുക്കാൻ വേദിയിൽ എത്തുമ്പോൾ എന്ത് പറയണമെന്ന് ആലോചിയ്ക്കുന്ന പൊളി ഫിറോസിനെ കാണാം. ഒരു മനോഹരമായ നൃത്തവും സന്ധ്യയുടെതായി ഉണ്ടായിരുന്നു.
സ്വന്തം നിലപാടുകൾ കലാപ്രകടനത്തിലൂടെ അവതരിപ്പിച്ച അവരെ സഹമത്സരാത്ഥികൾ അഭിനന്ദിച്ചു. എന്നാൽ പതിവുപോലെ ‘തലയും വാലുമില്ലാതെ നിങ്ങൾ ഒരു പ്രകടനം എന്തിനാണ് അവതരിപ്പിച്ചത്? ഇത്രയും വലിയ ഒരു വേദിയിൽ ഒരു അവസരം കിട്ടുമ്പോൾ, പെർഫോം ചെയ്യുമ്പോൾ തിരഞ്ഞെടുപ്പിൽ
ശ്രദ്ധിയ്ക്കേണ്ടേ’ എന്ന ഒരു ചോദ്യം ചോദിച്ചതിന് ശേഷമാണ് നൃത്തത്തെ അഭിനന്ദിച്ചു പൊളി ഫിറോസ്
തന്റെ കൈയിലുള്ള നാണയം സന്ധ്യക്ക് കൊടുത്തത്.
സജ്നയെ ഫിറോസ് ശരിക്കും തല്ലിയോ ?
കഴിഞ്ഞ ദിവസത്തെ തല്ലു പ്രശ്നം ഇപ്പോഴും വീട്ടിൽ കിടന്നു പുകയുകയാണ്. അതിനെകുറിച്ചു രമ്യയും സന്ധ്യയും വന്നു സജ്നയോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സജ്ന അത് തല്ലിയതല്ലന്നു ആവർത്തിച്ചു പറയുന്നു. തന്റെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിലുള്ള അസ്വസ്ഥതയും സജ്നയ്ക്കുണ്ട്. ഈ ചർച്ചകളിൽ നിന്ന് വെളിവാകുന്നത് വീക്കെൻഡിൽ മോഹൻലാൽ വരുമ്പോഴും ഈ വിഷയം ഒരു ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ്.
തന്റെ ജീവിതം തന്നെ സ്റ്റേജിൽ നിന്നാണ് എന്ന് പറഞ്ഞു തുടങ്ങിയ നോബിയുടെ പ്രകടനം വിവിധ സിനിമ താരങ്ങൾ ബിഗ് ബോസ്സിനോട് പരാതിപറയുന്നതായിരുന്നു. പ്രേം നസീറും, ജയനും,ജോസ് പ്രകാശും, കൊച്ചു പ്രേമനുമായെത്തി എല്ലാവരെയും ചിരിപ്പിച്ച നോബി. കഥാപ്രസംഗമായി ഓരോ മത്സരാർത്ഥിയെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച നോബിയുടെ ഹാസ്യ കഥാപ്രസംഗവും തികച്ചും വ്യത്യസ്തമായിരുന്നു.
നോബിയെക്കു ശേഷമെത്തിയ സൂര്യയും ഒരു കഥാപ്രസംഗമാണ് അവതരിപ്പിച്ചത്.കഥാപ്രസംഗത്തിൽ തന്റെയും മണികുട്ടന്റേയും പ്രണയമാണ് ആദ്യം അവതരിപ്പിച്ചത് അതിൽ ഇതര മത്സരാർഥികളെയും അവർ ഉൾപ്പെടുത്തി. അതിനു ശേഷം സ്വന്തമായി എഴുതിയ കവിതയും, പ്രശസ്ത പ്രണയ ഗാനത്തിന് അനുസരിച്ചുള്ള നൃത്തവും സൂര്യയുടെ പെർഫോമൻസിന്റെ ഭാഗമായി.
സൂര്യയ്ക്ക് വേണ്ടി കിടിലം ഫിറോസിനോട് കൊമ്പു കോർക്കുന്ന പൊളി ഫിറോസ്.
സൂര്യയ്ക്ക് സഹ മത്സരാർഥികൾ പോയിന്റ് കൊടുത്തപ്പോൾ പലരും കൂടുതൽ പോയിന്റ് കൊടുക്കണമെന്നുണ്ടായിരുന്നു എന്നാൽ മറ്റു പലർക്കും കൊടുത്തു പോയി എന്ന് പറഞ്ഞതിനെ പൊളി ഫിറോസ് നിശിതമായി വിമർശിയ്ക്കുന്നു. ഇവിടെ 13 മത്സരാർഥികളുണ്ട്, അതുകൊണ്ടു അതിനനുസരിച്ചു നാണയങ്ങൾ കൊടുക്കേണ്ടായിരുന്നോയെന്ന് പൊളി ഫിറോസ് ചോദിക്കുന്നു. ഇനിയും ഒരാൾ കൂടി പരിപാടി അവതരിപ്പിക്കാനുണ്ട് അപ്പോൾ അയാൾ വളരെ നന്നായി പരിപാടി അവതരിപ്പിച്ചാലും നിങ്ങൾ, മറ്റുള്ളവർക്ക് കോയിൻ കൊടുത്തു പോയിഎന്ന് പറഞ്ഞു കോയിൻ കൊടുക്കില്ലേയെന്നതാണ് പൊളി ഫിറോസിന്റെ ചോദ്യം. 100 ദിവസത്തേയ്ക്ക് വരെ പ്ലാൻ ചെയ്യുന്ന കിടിലത്തിനു എന്ത് കൊണ്ട് മറ്റുള്ളവർക്കായി അത് കരുതിവെയ്ക്കാൻ പറ്റുന്നില്ലയെന്നു പൊളി ഫിറോസ് ചോദിക്കുന്നുണ്ട്.
ഇതേ വിഷയം നാളെയും തുടരുമെന്നും അത് വലിയ വഴക്കിൽ അവസാനിക്കുമെന്നുമാണ് പ്രമോ സൂചിപ്പിയ്ക്കുന്നത്. പൊളി ഫിറോസും കിടിലൻ ഫിറോസും തമ്മിലുള്ള വഴക്കിൽ തുടങ്ങി ഇത് വരെ അധികം വഴക്കുകളിൽ ഭാഗമാകാതിരുന്ന നോബി വരെ പിടിവലിക്കിടയിൽ കാണാം.
ഈ ആഴ്ച മോഹൻലാൽ വരുന്ന ആഴ്ച്ചാവസാന എപ്പിസോഡിനു പകരം വിഷു സ്പെഷ്യൽ എപ്പിസോഡാണ് ഉണ്ടാവുകയെന്ന് ബിഗ് ബോസ് പറയുന്നു.
സൂര്യയ്ക്ക് സഹ മത്സരാർഥികൾ പോയിന്റ് കൊടുത്തപ്പോൾ പലരും കൂടുതൽ പോയിന്റ് കൊടുക്കണമെന്നുണ്ടായിരുന്നു എന്നാൽ മറ്റു പലർക്കും കൊടുത്തു പോയി എന്ന് പറഞ്ഞതിനെ പൊളി ഫിറോസ് നിശിതമായി വിമർശിയ്ക്കുന്നു. ഇവിടെ 13 മത്സരാർഥികളുണ്ട്, അതുകൊണ്ടു അതിനനുസരിച്ചു നാണയങ്ങൾ കൊടുക്കേണ്ടായിരുന്നോയെന്ന് പൊളി ഫിറോസ് ചോദിക്കുന്നു. ഇനിയും ഒരാൾ കൂടി പരിപാടി അവതരിപ്പിക്കാനുണ്ട് അപ്പോൾ അയാൾ വളരെ നന്നായി പരിപാടി അവതരിപ്പിച്ചാലും നിങ്ങൾ, മറ്റുള്ളവർക്ക് കോയിൻ കൊടുത്തു പോയിഎന്ന് പറഞ്ഞു കോയിൻ കൊടുക്കില്ലേയെന്നതാണ് പൊളി ഫിറോസിന്റെ ചോദ്യം. 100 ദിവസത്തേയ്ക്ക് വരെ പ്ലാൻ ചെയ്യുന്ന കിടിലത്തിനു എന്ത് കൊണ്ട് മറ്റുള്ളവർക്കായി അത് കരുതിവെയ്ക്കാൻ പറ്റുന്നില്ലയെന്നു പൊളി ഫിറോസ് ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ തല്ലു പ്രശനം ഇപ്പോഴും വീട്ടിൽ കിടന്നു പുകയുകയാണ്. അതിനെകുറിച്ചു രമ്യയും സന്ധ്യയും വന്നു സജ്നയോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സജ്ന അത് തല്ലിയതല്ലന്നു ആവർത്തിച്ചു പറയുന്നു. തന്റെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിലുള്ള അസ്വസ്ഥതയും സജ്ജനയ്ക്കുണ്ട്. ഈ ചർച്ചകളിൽ നിന്ന് വെളിവാകുന്നത് വീക്കെൻഡിൽ മോഹൻലാൽ വരുമ്പോഴും ഈ വിഷയം ഒരു ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണു. അതിനിടയിലും ടാസ്ക്ക് തുടരുന്നുണ്ട്.