Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

Bigg Boss Malayalam Season 3 Latest Episode 08 May Highlights: ബിഗ് ബോസ്സിൽ സുഹൃത്തിന്റെ പ്രേതാനുഭവം പങ്കു വെയ്ക്കുന്ന മോഹൻലാൽ!

നീതിമാൻ നാണയം നേടിയതിന്റെ പേരിൽ ആ കളിയിലെ തന്നെമോശം പെർഫോമൻസ് കാഴ്ച വച്ച നോബിയെ ബിഗ് ബോസ് മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 08 May Live Highlights: പോയ വാരത്തെ പ്രധാന സംഭവങ്ങൾ കാണിച്ചുകൊണ്ടാണ് മോഹൻലാൽ ഷോ തുടങ്ങിയത്. കാനനവില്ല ടാസ്‌ക്കും അതിൽ ജിനോസ് മുസ്തഫ ഓരോ ആളുകളെയും കൊല്ലുന്നതും, കേസന്വേഷണത്തിന്റെ പ്രസക്തഭാഗങ്ങളും  സൂര്യ ബോഡി ഷെയിമിങ്ങിനു ഇരയായിയെന്നു പറഞ്ഞു കരഞ്ഞതുമൊക്കെ കാണിക്കുകയുണ്ടായി.

കാനനവില്ലയിലെത്തിയ മോഹൻലാലിന് കിട്ടിയ കിടിലൻ ടാസ്ക് !

ഇന്നത്തെ ടാസ്ക് മോഹൻ ലാലിനാണ് ബിഗ് ബോസ് നൽകിയത്. മണിക്കുട്ടനെ കൊണ്ട് കൂ കൂ എന്ന് പറയിച്ചു കൊല്ലുകയെന്നതായിരുന്നു ടാസ്‌ക്. ആരെയാണ് കൊല്ലുന്നതെന്നു അറിയാത്തതു കൊണ്ട് തന്നെ മോഹൻലാൽ നോബിയുടെ ഷൂന്റെ ലേസയിസ് അഴിച്ചു കെട്ടാനും, രമ്യയോട് കമ്മല് ശരിക്കിടാനും, റിതുനോട് മൂക്ക് തുടയ്ക്കാനും പറയുമ്പോൾ അവര് ചിരിച്ചുകൊണ്ട് ആദ്യം
വിസമ്മതിയ്ക്കുകയും പിന്നെ ചെയ്യുകയും ചെയ്യുന്നു.

അതിനിടയിൽ രമ്യക്ക് ഫിറോസിനൊപ്പം ഡാൻസ് ചെയ്യാനുള്ള പാട്ടു മുഴുങ്ങുകയും അവർ മനോഹരമായി നൃത്തം ചെയ്യുകയും ചെയ്തു. എല്ലാവരുടെയും കഥാപാത്രങ്ങളെയും അത് അവതരിപ്പിച്ച രീതിയെയും അദ്ദേഹം അഭിനന്ദിച്ചു.

സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം തന്റെ കൈയിലുള്ള ഫോണിൽ ഇടയ്ക്കു മണിയെ റിങ് ചെയ്യുന്നുണ്ട്. അപ്പോൾ മണി ലാലിനോട് ടോയ്‌ലന്റിൽ പോകാനുള്ള അനുവാദം ചോദിച്ചു പോയി ഫോൺ എടുക്കുന്നു. എല്ലാവര്ക്കും മണിയാണ് കൊലയാളിയെന്നു വെളിവായി. പിന്നീട് ഓരോ ആളെയും എങ്ങനെ കൊന്നെന്നു ലാൽ അവർക്കു കാണിച്ചു കൊടുക്കുന്നു.

വഴക്കുകളുടെ പിന്നിലെ കാര്യകാരണങ്ങൾ തിരക്കി ലാൽ !

രമ്യയെ ഭാഷയുടെ പേരിൽ ഋതു കളിയാക്കിയെന്നതിനെ ലാൽ ചൂണ്ടിക്കാണിക്കുന്നു. രമ്യ കരഞ്ഞുവെന്നറിഞ്ഞു ഋതു മാപ്പു പറയുന്നു. അതോടൊപ്പം സൂര്യ കരഞ്ഞതും സായി കഴിഞ്ഞു പോയ ആഴ്ചയിലെ പ്രശ്‌നങ്ങൾ എടുത്തു പറയുന്നതും അദ്ദേഹം  ചൂണ്ടിക്കാണിച്ചു.

സൂര്യ കരഞ്ഞു ബഹളമുണ്ടാക്കിയതു എന്തിനെന്നു മോഹൻലാൽ ചോദിച്ചു. ശരിക്കും വീട്ടിൽ പോണോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.  എന്നാൽ തന്റെ കരച്ചിൽ സ്ട്രെറ്റർജി  അവർ തുടരുകയാണ്. വളരെയധികം  സെൽഫോബെസെർവ്ഡയാ രീതിയിലാണ് അവർ തുടർന്ന് പെരുമാറുന്നത്. യഥാർത്ഥത്തിൽ അവതാരകനായ ലാൽ ഏറ്റവും സരസമായ രീതിയിലാണ് അനാവശ്യമായി കരയരുതെന്നു സൂര്യയെ പറഞ്ഞു മനസിലാക്കാൻ ശ്രമിയ്ക്കുന്നത്. എന്നാൽ അത് പോലും മനസിലാക്കാൻ നിൽക്കാതെ തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന രീതിയിൽ അവർ വീണ്ടും ഋതുവിനോടു പതം പറഞ്ഞു കരയുന്നു. അപ്പോഴും അവരുടെ ഉള്ളിൽ നിന്ന് വരുന്നത് ഇന്ന് മോഹൻലാൽ തന്നോട് ചോദിച്ച കാര്യങ്ങൾ തന്റെ അടുത്ത ആഴ്ചയേബാധിക്കുമോ എന്നതാണ്.

വ്യത്യസ്‍തമായ ഒരു ബലൂൺ ടാസ്‌ക്

ബലൂൺ ഊതി വീർപ്പിച്ചു , വെള്ളം സ്പ്രൈ ചെയ്തു അടുത്ത പോയിന്റിൽ എത്തി, അവിടെ ഉള്ള പാത്രത്തിൽ വെച്ച പേര് തിരഞ്ഞെടുത്തു അവരുടെ പേര് വായിക്കുമ്പോൾ അവർ വന്നു ബലൂൺ അതെ രീതിയിൽ മറു വശത്തു എത്തിയ്ക്കണം. പ്രസ്തുത മത്സരത്തിൽ രമ്യയും ഫിറോസും വിജയിച്ചു.

പ്രേതങ്ങളുടെ കഥകളുമായി മോഹൻലാലും കൂട്ടരും

മോഹൻലാലിൻറെ സുഹൃത്തിന്റെ കഥ, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ രാത്രി ഒരു സ്ത്രീ വന്നു, അദ്ദേഹത്തെ വിളിച്ചു വെള്ളം ചോദിച്ചു. എന്നാൽ പിന്നീട് അവരെ കണ്ടില്ല, അന്വേഷിച്ചു ചെന്നപ്പോൾ ദൂരെയൊരു കൂപ്പയിൽ ഒരാളെ കണ്ടു പിടിക്കുകയും, അദ്ദേഹത്തോടു അന്വേഷിച്ചപ്പോഴാണ് ആ ഞെട്ടിയ്ക്കുന്ന വിവരം അറിയുന്നത്. വെള്ളം അന്വേഷിച്ചു വന്ന സ്ത്രീയുടെ രൂപ ഭാവാധികളിൽ നിന്ന് അത് തന്റെ മരിച്ചു പോയ ഭാര്യായാണെന്നും. അവരുടെ ബോഡി അടക്കം ചെയ്യാനാണ് താൻ അതുമായാണ് താൻ നാട്ടിലേയ്ക്ക് തിരിക്കുന്നതെന്നാണ്.

ട്രോളുകൾ

സായിയുടെ ജയിൽ നോമിനേഷനിലെ ഇടപെടൽ, മണിക്കൊപ്പം ജയിലിൽ പോയി കൂടുതൽ സ്ക്രീൻ സ്പേസ് നേടാനുള്ള സൂര്യയുടെ ആഗ്രഹത്തിനേറ്റ തിരിച്ചടിയായി എന്ന നിലയിൽ രസകരമായ അനേകം ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. ഇതുവരെയും കൊലയാളി ആരെന്നു പറയാതെ ഫോൺ കൈയിൽ സൂക്ഷിക്കാൻ ബിഗ് ബോസ് പറയുന്നതിലൂടെ കാനനവില്ല ടാസ്ക്കിൽ ഒരു ടൈൽ ഏൻഡ് ട്വിസ്റ്റ് ബിഗ് ബോസ് ഒരുക്കിയിട്ടുണ്ടാകുമെന്നു കരുതുന്ന പ്രേക്ഷകരുമുണ്ട്.

പ്രമോ

രസകരമായ ഒരു കളിയും ഒപ്പം എവിക്ഷനുമാണ് ഞായറാഴ്ച സ്പെഷ്യലായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 08 may live online updates

Next Story
മിടുക്കി റിയാലിറ്റി ഷോ താരം മിഥില വേണുഗോപാൽ വിവാഹിതയായി, ചിത്രങ്ങൾmithila venugopal, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com