Bigg Boss Malayalam Season 3 Latest Episode 08 April Highlights: ബിഗ് ബോസ് വീട്ടിലെ 53-ാം ദിവസം തുടങ്ങിയത് വ്യക്തിമുദ്ര പതിപ്പിച്ചും അതുപോലെ സ്വയം അപഹാസ്യരായി തലതാഴ്ത്തിയും ബിഗ്ഗ് ബോസ്സ് വീടു വിട്ടു ഇറങ്ങുന്ന സഹമത്സരാർഥികൾ ആരൊക്കെ എന്നു പറയാനുള്ള മോണിംഗ് ടാസ്ക്കിലൂടെയാണ്. എന്നാൽ ആ ടാസ്ക് അവസാനിച്ചത് വലിയ തമ്മിൽ തല്ലിലും കരച്ചിലിലുമാണ്.
വ്യക്തിപരമായി തനിയ്ക്ക് സൂര്യയെ വര്ഷങ്ങളായി അറിയാമെന്നും ഫിറോസിനൊപ്പം തില്ലാന ഷോയിൽ പങ്കെടുക്കുന്ന കാലത്തെ സൂര്യയെ അറിയാമെന്നും എന്നാൽ ഇവിടെ ഇപ്പോൾ കാണുന്നത് സൂര്യയുടെ ഒരു പൊയ്മുഖമാണെന്നും അതു പ്രേക്ഷകരും കാണുന്നുണ്ടാകാമെന്നുമാണ് സജ്ന പറഞ്ഞത്. ഗെയിം ജയിക്കാനായി സൂര്യ ഏതറ്റം വരെയും പോവുന്ന ആളാണ്, ചിലപ്പോൾ ഇപ്പോഴത്തെ സൂര്യയുടെ മുഖവും അതിനുവേണ്ടിയുള്ളതാവുമെന്നും സജ്ന കൂട്ടിച്ചേർത്തു.
അതിനെ സാധൂകരിയ്ക്കുന്ന രീതിയിലാണ് റംസാനും സംസാരിച്ചത്. പല എപ്പിസോഡുകളിലും സൂര്യ ചെയ്യുന്നത് മുൻ ബിഗ്ഗ് ബോസ്സ് സീസണുകൾ കണ്ടു അതിനനുസരിച്ചാണെന്ന് സജ്ന അക്കമിട്ട് രമ്യയോട് പറയുന്നുണ്ട്. എന്തിന് വസ്ത്രധാരണത്തിൽ പോലും തന്റെ സ്ഥിരം രീതി മാറ്റി കളി കാണുന്ന പ്രേക്ഷകരെ വിലയിരുത്തി ഡ്രസ്സ് ഇടാൻ ശ്രമിയ്ക്കുന്നയാളാണ് സൂര്യയെന്നും സജ്ന പറയുന്നു.