Latest News

Bigg Boss Malayalam Season 3 Latest Episode 07 May Highlights: വീക്കിലി ടാസ്കിൽ വീണ്ടും ട്വിസ്റ്റ് ഒളിപ്പിച്ചു ബിഗ് ബോസ്

Bigg Boss Malayalam Season 3 Latest Episode 07 May Live Online Updates: 12-ാം ആഴ്ചയിൽ വന്നു നിൽക്കുമ്പോൾ, അവസാന രണ്ടാഴ്ചകൾ എടുത്താൽ തന്നെ വീട്ടു ജോലികളിലും തനിക്ക് കിട്ടിയ ടാസ്ക്കിലും അധികം മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഒരു മത്സരാർത്ഥി സൂര്യ തന്നെയാണ്

Bigg Boss Malayalam Season 3 Latest Episode 07 May Highlights: ഫോണിൽ ട്വിസ്റ്റ് ഒളിപ്പിച്ചു ബിഗ് ബോസ്സ് എൺപത്തി രണ്ടാം ദിവസവും കാനനവില്ല ടാസ്ക് ഒരു ആന്റി ക്ലൈമാക്സിലേയ്ക്ക് കൊണ്ടു പോവുകയാണോ ?

വളരെ തന്ത്രപരമായി രാവിലെ തന്നെ ഫോൺ തിരികെ സ്റ്റോർ റൂമിൽ കൊണ്ട് റംസാൻ ഒളിച്ചു വെയ്ക്കുന്നെങ്കിലും വൈകുന്നേരം ബിഗ് ബോസ് വിളിച്ചു ഫോൺ റംസാനെ തിരിച്ചേൽപ്പിയ്ക്കുന്നു. പിറ്റേന്ന് ഒരു അറിയിപ്പ് കിട്ടുന്നത് വരെ ഫോൺ സൂക്ഷിച്ചു വെയ്ക്കാൻ മണിയോട് പറയാൻ പറയുകയും ചെയ്യുന്നു.

കൈ നോക്കി ഫലം പറയുന്ന മണി

രാവിലെ മോർണിംഗ് ടാസ്‌ക്കായി ബിഗ് ബോസ് ആവശ്യപ്പെട്ടത് മണിയോട് എല്ലാവരുടെയും കൈ നോക്കി ഫലം പറയാനാണ്.

അനൂപ് ബിഗ്ബോസ് വീട്ടിലെ കപ്പിത്താനാകുമെന്നും, ജീവിതത്തിൽ ജയിക്കാൻ പോകുകയാണെന്നും പറയുന്ന മണി, ഒരു സുന്ദരി അനൂപിന്റെ മനസിലുണ്ടെന്നും പറയുന്നു. രമ്യക്ക് ശത്രുക്കളുണ്ടെന്നും, റംസാന്റെ കൈ ഒരു കപ്പു പിടിക്കേണ്ട കൈയാണെന്നും ജോത്സ്യൻ പറയുന്നു. ഒപ്പം തൊടുന്നതെല്ലാം പൊന്നാക്കുന്ന കൈയാണ് സ്വന്തം കൈയെന്നു മണി പറയുമ്പോൾ, എന്നാൽ തന്നെ തൊട്ടു പൊന്നാക്കാൻ അനൂപ് പറയുന്നത് എല്ലാവരെയും ചിരിപ്പിയ്ക്കുന്നു.

മികച്ച മത്‌സരാർത്ഥികൾ

നീതിമാനായി കൂടുതൽ കോയിൻ ലഭിച്ച നോബിയെ ഒരു  മികച്ച  മത്സരാർത്ഥിയായി ബിഗ് ബോസ് തിരഞ്ഞെടുത്തു. മറ്റു രണ്ടു മികച്ച മത്‌സരാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപും, കിടിലൻ ഫിറോസുമാണ് . ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. കാരണം കൊലയാളി ജെനൂസ് മുസ്തഫയായി മികച്ച പ്രകടനമാണ് മണി കാഴ്ചവെച്ചത് അത് വീട്ടുകാരാൽ അംഗീകരിക്കപ്പെടാതെ പോയത്, മണിയാണ് കൊലപാതകിയെന്നു അവർക്കു അറിയാത്തതു കൊണ്ടാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.

മോശം പ്രകടനം കാഴ്ചവെച്ച രണ്ടു പേരായി, മണിയേയും സായിയേയുമാണ് മത്സരാർത്ഥികൾ തിരഞ്ഞെടുത്തത്. എന്നാൽ അതിലെ നീതികേടു സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ബിഗ് ബോസിന്റെ ഭാഗത്തു നിന്ന് മനപ്പൂർവമായി ചെയ്ത ട്വിസ്റ്റായി തോന്നുന്നു. മണിയാണ് കൊലപാതകി എന്ന വീട്ടിലെ അംഗങ്ങൾ അറിഞ്ഞിരുന്നെങ്കിൽ മണിയ്ക്ക് കൂടുതൽ വോട്ട് കിട്ടിയേനെ. സായി അത്
പറയുന്നുമുണ്ട് താങ്കൾ  കൊലപാതകിയാണെങ്കിൽ ചെയ്ത പെർഫോമൻസ് ശരിയായിരുന്നുവെന്നും ഇല്ലെങ്കിലാണ് ഓവറെന്നും. മികച്ച മൂന്ന് മത്‌സരാർത്ഥികളെ ഗോൾഡൻ ടിക്കറ്റ് ടാസ്ക് മത്സരത്തിലേയ്ക്ക് പരിഗണിക്കുന്നുവെങ്കിൽ അർഹതപ്പെട്ട സ്ഥാനം മണിയ്ക്ക് ലഭിയ്ക്കാതെ പോവുകയാണോ എന്ന സംശയമുയരുന്നു.

ഋതുവിനു പെൺകുട്ടികൾ ആശ്വസിപ്പിക്കുന്നത് ഇഷ്ടമല്ലേ?

രമ്യയുടെ ആരോപണം താൻ ക്യാപ്റ്റനായിരുന്നപ്പോൾ എല്ലാവരെയും ആശ്വസിപ്പിച്ചത് താനായിരുന്നുവെന്നും ഋതുവിനെ താൻ ആശ്വസിപ്പിക്കാൻ ചെന്നപ്പോൾ അതിനു അനുവദിക്കാത്തതു തെറ്റായെന്നുമുള്ള രീതിയിൽ സംസാരിക്കുന്നു. ഋതുവിനു ആൺകുട്ടികൾ ആശ്വസിപ്പിയ്ക്കുന്നതാണ് ഇഷ്ട്ടമെന്ന രീതിയിൽ സംസാരിച്ചതിനെ മണി നോമിനേഷനിൽ ചോദ്യം ചെയ്യുന്നുണ്ട്.

അതിനിടയിൽ പെയിന്റടി ഡെയിലി ടാസ്ക്കിൽ വിജയിച്ച ടീമിന് പൊറോട്ടയും ചിക്കനുമാണ് സമ്മാനമായി ലഭിച്ചത്. അത് കഴിക്കാൻ പാകത്തിന് ജയിൽ പുള്ളികളെ മോചിപ്പിച്ചു.

അനൂപിന്റെ ബർത്ത് ഡേ വ്യത്യസ്‍തമായി ആഘോഷിച്ചു സഹ മത്സരാർത്ഥികൾ

അനൂപിന്റെ കുടുംബങ്ങളും കൂട്ടുകാരും ഫിയൻസി ഇഷയും സ്നേഹാശംസകളുമായെത്തി.
ഇഷയുടെ പ്രണയനിർഭരമായ ആശംസയ്ക്കു പകരമായി അനൂപിനെ കൊണ്ട് ഒരു സ്നേഹാശംസകൾ പറയിപ്പിച്ചെ ബിഗ് ബോസ് കൂട്ടുകാർ അടങ്ങിയുള്ളു.

പ്രൊമോ

ബിഗ് ബോസ്സിൽ കൊലയാളിയായി മോഹൻലാലെത്തുന്നു ! വാരാന്ത്യ എപ്പിസോഡിൽ ബിഗ്
ബോസ് മോഹൻലാലിനോടാണ് ബിഗ് ബോസ് വീട്ടിലെ കൊലയാളിയാകാൻ ആവശ്യപ്പെടുന്നത്. അദ്ദേഹം ആ ജോലി എത്ര മനോഹരമായി ചെയ്യുമെന്നുകാണാൻ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 07 may live online updates

Next Story
അനിയന്റെ വിവാഹവേദിയിൽ തിളങ്ങി ഗായത്രി; ചിത്രങ്ങൾGayathri Arun, ഗായത്രി അരുൺ, Gayathri Arun photos, Gayathri Arun family, Gayathri Arun films, ഗായത്രി അരുൺ ചിത്രങ്ങൾ, ഗായത്രി അരുൺ കുടുംബം, ഗായത്രി അരുൺ ഫാമിലി, ഗായത്രി അരുൺ ഫോട്ടോ, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X