Bigg Boss Malayalam Season 3 Latest Episode 07 April Highlights: മണിക്കുട്ടന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വിലങ്ങുതടിയാകുന്ന സ്പീഡ് ബ്രേക്കാണോ സൂര്യ?

Bigg Boss Malayalam Season 3 Latest Episode 07April Highlights Online: ബിഗ് ബോസ് വീട്ടിലെ 53-ാം ദിന കാഴ്ചകൾ

Bigg Boss Malayalam Season 3 Latest Episode 07 April Highlights: ദൂരങ്ങൾ കീഴടക്കാൻ സഹായിക്കുന്ന ആക്സിലറേറ്ററും ബ്രേക്കും ബിഗ്ഗ് ബോസ്സ് കുടുംബങ്ങളിൽ ആരെന്നു തിരഞ്ഞെടുക്കാനുള്ള മോർണിംഗ് ടാസ്കിലാണ് സൂര്യക്ക് തന്നോടുള്ള ഫീലിംഗ്സ്, അതിനെ താൻ മാനിയ്ക്കുന്നുവെങ്കിലും, ഇടയ്ക്കു അതു ഒരു സ്പീഡ് ബ്രേക്കർ പോലെ തനിയ്ക്കു തോന്നാറുണ്ടെന്ന് മണി വെളിപ്പെടുത്തിയത്.

അതേ സമയം മുന്നോട്ട് കുതിക്കാൻ വേണ്ട ഇൻസ്പിരേഷനും എനർജിയും തരുന്ന ആക്സിലേറ്റർ ആയി മണിക്കുട്ടൻ തിരഞ്ഞെടുത്തത് ഡിംപൽ ബാലിനെയാണ്. കാല് പഞ്ചറായിട്ടാണ് താനിവിടെ വന്നു കയറിയതെന്നും പക്ഷേ ഡിംപൽ എന്ന ഫൈറ്ററിനെ അവിടെ കണ്ടപ്പോൾ തന്റെ കാലൊക്കെ എന്ത് എന്ന ചിന്തയോടെ മുന്നോട്ടു കുതിക്കാനുള്ള പ്രചോദനം ഡിംപലാണ് ഏകിയതെന്നും മണിക്കുട്ടൻ പറഞ്ഞു.

റംസാന്റെ പ്രകടനം

ബിഗ്ഗ് ബോസ്സ് ടാലെന്റ്റ് ഷോ ലക്ഷ്വറി ടാസ്ക് 52-ാം ദിവസവും തുടരുകയാണ്. റംസാനാണ് ഇന്ന് ആദ്യം വേദിയിലെത്തിയത്. അടിയാൻ ഉടയോൻ ബന്ധം കാണിയ്ക്കുന്ന സ്കിറ്റും, കുഞ്ഞുങ്ങളെ ഉപദ്രവിയ്ക്കുന്ന മനുഷ്യൻ മൃഗങ്ങളെക്കാൾ ഭീകരമെന്ന് കാണിക്കുന്ന മോണോ ആക്ടും  ഒരു ടോക്ക് ഷോയും ഡാൻസും അടങ്ങിയ ഒരു മുഴുനീള പ്രകടനമാണ് റംസാൻ കാഴ്ചവെച്ചത്.

ജീവിതം തുറന്നു കാണിച്ച് ഡിംപൽ

ഡിംപൽ ബാൽ  സ്റ്റോർ റൂമിൽ താൻ ഡോക്ടറെ കാണാൻ പോകുന്ന രംഗമാണ് സ്കിറ്റിൽ  അവതരിപ്പിച്ചത്. ശാരീരികമായി വളരെയധികം ബുദ്ധിമുട്ടുകളുള്ള വ്യക്തിയാണ് താനെങ്കിലും ടാസ്ക്കുകളിൽ അതൊന്നും ഡിംപൽ കാണിക്കാറില്ല. എന്നാൽ അതിനൊരു മറുവശമുണ്ടെന്ന് കൺഫെഷൻ റൂമിൽ ഡോക്ടറുടെ അടുത്ത് ചെല്ലുന്ന രംഗങ്ങൾ അരങ്ങിൽ കൊണ്ടുവന്ന് ഡിംപൽ അവതരിപ്പിച്ചു. അപ്പോൾ താൻ അനുഭവിയ്ക്കുന്ന വേദനകളും വിഷമതകളും അവർ മറ്റുവർക്ക് മുന്നിൽ കാഴ്ച വെച്ചു.

ഒപ്പം സാരി സ്റ്റൈലിങ്ങും, റാമ്പ് വാക്കും നടത്തി തന്റെ ജീവിതത്തിന്റെ വിവിധ വശങ്ങളാണ് ഡിംപൽ പുനരാവിഷ്‌ക്കരിച്ചത്.

മറ്റാർക്കും കാണാനാവാത്ത തന്റെ ജീവിതം ബിഗ്ഗ് ബോസ്സ് ഹൗസിനും പൊതു സമൂഹത്തിനും തുറന്നു കാണിച്ചു പ്രചോദനമായ ഡിംപലിനു പോയിന്റ്കൾ നൽകുന്നതിനൊപ്പം ഓരോ സഹമത്സരാർഥിയും (പൊളി ഫിറോസൊഴിച്ചു) ഡിംപലിനെ ചേർത്ത് നിറുത്തി അഭിനന്ദിച്ചു. പൊളി ഫിറോസ് ഡിംപലിന്റെ ആക്റ്റിനെ ഒരു ഗെയിം പ്ലേയെന്ന് വിമർശിച്ചത് ഡിംപലിനെ ചെറുതായി ഒന്ന് കരയിച്ചു.

ഇനി വരും ദിവസങ്ങളിലും ഡിംപലിന്റെ ഈ പ്രകടനം ഒരു സൈക്കോളജിക്കൽ ഗെയിം പ്ലാനായിരുന്നോ അതോ അവളുടെ ജീവിതമായിരുന്നോയെന്ന് ചർച്ചചെയ്യപ്പെടുമെന്നുറപ്പാണ്.

ഡിംപലിനു ശേഷം വേദിയിലെത്തിയ ഫിറോസ്സും സജ്‌നയും തങ്ങൾ അഭിനയാധിഷ്ഠിത ടാസ്കുകളിലും മറ്റാർക്കും പിന്നിലല്ലയെന്ന് തെളിയിച്ചു.

ഒരു തെരുവുഭ്രാന്തി ഒരു കുഞ്ഞിനെ തെരുവോരത്ത് പ്രസവിയ്ക്കുന്നതും അതിനെ വളർത്താൻ ശ്രമിയ്ക്കുന്നതും അതിനിടയിൽ മരിക്കുന്നതുമാണ് സജ്ന ആവിഷ്കരിച്ചത്. ആ ഭ്രാന്തി കഥാപാത്രത്തിന്റെ  കണ്ണുകാണാത്ത കുള്ളനായ ഭർത്താവായി ഫിറോസും വേദിയിൽ  നിറഞ്ഞാടി.

ടാലെന്റ്റ് ഷോ തുടരുന്നതിനിടയിലും ബിഗ്ഗ് ബോസ്സ് ഹൗസിൽ സംഘർഷങ്ങൾക്ക് കുറവില്ലെന്നു നാളത്തെ പ്രമോ സൂചിപ്പിയ്ക്കുന്നു.  സൂര്യയെ ഫേക്ക് എന്നു വിളിയ്ക്കുന്ന സജ്‌നയെയും, പരസ്പരം കൊമ്പ് കോർക്കുന്ന സായിയെയും അഡോണിയെയും ഋതുവിനെയും പ്രമോയിൽ കാണാം.

ബിഗ്ഗ്ബോസ്സ് പ്ലസ്

മത്സരാർത്ഥികളുടെ മനസ്സറിയുന്ന ‘ഊഹാപോഹം’ ഡെയ്‌ലി ടാസ്ക്കായിരുന്നു ഇന്നത്തെ മറ്റൊരാകർഷണം. ഇത്തവണ നോമിനെഷൻ ലിസ്റ്റ് അറിയാത്തത് കൊണ്ടു പരസ്പരം ഊഹിച്ചും പല പല കോണുകളിൽ പോയിരുന്നു ഗ്രൂപ്പായി ചർച്ചചെയ്യുകയും ചെയ്യുന്ന മത്സരാർത്ഥികൾക്കിട്ട് ബിഗ്ഗ് ബോസ്സിന്റെ വക ഉഗ്രൻ പണിയായിരുന്നു ഈ തുറന്ന ഊഹാപോഹ മത്സരം. മത്സരാർത്ഥികൾ അതിനെ അതിന്റേതായ സ്പിരിറ്റിൽ എടുത്ത് മനോഹരമാക്കി.

Read more: Bigg Boss Malayalam Season 3 Latest Episode 06 April Highlights: പകുതി കേട്ട് അതിൽ എല്ലാം തലയിടുന്നയാളാണോ പൊളി ഫിറോസ്?

Live Blog

Bigg Boss Malayalam Season 3 Latest Episode 07 April Highlights


Bigg Boss Malayalam Season 3 Latest Episode 07 April Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 07 april live online updates

Next Story
അവസാനം ഞാൻ വിവാഹിതയായി; ചിത്രങ്ങളുമായി കുടുംബ വിളക്കിലെ വേദികkudumbavilakku, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com