Bigg Boss Malayalam Season 3 Latest Episode 06 May Highlights: കൊലയാളിയെ പിടികൂടാതെ അവസാനിച്ച കാനനവില്ല ടാസ്ക്!

Bigg Boss Malayalam Season 3 Latest Episode 06 May Live Online Updates: ടാസ്ക്കിന്റെ അവസാന ദിവസം മാറ്റി കുറ്റവള്ളിയെ പിടികൂടാൻ പൊലീസുകാർക്ക് കഴിയുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. കൊലയാളിയായ ജെനൂസ് അതിനിടയിൽ ഭാവഭേദം വരുത്തി അന്യനായി മാറുന്നുണ്ട്

Bigg Boss Malayalam Season 3 Latest Episode 06 May Highlights: ബിഗ് ബോസിൽ എൺപത്തി ഒന്നാം ദിവസവും കാനന വില്ല ടാസ്ക് തുടരുകയാണ്. അതിനിടയിലും ചിരിയും ചിന്തയും കരച്ചിലും പരിഭവം പറച്ചിലും പതിവുപോലെ ഇടതടവില്ലാതെ അരങ്ങേറുന്നു.

രമ്യയുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ പുച്ഛിക്കുന്ന ഋതു !

ഋതുവിന്റെ മറ്റുള്ളവരോടുള്ള പുച്ഛം പലപ്പോഴും വീട്ടിൽ സംസാരമായിട്ടുണ്ട്. മറ്റുള്ളവരെ പുശ്ചിയിക്കുന്ന രീതിയിൽ ഋതു സംസാരിക്കുകയും, താൻ ഇംഗ്ലീഷ് ഉപയോഗിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞത്  തനിക്കു അത് വിഷമമായെന്നും രമ്യ പറയുന്നു.

ഋതു മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ വരേണ്ടയെന്നു  അനൂപിനോട്  പറയുന്ന രമ്യയോട്  എല്ലാവരും തുല്യരാണെന്നു അനൂപ്  പറഞ്ഞു മനസിലാക്കുന്നുണ്ട്. ശേഷം അനൂപ് ഋതുവിനോടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നുവെങ്കിലും വൈകിട്ടത്തെ ഗ്രൂപ്പ് മീറ്റിംഗിലും രമ്യ ഇത് പറയുന്നുണ്ട്. താൻ പറയുന്നത് മനപ്പൂർവ്വം പറയുന്നതു  ഋതു രമ്യയോട്പ മാപ്പു പറയുകയുണ്ടായി.

കൊതുകിനെ കുറിച്ച് കവിത രചിയ്ക്കുന്ന അഭിനവ കവികൾ

കിടിലന്റെ കവിതലാപന ക്ലാസ്സും, അതിലെ മണി കുട്ടന്റെ റ്റാ റ്റാ ..കവിതയും രസകരമായിരുന്നു.  ബിഗ് ബോസ് വീട്ടിലെ കൊതുകിനെ കുറിച്ച് ഫിറോസിന്റെ നേതൃത്വത്തിൽ അവർ നിമിഷ കവിത രചിയ്ക്കുകയുണ്ടായി. 

വിക്‌ടിം കാർഡുമായി വീണ്ടും സൂര്യ !

സൂര്യ പതിവ് പോലെ വിക്‌ടിം പ്ലേ എടുക്കുകയാണ്. ആദ്യം പോലീസായിട്ടും തങ്ങളെ ആരും ബഹുമാനിച്ചില്ലായെന്നു ഋതു വിനെ ചേർത്ത് പറഞ്ഞു. പിന്നെ തന്നെ വീട്ടിൽ ആളുകൾ ബോഡി ഷെയിം ചെയ്യുന്നുവെന്ന് പറഞ്ഞു കരച്ചിലാകുന്നു. അതിനു ശേഷം റംസാൻ എന്തോ കാര്യത്തിന് സൂര്യയെ കളിയാക്കുന്നുണ്ടാവണം, ഋതു പോയി റംസാനോട് സൂര്യയെ കളിയാക്കരുതെന്നു പറയുകയും അത് റംസാനും ഋതുവും തമ്മിലുള്ള വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്യുന്നു. സൂര്യ വല്ലാതെ ഭയപ്പെട്ടു നടക്കുയാണെന്നാണ് റംസാൻ പറയുന്നത്. എന്നാൽ തന്റെ ഭാഗം ന്യായീകരിക്കാൻ സൂര്യ മണിയുടെ അടുത്തു വന്നു പറയുന്നു. സൂര്യ തന്നെ ആരോ വിക്‌ടിം ഷെയിം എന്ന് പറയുന്നു അത് കൃത്യമായി ആരെന്നു പറഞ്ഞില്ലെങ്കിൽ അത് ഇവിടെ ഉള്ള എല്ലാവരെയും ബാധിക്കുന്നുവെന്ന് റംസാൻ പറയുന്നു.

പക്ഷെ സൂര്യ അവിടെയും വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. സൂര്യ അത് റംസാൻ തൊപ്പി മാറ്റിയപ്പോൾ തോന്നിയ വിഷയമായി പറയുന്നു. എന്നാൽ സൂര്യ ഋതുവിനോടു പറയുന്നത് അതിനെല്ലാം മുൻപേ ആണ്.  അവിടെ  ആർക്കും അങ്ങനെ ഒരു വിഷയത്തിൽ  അറിവില്ലാത്തതിനാൽ സൂര്യക്ക് ഒടുവിൽ അവർക്കു മുന്നിൽ മാപ്പു പറയേണ്ടി വരുന്നു.

ചോദ്യം ചെയ്യൽ തുടരുന്ന പോലീസുകാർ !

രമ്യയെ ചോദ്യം ചെയ്യാൻ വിളിയ്ക്കുമ്പോൾ രമ്യയെ കൊണ്ട് ഫിറോസിന്റെ പ്രേതത്തെ വിളിച്ചു ചോദ്യം ചെയ്യുന്ന ഋതുവിന്റെ രസകരമായചോദ്യം ചെയ്യലും അതിനു മണിയുടെയും റംസാന്റെയും രമ്യയുടേയും കൗണ്ടറുകളും ചോദ്യം ചെയ്യലിനെ മറ്റൊരു തലത്തിലേയ്ക്കുന്ന്‌വെങ്കിലും ഇതര ഭാഷകളിലെ അവസാനം പ്രേതങ്ങളെ ചോദ്യം ചെയ്തു ബിഗ് ബോസും !

പ്രേതങ്ങളുടെ ഭാഷ വലിയ വശമില്ലെങ്കിലും പ്രേതങ്ങളോട് സംസാരിക്കാൻ ശ്രമിയ്ക്കുന്ന തഗ് ബിഗ് ബോസും, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായിരുന്നു.

സൂര്യയെ സിമ്മിങ് പൂളിൽ തള്ളിയിടുകയെന്നതാണ് അടുത്ത ടാസ്ക്ക്  പക്ഷേ സൂര്യയുടെ തൊപ്പി റംസാൻ തട്ടി പൂളിൽ ഇട്ടതു അവർ  ഒരു ഇഷ്യൂവാകുന്നുവെങ്കിലും, പൂളിൽ ഇറങ്ങാൻ കൂട്ടാക്കുന്നില്ല. അനൂപിന്റെ ആക്ട് ഋതു കുളമാക്കിയെന്നു പറഞ്ഞു അതിനിടയിൽ അനൂപും ഋതുവുമായി വാക്കു തർക്കമുണ്ടാകുന്നു.

ആക്ടിവിറ്റി ഏരിയയിൽ ഒരുക്കിയ ഷോ റൂമിൽ മണിയും നോബിയും സെയിൽസ് മാന്മാരായി  കസ്റ്റമർ ഗ്രൂപ്പിന് ലൂക്കർ ഉൽപ്പന്നങ്ങൾ വില്കുന്നതായിരുന്നു  ഇന്നത്തെ സ്‌പോൺസേർഡ് ടാസ്‌ക് . അതിൽ മികച്ച വില്പനക്കാരനായി  മണിയും, സാധനങ്ങൾ വാങ്ങാൻ വന്നവരിൽ മികച്ചതായി രമ്യയും അനൂപും വിജയികളായി.

പ്രമോ

ആഴ്ച മുഴുവൻ മോശമായി കളിച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യുന്ന ജയിൽ നോമിനേഷനാണ് നാളത്തെ ദിവസത്തിന്റെ പ്രത്യേകത.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 06 may live online updates

Next Story
Bigg Boss Malayalam Season 3: ഭാർഗ്ഗവീനിലയം ടാസ്ക് പൊളിച്ചടുക്കി മണിക്കുട്ടനും അനൂപുംBigg Boss, Bigg Boss bhargavinilayam task, Bigg Boss bhargavinilayam task manikuttan performance, Bigg Boss bhargavinilayam task manikuttan anoop performance, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express