Bigg Boss Malayalam Season 3 Latest Episode 06 April Highlights: പകുതി കേട്ട് അതിൽ എല്ലാം തലയിടുന്നയാളാണോ പൊളി ഫിറോസ്?

Bigg Boss Malayalam Season 3 Latest Episode 06 April Highlights: ബിഗ് ബോസ് വീട്ടിലെ 52-ാം ദിന കാഴ്ചകൾ

Bigg Boss Malayalam Season 3 Latest Episode 06 April Highlights: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന ടാസ്കിൽ ചങ്ങാതിയായി മണിക്കുട്ടൻ സൂര്യയെ തിരഞ്ഞെടുത്തു വീണ്ടും സഹ മത്സരാർഥികളെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്.

പകുതി കേട്ട് അതിൽ എല്ലാം തലയിടുന്നയാളാണോ പൊളി ഫിറോസ്?

ഋതുവുമായി ഷൂട്ടിങ്ങിന്റെ പേര് പറഞ്ഞു കൊമ്പ് കോർക്കുന്ന പൊളി ഫിറോസ്, ഋതു എപ്പോഴും‌ ഷൂട്ടെന്നു പറയുന്നതല്ലാതെ ഇതിനും മാത്രമതിനെവിടെയാണ് ഷൂട്ടിങ്ങെന്നും ചോദിക്കുന്നു. ഫിറോസിനോട് അതിന് മറുപടിയായി തന്റെ ഭാഗം വ്യക്തമായി ഋതു വാദിക്കുന്നു.

ഒരാളുടെ പ്രൊഫഷണൽ കാര്യങ്ങളെ മറ്റൊരാൾ മോശമായി ചിത്രീകരിക്കാൻ പാടില്ലായെന്നും താൻ താരമൂല്യമുള്ള പരിപാടികളിൽ ഋതുവിനൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു ഋതുവിനു വേണ്ടി വാദിക്കാനെത്തുന്ന സൂര്യയെയും കാണാം.അതിന് മറുപടിയായി സൂര്യയോട് ‘നിനക്കു പല മുഖങ്ങളാണെന്ന്’ പറഞ്ഞു ഉടക്കാൻ ചെല്ലുന്ന പൊളി ഫിറോസിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നൽകുന്നുണ്ട് സൂര്യ.

സാധാരണ കാണാറുള്ളത് പോലെ വലിയ ഒച്ചയെടുപ്പിലേക്കോ കൈയേറ്റത്തിലേയ്ക്കോ ഈ വഴക്ക് പൊളി ഫിറോസ് മാറ്റിയില്ലായെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ മോഹൻലാൽ പറഞ്ഞത് കൊണ്ടാവണം, അധികമാരും ഈ വഴക്കിനു മധ്യസ്ഥം വഹിക്കാൻ ശ്രമിക്കുന്നതുമില്ല. രണ്ട് ദിവസമായി തന്നെ ഫിറോസ് ടാർഗറ്റ് ചെയ്തു വഴക്കിനു വരുകയാണെന്ന് റംസാനോട് ഋതു പറയുന്നുമുണ്ട്. ഭാഗ്യലക്ഷ്മിക്ക് ശേഷം ഋതുവാണോ പൊളി ഫിറോസിന്റെ പുതിയ ഇര?

വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ.

വ്യക്തിഗത കോയിൻ നേടാനുള്ള ടാസ്കായാണ് ഇത്തവണ ബിഗ് ബോസ് ലക്ഷ്വറി ടാസ്ക് ഒരുക്കിയത് ഒരു ബസ്സർ ടു ബസ്സർ ടാസ്ക് ആണ്.
ആക്ടിവിറ്റി ഏരിയയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മത്സരങ്ങൾ നടക്കുന്നത്.

മണിക്കുട്ടനാണ് ആദ്യമായി ടാലന്റ് ഷോയിൽ എത്തിയത്, ലളിതഗാനവും, ഒരു മധുരകിനാവിൻ ലഹരിയിൽ എന്ന ഗാനത്തിനു അനുസരിച്ചു ഡാൻസും കളിച്ചു, സൈക്കിൾ ലൂയിസായും, മാധവനായും മുൻപ് തകർത്താടിയ മണി, വീട്ടിലെ അംഗങ്ങളെ വീണ്ടും മിന്നുന്ന പ്രകടനം കൊണ്ടും ആദ്യം തന്നെ ഒരു നല്ല നായകനെപോലെ മുന്നോട്ടു വന്നു പരിപാടി അവതരിപ്പിച്ച ധൈര്യം കൊണ്ടും ഹൗസിലെ മറ്റുളളവരുടെ പ്രശംസ നേടിയെടുത്തു.

Read More: ജീവിതം എങ്ങോട്ടാണ് പോവുന്നതെന്ന് മനസ്സിലാവുന്നില്ല; സൂര്യ വിഷയത്തിൽ ബിഗ് ബോസിനോട് സഹായം ചോദിച്ച് മണിക്കുട്ടൻ

മണിയ്ക്ക് ആദ്യം അംഗങ്ങൾ തങ്ങളുടെ വിഹിതം പോയിന്റ്സായി നാണയങ്ങൾ കൊടുത്തെങ്കിലും, ഈ ഒരവസരത്തിൽ മാത്രമേ മണിക്കുട്ടന് പോയിന്റ്സ് കൊടുക്കാൻ കഴിയൂയെന്നു ബിഗ് ബോസ് ഓർമിപ്പിച്ചപ്പോൾ അംഗങ്ങൾ വീണ്ടും മണിക്കുട്ടന് തങ്ങളുടെ വിഹിതം കോയിനുകൾ നൽകി.

അഡോണി, സ്ത്രീ സുരക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള മോണോ ആക്റ്റാണ് അവതരിപ്പിച്ചത്. കാലികപ്രസക്തിയുള്ള വിഷയം വിവിധ കഥാപാത്രങ്ങളിലൂടെ മനോഹരമായി അഡോണി അവതരിപ്പിച്ചു.

രാത്രി വൈകിയും തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ പാട്ട് പാടി പരിശീലിയ്ക്കുന്ന ഋതുവിനെ കാണാം. അതുകൊണ്ട് തന്നെ നാളെത്തെ എപ്പിസോഡ് മികച്ചതാകുമെന്ന് പ്രൊമോ സൂചിപ്പിക്കുന്നു.

റംസാന്റെ ഡാൻസും, ഫിറോസ് സജ്‌ന ദമ്പതികളുടെ തെരുവ് നാടകസ്കിറ്റും, ഡിംബലിന്റെ റാമ്പ് വാക്കും 53-ാം ദിവസം അരങ്ങിൽ പൊടിപാറുമെന്ന പ്രതീക്ഷ തരുന്നു.

Read More: സോഷ്യൽ മീഡിയയുടെ പുതിയ സെൻസേഷൻ

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ മടങ്ങിയെത്തിയ രമ്യ പണിക്കർ സൃഷ്ടിച്ച ഓളമൊന്നടങ്ങി മത്സരാർഥികൾ വിൽക്കാനുണ്ട് സ്വപ്‍നങ്ങൾ എന്ന ലക്ഷ്വറി ടാസ്കിന്റെ ഭാഗമായുള്ള ടാലന്റ് ഷോയിൽ ആവേശത്തോടെ പങ്കെടുക്കുന്നുവെന്ന് പുതിയ പ്രൊമോ സൂചിപ്പിക്കുന്നു.

ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചു കഴിയുമ്പോൾ സഹമത്സരാർഥികൾ നിർദ്ദേശിച്ച മാതൃകയിൽ വോട്ട് ചെയ്യുന്നതായാണ് പ്രൊമോയിൽ നിന്ന്‌ മനസ്സിലാകുന്നത്.

കഴിഞ്ഞ അഭിനയധിഷ്ടിത ടാസ്കുകളിൽ അസാമാന്യ പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള അംഗങ്ങൾ ഈ ടാസ്ക്കും പൊളിച്ചടുക്കുമെന്ന് ഉറപ്പാണ്. കാത്തിരുന്നു കാണുക തന്നെ.

Live Blog

Bigg Boss Malayalam Season 3 Latest Episode 06 April Live Online: ബിഗ് ബോസ് വീട്ടിലെ 52-ാം ദിന കാഴ്ചകൾ


23:03 (IST)06 Apr 2021

വിൽക്കാനുണ് സ്വപ്‌നങ്ങൾ.

വ്യക്തിഗത കോയിൻ നേടാനുള്ള ടാസ്കായാണ് ഇത്തവണ ബിഗ്ഗ് ബോസ്സ് ലക്ഷ്വറി ടാസ്ക് ഒരുക്കിയത് ഒരു ബസ്സർ to ബസ്സർ ടാസ്ക് ആണ്.

ആക്ടിവിറ്റി ഏരിയയിൽ പ്രത്യേകം തെയ്യാറാക്കിയ വേദിയിലാണ് മത്സരങ്ങൾ നടക്കുന്നത്.

മണിക്കുട്ടനാണ് ആദ്യമായി ടാലെന്റ്റ് ഷോയിൽ എത്തിയത്, ലളിതഗാനവും, ഒരു മധുരകിനാവിൻ ലഹരിയിൽ എന്ന ഗാനത്തിനു അനുസരിച്ചു ഡാൻസും കളിച്ചു, സൈക്കിൾ ലൂയിസായും, മാധവനായും മുൻപ് തകർത്താടിയ മണി, വീട്ടിലെ അംഗങ്ങളെ വീണ്ടും മിന്നുന്ന പ്രകടനം കൊണ്ടും ആദ്യം തന്നെ ഒരു നല്ല നായകനെപോലെ മുന്നോട്ടു വന്നു പരിപാടി അവതരിപ്പിച്ച ധൈര്യം കൊണ്ടും ഹൌസ് മെയിറ്റിനസിന്റെ പ്രശംസനേടിയെടുത്തു.

Bigg Boss Malayalam Season 3 Latest Episode 06 April Live Online Updates: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 latest episode 06 april live online updates

The moderation of comments is automated and not cleared manually by malayalam.indianexpress.com