/indian-express-malayalam/media/media_files/uploads/2021/05/biggboss-live-1.jpg)
Bigg Boss Malayalam Season 3 Latest Episode 05 May Highlights: ഹൊറിനു പകരം കോമഡിയായി തുടരുന്ന ഭാർഗ്ഗവീ നിലയം ടാസ്ക്കിന്റെ രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ വീണ്ടും കറക്റ്റ് കോഡ് പറഞ്ഞു മണിയെ കുഴപ്പിയ്ക്കുന്ന രമ്യയയാണ് കാണുന്നത്. നിങ്ങളാണോ എന്റെ കൂട്ടാളിയെന്നു രമ്യയോട് ചോദിക്കുകയും അതെയെന്ന് രമ്യ പറയാൻ വരുകയും ചെയ്യുന്നുണ്ട്. പക്ഷെ കൃത്യസമയത്തു ഈ പ്രപഞ്ച ശക്തിയൊക്കെ ഇടപെടുമെന്നു പറയും പോലെ അവിടെ സൂര്യഎത്തുകയും രമ്യയുടെ ശ്രദ്ധ തിരിയുകയും ചെയ്യുന്നു.
ഓർമ്മ പോയ ജിനൂസ് മുസ്തഫയായി മാറുന്ന മണി !
മണിയ്ക്ക് ഓർമ്മ പോയി എന്ന രീതിയിൽ പെരുമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിയ്ക്കുന്നു. രമ്യയും സൂര്യയും ഋതുവുമൊക്കെ മണിയെ നിരപരാധിയെന്ന് കരുതുമ്പോൾ അദ്ദേഹത്തിന്റെ പുറകെത്തന്നെയുള്ളതു അനൂപാണ്.
കൊലയാളിയെ തേടി പരക്കം പായുന്ന കാനനവില്ലക്കാർ !
അതിനിടയിൽ ഓരോരുത്തരും തനിയ്ക്ക് കിട്ടിയ കഥാപാത്രത്തെ തങ്ങളുടെ രീതിയിൽ വികസിപ്പിയ്ക്കാൻ ശ്രമിക്കുന്നുണ്ട്. കണ്ണാടിയിൽ തന്നെ കാണാൻ കഴിയാത്ത വ്യക്തിയായി മാറുകയാണ് ഫിറോസ്. വീട് അടിച്ചു മാറ്റാനുള്ള പദ്ധതി ഇടുന്നുണ്ട് ഋതു വിന്റെ ജെനിയും സൂര്യയുടെ മെർലിനും. സായി പ്രേതമാണെങ്കിലും സ്വന്തം രീതിയിൽ കൊലയാളിയെ കണ്ടു പിടിയ്ക്കാൻ ശ്മാശനത്തിൽ കിടക്കാതെ ഓടി നടക്കുന്നു. അതിനിടയിൽ പോയി നോബിയെ തലയണകൊണ്ട് ആക്രമിക്കുന്നുണ്ട്.
കൊലപാതകിയെ കണ്ടു പിടിയ്ക്കാൻ ഓജോ ബോർഡും !
കട്ടിങ് ബോർഡ് ഓജോ ബോർഡാക്കി കൊലപാതകിയെ കണ്ടു പിടിയ്ക്കാൻ ശ്രമിയ്ക്കുന്ന ഋതുവും സൂര്യയും, അവർ വിളിയ്ക്കുന്ന ഗുഡ് സ്പിരിറ്റായി വരുന്നുണ്ട് സായി. താൻ മണിയുടെ കൂട്ടാളിയാണെന്ന് ഇനിയും പിടികിട്ടാത്ത റംസാൻ കൊലപാതകിയെ കണ്ടു പിടിയ്ക്കാൻ സായിയുടെ കൂടെ കൂടുന്നു.
'ഓവർ ബുദ്ധിയുള്ള അനൂപ് ' കൊലപാതകിയെ ഏതാണ്ട് കണ്ടു പിടിയ്ക്കുന്നു!
'ഓവർ ബുദ്ധിയുള്ള' അനൂപ് തങ്ങളുടെ പുറകെ തന്നെയുണ്ടെന്നു മണി റംസാനോട് പറയുന്നുണ്ട്. കൊലപാതകി ജിനൂസ് മുസ്തഫയാണെന്നു (മണി ) കണ്ടു പിടിച്ച അനൂപ് ഏതാണ്ട് ഉറപ്പിച്ചു തന്നെ അത് രമ്യ അവതരിപ്പിക്കുന്ന മെറിലിനോട് പറയുന്നുണ്ട്. പക്ഷെ മാദാമ്മ അനൂപിനെ ചീത്ത വിളിച്ചൊടിയ്ക്കുന്നു.
കൊലപാതകിയെ കണ്ടു പിടിച്ചു മത്സരം ജയിക്കാനുള്ള ഒരു അവസരം അവിടെ നഷ്ടമാകുകയും മണി തന്റെ അടുത്ത ടാസ്ക്കായ കിടിലത്തിന്റെ കൊലപതിലേയ്ക്കും കടക്കുന്നു. ഫിറോസിനെ കൊണ്ട് കൈയിലെ ബാൻഡേജ് അഴിച്ചു കെട്ടിച്ചാണ് മണി കൊല്ലുന്നതു. മിഷൻ ബിഗ് ബോസുമായി അനൂപ് പക്ഷെ കൊലപാതകിയുടെ പുറകെ തന്നെയുണ്ട്. എന്നാൽ ബിഗ് ബോസ് തന്നെ പറഞ്ഞതു അനുസരിച്ചു തന്റെ കൂട്ടാളി റംസാനാണെന്നു തിരിച്ചറിയുന്നു മണി. ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ചു അനൂപിന്റെ തൊപ്പി തട്ടി കളഞ്ഞു മണിയും റംസാനും അനൂപിനെയും കൊല്ലുന്നു.
കൊലപാതകിയെ കണ്ടു പിടിയ്ക്കാൻ കാനനവില്ലയിലെത്തിയ ഋതുവും സൂര്യയും !
മഡോണയാണോ കൊലപാതകി എന്ന് അന്വേഷിക്കാൻ ശ്രമിയ്ക്കുന്ന പൊലീസുകാരെ വീട്ടിനുള്ളിലേക്ക് ഒറ്റക്കണ്ണനും സെക്യൂരിറ്റിയും കടത്തി വിടുന്നില്ല. ടാസ്ക് രസകരമായി തന്നെ മത്സാർത്ഥികൾ കൊണ്ട് പോകുന്നുണ്ട്. ആദ്യം പോലീസുകാർ ചോദ്യം ചെയ്യാൻ വിളിച്ചോണ്ട് പോകുന്നത് നോബി അവതരിപ്പിയ്ക്കുന്ന ഒറ്റകണ്ണനെയാണ്. സാക്ഷിയായി പ്രേതങ്ങളെയും പിടിച്ചിരുത്തിയിട്ടുണ്ട്. പ്രേതങ്ങളെ ചോദ്യം ചെയ്യുന്ന വെറൈറ്റി പോലീസാണ് ഋതുവിന്റേയും സൂര്യയുടെയും പോലീസ്.
ടാസ്കിനെ ടാസ്‌ക്കായി എടുക്കുന്നത് ഋതുവും സൂര്യയും മാത്രമോ?
തങ്ങൾ അവതരിപ്പിയ്ക്കുന്ന പോലീസിനെ ആർക്കും വിലയില്ലെന്ന പരാതിയാണ് സൂര്യയ്ക്ക്. തങ്ങൾ മാത്രമാണ് കളിയെ ടാസ്‌ക്കായി എടുക്കുന്നതെന്നും ബാക്കിയുള്ളവരാൽ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും ഋതുവും സൂര്യയും പറയുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തങ്ങൾക്കു മത്സരത്തിൽ പ്രാധ്യാന്യമുള്ള വേഷം കിട്ടിയതിൽ മറ്റു മത്സരാത്ഥികൾ അസ്വസ്ഥരാണെന്നും
അവർ തങ്ങളെ ടാർഗറ്റ് ചെയ്തു ജയിലിലയക്കുമെന്നും ഋതുവും സൂര്യയും ഭയക്കുന്നു. വളരെ സീരിയസ്സായി തങ്ങൾ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുമ്പോഴും കോമഡി ക്യാരക്റ്റർ എന്ന രീതിയിലാണ് പുറത്ത് പോയിരിക്കുന്നത് സൂര്യ പറയുന്നുണ്ട്.
പുലർകാല സുന്ദരസ്വപ്നത്തിൽ അവൾ !
രാവിലത്തെ സ്വപ്‍നത്തിലാണ് മകളുടെ കൈപിടിച്ച് മനോഹരമായ ഒരു പാട്ടും പാടി ഡിമ്പലിനെ വീട്ടിലേയ്ക്കു കൊണ്ട് വരുന്ന അവളുടെ അച്ഛനെയാണ് മണി തന്റെ സ്വപ്നമായി പറയുന്നത്.
പലതരത്തിലുള്ള സോംബികളെ സ്വപനം കാണുന്നതായാണ് രമ്യ പറയുന്നത്, തലേ ദിവസം വീട്ടിൽ പറഞ്ഞ പ്രേത കഥകളിലെ കഥാപാത്രങ്ങളെല്ലാം രമ്യയുടെ സ്വപ്നകഥയിൽ വന്നു പോകുന്നു.
പ്രൊമോ.
ഋതുവും രമ്യയും തമ്മിൽ കണ്ണീരിൽ കലാശിക്കുന്ന കലഹവും, മണിയെയും റംസാനെയും പിടി കൂടി സെമിത്തേരിയിലേയ്ക്ക് അയക്കാൻ ശ്രമിയ്ക്കുമ്പോൾ പെട്ടെന്ന് ബാധകയറിയപോലെ പെരുമാറി ഞെട്ടിക്കുന്ന മണിയെയുമാണ് പ്രൊമോയിൽ കാണുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us