Bigg Boss Malayalam Season 3 Latest Episode 05 April Highlights: കളി വെറും കളിയല്ലയെന്ന് ഈസ്റ്റർ ആശംസകളുടെ ഭാഗമായി പറഞ്ഞു ബിഗ്ഗ് ബോസ്സ് വീട്ടിൽ തിരിച്ചെത്തിയ വൈൽഡ് കാർഡ് റീ-എൻട്രി മത്സരാർത്ഥി രമ്യ പണിക്കർ കളിയ്ക്കാൻ ഉറച്ചു തന്നെയാണ് എത്തിയെതെന്ന് പുതിയ പ്രമോ സൂചിപ്പിക്കുന്നു. 50 ദിവസ ആഘോഷത്തോടനുബന്ധിച്ചു സഹമത്സരാർത്ഥികൾക്ക് ഒരു സർപ്രൈസായി തിരിച്ചെത്തിയ രമ്യ പറഞ്ഞത് താൻ പുറത്തു പോയിട്ടില്ല ബിഗ്ഗ് ബോസ്സിന്റെ ഹോട്ടൽ ക്വാറന്റൈനിലായിരുന്നുവെന്നാണ്. അതിനാൽ തന്നെ ഹൗസിൽ രണ്ടാഴ്ച നടന്ന കാര്യങ്ങളെക്കുറിച്ചു തനിയ്ക്ക് അറിയില്ലെന്നും രമ്യ പറയുന്നു.
പക്ഷേ പൊളി ഫിറോസുമായി ഒപ്പത്തിനൊപ്പം വാഗ്വാദത്തിലേർപ്പെടുന്ന രമ്യയെയാണ് പ്രൊമോയിൽ കാണാൻ കഴിയുന്നത്. വാക്കുകളിലും ശരീരഭാഷയിലും നല്ല ആത്മവിശ്വസം പുലർത്തുന്ന ഈ പുതിയ രമ്യ പൊളി ഫിറോസിന് ഒരു ഭീഷണിയാകുമോ അതോ നിരന്തരം വഴക്കടിയ്ക്കാനുള്ള മറ്റൊരു ഇരയാകുമോയെന്ന് വരും ദിവസങ്ങളിൽ വെളിവാകും. എന്തായാലും 50 ദിവസം കഴിഞ്ഞതോടെ കളി മുറുകുകയും ബിഗ്ഗ് ബോസ്സ് വീട് കൂടുതൽ സംഘര്ഷത്തിലേക്ക് കടക്കുകയും ചെയ്യുന്നുവെന്നാണ് സൂചനകൾ.
Live Blog
Bigg Boss Malayalam Season 3 Latest Episode 05 April Highlights
Bigg Boss Malayalam Season 3 Latest Episode 05 April Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
ഒറ്റയ്ക്ക് ഒരു പ്രതിമയോടു പരാതി പറഞ്ഞു പാട്ടു പാടുന്ന ഋതു. അതു കണ്ടു അവിടെയ്ക്ക് വരുന്ന പൊളി ഫിറോസ് നീ ഡിംപലിനു പഠിക്കുകയാണോ, സാധാരണ ഡിംപലാണ് ഇങ്ങനെ ഒറ്റയ്ക്ക് വന്നിരുന്ന് മിണ്ടാറുള്ളതെന്ന് പറഞ്ഞ് ഋതുവിനെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുന്നു. “നിനക്ക് ഇതിനു മാത്രം ഷൂട്ടിംഗ് എവിടുന്ന്, മരുന്നിനു പോലും ഞങ്ങളൊരു പടത്തിലും നിന്നെ കണ്ടിട്ടില്ലല്ലോ,” എന്ന് അധിക്ഷേപിച്ച് ഋതുവിനെ പ്രവോക്ക് ചെയ്യുന്ന ഫിറോസിനെയാണ് പ്രമോ വീഡിയോയിലും കാണാൻ കഴിയുന്നത്.
ഫിറോസ് സജ്ന, സായി വിഷ്ണു, അഡോണി ജോൺ, സന്ധ്യ മനോജ്, ഋതു മന്ത്ര എന്നിവരാണ് ഈ ആഴ്ച നോമിനേഷനിൽ എത്തിയ മത്സരാർത്ഥികൾ.
ഇതു വരെയുള്ള പല ഇന്നർ സർക്കിൾ കൂട്ടുകെട്ടിനേയും പൊളിച്ച നോമിനേഷൻ പ്രക്രിയയാണ് ഈ പ്രാവശ്യം നടന്നത്. അഡോണിയ്ക്കും, സായിക്കും ലഭിച്ച വോട്ടുകൾ പലതും അത്രനാളും അയാളുടെ സുഹൃത്തുകൾ ആയിരുന്നവർ ആണെന്നുള്ളത് ഹൗസിലെ മാറുന്ന സമവാക്യങ്ങളെ കുറിക്കുന്നു. സജ്നയ്ക്കും ഫിറോസിനും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചപ്പോൾ തൊട്ട് പുറകിലായി സായിയും വോട്ട് നിലയിൽ രണ്ടാം സ്ഥാനം പിടിച്ചു. എന്നാൽ മത്സരാർത്ഥികളെ ഞെട്ടിച്ചു കൊണ്ടു ഈ പ്രാവശ്യം ആരൊക്കെ പ്രേക്ഷക വിധി നേരിടാൻ പോകുന്നുവെന്ന് ബിഗ്ഗ് ബോസ്സ് വെളിപ്പെടുത്തിയില്ല.
രാത്രിയിൽ മാറിയിരുന്നു രമ്യയുടെ മടങ്ങി വരവിനെ കുറിച്ചു സംസാരിക്കുന്നതിന് ഇടയിലാണ് കിടിലത്തിന്റെ പുതിയ പ്രവചനം. രമ്യയുടെ വരവ് ഒരു ചെറിയ വരവല്ല. പൊളി ഫിറോസ് ഇടും ഇടും എന്ന് പറയുന്ന ബോംബ് രമ്യയാകും ഇവിടെ പോകാൻ പോവുന്നത്. ഒരു പെണ്ണിനു മുന്നിൽ ഫിറോസ് തോറ്റതു കണ്ടില്ലേ എന്നും നോബിയോട് കിടിലം പറയുന്നു.
താൻ മുൻപ് ഉപയോഗിച്ചിരുന്ന കട്ടിൽ വീണ്ടും വേണമെന്ന സജ്നയോടുള്ള രമ്യയുടെ ആവശ്യമാണ് പുതിയ വഴക്കിനു തിരികൊളുത്തിയത്. ഈ വഴക്കിലേയ്ക്ക് പൊളി ഫിറോസ് എത്തിയതോടെ അതു ഫിറോസും രമ്യയുമായുള്ള വാശിയേറിയ വഴക്കായി മാറുകയായിരുന്നു
‘പെണ്ണായി പോയി ഒരാണായിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നുവെന്ന് ‘പൊളി ഫിറോസ് രമ്യയുടെ നേരെ വെല്ലുവിളി മുഴക്കി. എന്നാൽ ഫിറോസിനൊപ്പം തന്നെ രമ്യ പിടിച്ചു നിന്നു. ഞാൻ തിരിച്ചു വന്നത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണെന്ന് ഉറപ്പിച്ചു പറഞ്ഞു.
അപ്പോൾ പൊളി ഫിറോസ് അടുത്ത ആയുധമെടുത്തു. രമ്യ സ്റ്റേജിൽ നിന്നു അനൂപിനെ വിമർശിച്ചത് ചീപ്പ് ഗെയിം പ്ലേ ആണെന്നുള്ള രീതിയിൽ സംസാരിച്ച ഫിറോസിനോട് അതു തന്റെ ധൈര്യമാണെന്ന് രമ്യയും തിരിച്ചടിച്ചു.
അസുഖമുള്ളയാളെ പരിഗണിക്കുന്നില്ലല്ലോ എന്ന പൊളിഫിറോസിന്റെ ന്യായത്തിനു മുന്നിലും ഇതിനു മുന്നും ഭാഗ്യലക്ഷ്മിയ്ക്കടക്കം അസുഖങ്ങൾ വന്ന് കിടന്നപ്പോൾ ആരും ആ ഔദാര്യം കാട്ടിയില്ലെന്ന് രമ്യ പറഞ്ഞു.