Bigg Boss Malayalam Season 3 Latest Episode 04 April Highlights: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 50 ദിവസങ്ങൾ തികയ്ക്കുകയാണ്. ഈസ്റ്ററും 50-ാം ദിനാഘോഷവും ഒന്നിച്ച് ആഘോഷമാക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. പാട്ടും ഡാൻസുമൊക്കെയായി വലിയ ആഘോഷപരിപാടികളാണ് ബിഗ് ബോസ് വീട്ടിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി രമ്യ പണിക്കർ തിരികെയെത്തി. അഞ്ചാമത്തെ ആഴ്ചത്തെ എലിമിനേഷനിൽ പുറത്തുപോയ മത്സരാർത്ഥിയായിരുന്നു രമ്യ. ഗെയിമിൽ നിന്നും ഇത്ര പെട്ടെന്ന് പുറത്തുപോവേണ്ട ആളായിരുന്നില്ല രമ്യ എന്ന് പ്രേക്ഷകർക്കിടയിലും അഭിപ്രായമുണ്ടായിരുന്നു.
ബിഗ്ബോസിൽ നിന്ന് പുറത്തായിരുന്നെങ്കിലും രമ്യ ഫോൺ ഉപയോഗിക്കുകയോ ടിവി കാണുകയോ ഒന്നും ചെയ്തിരുന്നില്ല. ബിഗ് ബോസ്സിന്റെ തന്നെ ക്വാറന്റൈൻ ഹൗസിലായിരുന്നു രമ്യ. പുറത്തുപോയ കാലയളവിൽ ബിഗ്ബോസ്സ് ഹൗസിൽ നടന്ന സംഭവങ്ങളെക്കുറിച്ചും രമ്യക്ക് ധാരണയില്ല.
Bigg Boss Malayalam Season 3 Yesterday Episode: ബിഗ് ബോസ് വീട്ടിൽ ഇന്നലെ
ഇന്നലെ ക്യാപ്റ്റൻസി ടാസ്കിൽ മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാമത്തെ തവണയാണ് മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനാവുന്നത്. ഇന്നലെ എലിമിനേഷനിൽ ഭാഗ്യലക്ഷ്മിയാണ് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോയത്.
Bigg Boss Malayalam Season 3 Weekly Roundup: ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ചയിൽ നടന്ന പ്രധാന സംഭവങ്ങൾ
സായി വിഷ്ണുവായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റൻ. മത്സരാർത്ഥികളിൽ വാശിയും വീറും പകർന്നുകൊണ്ട് ആദ്യമെത്തിയത് ‘അലക്കുകമ്പനി’ എന്ന വീക്ക്‌ലി ടാസ്കാണ്. രണ്ടു ദിവസം നീണ്ടു നിന്ന ടാസ്ക് മത്സരാർത്ഥികൾ തമ്മിൽ നിരവധി തവണ ഉരസലുകൾ ഉണ്ടാവാൻ കാരണമായി. പലപ്പോഴും കയ്യാങ്കളിയോളം കാര്യങ്ങൾ എത്തുകയും ചെയ്തു. എല്ലാ വഴക്കുകളിലും പൊതുസാന്നിധ്യമായിരുന്ന മത്സരാർത്ഥി പൊളി ഫിറോസ് ആണ് എന്നതാണ് മറ്റൊരു കൗതുകം.
ടാസ്കിനിടെ നടന്ന വാക്കേറ്റങ്ങൾ ടാസ്ക് കഴിഞ്ഞതിനു ശേഷവും മത്സരാർത്ഥികൾ വ്യക്തിപരമായി എടുക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്. ജയിൽ നോമിനേഷൻ സമയത്ത് വീണ്ടും മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. ‘അലക്ക് കമ്പനി’ ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ച അനൂപും അഡോണിയുമാണ് ഇത്തവണ ജയിൽശിക്ഷ ഏറ്റുവാങ്ങിയത്.
Live Blog
Bigg Boss Malayalam Season 3 Latest Episode 04 April Highlights
Bigg Boss Malayalam Season 3 Latest Episode 04 April Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി രമ്യ പണിക്കർ തിരികെയെത്തി. അഞ്ചാമത്തെ ആഴ്ചത്തെ എലിമിനേഷനിൽ പുറത്തുപോയ മത്സരാർത്ഥിയായിരുന്നു രമ്യ. ഗെയിമിൽ നിന്നും ഇത്ര പെട്ടെന്ന് പുറത്തുപോവേണ്ട ആളായിരുന്നില്ല രമ്യ എന്ന് പ്രേക്ഷകർക്കിടയിലും അഭിപ്രായമുണ്ടായിരുന്നു.
ബിഗ്ബോസിൽ നിന്ന് പുറത്തായിരുന്നെങ്കിലും രമ്യ ഫോൺ ഉപയോഗിക്കുകയോ ടിവി കാണുകയോ ഒന്നും ചെയ്തിരുന്നില്ല. ബിഗ് ബോസ്സിന്റെ തന്നെ ക്വാറന്റൈൻ ഹൗസിലായിരുന്നു രമ്യ. പുറത്തുപോയ കാലയളവിൽ ബിഗ്ബോസ്സ് ഹൗസിൽ നടന്ന സംഭവങ്ങളെക്കുറിച്ചും രമ്യക്ക് ധാരണയില്ല.
ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിൽ മത്സരാർത്ഥികൾക്ക് തകർപ്പൻ സർപ്രൈസുമായാണ് മോഹൻലാൽ എത്തിയത്. പ്രിയപ്പെട്ടവരുടെ ഈസ്റ്റർ ആശംസകളാണ് മത്സരാർത്ഥികളെ തേടിയെത്തിയത്.
ഈസ്റ്റർ ദിനത്തിൽ മത്സരാർത്ഥികൾക്ക് സർപ്രൈസ് ഒരുക്കി മോഹൻലാൽ. ഈസ്റ്റർ ആഘോഷത്തിൽ പങ്കുചേരാൻ ബിഗ് ബോസ് വീട്ടിലെത്തിയതാണ് മോഹൻലാൽ.