Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam Season 3 latest Episode 02 May Highlights: ബിഗ് ബോസ് വീട്ടിൽ നിന്നും അഡോണി പുറത്തേക്ക്; ഇനി 9 പേർ മാത്രം

Bigg Boss Malayalam Season 3 Latest Episode 02 May Live Updates: ബിഗ് ബോസ് വീട്ടിലെ 77-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 latest Episode 02 May Highlights: പന്ത്രണ്ടാം ആഴചയിലേയ്ക്കാണ് ബിഗ് ബോസ് വീട് കടക്കുന്നതെന്നും, ഫിനാലെയിലേയ്ക്ക് ഇനി ദിവസങ്ങൾ മാത്രമെന്നു പറഞ്ഞാണ് മോഹൻലാൽ വാരാന്ത്യ എപ്പിസോഡ് തുടങ്ങിയത്.

മത്സരാത്ഥികൾക്കായി വ്യത്യസ്തമായ ലേലമൊരുക്കി ബിഗ് ബോസ് !

വീടിനു ഉള്ളിലുള്ള സാധനകളോട് എന്തെങ്കിലും താത്പര്യമുണ്ടോ എന്ന് ചോദിച്ചു മോഹൻലാൽ ഒരു വ്യത്യസ്ത ലേലത്തിന് തുടക്കം കുറിച്ചു.

ലേലത്തിനായി ലാലേട്ടൻ ഏവർക്കും ഇരുനൂറു പോയിന്റ് കൊടുക്കുന്നു. ആദ്യം സംഗീത ഉപകരണങ്ങൾ പിടിച്ച സ്ത്രീ രൂപങ്ങളിലൊന്നിനെയാണ് ലേലത്തിന് വെച്ചത്. അനൂപ്  അഞ്ചു പോയിന്റ് വീതം വിളിച്ചു തുടങ്ങിയായപ്പോൾ ഒന്നും രണ്ടും വീതം വിളിച്ചു  അനൂപിനെ വാശികൂട്ടാൻ അഡോണിയും, രമ്യയും കൂടി. അവസാനം അവര് മോഹൻലാലിന്റെ വരെ ക്ഷമപരീക്ഷിച്ചു . അനൂപ് ഒടുവിൽ ഏറ്റവും കൂടിയ പോയിന്റിന്
വിളിച്ചു ആ പ്രതിമ  സ്വന്തമാക്കി.

അടുത്ത് ലേലത്തിനായി എത്തിയ വസ്തു  എല്ലാവരും ഇരുന്ന ഡ്രം
സീറ്ററായിരുന്നു, അതിൽ ആദ്യം അമ്പതു രൂപയ്ക്കു നോബി വിളിച്ചു. അതിനും നോബിയെ വാശികൂട്ടാൻ രമ്യ ഉണ്ടാരുന്നു. പക്ഷെ നോബി തന്നെ ഒടുവിലത്‌ കരസ്ഥമാക്കി. ഗിറ്റാർ പിടിച്ച ഒരു രൂപമായിരുന്നു അടുത്തതായി ലേലവസ്തുവായി മുന്നിൽ എത്തിയത് . ഋതുവിനു ഒപ്പം ലേലം വിളിക്കാൻ അഡോണിയും കൂടി. ഒടുവിൽ ഇരുനൂറിനു അഡോണി ആ ഗിറ്റാർ സ്വന്തമാക്കി. അടുത്തതു അഡോണിയ്ക്കു പ്രിയപ്പെട്ട കാണ്ടാമൃഗമായിരുന്നു. അത് ആദ്യം തന്നെ  അയാൾ സ്വന്തമാക്കി. കുഞ്ഞു ലൂക്കിനെ ഋതുവിനും, രമ്യയ്ക്ക് പ്രിയപ്പെട്ട രമ്യയുടെ കുതിരയെയും അദ്ദേഹം നൽകി. അഡോണിയ്ക്കു പ്രിയപ്പെട്ട കാളത്തലയെ റംസാന്
സ്വന്തമാക്കിയത്. ഒരു പക്ഷെ അഡോണിയ്ക്കു തന്നെ സമ്മാനിയ്ക്കാനാവും.

ഡിംപലിന് ഏറെ ഇഷ്ടപ്പെട്ട കുതിരയെ ആണ് മണിക്കുട്ടൻ സ്വന്തമാക്കിയത്. എന്തുകൊണ്ടാണ് അതു തന്നെ വാങ്ങിയത് എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ഇത് ഡിംപലിന് ഏറെ ഇഷ്ടമായിരുന്നു, അവൾക്ക് സമ്മാനിക്കാൻ എന്നാണ് മണിക്കുട്ടൻ ഉത്തരം നൽകിയത്.

Read more: ഇനി തിരിച്ചുവരവുണ്ടാവില്ല, പ്രാർത്ഥകൾക്ക് നന്ദി; പ്രേക്ഷകരോട് ഡിംപൽ

അവസാനം ലാൽ തനിയ്ക്ക് തന്നെ പത്ത് രൂപയിട്ട് ലേലം വിളി തുടങ്ങാൻ പറഞ്ഞു. പക്ഷെ ഏറ്റവും വിലമതിക്കാനാവാത്ത സ്വത്താണ് ശ്രീ മോഹൻലാലെന്ന് മത്സരാർഥികൾ ഏക സ്വരത്തിൽ പറഞ്ഞു. എല്ലാവരെയും സ്നേഹിക്കുന്നുവെന്നും മനസുകൊണ്ട് ആലിംഗനം ചെയ്യുന്നുവെന്നനും മോഹൻലാലും പറഞ്ഞു.

വിഷമകരമായ അവസ്ഥയെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്ത രമ്യയുടെ ക്യാപ്റ്റൻസി

എല്ലാവരുടെയും അടുത്ത് ഒരു സുഹൃത്തിനെപ്പോലെയും സഹോദരിയെപ്പോലെയും, മനഃസാന്നിദ്ധ്യത്തോടെ രമ്യ കൈകാര്യം ചെയ്തു.
ആളുകൾക്ക് അസുഖം വന്നാലു എല്ലാവരെയും ഏറ്റവും കെയർ ചെയ്തിരുന്നു.
എല്ലാവരെയും ഒരു പോലെ ട്രീറ്റ് ചെയ്ത രമ്യയെ എല്ലാവരും അഭിനന്ദിച്ചു.
രമ്യയുടെ ക്യാപ്റ്റന്സിയിലെ മനോഹരമായ ദൃശ്യങ്ങൾ കാണിക്കുകയുണ്ടായി. അതിലും നിറഞ്ഞു നിന്നതു വികാര ഭരിതമായ മുഹൂർത്തങ്ങളായിരുന്നു.

ജയിൽ നോമിനേഷനിലെ യും ക്യാപ്റ്റൻസി ടാസ്ക്കിലെയും നീതിയും നീതികേടും പരോക്ഷമായി ചൂണ്ടിക്കാട്ടി  ലാലേട്ടൻ.

ക്യാപ്റ്റന്സിയിലേയ്ക്ക് തങ്ങളെ തന്നെ നോമിനേറ്റ് ചെയ്യുകയും, അതിനു ശേഷം അവരെ തന്നെ ജയിലിലയച്ചതും ഒരു നീതികെടു എന്ന രീതിയിൽ തന്നെ ഋതു പറയുന്നു. അപ്പോൾ നിങ്ങൾ കഷ്ട്ടപ്പെട്ടതു പ്രേക്ഷകർ കണ്ടിട്ടുണ്ടേന്നും ആരാണ് നന്നായി കളിച്ചതു പ്രേക്ഷകർക്ക് അറിയാമെന്നും ലാൽ അവരോടു പറയുന്നു. ജയിൽ നോമിനേഷൻ പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതാണ് ക്യാപ്റ്റൻസി
ടാസ്ക്കിലെ നീതി കേട് . ആളുകളെ ഉന്തു വണ്ടിയിൽ വെച്ച് ഉന്തുന്ന
ടാസ്ക്കിൽ, അനൂപിന് മൂന്ന് പേരെയും, മറ്റു രണ്ടു പേർക്കും രണ്ടു പേരെ
വീതവുമാണ് കിട്ടിയത്. അതിൽ ഏറ്റവും ആദ്യം രണ്ടു പേരെ സ്റ്റാർട്ട് ടു
ഫിനിഷ് എത്തിച്ചത് അനൂപാണ്. പക്ഷെ മൂന്ന് പേര് ഉണ്ടായിരുന്നത് കൊണ്ട്
മത്സരം പൂർണ്ണമായി പൂർത്തിയാക്കാൻ അനൂപിന് സാധിക്കാതെ വന്നു. ആ
മത്സരത്തിൽ അതുകൊണ്ടു തന്നെ ജേതാവായത് അഡോണിയായിരുന്നു. അതിൽ ഒരു നീതികേടുണ്ടെന്നു ഒരു പാട് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. റംസാൻ ക്യാമറയെ നോക്കി സായിയെ കുറിച്ചു പറഞ്ഞതിനെ പരോക്ഷമായി പരാമർശിച്ചു ലാലേട്ടൻ, പക്ഷെ റംസാൻ വിദഗ്ദ്ധമായി ആ വസ്തുത വെളിവാകുന്നതിൽ നിന്ന് ഒഴിവായി.

ഇത് വരെയും ക്യാപ്റ്റനാകാത്ത ഋതുവിനേയും അനൂപിനെയും അദ്ദേഹം വിളിച്ചു, അവർ ക്യാപ്റ്റനായാൽ നടത്താൻ ഉദ്ദേശിയ്ക്കുന്ന മാറ്റങ്ങളെക്കുറിച്ചു
ചോദിച്ചു. ബിഗ് ബോസ് വീട്ടിൽ വന്നാൽ ഒരേ മനുഷ്യൻ തന്നെ ഇരുവ്യക്തിതത്വങ്ങളായി മാറുമെന്ന കിടിലത്തിന്റെ തത്വത്തെ പ്രകീർത്തിക്കുന്നുണ്ട് ലാൽ. രണ്ടു വ്യത്യസ്ത തലങ്ങളിലേക്ക് മാറുന്ന മത്‌സരാർത്ഥികളുടെ മാനസിക നിലയെക്കുറിച്ചു ഫിറോസ് സംസാരിച്ചതിനെ മോഹൻലാൽ സഹമത്‌സരാർഥികളോട് കൂടുതൽ
വിശകലനം ചെയ്യാൻ ആവശ്യപ്പെടുന്നു. ഒരു തലത്തിൽ കളിക്കാരനായും, മറ്റൊരു തരത്തിൽ മനുഷ്യനായും നില നിൽക്കേണ്ടതിന്റെ  ആവശ്യകത മോഹൻലാൽ ഒന്നൂകൂടി ഉറപ്പിച്ചു പറയുന്നു.

പൊച്ചുട്  എഗ്ഗ് ഉണ്ടാക്കാൻ ശ്രമിച്ചു പാളിപ്പോയ അനൂപിന്റെ പരീക്ഷണത്തിന്
പകരമായി, നല്ലൊരു പാചക പ്രേമികൂടിയ മോഹൻ ലാൽ എങ്ങനെ പൊച്ച്ട് എഗ്ഗ് ഉണ്ടാക്കാമെന്ന് പറഞ്ഞു കൊടുത്തതിനൊപ്പം അനൂപിന് പാചകക്കാരൻ എന്നെഴുതിയ തൊപ്പിയും കൊടുത്തു.

‘ഫൈൻഡ് ദി വേർഡ്’ എന്ന പ്രശസ്ത ഗെയിമിന്റെ രീതിയിൽ മത്സരാർഥികളുടെ പേര് കണ്ടു പിടിയ്ക്കുകയെന്നതായിരുന്നു മത്സരം. അനൂപ്, റംസാൻ, ഫിറോസ് , സായി, സൂര്യ എന്നിവർ സേവ് ആകുന്നു. അഡോണിയാണ് പുറത്തു വരുന്നത്, തന്റെ ക്യാപ്റ്റൻസി അനൂപിന്
കൈമാറിയാണ് അഡോണി പുറത്ത് വരുന്നത്. അഡോണിയുടെ എവിക്ഷൻ റംസാനും, നോബിയും ഒട്ടും പ്രതീക്ഷച്ചതല്ലെന്നു ഉറപ്പാണ്. തന്റെ മ്യൂച്ചൽ  ഫണ്ട് കോയിനിൽ ഒന്ന് നോബിക്കും, ഒന്ന് റംസാനും നല്കിയിട്ടാണ് അഡോണി പടിയിറങ്ങിയത്.

പ്രമോ

പന്ത്രണ്ടാമാഴ്ചയിലെ നോമിഷേൻ പ്രോസസ്സാണ് നാളത്തെ പ്രത്യേകത. റംസാൻ
നേരിട്ട് നോമിനേഷനിൽ ഉള്ളത് കൊണ്ടും, അനൂപിനെ നോമിനേറ്റ് ചെയ്യാൻ
പറ്റാത്തത് കൊണ്ടും ബാക്കി ആരൊക്കെ നോമിനേഷനിൽ വരാമെന്ന് കാത്തിരുന്നുകാണാം .

Live Updates

Web Title: Bigg boss malayalam season 3 latest episode 02 may live updates

Next Story
Bigg Boss Malayalam Season 3: അഡോണി പുറത്തേക്ക്Adoney, Adoney out, Adoney bigg boss, Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com