Live

Bigg Boss Malayalam Season 3 latest Episode 01 May Highlights: ഡിംപലിന്റെ അച്ഛനെ അനുസ്മരിച്ച് മോഹൻലാലും സഹമത്സരാർത്ഥികളും

Bigg Boss Malayalam Season 3 Latest Episode 01 May Highlights: ബിഗ് ബോസ് വീട്ടിലെ 76-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 latest Episode 01 May Highlights: ഡിംപലിന്റെ അച്ഛനെ അനുസമരിച്ചു കൊണ്ടാണ് ശ്രീ മോഹൻലാൽ ബിഗ് ബോസ്സിന്റെ വാരാന്ത്യ എപ്പിസോഡ് തുടങ്ങിയത്. താൻ ഡിംപലിനെയും കുടുംബങ്ങളെയും വിളിച്ചിരുന്നുവെന്നും അവർ അച്ഛന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തുവെന്നും കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ ഇനി മടങ്ങി വരാൻ ഡിംപലിനു കഴിയില്ലെന്നും അദ്ദേഹം പറയുന്നു . അതിനുശേഷം ഡിംപൽ ഈ വീട്ടിൽ ചിലവിട്ട സന്തോഷ നിമിഷങ്ങൾ ലാൽ സഹമത്സരാർത്ഥികളെ കാണിച്ചു കൊടുത്തു.

അവസാന ടാസ്ക്കിൽ ഡിംപൽ അനൂപിനോട് പറഞ്ഞുവത്രേ ‘ഞാൻ 14 വര്ഷങ്ങള്ക്കു ശേഷമാണ് ഇങ്ങനെ ഓടികളിയ്ക്കുന്നതു’, ശ്രീ സത്യപാൽ സിങ് തന്റെ മകൾ ഓടി നടക്കുന്നത് കാണാന് ഏറ്റവും ആഗ്രഹിച്ചത് എന്ന് അനൂപ് പറയുന്നു. തനിക്കു നഷ്ട്ടപ്പെട്ട തന്റെ പ്രിയ സുഹൃത്ത് റിനോജിനെയാണ് ഡിംപളിലൂടെ കിട്ടിയതെന്ന് മണി പറഞ്ഞത് മോഹൻലാലിനെ കൂടി വികാരധീനനായി.

സായിക്കു പറയാനുണ്ടായത് എല്ലാ പിണക്കങ്ങളും മറന്നു അവൾ അവനോടു കൂട്ടായതാണു. അങ്ങനെ ഓരോ ആളുകളും അവർക്ക് ഡിംപലിനോടുള്ള സൗഹൃദം പറയുമ്പോഴാണ് , എല്ലാവരോടും അവർ എത്രകണ്ടു മാനസികമായി അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും, കറ കളഞ്ഞ സൗഹൃദമുണ്ടായിരുന്നുവെന്നും മനസിലാകുന്നത്. തന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റം വരുത്തിയ വ്യക്തിയായി ഡിംപൽ എന്നും ഉണ്ടാവുമെന്നും പറഞ്ഞ ഫിറോസ് ഒരിക്കൽ കൂടി ഡിംപലിനോടും കുടുംബത്തോടും മാപ്പു പറയുന്നുണ്ട്.

ഒരു സുഹൃത്ത് സൃഷിട്ടിച്ച ശൂന്യത അത് വളരെ വലുതാണെന്ന് ലാൽ പറഞ്ഞ വാക്കുകൾക്ക് എത്ര കണ്ടു ആഴമുണ്ടെന്നു പിന്നീട് മണി ഒറ്റയ്ക്ക് പോയി പൊട്ടിക്കരയുന്നതു കാണുമ്പോൾ മനസിലാകും. കുറച്ചു ദിവസങ്ങൾക്കപ്പുറം ഡിംപലിനെ കാണാമെങ്കിലും ഇനി അവർ ബിഗ് ബോസ് ഷോയുടെ ഭാഗമാകില്ലയെന്നറിയുന്നതു മണിയെ സങ്കടപെടുത്തുന്നു.

മത്സരാർത്ഥികളുടെ ഓരോ മാനസികാവസ്ഥയും മാനസികാവസ്ഥ മനസ്സിലാക്കുന്നത് പ്രേക്ഷകരാണെന്നും, താൻ അവരുടെ ഒരു പ്രതിനിധി മാത്രമാണെന്നും ലാൽ വീണ്ടും മത്സരാർത്ഥികളെ ഓർമ്മിപ്പിയ്ക്കുന്നു.

കളിയിലെ കള്ളന്മാരെയും കള്ളികളെയും കൈയോടെ പിടികൂടി ലാൽ !

നാണയപ്പെരുമ ടാസ്ക്കിൽ ബാത്ത്റൂമിൽ കയറി ഒളിച്ച ഫിറോസിനെയും കൂട്ടരെയും ലാൽ കളിയാക്കി, ഒപ്പം സൂര്യയും, ഋതുവും ആ ഗെയിമിന്റെ അവസാന നിമിഷം വരെ പിടിച്ചു നിന്നതിനെ മോഹലാൽ അഭിനന്ദിച്ചു. സൂര്യയുടെ പെൺഗുണ്ടകൾ പരാമര്ശത്തെയും ലാൽ ട്രോളി വിടുന്നുണ്ട്. വീടിന്റെ ഉറക്കം കളഞ്ഞ ഋതുവിന്റെ നാണയ മോഷണവും ലാലിൻറെ പോസ്റ്മാർട്ടത്തിനു വിധേയമായി. ഋതുവിനു ഒരു സമ്മാനം താൻ വെച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ തന്നെ നെയിൽ കട്ടറാണെന്ന് ഋതു കൃത്യമായി ഊഹിച്ചെടുത്തു. ഇപ്പോഴും ഫിസിക്കൽ ടാസ്കിൽ മടിപിടിച്ചിരുന്ന നോബിയെ ഒരു വട്ടം ഓടിക്കാനും ലാൽ സമയം കണ്ടെത്തി.

അടുക്കളജോലിയിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്ന സൂര്യയെയും കൈയോടെ പിടികൂടികൂടുന്നുണ്ട് ലാൽ. പലപ്പോഴും അടുക്കളയിൽ നിന്ന് സൂര്യ ഒഴിഞ്ഞു മാറി നടക്കുന്നുണ്ടെന്നും, പല പണികളും പകുതിയെക്കു വെച്ച്പോ കാറുണ്ടെന്നും അടുക്കള ടീമിൽ ഒപ്പമുണ്ടായിരുന്ന സായിയും, രമ്യയും പറയുന്നുണ്ട്. സൂര്യ അബ്സെന്റ മൈൻഡഡ്‌ ആണെന്ന് അനൂപും
ശരിവെയ്ക്കുന്നുണ്ട്.

Read more: ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി

ബിഗ് ബോസ് റൂമിൽ വിളിച്ചു നടത്തിയ കൺഫഷനെക്കുറിച്ചു ലാൽ ചോദിയ്ക്കുന്നു. അകന്നു പോയ സായി റംസാൻ ബന്ധത്തെ കൂടിവിളക്കിയ പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടെത്തനുള്ള ടാസ്‌കും പരാമർശിക്കപ്പെടുന്നു. ബിഗ് ബോസ് കഴിഞ്ഞാലും സൗഹൃദങ്ങൾ തീവ്രതയോടെ നിലനിൽക്കുമെന്ന പ്രതീക്ഷകൂടി മോഹൻലാൽ അവർക്കു
നൽകുന്നുണ്ട്.

രസകമായ ഒരു ഫുട്ബോൾ മാച്ച്

ടേബിൾ ടോപ് എയർ ബോൾ മത്സരമായിരുന്നു ബിഗ് ബോസ് ടീം മത്‌സരാർത്ഥികൾക്കായി വാരാന്ത്യ സ്പെഷ്യൽ ടാസ്‌ക്കായി ഒരുക്കിയത്. അനൂപായിരുന്നു റഫറി. ആദ്യ റൗണ്ടിൽ , മണി, ഋതു ഒരു ടീം vs സൂര്യ, റമസാൻ ടീമായിരുന്നു മത്സരിച്ചത്. പെനാലിറ്റി ഷൂട്ടിൽ മണിക്കുട്ടൻ നേടിയ ഗോളിൽ മണിയുടെ ടീം ജയിച്ചു. നോബിയുടെ കമന്ററി എല്ലാവരെയും ചിരിപ്പിയ്ക്കുന്നു. അഡോണി, കിടിലൻ vs രമ്യ, സായി മത്സരത്തിൽ അഡോണിയും ഫിറോസും ജയിച്ചു. ഫൈനൽ മത്‌സരത്തിൽ, മണിയുടെ ഒരു ഗോളിന്റെ പിൻബലത്തിൽ ഋതുവിന്റെയും മണിയുടെയും ടീം ജയിച്ചു.

ബിഗ് ബോസ് ടീമിലെ നിയമങ്ങൾ കഠിനമാണോ ?

ബിഗ് ബോസ് വീട്ടിലെ ഒരു നിയമം മാറ്റണമെങ്കിൽ അത് ഏത് ആവണമെന്ന് മോഹൻലാൽ മത്‌സരാർഥികളോടു ചോദിയ്ക്കുന്നു. നോബിയുടെ ആവശ്യം വീട്ടിലേയ്ക്കു വിളിയ്ക്കാൻ ഒരു കോയിൻ ബോക്സ്ആയിരുന്നു. ഫിറോസിന് വീട് അലങ്കരിക്കാൻ വരുന്ന ആളുകളോട് സംസാരിക്കണം എന്നതാണ് ആവശ്യം. ഋതുവിനു ജയിലിൽ പോകേണ്ടത് മാറ്റണം എന്നതാണ് പറയാൻ ഉണ്ടായിരുന്നത്. അഡോണിയ്ക്കു വീട്ടുകാരോട് സംസാരിക്കണമെന്നും, സായ്‌ക്കു പുറത്ത് പോകുന്നവരോട് കുറച്ചു നേരം കൂടി സംസാരിക്കണമെന്നും ആഗ്രഹം പറഞ്ഞു.

മണിയ്ക്ക് ഉച്ചക്ക് ഉറങ്ങാൻ ഒരു ഇരുപത്‌ മിനിറ്റ് വേണമെന്ന് പറഞ്ഞപ്പോൾ, എന്നാൽ രണ്ടു സ്വപ്നം കൂടി കാണിച്ചു തരാമെന്നു മോഹൻലാൽ പറയുന്നു. അനൂപിന് ബിഗ് ബോസ്നെ നേരിട്ട് കാണണം എന്നാണു ആഗ്രഹം. രമ്യയ്ക്ക് രാവിലത്തെ വെയ്ക്കപ്പു അലറാം കുറച്ചു താമസിച്ചു വെച്ചാൽ മതിയെന്നാണ് ആഗ്രഹം. റംസാന് സാധനങ്ങൾ പൊട്ടിച്ചാൽ പെനാലിറ്റിയായി കൊടുക്കേണ്ട അമ്പതു ലക്ഷം ഒഴിവാക്കികിട്ടിയാൽ കൊള്ളാമെന്നുണ്ട്. എല്ലാവരുടെയും ആഗ്രഹങ്ങൾ ഒരു നിവേദനമായി കൊടുക്കാമെന്നു പറഞ്ഞ, ലാൽ കഴിഞ്ഞ ആഴ്ച കൊടുക്കാമെന്നു പറഞ്ഞ കാപ്പി പൊടി ഋതുവിനു കൊടുക്കുന്നുണ്ട്.

ചിന്താ ജംഗ്ഷനിലെ ചിന്തകൾ

വീട്ടിലെ ഒരു ഇരിപ്പിട സ്ഥലം മണി സാധാരണ ഇരുന്നു ചിന്തിക്കാറുള്ള സ്ഥലമാണെന്ന്, ഡിംപിൽ പറഞ്ഞിട്ടുണ്ട്. ആ സ്ഥലത്തിന് ചിന്താ ജംഗ്ഷൻ എന്നാണു അവർ നൽകിയ പേര്. അതിലെ കൗതുകമുൾക്കൊണ്ടു ഇപ്പോൾ വീട്ടിലുള്ള മത്സരാത്ഥികൾ അവിടെ ഇരുന്നാൽ എന്ത് ചിന്തിയ്ക്കുമെന്നാണ് ലാലിനറിയാനുണ്ടായിരുന്നത്.

നോബിയ്ക്ക് തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ഓർമ്മകളും, ഋതുവിന്‌ ഏകാന്തതയും, റംസാന് ഫുഡ് എപ്പോ വരുമെന്ന ചിന്തയും, അഡോണിയ്ക്കു വീടിനുളിലെ വിവിധ പടങ്ങൾക്ക് പിന്നിലെ കഥകളും, സായി എന്തുകൊണ്ട് അവിടെ ഇരുന്നാൽ ചിന്തയും,. വന്ന വഴി മറക്കരുതെന്ന ചിന്തയാണ് തനിയ്ക്ക് അവിടെ നിന്ന് കിട്ടുതെന്നു മണിയും പറയുന്നു.

കഴിഞ്ഞുപോയ പഴയ ചിന്തകൾ എല്ലാം ഡിലീറ്റ് ചെയ്തു പുതിയ പുതിയ ചിന്തകളിലൂടെ എല്ലാവരും പുതിയ ആളുകളായി മാറട്ടെ എന്ന് ലാൽ ആശംസിയ്ക്കുന്നു. ഈ ആഴ്ചയിലെ നീതിമാനായി ഫിറോസിനെയാണ് തിരഞ്ഞെടുത്തതു.

പ്രമോ

ഡിംപലിനു ഏറ്റവും ഇഷ്ട്ടപ്പെട്ട കുതിര ലേലത്തിലൂടെ കരസ്‌ഥമാക്കുന്ന മണിയും, പുറത്തേയ്ക്കു ആര് പോകുമെന്ന് അറിയാൻ ആകാംഷയോടെ നിൽക്കുന്ന മത്സരാർത്ഥികളുടെയും ദൃശ്യമാണ് പുതിയ പ്രമോയിൽ കാണാൻ കഴിയുന്നത്.

Live Updates

Web Title: Bigg boss malayalam season 3 latest episode 01 may live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com