Latest News

Bigg Boss Malayalam Season 3 Latest Episode 01 April Highlights: അടുക്കളപ്പോരുമായി ഫിറോസും സജ്നയും

Bigg Boss Malayalam Season 3 Latest Episode 01 April Highlights ബിഗ് ബോസ് വീട്ടിലെ 48-ാം ദിവസത്തെ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 01 April Highlights: ബിഗ് ബോസ് വീട്ടിലെ 48-ാം ദിവസം. ‘അലക്കു കമ്പനി’ വീക്ക്‌ലി ടാസ്കിനെ തുടർന്നുണ്ടായ വഴക്കുകളുടെ ഹാങ്ങോവറിലാണ് മത്സരാർത്ഥികളും. റംസാനുമായുണ്ടായ വാക്കേറ്റത്തെ ഗൗരവത്തോടെ തന്നെ എടുക്കുകയാണ് ഭാഗ്യലക്ഷ്മി. റംസാനും ഭാഗ്യലക്ഷ്മിയ്ക്കും ഇടയിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ക്യാപ്റ്റനായ സായി ശ്രമിച്ചുവെങ്കിലും ശ്രമങ്ങളെല്ലാം നിഷ്‌പ്രഭമാവുകയാണ്.

പൊളി ഫിറോസിന്റെ ഉന്നം കിടിലം ഫിറോസും സന്ധ്യയുമാണ്. സന്ധ്യയ്ക്ക് കിച്ചൻ ജോലികൾ​ അറിയില്ലെന്ന കാര്യത്തെ വിമർശനാത്മകമായാണ് ഫിറോസ് സമീപിക്കുന്നത്. തന്നിരിക്കുന്ന അടുക്കള ജോലികൾ ചെയ്യാതെ സന്ധ്യ കിടിലം ഫിറോസിനോടും ഭാഗ്യലക്ഷ്മിയോടും പരദൂഷണം പറയാൻ പോയി എന്നാണ് ഫിറോസ് ഖാൻ ആരോപിക്കുന്നത്.

Read more: Bigg Boss Malayalam Season 3 Latest Episode 31 March Live Updates: വീക്ക്‌ലി ടാസ്കിനൊടുവിൽ ശ്മശാന മൂകതയിൽ ബിഗ് ബോസ് വീട്

Live Blog

Bigg Boss Malayalam Season 3 Latest Episode 01 April Highlights














23:53 (IST)01 Apr 2021





















അദൃശ്യമായാൽ നിങ്ങൾ എന്ത് ചെയ്യും? മനസ്സിലിരുപ്പ് വെളിപ്പെടുത്തി മത്സരാർത്ഥികൾ

ഒരൊറ്റ ദിവസത്തേക്ക് അദൃശ്യമായാൽ നിങ്ങൾ എന്ത് ചെയ്യും? ഇന്നത്തെ മോണിംഗ് ടാസ്കിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ചോദ്യമിതാണ്. ആരും കാണാതെ കിടന്നുറങ്ങും, ജയിലിൽ കിടക്കുന്നവരെ മോചിപ്പിക്കും, എല്ലാവരെയും പുറത്താക്കി വാതിലടയ്ക്കും എന്നിങ്ങനെ രസകരമായ നിരവധി ഉത്തരങ്ങളാണ് മത്സരാർത്ഥികൾ നൽകിയത്.

23:51 (IST)01 Apr 2021





















സൂര്യയ്ക്ക് ഞാൻ പ്രതീക്ഷകൾ കൊടുത്തിട്ടില്ല: മണിക്കുട്ടൻ

സൂര്യയോട് തനിക്കുള്ളത് സൗഹൃദം മാത്രമാണെന്ന് പലകുറി മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുള്ളതാണ്. നോബിയോടും അനൂപിനോടുമെല്ലാം ഇക്കാര്യം വീണ്ടും വീണ്ടും വ്യക്തമാക്കുന്ന മണിക്കുട്ടനെയാണ് ഇന്നത്തെ എപ്പിസോഡിൽ കണ്ടത്. തമിഴ് ബിഗ് ബോസിൽ ഒരു മത്സരാർത്ഥി ലവ് സ്ട്രാറ്റജി കളിച്ച കാര്യവും സങ്കടത്താൽ പൂളിൽ ചാടിയ കാര്യവുമൊക്കെ സൂര്യ  സംസാരത്തിനിടെ പറഞ്ഞെന്നും സൂര്യയുടെ സ്ട്രാറ്റജിയും അതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നുമാണ് മണിക്കുട്ടൻ അനൂപിനോട് പറയുന്നത്.

23:47 (IST)01 Apr 2021





















മ്യൂസിക് നൈറ്റുമായി മത്സരാർത്ഥികൾ

വഴക്കുകൾക്കും ബഹളങ്ങൾക്കും അവസാനം നൽകി മ്യൂസിക് നൈറ്റാക്കി മാറ്റിയിരിക്കുകയാണ് മത്സരാർത്ഥികൾ. അന്താക്ഷരിയും ചെറിയ സ്കിറ്റുകളുമായി മത്സരാർത്ഥികൾ മ്യൂസിക് നൈറ്റിനെ മനോഹരമാക്കി.

23:43 (IST)01 Apr 2021





















ഭാഗ്യലക്ഷ്മിയും ഫിറോസും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കി സജ്ന

ഒരു ജോലിയും ചെയ്യാതെ ഭക്ഷണം കഴിക്കുന്നവർ എന്ന ഫിറോസിന്റെ കളിയാക്കൽ ഭാഗ്യലക്ഷ്മിയെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്. ഫിറോസിന്റെ അധിക്ഷേപത്തെ തുടർന്ന് ഫിറോസും സജ്നയും ഉണ്ടാക്കുന്ന ഭക്ഷണം താൻ കഴിക്കില്ല എന്ന് ഭാഗ്യലക്ഷ്മി തീരുമാനിക്കുന്നു. ഫിറോസിന്റെ കുറ്റപ്പെടുത്തൽ തനിക്കെത്രത്തോളം വേദനയുണ്ടാക്കി എന്ന് ഒടുവിൽ സജ്നയോടും ഭാഗ്യലക്ഷ്മി തുറന്നു പറയുകയാണ്. സജ്ന ഇടപ്പെട്ട് ഭാഗ്യലക്ഷ്മിയേയും ഫിറോസിനെയും ഒന്നിച്ചിരുത്തി സംസാരിച്ച് പ്രശ്നം രമ്യതയിൽ ആക്കിയിരിക്കുകയാണ്. ‘ഇനി നിങ്ങളെ ഞാൻ മാനസികമായി ആക്രമിക്കില്ല, ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്കാണ്,’ ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. 

23:37 (IST)01 Apr 2021





















ക്യാപ്റ്റൻ ആവാൻ കച്ച മുറുക്കി ഫിറോസ്

ഇത്തവണ എങ്ങനെയെങ്കിലും ക്യാപ്റ്റൻ ആവണം എന്ന തീരുമാനത്തിലാണ് ഫിറോസ്. വീടിനകത്തും അത്തരത്തിലുള്ള സംസാരം ഫിറോസിന്റെ ഭാഗത്തു നിന്നും ഉണ്ടായി കഴിഞ്ഞു. “എന്നെ ക്യാപ്റ്റൻ ആക്കി നോക്ക്, നിങ്ങളെ പണിയെടുപ്പിച്ച് ഞാൻ ശരിയാക്കും,” എന്നൊക്കെയാണ് ഫിറോസിന്റെ വെല്ലുവിളി.  ക്യാപ്റ്റനായാൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സജ്നയുമായി ഫിറോസ് ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. താൻ ക്യാപ്റ്റനായാൽ ഹൗസ് ക്ലീനിംഗിന് അപ്പുറം ഗാർഡൻ/പൂൾ ക്ലീനിംഗിനും ഒരാളെ നിയമിക്കും എന്നാണ് ഫിറോസ് വ്യക്തമാക്കുന്നത്.  

23:35 (IST)01 Apr 2021





















ഇവരിൽ ആരാവും ക്യാപ്റ്റൻ?

ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്കിന്റെ അടിസ്ഥാനത്തിൽ മണിക്കുട്ടൻ, റംസാൻ, ഫിറോസ്-സജ്ന എന്നിവരാണ് ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആരാവും ഈ ആഴ്ചയിലെ ക്യാപ്റ്റൻ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. നിരവധി തവണ ക്യാപ്റ്റൻസി ടാസ്കിൽ വന്നിട്ടുള്ള മത്സരാർത്ഥികളാണ് ഫിറോസ്-സജ്ന ജോഡികളും മണിക്കുട്ടനും. ഒരു ആഴ്ച ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനായും മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Bigg Boss Malayalam Season 3 Latest Episode 01 April Highlights: മത്സരം മുറുകുമ്പോൾ ആര് വീഴും, ആര് വാഴും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Web Title: Bigg boss malayalam season 3 latest episode 01 april live online updates

Next Story
യൂട്യൂബ് താരം ഹരിത പറക്കോട് വിവാഹിതയായി, ചിത്രങ്ങൾHaritha parokod, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express