കിടിലം ഫിറോസ് നമ്മളുദ്ദേശിച്ച ആളല്ല!

നിർദ്ദോഷമെന്നു തോന്നിപ്പിക്കുന്ന പ്രവചനങ്ങളിലൂടെ പ്രേക്ഷകരുടെ വികാരത്തെ ചൂഷണം ചെയ്തും സഹമത്സരാർത്ഥികളെ ഡീഗ്രേഡ് ചെയ്തും സംഭവങ്ങളെ ദുർവ്യാഖ്യാനിച്ചുമാണ് കിടിലം മുന്നേറുന്നത്

Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: നിലനിൽപ്പ് അവതാളത്തിലാവുമ്പോൾ, അതിജീവനം പ്രശ്നമായി തുടങ്ങുമ്പോൾ വ്യക്തികളുടെ സ്വഭാവവും സമീപനങ്ങളും മാറിതുടങ്ങും. ഏറ്റവും മോശം സമയത്ത്/ പ്രതിസന്ധിഘട്ടങ്ങളിൽ ഒരാൾ തനിക്കു ചുറ്റുമുള്ളവരോട് എങ്ങനെ പ്രതികരിക്കുന്നു, അയാൾ എടുക്കുന്ന നിലപാടുകൾ എന്ത്- ഇതൊക്കെ ആത്യന്തികമായി ഒരാളുടെ വ്യക്തിത്വം അനാവരണം ചെയ്യുന്ന കാര്യങ്ങളാണ്. മത്സരം കനത്തതോടെ ബിഗ് ബോസ് വീടിനകത്തും ഇപ്പോൾ ഒരു മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണ്.

പ്രകാശം പരക്കട്ടെ എന്ന ആപ്തവാക്യവുമായി വീടിനുള്ളിൽ നന്മമരം കളിച്ചു നടന്ന, സമാധാനത്തിന്റെ വെള്ളരിപ്രാവായും ഒത്തൊരുമയുടെ ഓണവില്ലു മീട്ടിയും ഇത്രനാളും പ്രേക്ഷകർക്കു മുന്നിൽ തകർത്ത് അഭിനയിച്ച ഫിറോസ് ഖാൻ അബ്ദുൽ അസീസ് എന്ന കിടിലം ഫിറോസ് യഥാർത്ഥത്തിൽ എന്താണെന്ന് പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. തേച്ചുമിനുക്കി ചായം തേച്ച വാക്കുകൾക്കു പിറകിൽ കിടിലം ഒളിപ്പിച്ചുവച്ച ഇരട്ടത്താപ്പ് പകൽ പോലെ വ്യക്തമാവുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും എപ്പിസോഡുകളായി പ്രേക്ഷകർ കാണുന്നത്.

എല്ലാവരെയും വ്യക്തിപരമായി ആക്രമിച്ചും വീടിനകത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചും മത്സരാർത്ഥികളുടെയെല്ലാം പൊതു ശത്രുവായി പൊളി ഫിറോസ് ഉണ്ടായിരുന്നപ്പോൾ മറ്റുള്ളവരുടെ കാഴ്ച അധികം കിടിലം ഫിറോസിലേക്ക് എത്തിയിരുന്നില്ല. ബിഗ് ബോസ് വീടിന്റെ ഏതെങ്കിലും ഒരു കോണിൽ അനന്തശയനം ചെയ്തും ആരൊക്കെ ഫൈനൽ ഫൈവിൽ എത്തും, ആരാവും ഈ ആഴ്ച പുറത്തുപോവുക എന്നൊക്കെ പ്രവചിച്ചും ശാരീരിക അധ്വാനം വേണ്ട ടാസ്കുകളിൽ നിന്നും ഒഴിവുകഴിവ് പറഞ്ഞുമൊക്കെ അലസതയോടെ മാറി നിൽക്കുകയായിരുന്നു കിടിലം.​ എന്നാൽ, പൊളി ഫിറോസ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയതോടെ ആ സ്പേസിലേക്ക് തന്റെ പുതിയ ഗെയിം സ്ട്രാറ്റജിയുമായെത്തി രംഗം കൊഴുപ്പിക്കുകയാണ് കിടിലം ഇപ്പോൾ.

നിർദോഷമെന്നു തോന്നിപ്പിക്കുന്ന പ്രവചനങ്ങളിലൂടെ പ്രേക്ഷകരുടെ വികാരത്തെ ചൂഷണം ചെയ്തും സഹമത്സരാർത്ഥികളെ ഡീഗ്രേഡ് ചെയ്തും സംഭവങ്ങളെ മാനിപുലേറ്റ് ചെയ്തുമാണ് കിടിലം മുന്നേറുന്നത്. കിടിലത്തിന്റെ ഈ സ്ട്രാറ്റജിയും ഇരട്ടത്താപ്പും പ്രേക്ഷകരും സഹമത്സരാർത്ഥികളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഒരു ഒളിപ്പോരാളിയുടെ കൗശലത്തോടെ എതിരാളിക്ക് എതിരെ ചരടുവലി നടത്തുന്ന കിടിലത്തിന് ശകുനി, നാരദൻ, ജൂനിയർ മാൻഡ്രിക്ക് എന്നിങ്ങനെ പല പേരുകളും ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വീണു കഴിഞ്ഞിട്ടുണ്ട്.

വീടിനകത്ത് കിടിലം പ്രധാനമായും ടാർഗറ്റ് ചെയ്യുന്ന രണ്ടുപേർ മണിക്കുട്ടനും ഡിംപൽ ബാലുമാണ്. ഈ സീസണിൽ ഫൈനലിൽ എത്താൻ ഏറെ വിജയസാധ്യതയുള്ള മത്സരാർത്ഥികളും ഇവർ തന്നെയാണ്. മണിക്കുട്ടനെതിരെ പരദൂഷണം പറയുന്ന കിടിലത്തിനെ പ്രേക്ഷകരും പലയാവർത്തി കണ്ടതാണ്. ‘സർവ്വകലാശാല’ എന്ന ടാസ്കിനു ശേഷം മണി ഈ വീട്ടിൽ എന്താണ് കാര്യമായി ചെയ്തത് എന്നാണ് കിടിലം നോബിയോട് ചോദിക്കുന്നത്. വർഷങ്ങളായി താനുമായി സൗഹൃദമുള്ള, പൊതുവെ തുറന്ന അഭിപ്രായപ്രകടനങ്ങൾ നടത്താൻ മടിക്കുന്ന നോബി തന്റെ പരാമർശത്തെ തിരിച്ച് വിമർശിക്കില്ല എന്ന ഉത്തമബോധ്യത്തോടെ തന്നെയാണ് ഫിറോസ് സംസാരിക്കുന്നത്. അതുവഴി തന്റെ ആശയം അയാൾ പ്രേക്ഷകരിലേക്ക് കുത്തിവയ്ക്കുകയാണ്.

വീക്കിലി ടാസ്കുകളിലും ക്യാപ്റ്റൻസി ടാസ്കുകളിലുമെല്ലാം മണിക്കുട്ടൻ കാഴ്ച വച്ച പ്രകടനങ്ങളെ കണ്ടില്ലെന്നു നടിച്ചുള്ള കിടിലത്തിന്റെ പരാമർശം കൃത്യമായും പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതാണ്. പ്രേക്ഷകർ പോലുമറിയാതെ അവരെ ബ്രെയിൻ വാഷിങ്ങിന് വിധേയമാക്കാനാണ് കിടിലം പലപ്പോഴും ശ്രമിക്കുന്നത്. വീടിനകത്തെ ഓരോ സന്ദർഭങ്ങളെയും സംഭവവികാസങ്ങളെയും തനിക്ക് വേണ്ട രീതിയിൽ വ്യാഖ്യാനിച്ചു പ്രേക്ഷകന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ കിടിലം ഫിറോസ് നല്ല രീതിയിൽ പരിശ്രമിക്കുന്നുണ്ട്. ഒപ്പം താൻ കരുത്തനായ ഒരു പ്ലെയർ ആണെന്ന് പ്രേക്ഷകരോടും സഹമത്സരാർത്ഥികളോടും അയാൾ അടിവരയിട്ട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

മണിക്കുട്ടനെ ഡീഗ്രേഡ് ചെയ്യാൻ കിടിലത്തിന് വീണു കിട്ടിയ ഇരയാണ് സൂര്യ. മണിക്കുട്ടൻ സൂര്യയോട് തന്റെ നയം വ്യക്തമാക്കിയതോടെ സൂര്യയെ വിക്ടിം പ്ലേ കളിക്കാൻ എരികയറ്റി വിടുകയാണ് കിടിലം ചെയ്യുന്നത്. തന്നെ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തത് ഷോക്കായെന്നു സൂര്യ പറയുമ്പോൾ, “ഷോക്ക് ഒന്നും വേണ്ട. ഇത് ഞാൻ പ്രതീക്ഷിച്ചതാ, മണിയെ എനിക്കറിയാം,” എന്നാണ് ഫിറോസ് പ്രതികരിച്ചത്. ഒരിക്കലും സൂര്യയ്ക്ക് പ്രതീക്ഷ കൊടുക്കാതെയും സൂര്യയെ വേദനിപ്പിക്കാതെയും സൂര്യയുടെ ലവ് സ്ട്രാറ്റജിയ്ക്ക് നേരെ നിലപാട് എടുത്ത മണിക്കുട്ടനിലേക്ക് പ്രേക്ഷകവിരോധം വഴിതിരിക്കുകയാണ് ഫിറോസ് ഇവിടെ.

പ്രണയം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ സമ്മതം (consent) എന്ന വാക്കിന് ഏറെ പ്രാധാന്യമുണ്ടെന്നും ഫിറോസ് ബോധപൂർവ്വം മറക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും തന്റെ പേര് വലിച്ചിട്ട് തന്റെ ഇമേജ് മോശമാക്കാൻ ഇത്രനാളും ശ്രമിച്ച സൂര്യയ്ക്ക് എതിരെ മണിക്കുട്ടൻ പ്രതികരിച്ചപ്പോൾ, ഏറ്റവും മാന്യമായ ആ പ്രതികരണത്തെ പോലും വളച്ചൊടിക്കുകയാണ് ഫിറോസ്. ഒരു പെൺകുട്ടിയുടെ പ്രേമം നിരസിച്ച് അവൾക്ക് വേദന സമ്മാനിച്ചവൻ എന്ന ലേബലിൽ പ്രേക്ഷകരുടെ മുന്നിലേക്ക് മണിക്കുട്ടനെ നീക്കി നിർത്തുമ്പോൾ ഫിറോസിന് കൃത്യമായ ഗെയിം പ്ലാൻ ഉണ്ട്. സെൻസിറ്റീവ് ആയൊരു വിഷയമായതിനാൽ തന്നെ, സാധാരണക്കാരായ പ്രേക്ഷകരെ സ്വാധീനിച്ച് മണിക്കുട്ടനെതിരെ തിരിക്കാമെന്ന് ഫിറോസ് കണക്കുക്കൂട്ടുന്നുവെന്ന് വ്യക്തം.

ബിഗ് ബോസ് വീട്ടിൽ എത്തുന്നതിനു മുൻപു തന്നെ ഫിറോസിന് പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് സൂര്യ. എന്നാൽ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന വ്യക്തിയാണ് താനെന്ന് എപ്പോഴും പറയാറുള്ള ഫിറോസ് സൂര്യയുമായുള്ള സൗഹൃദത്തെ മണിക്കുട്ടനെതിരെയുള്ള ആയുധമായാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. മണിക്കുട്ടനെ കുറിച്ച് കിടിലം നടത്തുന്ന പരാമർശങ്ങൾ സൂര്യയേയും സ്വാധീനിക്കുന്നുണ്ട്. മണിക്കുട്ടനെ മാത്രമാണ് ബിഗ് ബോസ് വീട്ടിൽ താൻ എതിരാളിയായി കാണുന്നത് എന്ന് മുൻപ് പലയാവർത്തി ഫിറോസ് പറഞ്ഞിട്ടുണ്ട്. തന്റെ പ്രധാന എതിരാളിയെ തളർത്താൻ ഏറ്റവും ചീപ്പായൊരു ഗെയിം പ്ലാൻ തന്നെ നടപ്പിലാക്കുകയാണ് ഫിറോസ് എന്ന പ്ലെയർ.

ഡിംപലിനെതിരെ കൊമ്പു കോർക്കുന്ന കിടിലം ഫിറോസിനെയാണ് കഴിഞ്ഞ ഓപ്പൺ നോമിനേഷനിൽ കണ്ടത്. മുൻപ് പബ്ലിക്കായി പറഞ്ഞ തന്റെ തന്നെ വാക്കുകൾക്ക് വിപരീതമായാണ് കിടിലം ഫിറോസിന്റെ പല പ്രസ്താവനകളും. “ജീവിതം കൊണ്ട് ഡിംപൽ പൊരുതുന്നതിന് അപ്പുറം മറ്റെന്ത് സന്ദേശം നൽകാനുണ്ട് സമൂഹത്തിന്? നീയൊരു മികച്ച പ്ലെയർ ആണ്’ എന്ന് ഡിംപലിനെ പുകഴ്ത്തുകയും “എന്റെ മക്കളുടെ പ്രായത്തിലാണാലോ നിനക്കു കാൻസർ പിടിപെട്ടത്. വളരെ സങ്കടം തോന്നുന്നു,’ എന്ന് സഹതപിക്കുകയും ചെയ്ത ഫിറോസ് തന്നെയാണ് നീ പ്രേക്ഷകരുടെ സിംപതി ലഭിക്കാൻ വേണ്ടി അസുഖത്തെ കരുവാക്കുന്നു എന്നു തർക്കിക്കുന്നതും ബിഗ്‌ബോസിന്റെ സ്പെഷ്യൽ കിഡ് എന്ന് ഡിംപലിനെ അതിസംബോധന ചെയ്യുന്നതും.

അനൂപിനെതിരെയുള്ള കിടിലം ഫിറോസിന്റെ പരാമർശങ്ങളിലും ഇരട്ടത്താപ്പ് മുഴച്ചു കാണാം. ക്യാപ്റ്റൻസി ടാസ്കിനായുള്ള നോമിനേഷനിൽ, ബിഗ് ബോസ് വീട്ടിലെ സ്ഥിരതയുള്ള മത്സരാർത്ഥിയെന്നാണ് അനൂപിനെ ഫിറോസ് വിശേഷിപ്പിച്ചത്. ഒപ്പം അനൂപ് ക്യാപ്റ്റനായി കാണണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ നോമിനേഷനിൽ ‘ഏതാനും ആഴ്ചകളായി അനൂപ് എന്ന മത്സരാർത്ഥിയെ തനിക്ക് കാണാനേ കഴിഞ്ഞില്ല’ എന്നായിരുന്നു ഫിറോസ് പറഞ്ഞത്. സ്വന്തം നിലപാടുകളോട് പോലും പരസ്പരവിരുദ്ധമായി പെരുമാറുന്ന കിടിലത്തിനെ ഉദാഹരണസഹിതം അനൂപ് ചോദ്യം ചെയ്തത് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

സഹോദരിയുടെ വിവാഹം നടത്താനാണ് താനിവിടെ എത്തിയതെന്ന് അനൂപ് സൗഹൃദസംഭാഷണത്തിനിടെ പറഞ്ഞ ഒരു കാര്യത്തെ പോലും ദുർവ്യാഖ്യാനം ചെയ്യുന്ന കിടിലം ഫിറോസിനെയാണ് ഇന്നലെ കണ്ടത്. സഹോദരിയുടെ വിവാഹകാര്യം പറഞ്ഞ് സ്ട്രാറ്റജി കളിക്കുകയല്ലേ നീയെന്നാണ് കിടിലം അനൂപിനോട് ചോദിക്കുന്നത്. തുടർന്ന്, വീട്ടിലിരിക്കുന്നവരെ അനാവശ്യമായി വഴക്കുകളിലേക്ക് വലിച്ചിഴക്കരുതെന്ന് അനൂപ് ശക്തമായ ഭാഷയിൽ തന്നെ കിടിലത്തിന് താക്കീത് നൽകുകയും ചെയ്തു. സമാനമായ അനുഭവം ഫിറോസിൽ നിന്നും മണിക്കുട്ടനും ഉണ്ടായിട്ടുണ്ട്. സൗഹൃദപരമായി പറയുന്ന കാര്യങ്ങളെ ചൂഷണം ചെയ്ത് ദുർവ്യാഖ്യാനം ചെയ്ത് ഉപയോഗിക്കുക എന്നതും ഫിറോസ് ഖാന്റെ ഒരു ഗെയിം പ്ലാനാണ്.

ആരോപണങ്ങളും വിമർശനങ്ങളും വന്നാൽ പെട്ടെന്ന് തളർന്നുപോവുന്നവനാണ് അനൂപ് എന്ന് കിടിലം തന്റെ ആവർത്തിച്ചുള്ള സംഭാഷണങ്ങളിലൂടെ പ്രേക്ഷകരിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. തന്നോട് കയർത്തു സംസാരിച്ചതിനു ശേഷം പിൻവാങ്ങുന്ന അനൂപിനോട് ‘ഇതിന്റെ പേരിൽ ഇനി മൂന്നു ദിവസം മാറിയിരുന്ന് കരയാനും ഗെയിമിൽ ഡൗൺ ആവാനും പോവേണ്ട’ എന്നാണ് ഫിറോസ് പറയുന്നത്. 24 മണിക്കൂർ വീടിനകത്ത് സംഭവിക്കുന്ന കാര്യങ്ങളിൽ നിന്നും ഒന്നൊന്നര മണിക്കൂർ ദൈർഘ്യമുള്ള വിഷ്വലുകൾ മാത്രമാണ് ബിഗ് ബോസ് പ്രേക്ഷകർക്കായി സംപ്രേക്ഷണം ചെയ്യുന്നത്. ആ സാഹചര്യത്തിൽ, മത്സരാർത്ഥികളിൽ ഒരാൾ തന്നെ സഹമത്സരാർത്ഥിയെ കുറിച്ച് ഇത്തരമൊരു പരാമർശം നടത്തുമ്പോൾ ഒരു പറ്റം പ്രേക്ഷകർക്ക് എങ്കിലും അത് വിശ്വാസയോഗ്യമായി തോന്നുമെന്ന് അറിഞ്ഞുകൊണ്ടുള്ള മനഃശാസ്ത്രപരമായ സമീപനം തന്നെയാണ് ഫിറോസിന്റേത്.

നാട്ടുക്കൂട്ടം ടാസ്കിനിടയിലും അനൂപിനെ അപഹസിക്കുന്ന രീതിയിലായിരുന്നു ഫിറോസിന്റെ സംസാരം. “എന്റെ കിങ്ങിണിയെ നീ ഇന്ന് നഴ്സറിയിൽ പോവേണ്ട ചെക്കനല്ലേ.. നിന്നെ ആരാടാ ഇവിടെ കൊണ്ട് വന്ന് മേയാൻ വിട്ടേ…” തനിക്കൊപ്പം തന്നെ 70 ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ മത്സരിച്ചു നിന്ന ഒരു സഹമത്സരാത്ഥികളെ കിങ്ങിണിക്കുട്ടൻ, സ്പെഷൽ ചൈൽഡ് എന്നൊക്കെ പുച്ഛത്തോടെയും പരിഹാസത്തോടെയും വിളിക്കുമ്പോൾ പൊളിഞ്ഞു വീഴുന്നത് കിടിലം ഫിറോസിന്റെ തന്നെ പൊയ്‌മുഖമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഗ് ബോസ് വീടിനകത്തെ തലവേദന ആരെന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം മത്സരാർത്ഥികൾക്കും ഒരുത്തരമേയുള്ളൂ, അത് കിടിലം ഫിറോസ് എന്നതാണ്. ഫിറോസ് എന്ന മത്സരാർത്ഥിയുടെ കുബുദ്ധിയും ഇരട്ടത്താപ്പും ആളുകളെ തമ്മിലടിപ്പിക്കുന്ന സ്ട്രാറ്റജിയും മറ്റുള്ളവരും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്, നല്ലൊരു ശതമാനം മത്സരാർത്ഥികളും ഫിറോസിനെതിരെ കൈചൂണ്ടി സംസാരിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട് എന്നത് പോസിറ്റീവ് ആയ മാറ്റമാണ്.

ഒരു മോണിംഗ് ടാസ്കിനിടെ കിടിലം ഫിറോസിനെയും ഭാഗ്യലക്ഷ്മിയേയും വിഷക്കടൽ എന്നു വിശേഷിപ്പിച്ചത് പൊളി ഫിറോസ് ആണ്. അന്ന് ആ പ്രയോഗം വീടിനകത്ത് ഏറെ പ്രശ്നങ്ങളും സംഘർഷങ്ങളും ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അനൂപ് തന്നെ സഹ മത്സരാർത്ഥികളോട് പറയുന്നുണ്ട്, പൊളി ഫിറോസ് പറഞ്ഞത് സത്യമാണെന്ന് കിടിലം ഫിറോസ് തന്നെ ഇപ്പോൾ തന്റെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണെന്ന്.

അനൂപിന്റെയും സഹമത്സരാർത്ഥികളുടെയും ആ തിരിച്ചറിവ് തന്നെയാണ് ഇനിയങ്ങോട്ട് കിടിലം ഫിറോസിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. കാരണം, ഫിസിക്കൽ ടാസ്കുകളിലും മറ്റുള്ള ഗെയിമുകളിലുമെല്ലാം ശരാശരി പെർഫോമൻസ് മാത്രം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥിയാണ് ഫിറോസ്. മൈൻഡ് ഗെയിം കളിച്ചും സഹമത്സരാർത്ഥികളെ ഡീഗ്രേഡ് ചെയ്തും സംഭവങ്ങളെ വളച്ചൊടിച്ചും മാത്രം എത്രനാൾ കിടിലത്തിന് വീടിനകത്ത് തുടരാൻ കഴിയുമെന്ന് കണ്ടറിയണം, മുഖംമൂടികൾ അഴിഞ്ഞു വീണ കിടിലം ഫിറോസിനെ പ്രേക്ഷകർ എങ്ങനെ വിലയിരുത്തുമെന്നും.

Read more: രജിത് കുമാറും ഫിറോസ് ഖാനും, ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 kidilan firoz khan game strategy

Next Story
Bigg Boss Malayalam Season 3 latest Episode 20 April Highlights: മുഖം മൂടികൾ വലിച്ചു നീക്കാൻ ബിഗ് ബോസ് നൽകിയ മോർണിംഗ് ആക്ടിവിറ്റിBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com