scorecardresearch
Latest News

തിരിച്ചടി മുന്നിൽ കണ്ട് ഫിറോസ്; കിടിലത്തിന്റെ പണി പാളിയെന്ന് പ്രേക്ഷകർ

Bigg Boss Malayalam Season 3: ടാസ്കിനിടയിൽ പറഞ്ഞതും പ്രവൃത്തിച്ചതുമായ കാര്യങ്ങൾ തനിക്ക് ദോഷകരമായി വരുമോ എന്ന ആശങ്കയാണ് ഇപ്പോൾ കിടിലത്തെ അലട്ടുന്നത്

Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ പോയവാരത്തെ സംഭവവികാസങ്ങളെ മാറ്റിമറിച്ചത് കിടിലം ഫിറോസിന്റെ അപ്രതീക്ഷിതമായ ഗെയിം പ്ലാനായിരുന്നു. ഒമ്പത് ആഴ്ചകളോളം നന്മമരം ഇമേജിൽ വീട്ടിൽ സമാധാനപാലകനായി നടന്ന ഫിറോസിന്റെ മറ്റൊരു മുഖമാണ് ബിഗ് ബോസ് മത്സരാർത്ഥികളും പ്രേക്ഷകരും കണ്ടത്.

അച്ചടക്കനടപടികളുടെ ഭാഗമായി പൊളി ഫിറോസും സജ്നയും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായതോടെ പൊളി ഫിറോസ് ലൈനിൽ ആളുകളെ മാനസികമായി തകർത്താനായി പേഴ്സണൽ അറ്റാക്ക് പുറത്തെടുക്കുകയായിരുന്നു കിടിലം. സൂര്യയുടെ പ്രണയം മണിക്കുട്ടനെതിരെയുള്ള ആയുധമാക്കിയും മണിക്കുട്ടനെന്ന മത്സരാർത്ഥിയുടെ പ്രേക്ഷകപിന്തുണ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഡീഗ്രേഡ് ചെയ്ത് സംസാരിച്ചും സംഭവങ്ങളെ വളച്ചൊടിച്ചുമൊക്കെയുള്ള​ ഫിറോസിന്റെ ഗെയിം പ്ലാൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. കളിയിലും അൽപ്പം മാന്യത വേണമെന്നായിരുന്നു പ്രേക്ഷകരുടെ വിമർശനം.

ഡിംപലിനെതിരെയും കടുത്ത ആരോപണങ്ങളാണ് ഫിറോസ് ഉന്നയിച്ചത്. തന്റെ രോഗാവസ്ഥയെ ഡിംപൽ ജനപ്രീതി ലഭിക്കാനും സിംപതി നേടാനുമായി ഉപയോഗിക്കുന്നുവെന്നും ബിഗ് ബോസിന്റെ സ്പെഷൽ കിഡാണ് ഡിംപൽ എന്നുമായിരുന്നു ഫിറോസിന്റെ പരാമർശം. നാട്ടുകൂട്ടം ടാസ്കിലും മണിക്കുട്ടനും ഡിംപലിനുമെതിരെയുള്ള ഈ ആരോപണങ്ങൾ കിടിലം ഫിറോസ് ഉയർത്തികൊണ്ടുവന്നിരുന്നു.

ടാസ്കിനിടയിൽ പറഞ്ഞതും പ്രവൃത്തിച്ചതുമായ കാര്യങ്ങൾ തനിക്ക് ദോഷകരമായി വരുമോ എന്ന ആശങ്കയാണ് ഇപ്പോൾ കിടിലത്തെ അലട്ടുന്നത്. ഇന്നലെ തനിയെ ഇരുന്ന് ക്യാമറയോട് സംസാരിക്കുന്ന കിടിലത്തിന്റെ വാക്കുകളിൽ നിഴലിച്ചതും ആ ആശങ്ക തന്നെ.

മറ്റു വ്യക്തികൾ സൂര്യയ്ക്ക് വോട്ട് കൊടുക്കാൻ കാരണം താൻ സൂര്യയ്ക്ക് കൊടുത്ത ധൈര്യമാണെന്നാണ് എല്ലാത്തിനും ക്രെഡിറ്റ് എടുക്കുന്ന ഫിറോസിന്റെ വാദം. തന്നെ ജയിലിൽ അടക്കാൻ മറ്റു മത്സരാർത്ഥികൾ മനപ്പൂർവ്വം ശ്രമിയ്ക്കുമെന്നും, അതിനു ശേഷം തന്നെ നോമിനേറ്റ് ചെയ്യുമെന്നും കിടിലം പറയുന്നു.

ഒരു സജഷൻ മൈൻഡ് ഗെയിമാണ് ഫിറോസ് ഇപ്പോൾ പുറത്തെടുക്കുന്നത്. ഡിംപിളിനെക്കുറിച്ചു പറഞ്ഞതിനാണ് താൻ നോമിനേഷനിൽ വന്നത്, അല്ലാതെ താൻ തെറ്റൊന്നും ചെയ്തിട്ടില്ല, തന്നെ വോട്ട് ഔട്ട് ആക്കിയാൽ അത് മലയാളി ഡിംപലിന്റെ വലയിൽ വീണത് കൊണ്ടാണ്. മറിച്ച് പുറത്താക്കാതെ ഇവിടെ നിന്നാൽ, താൻ എഴുപത്തിയേഴാം ദിവസത്തെ അതിജീവിച്ചാൽ കളിമാറുമെന്നും കിടിലം പറയുന്നു. അടുത്ത നോമിനേഷൻ ലിസ്റ്റിൽ വരുന്നതിനു മുൻപ് തന്നെ തന്റെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ചു അവരെ സ്വാധീനിക്കാൻ ശ്രമിയ്ക്കുകയാണോ കിടിലം ഫിറോസ് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

Read more: സംഭവബഹുലമായ നാട്ടുകൂട്ടം ടാസ്ക്; ട്രോളന്മാർക്കിത് ചാകര

തന്റെ വഴികൾ പാളിപോകുന്നുവെന്നും താൻ പറഞ്ഞത് പലതും തെറ്റാണെന്നും ബോധ്യമുണ്ട് ഫിറോസിന്, അതു തന്നെ ദോഷകരമായി ബാധിക്കുമെന്നും. സന്ധ്യയുമായുള്ള കിടിലം ഫിറോസിന്റെ സംസാരത്തിൽ നിന്നും ഇതു വ്യക്തമാണ്. തന്റെ പ്രവർത്തികളെ ടാസ്കിക്കിനിടയിലെ പ്രവർത്തികൾ മാത്രമായി വ്യാഖ്യാനിക്കാനാണ് ഫിറോസ് ശ്രമിയ്ക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കിട്ടുന്ന എല്ലാ അവസരത്തിലും മണിക്കുട്ടനെ മോശക്കാരനായി ചിത്രീകരിച്ച ഫിറോസ് ഇപ്പോൾ സന്ധ്യയോട് പറയുന്നത് തനിക്കു മണിയോട് സ്നേഹമുണ്ടെന്നും മണിയെ പല അബദ്ധങ്ങളിൽ നിന്ന് രക്ഷിച്ചത് താനാണെന്നുമാണ്.

‘കാൻസർ സർവൈവർ ആകാൻ വേണ്ട ക്വാളിറ്റീസ് ഡിംപലിന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല,’ എന്നൊരു പരാമർശവും കിടിലം ഇന്നലെ നടത്തിയിരുന്നു. ഈ പരാമർശവും ഇപ്പോൾ പ്രേക്ഷകർ വിമർശിക്കുന്നുണ്ട്. എന്തൊക്കെയാണ് കാൻസർ സർവൈവർ ആകാൻ വേണ്ട ഗുണഗണങ്ങൾ? എന്നാണ് കിടിലത്തോട് പ്രേക്ഷകരുടെ ചോദ്യം.

നാട്ടുകൂട്ടം ടാസ്ക് കൂടെ കഴിഞ്ഞതോടെ വീടിനകത്ത് കിടിലം ഫിറോസിനെതിരെ നിൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മറ്റുളളവരെ സ്വാധീനിച്ചും സംഭവങ്ങളെ ദുർവ്യാഖ്യാനിച്ചും ഗെയിം കളിക്കുന്ന ഫിറോസിന്റെ തന്ത്രം മണിക്കുട്ടൻ, അനൂപ്, ഡിംപൽ, സായി എന്നുള്ളവർ മനസ്സിലാക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. ഗ്രൂപ്പിസമൊന്നുമില്ലാതെ ഒറ്റയ്ക്ക് നിന്നു കളിക്കുന്ന മത്സരാർത്ഥികളാണ് നിലവിൽ ഇവർ നാലുപേരുമെങ്കിലും നാട്ടുകൂട്ടം ടാസ്ക് ഇവർക്കിടയിലെ സൗഹൃദം ദൃഢപ്പെടുത്തിയിട്ടുണ്ട്. ഒരു പൊതുശത്രുവെന്ന രീതിയിൽ നാലുപേരും കിടിലത്തിന് എതിരെ നിന്നാൽ അതും ഫിറോസിന് തിരിച്ചടിയാവും.

നിലവിൽ സന്ധ്യ, നോബി എന്നിവർ മാത്രമാണ് കിടിലത്തെ കണ്ണുമടച്ച് വിശ്വസിക്കുന്നത്. റംസാൻ, അഡോണി, ഋതു മന്ത്ര, രമ്യ എന്നിവർ ഈ ആഴ്ച ഫിറോസിനോട് ചായ്‌വ് കാണിക്കുന്നുവെങ്കിലും സ്വന്തമായ സ്ട്രാറ്റജിയും നിലപാടുകളുമുള്ള ഈ നാലു മത്സരാർത്ഥികളും കൂടെ നിൽക്കുമെന്ന ഉറപ്പ് കിടിലം ഫിറോസിന് പറയാനാവില്ല. പിന്നെയുള്ളത് സൂര്യയാണ്, രണ്ടു ഗ്രൂപ്പിലും കാലുവച്ചു നിൽക്കുന്ന സൂര്യയേയും ഒരുപരിധിയിൽ കൂടുതൽ കിടിലം ഫിറോസിന് വിശ്വസിക്കാനാവില്ല. അതുകൊണ്ടുതന്നെ, നോമിനേഷൻ സമയം വരുമ്പോൾ എങ്ങനെയാവും സഹമത്സരാർത്ഥികൾ തന്നെ വിലയിരുത്തുക എന്ന ആശങ്ക കിടിലം ഫിറോസിനുണ്ട്.

Read more: കിടിലം ഫിറോസ് നമ്മളുദ്ദേശിച്ച ആളല്ല!

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 kidilam firoz self analysis

Best of Express