Bigg Boss Malayalam Season 3: ഭക്ഷണകാര്യങ്ങൾക്കും റേഷൻ സിസ്റ്റം നിലനിൽക്കുന്ന ബിഗ് ബോസ് ഹൗസിൽ പലപ്പോഴും ആഹാരക്കാര്യങ്ങളെ ചൊല്ലി വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാവാറുണ്ട്. മുൻ സീസണുകളിൽ മുട്ടയെ ചൊല്ലിയും പ്രോട്ടീൻ മോഷണത്തെ ചൊല്ലിയുമെല്ലാമുള്ള വഴക്കുകൾ പ്രേക്ഷകർ കണ്ടതാണ്.

ഈ സീസണിലും ആദ്യദിവസങ്ങളിൽ ആപ്പിൾ വീതം വയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഹൗസിനകത്ത് അരങ്ങേറിയതാണ്. അതിനു പിന്നാലെ ഇതാ, വീക്ക്‌ലി എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോൾ മോഹൻലാലും ആപ്പിൾ പ്രശ്നം വീണ്ടും ചർച്ചയാക്കുകയാണ്.

Read more: Bigg Boss Malayalam 3: ജൂലിയറ്റിനെക്കുറിച്ച് പറയാൻ തനിക്കെന്ത് യോഗ്യത; പൊട്ടിക്കരഞ്ഞ് ഡിമ്പൽ

“എല്ലാവര്‍ക്കും ആപ്പിള്‍ ഇഷ്ടമാണോ?” എന്ന ചോദ്യത്തോടെയാണ് മോഹൻലാൽ സംസാരിച്ചു തുടങ്ങിയത്. ഐസക്ക് ന്യൂട്ടന്‍റെ തലയില്‍ ആപ്പിള്‍ വീണപ്പോൾ അദ്ദേഹത്തിന് ഒരു ഐഡിയ കിട്ടിയെങ്കിലും ഇവിടെ ഒരു ആപ്പിള്‍ വീടിന് പുറത്തിരിക്കുന്ന സെക്യൂരിറ്റിയുടെ തലയിലാണ് വന്നു വീണതെന്നും മോഹൻലാൽ പറഞ്ഞു.

ആരാണ് ആപ്പിൾ കഴിച്ച് പുറത്തേക്ക് എറിഞ്ഞത് എന്നായിരുന്നു താരത്തിന് അറിയേണ്ടിയിരുന്നത്. മജിസിയയും മണിക്കുട്ടനും തങ്ങളല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ ഞാൻ രാത്രി ആപ്പിൾ കഴിച്ചിരുന്നു എന്നാൽ പുറത്തേക്ക് എറിഞ്ഞിട്ടില്ല എന്ന വാദവുമായാണ് കിടിലം ഫിറോസ് എത്തിയത്.

എന്നാൽ ഫിറോസിന്റെ വാദം വൈകാതെ പൊളിഞ്ഞു. രാത്രിയിൽ ആപ്പിൾ കഴിച്ച് ഗാർഡനിൽ നിന്നും പുറത്തേക്ക് എറിയുന്ന ഫിറോസിന്റെ വീഡിയോ ബിഗ് ബോസ് പ്ലേ ചെയ്തതോടെ ഫിറോസിന് കുറ്റം സമ്മതിച്ച് മാപ്പു പറയേണ്ടി വന്നു.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ താരദമ്പതികൾ

ഈ എപ്പിസോഡുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. എല്ലായ്‌പ്പോഴും എല്ലാവരെയും ഉപദേശിയ്ക്കുന്ന ഫിറോസ് സ്വന്തം കാര്യങ്ങളിൽ ഇരട്ടത്താപ്പ് കാണിക്കുന്നു എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമർശനം.

മുൻ സീസണുകൾ കൃത്യമായി നിരീക്ഷിച്ചാണ് ബിഗ് ബോസ് വീടിനത്ത് ഫിറോസിന്റെ ഇടപെടലുകൾ എന്ന് മുൻപും വിമർശനങ്ങളുണ്ട്. സൂര്യ ക്യാമറയോട് സംസാരിക്കുന്ന രംഗം കണ്ട് ഇത്തവണ ഇവിടെ നിരവധിപേർ തനിയെ ക്യാമറയോട് സംസാരിക്കുകയും എന്ന് കമന്റടിച്ച ഫിറോസ്, പിന്നീട് ഒരവസരത്തിൽ സ്വയം ക്യാമറയോട് സംസാരിക്കുന്നതും ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

മറ്റ് മത്സരാർത്ഥികളുടെ കാര്യത്തിൽ ഫിറോസ് നടത്തുന്ന ഇടപെടലുകളും വീടിനകത്ത് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നു. വീക്കിലി ടാസ്കിന്റെ എപ്പിസോഡിൽ സ്വപ്നത്തിന് പിന്നാലെ പോകുമ്പോൾ ഒരു ജോലി ഉറപ്പായും വേണമെന്ന് സായിയുടെ പേര് എടുത്ത് പറഞ്ഞ് ഫിറോസ് നടത്തിയ പരാമർശവും പ്രശ്നമായിരുന്നു. തന്റെ പേര് ഉപയോഗിച്ചതിനെ വിമർശിച്ച് സായി തന്നെ രംഗത്തെത്തി. ‘ഞാന്‍ എന്തൊക്കെ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാതെ ഫിറോസിക്ക അങ്ങനെ പറഞ്ഞത് ശരിയായില്ല,’ എന്നായിരുന്നു സായിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook