Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam 3: അങ്ങനെ ആരുമിപ്പോൾ ഉറങ്ങേണ്ട, നട്ടപ്പാതിരയ്ക്കും ടാസ്ക് കൊടുത്ത് ബിഗ് ബോസ്; വീഡിയോ

Bigg Boss Malayalam Season 3: പുലർച്ചെ 1:34നാണ് ബിഗ് ബോസ് സായിക്കുള്ള ഡാൻസ് നമ്പർ പ്ലേ ചെയ്തത്. ഉറക്കപ്പിച്ചിൽ നിന്നും എണീറ്റ് സ്റ്റേജിലെത്തിയ സായി ‘പഞ്ചാബിഹൗസി’ലെ പാട്ടിന് അനുസരിച്ച് ചുവടുവെച്ചു

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Bigg Boss Kaliyattam task, Bigg Boss Kaliyattam dance performance, bigg boss dimpal dance, bigg boss sai dance, bigg boss anoop dance, bigg boss malayalam Bhagyalakshmi, Bhagyalakshmi dance, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: കഴിഞ്ഞ രണ്ടു ദിവസമായി ‘കളിയാട്ടം’ ടാസ്കിന്റെ ഉത്സവമേളത്തിലാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. ജനപ്രിയ സിനിമകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ‘കളിയാട്ടം’ ടാസ്ക്. ഓരോരുത്തർക്കും സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആ സിനിമയിലെ ഒരു പാട്ടും ബിഗ് ബോസ് നൽകി. കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ഓരോരുത്തരും അവരുടെ പാട്ട് വരുമ്പോൾ വീടിനു നടുവിലായി ഒരുക്കിയ സ്റ്റേജിൽ എത്തി പാട്ടു തീരും വരെ ഡാൻസ് കളിക്കുക എന്നതാണ് ഗെയിം. മാത്രമല്ല, ടാസ്ക് തീരും വരെ വീടിനകത്ത് അതേ കഥാപാത്രമായി തന്നെയാവണം അവരുടെ ഇടപെടലുകളും.

Read more: എനിക്ക് ഇവിടെ പ്രണയിക്കാൻ സമയമില്ല; സൂര്യയുടെ പ്രണയം നിരസിച്ച് മണിക്കുട്ടൻ

പാട്ട് പ്ലേ ചെയ്തു തുടങ്ങുമ്പോൾ മത്സരാർത്ഥികൾ എന്തു ജോലി ചെയ്യുകയാണെങ്കിലും അത് നിർത്തിവച്ച് 10 സെക്കന്റുകൾക്ക് അകത്ത് സ്റ്റേജിലെത്തി പെർഫോം ചെയ്യണം. അല്ലെങ്കിൽ മത്സരാർത്ഥികൾക്ക് അവരുടെ അവസരം നഷ്ടപ്പെടും. ഗെയിം സ്പിരിറ്റിലെത്തിയ മത്സരാർത്ഥികൾ തങ്ങളുടെ ഊഴം നഷ്ടപ്പെടാതിരിക്കാനായി ജാഗ്രതയോടെയാണ് ഹൗസിനുള്ളിൽ ചെലവഴിച്ചത്. ബാത്ത് റൂം ഏരിയ തുടച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാഗ്യലക്ഷ്മിയ്ക്ക് ഉള്ള പാട്ട് വന്നത്. മോപ്പ് താഴെയിട്ട് ഓടിച്ചെന്ന് സ്റ്റേജിൽ കയറി ഭാഗ്യലക്ഷ്മി തന്റെ ടാസ്ക് ഭംഗിയാക്കി.

രാത്രിയും ടാസ്ക് തുടർന്നതോടെ തങ്ങളുടെ അവസരം നഷ്ടമാവാതിരിക്കാനായി സ്റ്റേജിനടുത്ത് തന്നെ തമ്പടിക്കുകയായിരുന്നു മത്സരാർത്ഥികൾ. പലരും ഷീറ്റ് വിരിച്ച് സ്റ്റേജിനു അരികിൽ തന്നെ കിടന്നു. പുലർച്ചെ 1:34 നാണ് ബിഗ് ബോസ് സായിക്കുള്ള ഡാൻസ് നമ്പർ പ്ലേ ചെയ്തത്. ഉറക്കപ്പിച്ചിൽ നിന്നും എണീറ്റ് സ്റ്റേജിലെത്തിയ സായി ‘പഞ്ചാബിഹൗസി’ലെ ‘ഉദിച്ച ചന്തിരന്റെ’ എന്ന പാട്ടിന് അനുസരിച്ച് ചുവടുവെച്ചു.

പാതിരാത്രിയിലായിരുന്നു ഋതുവിന്റെ യക്ഷി ഡാൻസും. ‘പുതുമഴയായ് വന്നു നീ’ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചായിരുന്നു ഋതു ചുവടുവെച്ചത്. പേടിച്ചു വിറച്ചുകൊണ്ടുള്ള മറ്റു മത്സരാർത്ഥികളുടെ അഭിനയവും കൂടിയായപ്പോൾ ടാസ്ക് മൊത്തത്തിൽ രസകരമായി. കണ്ണാടിയിൽ സ്വന്തം മുഖം നോക്കി പേടിച്ചു വിറയ്ക്കുന്ന മണിക്കുട്ടന്റെ മീശമാധവനും ഡാൻസിനിടെ ചിരിയുണർത്തിയ കാഴ്ചയായിരുന്നു.

രാത്രി പന്ത്രണ്ടുമണിയ്ക്കായിരുന്നു നോബിയുടെ ഊഴം എത്തിയത്. രണ്ടേ രണ്ടു സ്റ്റെപ്പ് മാത്രം കയ്യിലുള്ള ഡാൻസ് മാസ്റ്റർ വിക്രമായാണ് നോബി വേദിയിലെത്തിയത്.

എന്തായാലും രാത്രിയും ടാസ്ക് നൽകി ഗെയിമിൽ ഓളമുണ്ടാക്കിയ ബിഗ് ബോസിനെ അഭിനന്ദിക്കുകയാണ് പ്രേക്ഷകരും. കൗണ്ടറുകളും കൊച്ചുകൊച്ചു സ്കിറ്റുകളുമൊക്കെയായി മത്സരാർത്ഥികളും ടാസ്ക് രസകരമാക്കി എന്നാണ് സോഷ്യൽ മീഡിയയിലെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്നലെ, ബിഗ് ബോസിന്റെ അപ്രതീക്ഷിത തഗ്ഗ് ഡയലോഗും മത്സരാർത്ഥികളിൽ ചിരി പടർത്തിയ ഒന്നായിരുന്നു. അടുക്കള ജോലികളിൽ മുഴുകിയിരിക്കുമ്പോഴാണ് മത്സരാർത്ഥികളെ തേടി ബിഗ് ബോസിന്റെ ആ അനൗൺസ്മെന്റ് എത്തിയത്. ആരാണ് ചായയിട്ടത് എന്നായിരുന്നു ബിഗ് ബോസിന്റെ ചോദ്യം. ഞാനാണ് ബിഗ് ബോസ് എന്നു പറഞ്ഞ് അനൂപ് മുന്നോട്ട് വന്നപ്പോൾ, “ചായ വെക്കുമ്പോൾ മൈക്ക് കൃത്യമായി വെക്കണം,” എന്നായിരുന്നു ബിഗ് ബോസിന്റെ ഡയലോഗ്. ഈ സീസണിൽ ബിഗ് ബോസിന്റെ തഗ്ഗും കുസൃതിയും ഇത്തിരി കൂടുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

Read more Bigg Boss Stories Here:

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 kaliyattam task midnight fun contestant viral performance

Next Story
Bigg Boss Malayalam 3: എനിക്ക് ഇവിടെ പ്രണയിക്കാൻ സമയമില്ല; സൂര്യയുടെ പ്രണയം നിരസിച്ച് മണിക്കുട്ടൻBigg Boss Surya Manikuttan love, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com