Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ആദ്യ വീക്കിലി എപ്പിസോഡിൽ ഏതാനും സർപ്രൈസുകളുമായാണ് മോഹൻലാൽ എത്തിയത്. മൂന്നു പുതിയ കണ്ടസ്റ്റന്റസിനെ കൂടിയാണ് ഇന്നലെ ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഫിറോസ് ഖാൻ, സജ്ന, മിഷേൽ ആൻ ഡാനിയേൽ എന്നിവരാണ് ബിഗ് ബോസ് ഹൗസിലെ പുതിയ മുഖങ്ങൾ.
ഫിറോസിനും സജ്നയും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് ഇവർ. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് ഇവരെ ഷോയിൽ പരിഗണിക്കുക. ടെലിവിഷൻ അവതാരകനും നർത്തകനുമായ ഫിറോസും ഭാര്യ സജ്നയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്.
Read more: Bigg Boss Malayalam Season 3: ഒരു ആപ്പിൾ ഉണ്ടാക്കിയ പുകിൽ; ഫിറോസിനെ കൈയ്യോടെ പിടികൂടി മോഹൻലാൽ
മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ‘ഡേഞ്ചറസ് ബോയ്സ്’ എന്ന പരിപാടിയുടെ അവതാരകനായി. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ‘താരോത്സവം’ എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ‘ഫേസ് റ്റു ഫേസ്’, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.
സീരിയലുകൾ പ്രേക്ഷകർക്ക് സുപരിചിതയായ സജ്ന അന്ന കരീന, സുമംഗലീ ഭവ, ചാക്കോയും മേരിയും തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഫിറോസിനൊപ്പം സജ്നയും മുൻപ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. ‘ജോഡി നമ്പർ വൺ’, ‘സൂര്യ ജോഡി’ തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.
ഏക മകനാണ് ഈ താരദമ്പതികൾക്ക്. “ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം ഞങ്ങളുടെ മകനാണ്. അവനെ പുറത്ത് നിര്‍ത്തിയാണ് അങ്ങോട്ട് വരുന്നതെന്നുള്ള സങ്കടം മാത്രമേ ഉള്ളൂ,” എന്നാണ് ഷോയിൽ എത്തിയ ഫിറോസും സജ്നയും പറയുന്നത്.
മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോ കണ്ടിട്ടാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും നിലവിലെ മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ പ്രകടനം കണ്ടതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും മാസ്റ്റര്‍പ്ലാന്‍ ഉള്ളവരാണെന്നും ആ പുലിക്കുട്ടികള്‍ക്ക് ഇടയിലേക്കാണ് ഞങ്ങള്‍ ചെല്ലുന്നതെന്നുമാണ് ഫിറോസ് പറയുന്നത്. അതേസമയം, അവരെക്കാളും വലിയ പുലിക്കുട്ടി നമ്മളായിരിക്കുമെന്ന ആത്മവിശ്വാസം പകരുകയാണ് സജ്ന.
Read more: Bigg Boss Malayalam 3: തന്റെ മടിയിൽ കിടന്നു മരിച്ച ജൂലിയറ്റിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് ഡിമ്പൽ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook