Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ കുളപ്പുള്ളി അപ്പൻ ട്രസ്റ്റ്; തലങ്ങും വിലങ്ങും ട്രോളി ട്രോളന്മാർ

ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തെ കുറിച്ച് സോഷ്യൽ മീഡിയ ആഘോഷമാക്കിയ ട്രോളുകൾ

Bigg Boss, Bigg Boss trolls, Bigg Boss groupism trolls, Bigg Boss Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: “ഈ സ്വത്തു മുഴുവന്‍ ഒരു ട്രസ്റ്റാണ് നോക്കി നടത്തുന്നത്. ട്രസ്‌റ്റെന്നു പറഞ്ഞാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ പെങ്ങള്‍ സുഭദ്രേം,” മോഹന്‍ലാല്‍ നായകനായ ‘ആറാം തമ്പുരാന്‍’ എന്ന ചിത്രത്തില്‍ ജഗന്നാഥവര്‍മ്മ പറയുന്ന ഡയലോഗാണിത്. ഏതാണ്ട് ഇതുപോലെയാണ്, ബിഗ് ബോസ് വീട്ടിലെ കാര്യവും.

ബിഗ് ബോസ് മലയാളം സീസൺ മൂന്ന് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വീട്ടിൽ ഇപ്പോൾ ശേഷിക്കുന്നത് 10 മത്സരാർത്ഥികൾ മാത്രമാണ്. തനിയെ കളിച്ച് വാശിയോടെ മത്സരിച്ചു കയറേണ്ടതിനു പകരം ഏതാനും മത്സരാർത്ഥികൾ ഒത്തുച്ചേർന്ന് കളിക്കുന്ന ഗ്രൂപ്പിസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ചയാവുന്നത്.

കിടിലം ഫിറോസ്, റംസാൻ, നോബി എന്നിവരാണ് ബിഗ് ബോസ് വീടിനകത്ത് ശക്തമായ രീതിയിൽ ഗ്രൂപ്പിസം കളിക്കുന്നത്. സൂര്യ, ഋതു, രമ്യ തുടങ്ങിയ മത്സരാർത്ഥികളെ സ്വാധീനിക്കാനും ഈ ഗ്രൂപ്പിന് കഴിയുന്നുണ്ട്. അതിനാൽ തന്നെ ക്യാപ്റ്റൻസി മത്സരങ്ങളിലും വീടിനകത്തെ മറ്റു പൊതുവായ തിരഞ്ഞെടുപ്പുകളിലുമൊക്കെ ഈ ഗ്രൂപ്പിന്റെ സ്വാധീനം ശക്തമായി തന്നെ കാണാം. അനാരോഗ്യകരമായ രീതിയിലേക്ക് ഗെയിം കൊണ്ടുപോവാനും അർഹതപ്പെട്ടവർക്ക് അംഗീകാരം കിട്ടാതിരിക്കാനും കിടിലം- നോബി- റംസാൻ ടീമിന്റെ ഗ്രൂപ്പിസം കാരണമാവുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

അകത്ത് ഗെയിമിന്റെ എല്ലാ മാന്യതയും മറന്ന് കിടിലം ടീമിന്റെ ഗ്രൂപ്പിസം വളർന്നു പന്തലിക്കുമ്പോൾ പുറത്ത് ട്രോളന്മാരും ആഘോഷമാക്കുകയാണ്. കുളപ്പുള്ളി അപ്പൻ ട്രസ്റ്റ് എന്നാണ് ട്രോളന്മാർ കിടിലം- നോബി- റംസാൻ ടീമിന് പേരു നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്.

വീടിനകത്ത് നടക്കുന്ന വീക്ക്‌ലി ടാസ്കുകൾ, ഡെയിലി ടാസ്കുകൾ, സ്പോൺസേർഡ് ടാസ്കുകൾ തുടങ്ങിയവയിൽ എല്ലാം മറ്റാര് നന്നായി പെർഫോം ചെയ്താലും കിടിലം, നോബി, റംസാൻ ടീം അവരുടെ പ്രകടനത്തെ കണ്ടില്ലെന്ന് നടിച്ച തങ്ങളുടെ ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് വോട്ട് നൽകി വരുന്നത്. ഇതുമൂലം പലപ്പോഴും മികച്ച പ്രകടനം കാഴ്ച വച്ച ആളുകൾക്ക് വേണ്ടത്ര വാേട്ട് ലഭിക്കാത്തതിനെ തുടർന്ന് ലഭിക്കേണ്ട അംഗീകാരം നഷ്ടപ്പെട്ടുപോവുന്നത് ബിഗ് ബോസ് വീടിനകത്തെ സ്ഥിരം കാഴ്ചയാണ്. ഈ പതിവു കലാപരിപാടി പ്രേക്ഷകരിലും ഏറെ മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ട്.

ഇതേ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ ഫലമായി തന്നെയാണ് നോബി എന്ന മത്സരാർത്ഥി നോമിനേഷനിൽ പോലും വരാതെ ബിഗ് ബോസ് വീട്ടിൽ അതിജീവിച്ചു പോവുന്നത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ടാസ്കുകളിൽ പലപ്പോഴും ദയനീയ പ്രകടനം കാഴ്ച വയ്ക്കുന്ന, വീടിനകത്തെ ദൈനംദിനകാര്യങ്ങളിലൊന്നും വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ അലസനായി ഒഴിഞ്ഞുമാറി നടക്കുന്ന നോബി ബിഗ് ബോസ് വീടിന് ഇണങ്ങിയ മത്സരാർത്ഥിയല്ല എന്നും വിമർശനം ഉയരുന്നുണ്ട്. എന്നിട്ടും, ഗ്രൂപ്പിസം കളികളുടെ ഭാഗമായി മികച്ച പ്ലെയറായി പലയാവർത്തി നോബി തിരഞ്ഞെടുക്കപ്പെട്ടത് വിരോധാഭാസമെന്നാണ് ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിലെ പ്രധാന ചർച്ച.

മാത്രമല്ല, ശാരീരിക അധ്വാനം ആവശ്യമായ ടാസ്കുകളിൽ മത്സരിക്കാൻ ബുദ്ധിമുട്ടുള്ള നോബി പലപ്പോഴും മറ്റു മത്സരാർത്ഥികളെ വച്ചാണ് ക്യാപ്റ്റൻസി ടാസ്ക് പൂർത്തിയാക്കുന്നത്. റംസാൻ, അനൂപ്, ഋതു എന്നിവരൊക്കെയാണ് നോബിയ്ക്കായി പലപ്പോഴും ടാസ്ക് പൂർത്തിയാക്കി നൽകുന്നത്. ഇതും പ്രേക്ഷകരിൽ കടുത്ത വിയോജിപ്പിന് കാരണമായിട്ടുണ്ട്. ഈ ആഴ്ചയും ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടിയ നോബി അനൂപിനെ പ്രോക്സിയായി വെച്ച് ടാസ്കിൽ വിജയം നേടി ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായിരിക്കുകയാണ്.

പ്രേക്ഷകരുടെ വോട്ടിംഗ്, ഗതി നിശ്ചയിക്കുന്ന ഒരു റിയാലിറ്റി​ ഷോയാണ് ബിഗ് ബോസ് എന്നു പറയുമ്പോഴും വീടിനകത്ത് നടക്കുന്ന ഇത്തരം ചില അനീതികൾ പ്രേക്ഷകരെ മണ്ടന്മാരാക്കുന്നു എന്ന കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Read more: കിടിലത്തിന്റെ ഗ്രൂപ്പിസം കളികൾ പൊളിച്ചടുക്കി മണിക്കുട്ടൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 groupism trolls

Next Story
Bigg Boss Malayalam Season 3 Latest Episode 14 May Highlights: ബിഗ് വീട്ടിൽ കൈ നനയാതെ മീൻ പിടിച്ച് വീണ്ടും നോബി ക്യാപ്റ്റൻ!Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com