Latest News

Bigg Boss Malayalam Season 3 Grand Finale: ബിഗ് ബോസ് വിജയി ആരെന്നറിയാൻ ദിവസങ്ങൾ മാത്രം; ഗ്രാൻഡ് ഫിനാലെ ഉടൻ പ്രേക്ഷകരിലേക്ക്

Bigg Boss Malayalam Season 3 Grand Finale: ഏഷ്യാനെറ്റിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച ഒരു വീഡിയോയിൽ ഷോ ഹോസ്റ്റ് കൂടിയായ സൂപ്പർസ്റ്റാർ മോഹൻലാലാണ് ഗ്രാൻഡ് ഫിനാലെയുടെ സംപ്രേക്ഷണ ദിവസം പ്രഖ്യാപിച്ചത്

Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Kidilam Firoz, Poli firoz, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3

Bigg Boss Malayalam Season 3 Grand Finale: കാത്തിരിപ്പിനൊടുവിൽ ബിഗ്ഗ്ബോസ് സീസൺ ത്രീ ഗ്രാൻഡ് ഫിനാലെ ഉടൻ പ്രേക്ഷകരുടെ മുന്നിലേക്ക്. ബിഗ് ബോസ് സീസൺ 3 മത്സര വിജയികളെ അറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്നതിനിടെയാണ് ഗ്രാൻഡ് ഫിനാലെ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് മൂലം ഷോ നിർത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ വിജയി ഇല്ലാതെ സീസൺ അവസാനിക്കുമോ എന്നതായിരുന്നു ആശങ്ക.

എന്നാൽ ഇത്തവണ ഫൈനൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞതോടെ ആരാധകർ വീണ്ടും ആവേശത്തിലായി. പിന്നീട് നടന്ന വോട്ടിങ്ങിൽ തങ്ങളുടെ ഇഷ്ട മത്സരാത്ഥികൾക്കായി ആരാധകർ ആവേശത്തോടെ സോഷ്യൽ മീഡിയയിൽ ക്യമ്പയിനുകൾ വരെ നടത്തിയിരിന്നു.

അതിനുപിന്നാലെയാണ് കാത്തിരിപ്പിനു വിരാമമെന്നോണം ചെന്നൈയിൽ ഫിനാലെ ഷൂട്ടിനായി താരങ്ങൾ എത്തിയ വാർത്തകൾ പുറത്തുവന്നത്. ജൂലൈ 24 ശനിയാഴ്ചയാണ് ഫൈനലിന്റെ ഷൂട്ട് നടന്നത്.

ഓഗസ്റ്റ് ഒന്നിനാണ് ഗ്രാൻഡ് ഫിനാലെയെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച ഒരു വീഡിയോയിൽ ഷോ ഹോസ്റ്റ് കൂടിയായ സൂപ്പർസ്റ്റാർ മോഹൻലാലാണ് ഗ്രാൻഡ് ഫിനാലെയുടെ സംപ്രേക്ഷണ ദിവസം പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് ഏഴ് മണിക്കാണ് ഗ്രാൻഡ് ഫിനാലെ.

ഗ്രാൻഡ് ഫിനാലെയിൽ ആരാണ് വിജയിയെന്ന് അറിയാം. എന്നാൽ അതിന് മുൻപ് തന്നെ ആരാവും വിജയിയെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read More: Bigg Boss Malayalam Season 3 Grand Finale: ബിഗ് ബോസ് വിജയി മണിക്കുട്ടനോ? വൈറലായി ചിത്രങ്ങൾ

മണിക്കുട്ടൻ ബിഗ് ബോസ് സീസൺ 3 വിജയി ആയെന്നുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ട്രോഫിയുമായുള്ള മണിക്കുട്ടന്റെ സെൽഫി ചിത്രങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. ഒപ്പം സായി റണ്ണറപ്പും രണ്ടാം റണ്ണറപ്പ് ഡിമ്പലും ആണെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 grand finale winner date

Next Story
Bigg Boss Malayalam Season 3 Grand Finale: ബിഗ് ബോസ് വിജയി മണിക്കുട്ടനോ? വൈറലായി ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com