Bigg Boss Malayalam Season 3 Grand Finale: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെ പ്രേക്ഷകരിലേക്ക്. അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാൻഡ് ഫിനാലെ ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. രാത്രി 7 മണിമുതലാണ് സംപ്രേഷണം.
മണിക്കുട്ടൻ, ഡിംപൽ ബാൽ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, ഋതു മന്ത്ര, നോബി മാർക്കോസ്, കിടിലം ഫിറോസ്, റംസാൻ എന്നിങ്ങനെ എട്ടു മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിതാര, ദുർഗ കൃഷ്ണൻ, സാനിയ അയ്യപ്പൻ , ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമജൻ ബോൾഗാട്ടി, ഗ്രേസ് ആന്റണി, ആര്യ, വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഫിനാലെ വേദിയുടെ പ്രത്യേകതയാണ്.
Read more: കെട്ടിപിടിച്ചും ഉമ്മ വച്ചും ഫിറോസ് ഖാൻമാർ; ബാഹുബലിയും പൽവാർ ദേവനും ഒന്നിച്ചോ എന്നാരാധകർ