Latest News

ബിഗ് ബോസ് വിജയ കിരീടം സ്വന്തമാക്കി മണിക്കുട്ടൻ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വിജയിയെ പ്രഖ്യാപിച്ച് മോഹൻലാൽ

Bigg Boss Season 3 Winner, Maniikuttan, Bigg Boss Manikuttan, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Kidilam Firoz, Poli firoz, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3

Bigg Boss Malayalam Season 3 Grand Finale: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ടൈറ്റിൽ ജേതാവിനെ പ്രഖ്യാപിച്ച് മോഹൻലാൽ. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നും ബിഗ് ബോസ് ജേതാവായി മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടു. പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു. കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് മണിക്കുട്ടന് ലഭിക്കുക. ഫ്ളാറ്റിന്റെ താക്കോലും മോഹൻലാൽ മണിക്കുട്ടന് കൈമാറി.

Read more: ‘ഒടുവിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയെടാ’; ഫിനാലെ വേദിയിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ

സായി വിഷ്ണുവാണ് ഫസ്റ്റ് റണ്ണർ അപ്പ്, ഡിംപൽ ഭാൽ സെക്കന്റ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപ് കൃഷ്ണനും നേടി. ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ യഥാക്രമം കിടിലം ഫിറോസ്, ഋതു മന്ത്ര, നോബി മാർക്കോസ് എന്നിവർ പങ്കിട്ടു. പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിതാര, ദുർഗ കൃഷ്ണൻ, സാനിയ അയ്യപ്പൻ , ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമജൻ ബോൾഗാട്ടി, ഗ്രേസ് ആന്റണി, ആര്യ, വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഫിനാലെയോട് അനുബന്ധിച്ച് അരങ്ങേറി.

Read more: കെട്ടിപിടിച്ചും ഉമ്മ വച്ചും ഫിറോസ് ഖാൻമാർ; ബാഹുബലിയും പൽവാർ ദേവനും ഒന്നിച്ചോ എന്നാരാധകർ

Live Updates
3:25 (IST) 1 Aug 2021
ഫൈനൽ ഫൈവിൽ അവർ അഞ്ചുപേർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഫൈനൽ റൗണ്ടിൽ ഇടം നേടിയത് മണിക്കുട്ടൻ, അനൂപ് കൃഷ്ണൻ, മുഹമ്മദ് റംസാൻ, സായി വിഷ്ണു, ഡിംപൽ ഭാൽ എന്നിവരാണ്. ഫൈനൽ ഫൈവിലെത്തിയ അഞ്ചുപേരെയും മോഹൻലാൽ അഭിനന്ദിച്ചു.

3:16 (IST) 1 Aug 2021
ഫൈനൽ ഫൈവ് എന്ന സ്വപ്നത്തിൽ എത്താതെ ഫിറോസ്

ബിഗ് ബോസ് ഷോയുടെ ഈ സീസണിലെ ശക്തനായൊരു മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിലെത്തുമെന്ന് ഏറെ പ്രതീക്ഷ പകർന്നൊരു മത്സരാർത്ഥി. ഫിറോസിന്റെ ഫൈനൽ ഫൈവ് പ്രവചനങ്ങളും ഈ സീസണിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തലനാരിഴ വ്യത്യാസത്തിൽ ആറാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുകയാണ് ഫിറോസ്.

2:45 (IST) 1 Aug 2021
ഏഴ്, എട്ട് സ്ഥാനങ്ങൾ നേടി ഋതുവും നോബിയും

പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ എട്ടാം സ്ഥാനത്തെത്തിയത് നോബിയാണ്. ഋതുമന്ത്ര ഏഴാം സ്ഥാനവും കരസ്ഥമാക്കി.

2:44 (IST) 1 Aug 2021
പ്രത്യേക പുരസ്കാരങ്ങൾ

ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി പ്രത്യേക പുരസ്കാരങ്ങളും മത്സരാർത്ഥികൾക്ക് മോഹൻലാൽ സമ്മാനിച്ചു.

  • ഗെയിമർ ഓഫ് ദ സീസൺ- അനൂപ് കൃഷ്ണൻ
  • എന്റർടെയിനർ ഓഫ് ദ സീസൺ- മണിക്കുട്ടൻ
  • പീസ് മേക്കർ ഓഫ് ദ സീസൺ- നോബി മാർക്കോസ്
  • ചാമർ ഓഫ് ദ സീസൺ- മുഹമ്മദ് റംസാൻ
  • മൈൻഡ് റീഡർ അവാർഡ്- കിടിലം ഫിറോസ്
  • എനർജൈസർ ഓഫ് ദ സീസൺ- ഡിംപൽ ഭായ്
  • ഡ്രീമർ ഓഫ് ദ സീസൺ- സായ് കൃഷ്ണ
  • നൈറ്റിൻഗൽ ഓഫ് ദ സീസൺ- ഋതു മന്ത്ര
  • 2:36 (IST) 1 Aug 2021
    ഫിനാലെയ്ക്ക് സാക്ഷിയാവാൻ ലക്ഷ്മി മുതൽ സൂര്യ വരെ

    ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയിയെ പ്രഖ്യാപിക്കുന്ന നിമിഷത്തിനു സാക്ഷിയാവാൻ ഭാഗ്യലക്ഷ്മി ഒഴികെയുള്ള മത്സരാർത്ഥികളെല്ലാം ഫിനാലെ വേദിയിൽ എത്തി. ചില പ്രത്യേക സാഹചര്യങ്ങളാൽ ഭാഗ്യലക്ഷ്മിയ്ക്ക് ഫിനാലെ വേദിയിൽ എത്താനായില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. ബിഗ് ബോസ് ഹൗസിൽ നിന്നും ആദ്യം പുറത്തുപോയ ലക്ഷ്മി ജയൻ മുതൽ ഏറ്റവും ഒടുവിൽ ഔട്ടായ സൂര്യ മേനോൻ വരെയുള്ള മത്സരാർത്ഥികളുടെ സാന്നിധ്യം ഫിനാലെ വേദിയ്ക്ക് മിഴിവേകി.

    Web Title: Bigg boss malayalam season 3 grand finale episode title winner

    Next Story
    ‘മൂന്ന് വർഷത്തിനു ശേഷം’, പുതിയ മാറ്റവുമായി ജിപി; പ്ലസ് ടൂ പയ്യനായെന്ന് ആരാധകർGovind Padmasoorya, GP, GP new photo, GP instagram, GP youtube , GP video, Padmasoorya instagram, ie malayalam
    The moderation of comments is automated and not cleared manually by malayalam.indianexpress.com